സ്വന്തം ലേഖകൻ കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയെ പിടിച്ചുകുലുക്കികൊണ്ടിരിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോണ്‍കോള്‍ വിവാദത്തിനു പിന്നാലെ “ആക്രമണത്തിനൊരുങ്ങി’ ബിജെപി. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രത്യക്ഷ സമരങ്ങള്‍ക്കും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനുമാണ് ബിജെപി ഒരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും വിഭാഗീയതയും മൂലം പ്രതിരോധത്തിലായ സംസ്ഥാന ഘടകം സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള ആയുധമാക്കിയാണ് ഫോണ്‍കോള്‍ വിവാദത്തെ കാണുന്നത്. കൊടകര കുഴല്‍പ്പണവും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും മൂലം ആവേശംമങ്ങിയ പ്രവര്‍ത്തകരെ ഈ വിവാദത്തിലൂടെ ഉണര്ത്താനാവുമെന്നാണ് നേതൃത്വം കരുതുന്നത്. മഹിളാ മോർച്ച ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടെ ഒരു പടികൂടി കടന്ന് രാജി ആവശ്യപ്പെട്ടു പ്രത്യക്ഷ സമരത്തിനിറങ്ങാനാണു ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. കൂടുതല്‍ ശ്രദ്ധ നേടുന്നതിനായി മഹിളാമോര്‍ച്ചയെ രംഗത്തിറക്കും. ശശീന്ദ്രനെ വഴിയില്‍ തടയാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. യുവമോര്‍ച്ചാ പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങും. അടുത്ത ദിവസം സംസ്ഥാന കമ്മിറ്റി ചേര്‍ന്നു…
Read MoreDay: July 22, 2021
എല്ലാം പറയുമോ ഹാർഡ് ഡിസ്ക്..! കൊല്ലത്ത് യുവതിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിക്കുന്നു
കൊല്ലം: കുണ്ടറയിൽ യുവതിയെ എൻസിപി നേതാവ് അപമാനിക്കാൻശ്രമിച്ച സംഭവത്തിൽ ഫോൺ രേഖകളും സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു തുടങ്ങി. ഇന്ന് യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ വൈകുന്നത് വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. എൻസിപി നേതാവ് യുവതിയുടെ കൈയില്‍ പിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെ എൻസിപി നേതാക്കൾ യുവതിയുടെ വീട്ടിലെത്തിയെങ്കിലും യുവതി അവിടെയുണ്ടായിരുന്നില്ല. മാതാപിതാക്കളിൽനിന്ന് നേതാക്കൾ വിവരങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങൾ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്ക് കൈമാറി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് യുവതിയുടെ വീട് സന്ദർശിക്കും. അതേസമയം കുണ്ടറയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക, പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എൻ.കെ ശശീന്ദ്രനെതിരേ കേസെടുക്കുക, അന്വേഷണത്തിൽ അനാസ്ഥ കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ…
Read Moreകൈപൊള്ളി ചിക്കൻ വില! ഇറച്ചി കോഴിക്കു വില വർധിച്ചതോടെ സാധാരണക്കാരുടെ ജീവിതം താളം തെറ്റുന്നു; ഇടനിലക്കാർ പറയുന്നത് ഇങ്ങനെ…
വൈത്തിരി: ഇറച്ചി കോഴിക്കു വില വർധിച്ചതോടെ സാദാരണക്കാരുടെ ജീവിതം താളം തെറ്റുന്നു. രണ്ടാഴ്ചക്കിടെ 70 രൂപയോളമാണ് വില വർധിച്ചത്. നിലവിൽ ഒരു കിലോ കോഴി ഇറച്ചിക്ക് 240 രൂപയാണ് വില. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള കോഴിയുടെ ലഭ്യതക്കുറവാണ് വില വർധനവിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഈ വർഷം കോഴിത്തീറ്റയിലുണ്ടായ വിലവർധനവും വേനൽക്കാല ചൂടും കോഴി ഫാമുകളിൽ ഉത്പാദനം കുറയ്ക്കാൻ കാരണമായി. ഇത് വിലവർധനവിന് കാരണമായതായി കന്പളക്കാട് എ വണ്‍ ചിക്കൻസിന്റെ ഉടമ നിസാം പറഞ്ഞു. ഇത് പല ഫാമുകളും ഈ വർഷം ഉത്പാദനം കുറയ്ക്കാൻ കാരണമായി. ഇന്ധന വിലവർധനവിനെ തുടർന്ന് ഗതാഗത ചെലവ് കൂടിയതും വിലവർധനവിന് കാരണമായെന്ന് ഇടനിലക്കാർ പറഞ്ഞു.
Read More പത്തുവർഷമായി സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല! സെറിബ്രൽ പാൾസിക്കെതിരേ പോരാടിയ നസീഹയുടേതു മിന്നും വിജയം
കരിന്പ: നാടാകെ എസ് എൽ സി വിജയം ആഘോഷമാക്കി മാറ്റുന്പോൾ പത്തുവർഷമായി സ്കൂളിൽ പോകാൻ കഴിയാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തെ മാത്രം ആശ്രയിച്ച് മിന്നും വിജയം കരസ്ഥമാക്കിയിരിക്കുകയാണ് മണ്ണാർക്കാട് വിയ്യകുർശ്ശി നിവാസിയായ നസീഹ എന്ന കൊച്ചുമിടുക്കി . നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്കൂളിൽ വിദ്യാർത്ഥിയ നസീഹ ഒന്‍പത് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിന് എ ഗ്രേഡും കരസ്ഥമാക്കി സ്കൂളിനും നാടിനുമെല്ലാംഅഭിമാനമായി മാറുന്പോൾ ഈ വിജയത്തിന് പിന്നിൽ ഉറച്ച നിശ്ചയദാർഢ്യത്തിന്റയും മനക്കരുത്തിന്റെയും ശക്തമായ കയ്യൊപ്പുണ്ട്. നൗഷാദ്- കമറു ദന്പതിമാരുടെ മൂത്തമകളായ നസീഹ ജന്മനാ സെറിബ്രൽ പാൾസി എന്ന അവസ്ഥ നേരിടുകയാണ്. തന്റെ മകളുടെ അവസ്ഥ കണ്ട് ആദ്യം ഒന്നു പകച്ചെങ്കിലും അവൾക്ക് പറക്കാൻ ചിറകുകൾക്ക് ശക്തിയും വിശാലമായൊരു ആകാശവും ഒരുക്കിക്കൊടുക്കാൻ ഈ മാതാപിതാക്കൾ മറന്നില്ല. അതിന്റെ ഭാഗമായി തന്നെയാണ് ഇന്നേവരെ മണ്ണാർക്കാട് ബി ആർ സി യിലെ ഉഷ ടീച്ചറുടെ…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ് ദുരന്തമാകുന്നു; ഒരു ജീവൻ പൊലിഞ്ഞു; തട്ടിപ്പിന് ഇരയായെന്നു സംശയം; 20 ലക്ഷം വായ്പയെടുത്തയാൾക്ക് 80 ലക്ഷത്തിന്റെ കുടിശിഖ
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് ലഭിച്ച പൊറത്തിശേരി പഞ്ചായത്ത് മുൻ അംഗം മരിച്ചനിലയിൽ.വായ്പ ഇനത്തിൽ ഏതാണ്ട് 80 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഉണ്ടായിരുന്ന തേലപ്പിള്ളി സ്വദേശി എം. കെ. മുകുന്ദൻ (59) ആണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടയ്ക്കണമെന്നു കാണിച്ചു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനു ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ലോക്ക്ഡൗൺ സമയത്ത് ജപ്തിനോട്ടീസ് അയച്ചതും വിവാദമായിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്നു രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 16 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയാണ് വായ്പ എടുത്തിരുന്നത്. വായ്പത്തുക എത്രയാണെന്ന് വെളിപ്പെടുത്താൻ ബന്ധുക്കൾ തയാറായില്ല. തിരിച്ചടയ്ക്കാനുള്ള തുക ഏതാണ്ട് 80 ലക്ഷമാണെന്നു സൂചനയുണ്ട്. തിരിച്ചടവിനു നോട്ടീസ് ലഭിച്ചതോടെ ഇദ്ദേഹം മനോവിഷമത്തിലായിരുന്നുവെന്നു പറയുന്നു.ബാങ്കിലെ വായ്പ- നിക്ഷേപ തട്ടിപ്പുകേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനിൽ കാന്ത് ഉത്തരവിട്ടിരുന്നു. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാനാണ് നിർദേശം. ബാങ്ക് കേന്ദ്രീകരിച്ച് കോടിക്കണക്കിനു…
Read Moreഡെല്‍റ്റ കൈവിട്ടു പോയേക്കുമെന്ന് ആശങ്ക ! മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടി ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത…
കോവിഡിന്റെ ഡെല്‍റ്റാ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ ആളുകളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന നിലവില്‍ 124 രാജ്യങ്ങളിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്.മറ്റുള്ള എല്ലാ വകഭേദങ്ങള്‍ക്കുമേലും ഡെല്‍റ്റ ആധിപത്യം സ്ഥാപിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 20 കോടി ആളുകളില്‍ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടന്, ചൈന, ഡെന്മാര്ക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 സീക്വന്‍സുകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തില്‍ അധികമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കഴിഞ്ഞ ഒരു മാസമായി…
Read Moreരണ്ടാൾപൊക്കം വെള്ളമുള്ള പാടത്തേയ്ക്ക് കാർ മറിഞ്ഞു! രക്ഷാപ്രവർത്തനം നടത്തിയ ടിപ്പർ ഡ്രൈവർ കുട്ടിയെ വെള്ളത്തിൽ മുങ്ങാതെ കരയ്ക്കെത്തിച്ചത് തന്റെ കയ്യിൽ ഉയർത്തി പിടിച്ച്…
വൈക്കം: അഞ്ചംഗസംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി പാടശേഖരത്തിലേക്കു മറിഞ്ഞു. വെച്ചൂർ -കല്ലറ റോഡിലെ കോലാംപുറത്തുശേരി പാടശേഖരത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് അപകടം. ഏറ്റുമാനൂർ സ്വദേശികളായ ബിബിൻ മാത്യു, ഭാര്യ ആശാമോൾ, ബിബിന്റെ മകൾ മൂന്നു വയസുകാരി അമയ അന്ന, ബന്ധുക്കളും മുട്ടുചിറ സ്വദേശികളുമായ ചെറിയാൻ മാത്യു, ലീലാമ്മ മാത്യു എന്നിവരാണു വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടാൾപൊക്കം വെള്ളമുള്ള പാടശേഖരത്തിലേക്കു വാഹനം മുങ്ങുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന ടിപ്പർ ഡ്രൈവറും മോട്ടോർ പുരയിലെ തൊഴിലാളികളും ഓടിയെത്തി വെള്ളത്തിലിറങ്ങി ടിപ്പറിന്റെ ലിവർ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകൾ പൊട്ടിച്ച് ഇവരെ രക്ഷിക്കുകയായിരുന്നു. ടിപ്പർ ഡ്രൈവർ കുട്ടിയെ തന്റെ കയ്യിൽ ഉയർത്തി പിടിച്ചാണ് വെള്ളത്തിൽ മുങ്ങാതെ കരയ്ക്കെത്തിച്ചത്. അപകടത്തിൽ കുട്ടിയുടെ കൈയ്ക്കു പരിക്കേറ്റു. വെച്ചൂർ പള്ളിയിൽ പോയി മടങ്ങുംവഴിയാണ് അപകടം. തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതുകൊണ്ടു വാഹനത്തിൽ സഞ്ചരിച്ചിരുന്ന മറ്റാർക്കും അപകടം ഉണ്ടായില്ല. രക്ഷാപ്രവർത്തനത്തിനിടെ ടിപ്പർ…
Read Moreവിഷപ്പാമ്പുകളെ പിടിക്കാൻ ഇനി സ്റ്റീഫനില്ല! പാമ്പിന് വിഷത്തിനു മുന്നിൽ തോൽക്കാതിരുന്ന സ്റ്റീഫനെ കീഴടക്കിയത്…
കോതമംഗലം: ജനവാസമേഖലയിലെത്തുന്ന വിഷപ്പാപാന്പുകളെ സാഹസികമായി പിടികൂടി ജനങ്ങളുടെ ജീവന് സംരക്ഷണം നൽകിയ മാലിപ്പാറ കൊരട്ടിക്കുന്നേൽ സ്റ്റീഫൻ (63) ഓർമയായി. രാജവെന്പാലയോ മൂർഖനോ അണലിയോ എന്നു വേണ്ട ഉഗ്രവിഷമുള്ളതോ ഇല്ലാത്തതോ ആയ പാന്പുകളെ സാഹസികമായി പിടികൂടുന്നതിൽ വിദഗ്ധനായിരുന്നു സ്റ്റീഫൻ. ഒരുകാലത്ത് ജനവാസമേഖലകളിൽ പാന്പുകളെ കണ്ടാൽ ആളുകൾ ആദ്യം അന്വേഷിച്ചിരുന്നത് സ്റ്റീഫനെയായിരുന്നു. ശാസ്ത്രീയ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത സ്റ്റീഫന്‍ അസാമാന്യ ധൈര്യമായിരുന്നു കൈമുതൽ. രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഏതുസമയത്തും പാഞ്ഞെത്തി അദ്ദേഹം ദൗത്യമേറ്റെടുത്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പാന്പ് പിടിത്തത്തിന് സ്റ്റീഫനെയാണ് ഒരുകാലത്ത് ആശ്രയിച്ചിരുന്നത്. സ്വന്തം ജീവൻപോലും അപകടത്തിലാകുമെന്ന് ഉറപ്പുള്ള ഘട്ടത്തിൽപോലും സ്റ്റീഫൻ ജനങ്ങളുടെ രക്ഷയ്ക്കായി മുന്നിട്ടിറങ്ങി. മൂർഖൻ പാന്പുകളെ പിടികൂടുന്നതിനിടെ രണ്ടുതവണ വിഷദംശമേറ്റിട്ടുള്ള സ്റ്റീഫനെ ഒരിക്കൽ കോട്ടയത്തു വച്ച് അണലിയും കടിച്ചു. വനംഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു സ്റ്റീഫൻ കോട്ടയത്തെത്തിയത്. ഏറെനാളത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവന്ന സ്റ്റീഫനെ വനംവകുപ്പ് തിരിഞ്ഞുനോക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. അവഗണനയ്ക്കെതിരേ…
Read Moreവഞ്ചിയില്‍ മീന്‍ പിടിക്കുന്ന സുന്ദരിയ്ക്ക് കൂട്ട് കരടി ! ആര്‍ച്ചി എന്ന കരടിയും വെറോണിക്ക എന്ന സുന്ദരിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥ…
അരുമ മൃഗങ്ങള്‍ എല്ലാ മനുഷ്യരുടെയും ഇഷ്ടമാണ്. നായ്ക്കളെയും പൂച്ചകളെയും ഇണക്കി വളര്‍ത്തുന്നത് സര്‍വ സാധാരണമാണെങ്കിലും വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ താരതമ്യേന കുറവാണ്. റഷ്യയിലെ കിഴക്കന്‍ സൈബീരിയയിലെ നോവോസിബിര്‍സ്കയിലെ വെറോണിക്ക ഡിച്ച്ക എന്ന യുവതിക്ക് പ്രിയ ഒരു കരടിയോടാണ്. ആര്‍ച്ചി എന്നു പേരിട്ടിരിക്കുന്ന ഭീമന് കരടി ഇവരുടെ ഓമനയാണ്. വീട്ടിലെ ഒരു അംഗത്തെ പോലെ വളര്‍ത്തുന്നു. വെറോണിക്ക മീന്‍പിടിക്കാന്‍ പോകുമ്പോഴും ഒപ്പം കൂട്ടുക ആര്‍ച്ചിയെയാണ്. രണ്ടു വര്‍ഷം മുമ്പാണ് സഫാരി പാര്‍ക്കില്‍ നിന്നും ആര്‍ച്ചിയെ രക്ഷപെടുത്തിയത്. ഇതോടെ വെറോണിക്ക വീട്ടില്‍ പെറ്റായി ആര്‍ച്ചിയെ വളര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ഉറ്റചങ്ങാതിമാരും ആത്മബന്ധമുള്ളവരുമായി. വഞ്ചിയില്‍ കയറി മീന്‍പിടിക്കാന്‍ പോകാനും ആര്‍ച്ചിയെയും വെറോണിക്ക ഒപ്പം കൂട്ടും. ഇങ്ങനെ ഒപ്പം കൂട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. കറുത്ത പാന്റും ഷര്‍ട്ടും തൊപ്പിയും ധരിച്ച സുന്ദരിയായ യുവതി അതിഭീമനായ ഒരു കരടിക്കൊപ്പം കൂളായിരുന്ന് മീന്‍…
Read Moreപെണ്‍കരുത്തിൽ പത്തനംതിട്ട പറഞ്ഞു… സ്ത്രീധനം വേണ്ട…! സ്ത്രീധനത്തിനെതിരായ പ്രതിജ്ഞ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ചൊല്ലിക്കൊടുത്തു
പത്തനംതിട്ട: ജില്ലയുടെ ഭരണരംഗത്തെ മൂന്ന് വനിതാ സാരഥികൾ സ്ത്രീധനത്തിനെതിരെ ഒന്നിച്ചു. സ്ത്രീധന, ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അപരാജിത പദ്ധതിയുടെ ഭാഗമായ സേ നോ ടു ഡൗറി ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനമായിരുന്നു വേദി. ആരോഗ്യമന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി എന്നിവരാണ് സ്ത്രീധന ബോധവത്കരണ പരിപാടിയിൽ നേതൃരംഗത്തുണ്ടായിരുന്നത്. സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിദ്യാസന്പന്നരുടെ നാടായ കേരളത്തിൽ, ഈ കാലഘട്ടത്തിൽ സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടിവരുന്നു എന്നുള്ളത് വളരെ ഗൗരവത്തോടെ നാം ചിന്തിക്കേണ്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും നിയമത്തിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകണം. സ്ത്രീധനത്തിനെതിരെ…
Read More