മുമ്പിലെ വണ്ടിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ പാടത്തേക്ക് വീണ കാറില്‍ നിന്ന് മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ രക്ഷിച്ചു. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന് മാത്യു (31), ഭാര്യ ആഷാ മോള് ചെറിയാന് (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന് തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. ഇടയാഴംകല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണു കാര്‍ മറിഞ്ഞത്. റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത് അഞ്ചടിയോളം വെള്ളമുണ്ട്. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡാണ്. സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന് കാര്‍ വശത്തേക്ക് ഒതുക്കി. റോഡരികിലെ…
Read MoreDay: July 22, 2021
ഗതാഗതം നിരോധിച്ചു; എസി റോഡിലൂടെ ആലപ്പുഴയിലേക്ക് പോകേണ്ടവർ ഈ റൂട്ടിലൂടെ പോകേണ്ടതാണ്
ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നു മുതൽ കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിൽ ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചു. എസി റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികൾക്ക് അവരുടെ ചെറുവാഹനങ്ങളിൽ യാത്ര ചെയ്യാം.ചെറുപാലങ്ങൾ പൊളിച്ച് പണിയുന്ന സ്ഥലങ്ങളിൽ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലൻസും കടന്നുപോകാൻ താൽക്കാലിക മാർഗമൊരുക്കും. ജങ്കാർ ഉപയോഗിച്ച് എസി റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗിക്കണം. നിയന്ത്രണവിധേയമായി കഐസ്ആർടിസി സർവീസ് നടത്തും. പെരുന്ന- മുത്തൂർ ജംഗ്ഷൻ പൊടിയാടി- ചക്കുളത്തുകാവ്- മുട്ടാർ- കിടങ്ങറ റോഡ്, പെരുന്ന- ചങ്ങനാശേരി ജംഗ്ഷൻ- കുമരംകരി- കിടങ്ങറ റോഡ്, കിടങ്ങറ മുട്ടാർ ചക്കുളത്തുകാവ് തലവടി- മിത്രക്കരി- മാന്പുഴക്കരി റോഡ്, മാന്പുഴക്കരി- മിത്രക്കറി- ചങ്ങങ്കരി- തായങ്കരി- വേഴപ്ര റോഡ്, വേഴപ്ര- തായങ്കരി- ചന്പക്കുളം- മങ്കൊന്പ് റോഡ്, കിടങ്ങറ- വെളിയനാട്- പുളിങ്കുന്ന്- മങ്കൊന്പ്…
Read Moreപ്രസവത്തെ തുടര്‍ന്ന് ആടും കുട്ടികളുംചത്തു! ഡോക്ടറുടെ പിഴവെന്ന് ഉടമയുടെ പരാതി; ഡോക്റുടെ വിശദീകരണം ഇങ്ങനെ…
പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയില്‍ ആടും കുട്ടികളും പ്രസവത്തെ തുടര്‍ന്ന് ചത്തത് മൃഗ ഡോക്ടറുടെ പിഴവ് കാരണമെന്നു ഉടമയുടെ പരാതി. തയ്യിലപ്പടിക്ക് സമീപം എല്ലാക്കില് വീട്ടില്‍ കരീച്ചിയില് കുഞ്ഞാവയുടെ ആടിനെയും മൂന്നു കുട്ടികളെയുമാണ് ഇന്നലെ രാവിലെയോടെ കൂട്ടില്‍ ചത്ത നിലയില്‍ കാണപ്പെട്ടത്. രണ്ടു കുട്ടികളെ പ്രസവിച്ച ആടിന്റെ മറുപിള്ള വീഴാത്തതിനെ തുടര്‍ന്നു പരപ്പനങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടര്‍ മുരളി ചൊവാഴ്ച്ച ഇവരുടെ വീട്ടിലെത്തി മറുപിള്ള എടുത്തു മാറ്റി തിരിച്ചു പോയി. എന്നാല്‍ ഇന്നലെ രാവിലെയോടെ ആടിനെയും രണ്ടു കുട്ടികളെയും കൂട്ടില്‍ ചത്ത നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്നു വീട്ടുകാരാണ് ആടിന്റെ ഗര്‍ഭപാത്രത്തില്‍ മൂന്നാമതൊരു കുട്ടി കൂടിയുണ്ടെന്ന് കണ്ടെത്തിയത്. ഇതു കണ്ടെത്താന്‍ കഴിയാതിരുന്നതു ഡോക്ടര്‍ക്കു പരിശോധനയില്‍ സംഭവിച്ച പിഴവാണെന്നാണ് പരാതി. എന്നാല്‍ ആട് രണ്ടു കുട്ടികളെ പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് മറുപിള്ള വീഴാത്ത കാര്യം പറഞ്ഞ് ഉടമ തന്നെ സമീപിച്ചതെന്നും സമയം വൈകിയതിനാല്‍…
Read Moreഅടഞ്ഞ് അക്ഷയ കേന്ദ്രങ്ങൾ ! അപേക്ഷകൾ നൽകാൻ കഴിയാതെ വിദ്യാർഥികൾ നെട്ടോട്ടത്തിൽ
കൊയിലാണ്ടി: ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനാകാതെ വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാനാവാത്തതാണ് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നത്. ഏറെക്കാലം കോച്ചിംഗ് ക്ലാസുകളിലും മറ്റും പോയി തയാറെടുത്ത് നീറ്റ് പോലെ വളരെ പ്രാധാന്യമർഹിക്കുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ നൽകേണ്ട വിദ്യാര്‍ഥികൾ, കീം പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിന്, സമർപ്പിച്ച അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ തിരുത്താനുള്ളവര്‍, ഇവരെക്കെ അടുത്തുകൊണ്ടിരിക്കുന്ന അവസാന തിയതിക്കകം ഓൺ ലൈൻ അപേക്ഷകൾ നൽകുവാൻ കഴിയാതെ നെട്ടോട്ടം ഓടുകയാണ്. ഓൺലൈൻ സേവനം ലഭ്യമാക്കുന്ന ഡി. കാറ്റഗറിയിലാണ് പല ടൗണുകളും. അക്ഷയ കേന്ദ്രങ്ങൾക്കാകട്ടെ പല സ്ഥലങ്ങളിലും തുറന്ന് പ്രവർത്തിക്കുവാൻ അനുമതിയുമില്ല. അതും ഇവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കോവിഡിന്റെ ഏത് കാറ്റ ഗറിയിലുള്ളവരായാലും അപേക്ഷകൾ അവസാന തിയ്യതിക്കകം നൽകിയിട്ടില്ലെങ്കിൽ ഇവർക്ക് അവസരംനഷ്ടമാകും. എല്ലാം അടഞ്ഞ് കിടക്കുന്ന കാറ്റഗറിയിലുള്ള അപേക്ഷകർക്കാകട്ടെ അവസാന തിയ്യതിയിൽ ഒരു ഇളവും അനുവദിക്കുന്നുമില്ല. എസ്എസ്എൽസി കഴിഞ്ഞ…
Read Moreഅഭിലാഷിനു പുല്ല് ‘വെറും പുല്ല’ല്ല! കൂടുതലായി കൃഷി ചെയ്തുവരുന്നത് തായ്ലൻഡ് സൂപ്പർ നേപ്പിയർ എന്ന ഇനം
കൽപ്പറ്റ: മുൻകാലങ്ങളിൽ നിന്നു വിഭിന്നമായി വയനാട്ടിൽ പുൽകൃഷി നടത്തുന്നവരുടെ എണ്ണത്തിൽ വൻവർധന. ക്ഷീരമേഖലയുമായി ബന്ധപ്പെട്ടു നേരത്തെ സ്വന്തം ആവശ്യത്തിനായിരുന്നു പുല്ല് നട്ടുവളർത്തിയിരുന്നതെങ്കിൽ ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ കൃഷി ചെയ്തുവരുന്നവർ നിരവധിയാണ്. സിഒ ഫോർ, സിഒ ഫൈവ് ഇനങ്ങൾക്ക് പിന്നാലെ സിഒ ത്രീ പുല്ലിനം കൂടിയെത്തിയതോടെയാണു ജില്ലയിൽ പുൽകൃഷി വർധിച്ചത്. രണ്ടുവർഷമായി ഈയിനം പുല്ലുകളെയെല്ലാം പിന്തള്ളി തായ്ലൻഡ് സൂപ്പർ നേപ്പിയർ എന്ന ഇനമാണ് കൂടുതലായി കൃഷി ചെയ്തുവരുന്നത്. ഒരുപാടുഗുണങ്ങളുള്ള പുല്ലിനമാണിതെന്ന് തായ്ലൻഡ് സൂപ്പർ നേപ്പിയർ കൃഷി ചെയ്യുന്ന ക്ഷീരകർഷകനായ കേണിച്ചിറ അതിരാറ്റുകുന്ന് പുന്നത്താനത്ത് പി.എസ്. അഭിലാഷ് പറയുന്നു. വിവിധ സ്ഥലങ്ങളിലായി ആറേക്കറോളം സ്ഥലത്ത് അഭിലാഷ് ഈ പുല്ല് കൃഷി ചെയ്തുവരുന്നുണ്ട്. ഏറെ പ്രചാരമുണ്ടായിരുന്ന സി ഒ ത്രീ 12 ടണ്‍ പുല്ലാണ് ഒരു ഏക്കർ നിന്നു ലഭിക്കുന്നതെങ്കിൽ സൂപ്പർ നേപ്പിയറിൽ 22 ടണ്‍ ലഭിക്കും. പ്രോട്ടീനും…
Read Moreഎല്ലാവരും ജാഗ്രത പുലർത്തണം; കോട്ടയത്തും സിക്ക വൈറസ് സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
കോട്ടയം: കോട്ടയം ജില്ലയിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി.രോഗം സ്ഥിരീകരിച്ച മേഖലയിൽ കൊതുകിന്റെ ഉറവിടങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വീടുകളുടെ സണ്‍ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങൾ, ചെടിച്ചട്ടികൾ, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്ളഷ് ടാങ്കുകൾ, ക്ലോസെറ്റുകൾ തുടങ്ങിവയിലൊന്നും വെള്ളം കൂടുതൽ ദിവസം കെട്ടിനിന്നു കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിനുപോയ ആരോഗ്യപ്രവർത്തകയ്ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിൽ തിരിച്ചെത്തിയശേഷം രോഗ ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനിൽ പാർപ്പിച്ച് നിരീക്ഷിച്ചു വരികയാണ്. രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രോഗിയുടെ താമസസ്ഥലത്തിന്റെ സമീപ മേഖലകളിൽ ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോയെന്നും നിരീക്ഷിച്ചുവരികയാണ്. നേരിയ…
Read Moreസൈന്യത്തിന്റെ മുദ്ര പതിക്കാന്‍ അനുമതി ലഭിക്കുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിള്‍! 1971 ലെ യുദ്ധ വിജയത്തിന് ആദരമര്‍പ്പിച്ച് പുതിയ നിറങ്ങളുമായി ജാവ
പുനൈ: 1971 ലെ യുദ്ധ വിജയത്തിന്റെ 50-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയിൽ ആദരമര്‍പ്പിച്ച് ജാവ മോട്ടോര്‍സൈക്കിള്‍സ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജാവ മോട്ടോര്‍സൈക്കിൾ കാക്കി, മിഡ്നൈറ്റ് ഗ്രേ എന്നീ പുതിയ നിറങ്ങളാണ് അവതരിപ്പിക്കുന്നത്. കാര്‍ഗിൽ വിജയ് ദിവസ്, ബാറ്റില്‍ ഓഫ് ടര്ട്ടക്ക്, ബാറ്റില്‍ ഓഫ് ലോഞ്ച് വാല തുടങ്ങിയ സന്ദര്‍ഭങ്ങളിൽ ജാവ കാക്കിയും മിഡ്നൈറ്റ് ഗ്രേയും സെലിബ്രേറ്ററി റൈഡ് നയിക്കുമെന്ന് കന്പനി അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ അഭിമാന കീർമുദ്ര പതിപ്പിച്ച എംബ്ലമാണ് മോട്ടോർസൈക്കിളിന്റെ പ്രത്യേകത. സൈന്യത്തിന്റെ മുദ്ര പതിക്കാന്അനുമതി ലഭിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിൽ ഉത്പാദകരാണ് ജാവ. 1,93,357 രൂപയാണ് ന്യൂഡൽഹി എക്സ്-ഷോറൂം വില.
Read Moreനേതാവിനോട് വീട്ടമ്മ പലപ്പോഴും മറുപടി പറയുന്നത് ചിരിച്ചു കൊണ്ട്! ആഡംബര വീട് നിർമാണത്തിന്റെ പേരിൽ ആരോപണം നേരിട്ടയാളാണ് നേതാവ്; ഇടുക്കിയിൽ സിപിഎം വെട്ടിൽ
ഇടുക്കി: ജില്ലയിൽ സിപിഎമ്മിനെ വെട്ടിലാക്കി വീട്ടമ്മയുമായി ജില്ലാ നേതാവ് നടത്തിയ പ്രണയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി. സംഭവത്തിൽ ജില്ലാ നേതാവിനെതിരെ തരംതാഴ്ത്തൽ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റംഗമായ ജില്ലയിലെ മുതിർന്ന നേതാവാണ് യുവാക്കളെ തോൽപ്പിക്കുന്ന തരത്തിൽ പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി പ്രണയ സംഭാഷണത്തിലേർപ്പെട്ടത്. സംഭാഷണത്തിന്റെ ശബ്ദരേഖ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഭവം വിവാദമായതോടെയാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നേതാവിനെതിരെ അടിയന്തരമായി ജില്ലാ കമ്മറ്റി ചേർന്ന് നടപടിയെടുത്തത്. നേതാവിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ നപടികൾ പിന്നാലെയുണ്ടാകുമെന്നാണ് സൂചന. ജില്ലയിലെ മുൻ സഹകരണ ബാങ്ക് പ്രസിഡന്റും കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെംബറുമായിരുന്ന നേതാവിനെതിരെയാണ് നടപടി. അടുത്ത ജില്ലാ സെക്രട്ടറിയാകാൻ കച്ച മുറുക്കിയിരിക്കുകയായിരുന്നു നേതാവ്. അദ്ദേഹത്തിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി സംസ്ഥാന കമ്മറ്റിയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മറ്റി ഇതിന് അംഗീകാരം നൽകിയതായാണ് വിവരം. നാട്ടിൽ…
Read Moreജലാശയത്തിൽ കാണാതായ സഹോദരങ്ങൾക്കായി തെരച്ചിൽ തുടരുന്നു! ഇവർ സഞ്ചരിച്ച വള്ളവും ഫോണുകളും കണ്ടെത്തി
തൊടുപുഴ: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ പോയി കാണാതായ സഹോദരങ്ങൾക്കായി തെരച്ചിൽ തുടരുന്നു. ഇവർ പോയ വള്ളം മറിഞ്ഞ നിലയിൽ വൈരമണി മുത്തുച്ചോല വനമേഖലയോട് ചേർന്ന് ഡാമിൽ രക്ഷാ പ്രവർത്തകർ കണ്ടെത്തി. ഇവരുടെ മൊബൈൽ ഫോണുകൾ വച്ചിരുന്ന പെട്ടിയും കണ്ടെത്തി. കുളമാവ് ചക്കിമാലി കോഴിപ്പുറത്ത് ബിജു (38) , സഹോദരൻ ബിനു (38) എന്നിവരെയാണ് ഇന്നലെ മീൻ പിടിക്കാൻ പോയി കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ജലാശയത്തിൽ മീൻ പിടിക്കാൻ പോയത്. എന്നാൽ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാരുടെയും കുളമാവ് പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം എൻഡിആർഎഫ് ടീമും ഫയർഫോഴ്സും രാത്രി സ്ഥലത്തെത്തിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയതിനാൽ തിരച്ചിൽ നടത്താൻ കഴിയാതെ മടങ്ങി. ഇന്നു പുലർച്ചെ എൻഡിആർഎഫ്, ഫയർഫോഴ്സിന്റെ സ്കൂബാ ടീം, പോലീസ്, വനംവകുപ്പ്, റവന്യു ഉദ്യോഗസ്ഥരടങ്ങിയ സംഘം ബോട്ടിൽ…
Read Moreറോഡിൽ രക്തം തളം കെട്ടിയ നിലയിൽ; സമീപത്തെ ലോറിക്കരികൽ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
കൊല്ലം: ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയൻപിള്ള (56) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ആയൂരിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ ക്യാബിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിൽ ഒട്ടേറെ കുത്തേറ്റിട്ടുണ്ട്. ചോരവാർന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ ക്യാബിന് സമീപവും ചോര തളംകെട്ടികിടക്കുന്നു. പരിസരവാസികൾ വിവരമറിയിച്ചതിനെതുടർന്ന് ചടയമംഗലം പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.മോഷ്ടാക്കൾ ലോറിഡ്രൈവറെ അപായപ്പെടുത്തിപണംതട്ടാൻ ശ്രമിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ചടയമംഗലം പോലീസ് പറഞ്ഞു.
Read More