മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് ദിലീപ് സ്കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തിയത് മീനത്തില്‍ താലികെട്ട് എന്ന സിനിമ. ഓമനക്കുട്ടന് എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതാരമായിരുന്ന അമ്പിളിയായിരുന്നു ദിലീപിന്റെ സഹോദരിയായി എത്തിയത്. ‘വാത്സല്യ’ത്തില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അമ്പിളി ആ സമയത്ത് നിരവധി സിനിമകളില്‍ അഭിനയിച്ചു. അന്ന് മലയാള സിനിമയുടെ ഭാവി നായിക എന്നു കരുതിയ അമ്പിളിയെ പിന്നീട് ആരും കണ്ടില്ല. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അമ്പിളി. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന് എപ്പോഴും പറയുമായിരുന്നു. വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന് പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും…
Read MoreDay: July 22, 2021
ശില്പ ഷെട്ടിയുടെ പേര് വലിച്ചിഴയ്ക്കുന്നത് എന്തിന്..? രാജ് കുന്ദ്ര പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ബോളിവുഡ് സിനിമയില്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. ശില്പ ഷെട്ടിക്ക് പുറമെ ഭര്‍ത്താവ് രാജ് കുന്ദ്രയും എല്ലാവര്ക്കും സുപരിചിതനാണ്. ബിസിനസുകാരനായ രാജ് കുന്ദ്ര 2009-ലാണ് ശില്‍പ്പ ഷെട്ടിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയില്‍ നിന്നു വേര്‍പിരിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര ശില്പയെ ജീവിത സഖിയാക്കിയത്. രണ്ട് മക്കളാണ് ശില്പയ്ക്കും രാജിനും ഉളളത്. അശ്ലീല ചിത്ര നിര്‍മാണകേസിൽ കഴിഞ്ഞ ദിവസം രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ഇത് വാര്‍ത്തകളില്‍ ഒന്നടങ്കം നിറഞ്ഞിരിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെ രാജ് കുന്ദ്രയുടെ പഴയ അഭിമുഖങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരുന്നു. തന്റെ ജോലിയിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഭാര്യ ശില്പ ഷെട്ടിയുടെ പ്രതിച്ഛായയെ ബാധിക്കാറുണ്ടെന്ന് പറയുകയാണ് രാജ് കുന്ദ്ര. മുമ്പ് രാജ് കുന്ദ്ര നല്കിയ നല്കിയ ഒരഭിഭിമുഖമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് മാധ്യമങ്ങള്‍…
Read Moreകുട്ടികളെ നോട്ടമിട്ട കൗമാര വില്ലൻ! ഒരു മാസത്തിനിടയില്‍ ഉപദ്രവിച്ചത് നാലു സ്കൂൾ വിദ്യാർഥിനികളെ; അപ്പോൾ റിച്ചിക്ക് 15 വയസ് മാത്രം…
സ്കോട്സിൽനിന്നുള്ള സ്കൂൾ വിദ്യാർഥി ഇഗാൻ റിച്ചി മാനഭംഗപ്പെടുത്തിയ ശേഷം ആക്രമിച്ചതു നാലു കുട്ടികളെ. അലേഷ മാക് ഫെയിലിനെ കൊലപ്പെടുത്തിയ കുപ്രസിദ്ധ കൊലയാളി ആരോൺ കാംപെമ്പെല്ലിന്റെ ക്രൂരതകൾക്കു സമാനമാണ് റിച്ചിയുടെ ആക്രമണമെന്നാണ് ക്രിമിനോളജി വിദഗ്ധർ പറയുന്നത്. ഒരു മാസത്തിനിടയിലാണ് നാലു സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ചത്. അപ്പോൾ റിച്ചിക്ക് 15 വയസ് മാത്രം. സംഭവത്തിൽ പിടിയിലായെങ്കിലും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ പ്രതിക്കു 18 വയസ് പൂർത്തിയായതോടെയാണ് വിവരം പുറത്തുവിട്ടത്. അതേ മനോരോഗി ആറു വയസുകാരി അലേഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ പത്തൊമ്പതു വയസുകാരൻ ആരോൻ കാംപെ ബെല്ലിന്റെ അതേ മനോരോഗ സ്വഭാവമാണ് റിച്ചിക്കുമെന്നും മനോരോഗ വിദഗ്ധയായ പ്രഫ.എലിസബത്ത് യാർഡ് ലി പറഞ്ഞു. ക്യാമ്പ് ബെല്ലിനെപ്പോലെ ഒരു കൊലപാതകിയായി ഇയാൾ മാറാതിരിക്കാനുള്ള ചികിത്സകളാണ് പോലീസ് ഇയാൾക്കു നൽകിയത്. സീരിയൽ കൊലപാതകിയുടെ സ്വഭാവ സവിശേഷതകൾ റിച്ചിക്കുണ്ടായിരുന്നു. 2019ൽ ഏഴു വർഷത്തേക്കു ജയിലിലടച്ചിരുന്നു. ആക്രമണവും ബലാത്സംഗവും…
Read Moreഅഞ്ചു പൈസയ്ക്ക് ബിരിയാണി കിട്ടുമെങ്കില്‍ പിന്നെ എന്തു കൊറോണ ! വമ്പന്‍ ഓഫര്‍ കേട്ട് ഇരച്ചെത്തി ജനം; ഒടുവില്‍ സംഭവിച്ചത്…
സൗജന്യം എന്നു കേട്ടാല്‍ പിന്നെ മറ്റൊന്നും നോക്കാത്തവരാണ് മലയാളികളെങ്കിലും ഇക്കാര്യത്തില്‍ തമിഴ്നാട്ടുകാര്‍ ഒരുപടി മുമ്പിലാണ്. തമിഴ് രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനുമൊക്കെ വാഗ്ദാനം ചെയ്യുന്നത് തന്നെ ഉദാഹരണം. ഇത്തരത്തില്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ ബിരിയാണി കടയുടമ പ്രഖ്യാപിച്ചത് ഒരു വമ്പന്‍ ഓഫറായിരുന്നു. അഞ്ച് പൈസയുടെ നാണയം കൊണ്ടുവരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്കുമെന്നതായിരുന്നു ഓഫര്‍. ഇത് കേട്ടറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെയാണ് കടയുടമ പുലിവാലു പിടിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തടിച്ചുകൂടിയ നാട്ടുകാരെ പിരിച്ചു വിടാന്‍ ഒടുക്കം പോലീസ് വരേണ്ടി വന്നു. മധുരയ്ക്ക് സമീപമുള്ള സെല്ലൂരിലാണ് സംഭവം. കച്ചവടം വര്‍ധിപ്പിക്കുന്നതിന് സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. അഞ്ചു പൈസയുടെ നാണയുമായി വരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്കുമെന്നതായിരുന്നു ഓഫര്‍. പോസ്റ്റര്‍ കണ്ട് നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ…
Read Moreനാടകീയ രംഗങ്ങൾ! പ്രതിയെ കണ്ടു സ്ത്രീകൾ പൊട്ടിത്തെറിച്ചു, ചിലർ ശാപവാക്കുകളുമായി ആക്രോശിച്ചു…
ടി.പി.സന്തോഷ്കുമാർ പെണ്‍കുട്ടിയുടെ കൊലപാതകത്തിനു ശേഷം അറസ്റ്റിലായ പ്രതി അർജുനെ ആറു ദിവസം കഴിഞ്ഞു തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പീരുമേട് ഡിവൈഎസ്പി അനിൽ കുമാറിന്റെയും വണ്ടിപ്പെരിയാർ സിഐ ടി.ഡി. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവുമുണ്ടായിരുന്നു. രാവിലെ പത്തോടെ പ്രതിയെ സ്ഥലത്തെത്തിച്ചു. ജനങ്ങളുടെ ഭാഗത്തു കടുത്ത രോഷപ്രകടനം ഉണ്ടായെങ്കിലും വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. എങ്കിലും പ്രതിയെ കണ്ടു സ്ത്രീകൾ പൊട്ടിത്തെറിച്ചു, ചിലർ ശാപവാക്കുകളുമായി ആക്രോശിച്ചു. ആദ്യഘട്ട തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി മുട്ടം ജില്ലാ ജയിലിൽ പ്രതിയെ റിമാൻഡ് ചെയ്തു. ചോദ്യംചെയ്യൽ രണ്ടു ദിവസത്തിനു ശേഷം പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തു. ഇതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതി മറ്റു കുട്ടികളെ ഈ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്നും മറ്റുമുള്ള വിവരങ്ങളാണ് പോലീസ് തേടിയത്. പതിവായി കുട്ടിക്കു…
Read Moreഎന്ന് തീരും ഈ ദുരിതം..! വെള്ളപ്പൊക്ക കെടുതിയിൽ നട്ടംതിരിഞ്ഞ് തലയാഴം നിവാസികൾ; ദുരിതത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ..
തലയാഴം: തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിലെ പനച്ചിംതുരുത്ത് നിവാസികൾ വെള്ളപ്പൊക്ക കെടുതിയിൽ നട്ടംതിരിയുന്നു. പെയ്ത്തു വെളളം ഒഴുകി പോകാൻ മാർഗമില്ലാതായതോടെ 80 വീടുകൾ വെള്ളക്കെട്ടിലമരുകയാണ്. വീടും പരിസരവും വെള്ളത്തിലായതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. 40 ഏക്കർ വിസ്തൃതിയുള്ള പനച്ചിംതുരുത്ത് മാന്നാത്തുശേരി പാടശേഖരത്തിൽ കൃഷി മുടങ്ങിയതാണ് പ്രദേശവാസികൾക്കു തിരിച്ചടിയായത്. കൃഷി നടത്തുന്ന സമയങ്ങളിൽ ശക്തിയേറിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചിരുന്നപ്പോൾ പാടശേഖരത്തോടു ചേർന്നു താമസിക്കുന്നവർക്കു വെള്ളപ്പൊക്ക ഭീഷണിയില്ലായിരുന്നു. കൃഷി മുടങ്ങിയതോടെ വെളളം വറ്റിക്കാൻ സാഹചര്യമില്ലാതായി. ഇതോടെ പനച്ചിംതുരുത്ത്, കറുകത്തട്ട്, വാഴേക്കാട് എന്നീ പ്രദേശങ്ങളാണ് വെള്ളത്തിലായത്. പനച്ചിംതുരുത്ത് മേഖലയിൽ ഉണ്ടാകുന്ന അധിക ജലം പുത്തൻതോട് വഴി വേന്പനാട്ട് കായലിലേക്ക് പന്പു ചെയ്തു പുറം തള്ളുന്നതിനു മുന്‍പ് നടപടി സ്വീകരിച്ചിരുന്നു. ഈ സംവിധാനം പുനസ്ഥാപിച്ചാൽ മാത്രമേ ഈ പ്രദേശത്തെ വെള്ളപൊക്കത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ കഴിയു. പ്രാഥമിക ആവശ്യങ്ങൾ…
Read Moreഅനന്യയുടെ മരണം! പോസ്റ്റ്മോര്‍ട്ടം ഇന്ന്; ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യകുമാരി അലക്സ് (28) ഫ്ളാറ്റില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പോലീസ് ഇന്നു രേഖപ്പെടുത്തും. വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്നു നടക്കുന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമായിരിക്കും മൊഴിയെടുക്കുക. വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നതോടെയാണു പോസ്റ്റ്മോര്‍ട്ടത്തിനു വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയത്. അകത്തുനിന്നു വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സുഹൃത്ത് നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുട ര്‍ന്ന് ഫ്ളാറ്റിന്റെ കെയര്‍ ടേക്കര്‍ എത്തിയാണു വാതില്‍ തുറന്നത്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെൻഡര്‍ റേഡിയോ ജോക്കികൂടിയായിരുന്ന അനന്യ കൊല്ലം പെരുമണ്‍ സ്വദേശിയാണ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അനന്യയുടെ…
Read Moreസിനിമ ഇല്ലെങ്കിൽ കെ.ടി.എസ് പെട്ടിക്കടയിലാണ് ! തേച്ചുവച്ച രണ്ട് ജോടി ജുബ്ബയും മുണ്ടും എപ്പോഴും കടയില്‍ കരുതും; സിനിമയില്‍നിന്ന് ഒരു വിളിവന്നാല്‍ ഉടനെ പുറപ്പെടാന്‍…
കൊച്ചി: ഹിറ്റ് സിനികളുടെയും സീരിയലുകളുടെയും ഭാഗഭാക്കാകാന്‍ സാധിച്ചിരുന്നെങ്കിലും കെ.ടി.എസ് പടന്നയിലിന്റെ പ്രധാന വരുമാനമാര്‍ഗം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ പെട്ടിക്കടയായിരുന്നു. സിനിമയില്ലാത്ത സമയങ്ങളില്‍ തന്റെ സ്വന്തം പെട്ടിക്കടയിലായിരുന്നു അദേഹത്തിന്റെ ജീവിതം. സോഡയും മുറുക്കാനും മറ്റും വിറ്റിരുന്ന കെ.ടി.എസിന്റെ കൈയില്‍നിന്നും മുറുക്കാനോ മറ്റെന്തെങ്കിലുമോ വാങ്ങാത്തവര്‍ വിരളമായിരുന്നു. അതിരാവിലെ രണ്ടരകിലോമീറ്റര്‍ നടന്നായിരുന്നു അദേഹം പെട്ടിക്കടയിലെത്തിയിരുന്നത്. സിനിമയില്‍നിന്നു കാര്യമായ സമ്പാദ്യമുണ്ടാക്കാന്‍ അദേഹത്തിന് സാധിച്ചില്ല. മതിയായ പ്രതിഫലംപോലും നല്‍കാതെ കബളിപ്പിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായതായും ചാന്‍സ് ചോദിച്ച് ആരുടെയടുത്തും പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനാണ് പെട്ടിക്കട നടത്തുന്നതെന്നു പടന്നയില്‍ വ്യക്തമാക്കിയിരുന്നു. ചോദിച്ച് പ്രതിഫലം വാങ്ങാന്‍ തയാറല്ലാതിരുന്ന കെ.ടി.എസ് തന്റെ മുറുക്കാന്‍ കടയില്‍ എപ്പോഴും തേച്ചുവച്ച രണ്ട് ജോടി ജുബ്ബയും മുണ്ടും കരുതുമായിരുന്നു. സിനിമയില്‍നിന്ന് ഒരു വിളിവന്നാല്‍ ഉടനെ പുറപ്പെടാന്‍.
Read Moreമലയാളികളെ കുടുകുടെ ചിരിപ്പിച്ച ചിരിമുത്തച്ഛന്! ആ വാശിയില്‍ നാടകം പഠിക്കുവാന്‍ തീരുമാനിച്ചു; 1956 ല്‍ ആദ്യ നാടകത്തില്‍ വേഷം അണിയുകയും ചെയ്തു
കൊച്ചി: സ്വതസിദ്ധമായ ശൈലിയില്‍ മലയാളികളെ കുടുകുടെ ചിരിപ്പിച്ച “ചിരിമുത്തച്ഛന്’ ആയിരുന്നു അന്തരിച്ച കെ.ടി.എസ് പടന്നയിൽ. സിനിമയില്‍ മോണകാട്ടിയുള്ള അദേഹത്തിന്റെ ചിരി കൊച്ചുകുട്ടികള്‍വരെ ആസ്വദിച്ചിരുന്നു. രാജസേനന്റെ അനിയന് ബാവ ചേട്ടന് ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ച അദേഹം ഇതിനോടകം നിരവധി ചിത്രങ്ങളില്‍ ഹാസ്യവേഷം അണിഞ്ഞിട്ടുണ്ട്. നിരവധി ഹിറ്റ് സീരിയലുകളിലും അഭിനയിച്ച അദേഹം അഭിനയത്തെ നെഞ്ചോട് ചേര്‍ത്തുനിർത്തിയ അഭിനേതാക്കളില്‍ ഒരാളാണ്. ചെറുപ്പം മുതൽ നാടകം ഏഴാം ക്ലാസില്‍വച്ച് സാമ്പത്തിക പരാധീനതകള്‍മൂലം പഠനം അവസാനിച്ച അദ്ദേ ഹം കുട്ടിക്കാലത്തുതന്നെ കോല്‍കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളില്‍ പങ്കെടുത്തിരുന്നു. ചെറുപ്പം മുതല്‍ സ്ഥിരമായി നാടകങ്ങള്‍ വീക്ഷിച്ചിരുന്ന അദേഹം നാടകത്തില്‍ അഭിനയിക്കാന്‍ നിരവിധി പേരെ താല്‍പര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങള്‍ നിഷേധിച്ചു. ആ വാശിയില്‍ നാടകം പഠിക്കുവാന്‍ അദേഹം തീരുമാനിക്കുകയും 1956 ല്‍ ആദ്യ നാടകത്തില്‍ വേഷം അണിയുകയും…
Read Moreതലയാട് വയലടയിലേക്ക് ടൂറിസ്റ്റ് പ്രവാഹം; തടഞ്ഞ് പോലീസും ആര്‍ആര്‍ടിയും! ഏറെ കാലമായി ടൂറിസ്റ്റുകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നില്ല…
താമരശേരി: തലയാട് വയലടയിലേയ്ക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം. വയലട മുള്ളന്‍പാറയും വ്യു പോയിന്റും സന്ദര്‍ശിക്കാനെത്തിയവരെ നിയന്ത്രിക്കാന്‍ പോലീസും ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ക്കും ഏറെ പാടുപെട്ടു. ഇന്നലെ ബക്രീദ് ദിനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തി. ഏറെ കാലമായി ടൂറിസ്റ്റുകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നില്ല. പനങ്ങാട് പഞ്ചായത്തില്‍പ്പെട്ട വയലട പ്രദേശം ഡി കാറ്റഗറിയിലാണ്. ബക്രീദിന്റെ ഇളവുകളുണ്ടെന്ന ധാരണയില്‍ ഇവിടെയെത്തിയവരെ ബാലുശേരി പോലീസും സെക്ടര്‍ മജിസ്ട്രേറ്റും വയലട ആര്‍ആര്‍ടി അംഗങ്ങളും ചേര്‍ന്ന് ബോധവത്കരിച്ച് തിരിച്ചയക്കുകയായിരുന്നു. കടുത്ത നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ ബാലുശേരി പോലീസ് കേസെടുത്തു.
Read More