തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കുരുങ്ങിയ വനം മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ പ്രമേയം അവതരണത്തിനു സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്റെ ആരംഭ ദിവസം തന്നെ ശശീന്ദ്രൻ വിഷയം ഉയർത്തി പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സഭ ഇന്ന് തുടങ്ങിയതിനു പിന്നാലെ ചോദ്യോത്തര വേളയിൽ ശാന്തരായി പങ്കെടുത്ത പ്രതിപക്ഷം, അതു കഴിഞ്ഞതിനു പിന്നാലെ വിഷയം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു. ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. എന്നാൽ, സഭ നിർത്തിവെച്ച് ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന് അടിയന്തര പ്രമേയത്തെ എതിർത്തുകൊണ്ട്…
Read MoreDay: July 22, 2021
ഒന്നുറങ്ങാൻ പോലുമാവാതെ..! വലിഞ്ഞു വലിഞ്ഞു കയറാത്ത സ്ഥലമില്ല; ആഫ്രിക്കൻ ഒച്ചുകളെ കൊണ്ട് പൊറുതിമുട്ടി ഒരു ഗ്രാമം
‘ഷൊർണൂർ : ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയ സ്ഥിതിയിലാണ് ചുവന്നഗേറ്റ് വാടാനാംകുറിശ്ശി പ്രദേശത്തുള്ളവർ.ആയിരത്തിലധികം വീടുകളിൽ വർഷങ്ങളായി ഈ പ്രശ്നം നേരിടുന്നുണ്ടെങ്കിലും പരിഹരമില്ലാതെ ഇവ തുടരുന്നു. ഷൊർണൂർ നഗരസഭയിലെ 33ാം വാർഡിലും ഓങ്ങല്ലൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശത്തുമാണ് ഈ പ്രശ്നം. വീടിന് പുറത്തിറങ്ങാൻപോലുമാകുന്നില്ലെന്ന് ഇവർ പറയുന്നു. ഉപ്പ്, തുരിശ്, പുകയില എന്നിവ ഉപയോഗിച്ച് ഒച്ചുകളെ നശിപ്പിച്ചാണ് ഇവർ കുട്ടികളെ പുറത്തിറക്കുന്നത്.പ്രദേശത്തെ കടകൾ, വീടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം ഇവയുടെ ശല്യം രൂക്ഷമാണ്. ചുവരുകളിൽ കയറിയും കിണറുകളിൽ വീണും മുറിക്കകത്തും കട്ടിലിലുമെല്ലാം പറ്റിക്കൂടിയും ഇവ വലിയ ഭീതി പരത്തുന്നുണ്ട്.വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളാണിവിടെ കൂടുതൽ എന്നതാണ് നേരിടുന്ന മറ്റൊരു പ്രശ്നം. വേനലിൽ കാണാതാവുന്ന ഒച്ചുകൾ മഴപെയ്യുന്നതോടെ വീടുകളിലേക്കിറങ്ങും. വളരെ അപകടകരമായ സാഹചര്യമാണ് പ്രദേശത്തുള്ളത്. ആഫ്രിക്കൻ ഒച്ചുകളുടെ സ്രവം കുട്ടികളുടെ ഭക്ഷണത്തിൽ കലർന്ന് അകത്തുചെന്നാൽ മസ്തിഷ്കജ്വരം പോലുള്ള അസുഖമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ട് .കഴിഞ്ഞ കൗണ്‍സിൽ…
Read Moreഭ്രൂണത്തിൽ രക്ത സംക്രമണം നടത്തുന്ന അപൂർവവും, അതിസൂക്ഷമവുമായ 100 ചികിത്സകൾ..! അതിസൂക്ഷ്മ ചികിത്സയിൽ നൂറിന്റെ നേട്ടവുമായി അബുദാബി കോർണിഷ് ആശുപത്രി
അബുദാബി : ഭ്രൂണത്തിൽ രക്ത സംക്രമണം നടത്തുന്ന അപൂർവവും , അതിസൂക്ഷമവുമായ 100 ചികിത്സകൾ നടത്തി അബുദാബി കോർണിഷ് ആശുപത്രി പുതിയ റിക്കാർഡ് സ്ഥാപിച്ചു. കുട്ടികൾ പിറക്കുന്നതിന് മുൻപ് തന്നെ നടത്തുന്ന ചികിത്സയിലൂടെ നിരവധി പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങളെയാണ് ഒഴിവാക്കുന്നത്. ചുവന്ന രക്താണുക്കളുടെ കുറവ് മൂലം ഗർഭസ്ഥ ശിശുവിന് വിളർച്ച നേരിടുന്നത് പ്രസവത്തിനു മുൻപ് തന്നെ കണ്ടെത്തി നടത്തുന്ന സങ്കീർണ്ണ ചികിത്സയാണ് ഭ്രൂണ രക്ത സംക്രമണം . ഈ ചികിത്സക്ക് വിധേയമാകാതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്തസംബന്ധിയായ അസുഖങ്ങൾ എന്നിവ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. അൾട്രാസൗണ്ട് ചിത്രങ്ങളുടെ സഹായത്തോടെ അമ്മയുടെ ഉദരത്തിലൂടെ രക്തം ഭ്രൂണത്തിലേക്കു കടത്തി വിടുന്ന അതി സങ്കീർണ ശത്രക്രിയയാണിത്. ഇത്തരം 100 ചികിത്സകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ നേട്ടത്തിലാണ് കോർണിഷ് ഹോസ്പിറ്റൽ. ജനിക്കും മുൻപ് കുട്ടികൾക്ക് നൽകുന്ന ചികിത്സകളിൽ കോർണിഷ് ആശുപത്രിക്കുള്ള പ്രാവീണ്യം തെളിയിക്കുന്ന…
Read Moreഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് ഭാര്യ ! അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയുടെ ബീജം ശേഖരിക്കാന്‍ കോടതിയുടെ ഉത്തരവ്…
ഭര്‍ത്താവിന്റെ കുഞ്ഞിനെത്തന്നെ പ്രസവിക്കണമെന്ന ഉറച്ച നിലപാട് ഭാര്യ കൈക്കൊണ്ടതിനെത്തുടര്‍ന്ന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിന്റെ ബീജം ശേഖരിക്കാന്‍ ഉത്തരവിട്ട് കോടതി. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ചാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് ഈ നിര്‍ദേശം നല്‍കിയത്. ഒരു വര്‍ഷം മുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഈയിടെ കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ പലതും തകരാറിലായി. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിനിടെ അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം ഭാര്യ അറിയിച്ചു. ബീജം ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍), എ.ആര്.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി) വഴി ശേഖരിക്കണമെങ്കില്‍ ദാതാവിന്റെ സമ്മതം ആവശ്യമാണ്. എന്നാല്‍ രോഗിക്ക് ബോധമില്ലാത്തതിനാല്‍ സമ്മതമില്ലാതെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നല്കി. സംസ്ഥാന സര്‍ക്കാരിനോടും ആശുപത്രി…
Read Moreസെര്‍വര്‍ ഡൗണ്‍ ആണ്, സോഫ്റ്റ്വേര്‍ ശരിയാകുന്നില്ല..! ആശങ്കകളൊഴിയാതെ ഹാള്‍ മാര്‍ക്കിംഗ്; സ്വര്‍ണവ്യാപാരം പ്രതിസന്ധിയിലേക്ക്
കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എച്ച്യുഐഡി) മുദ്ര പതിക്കുന്നതിലെ കാലതാമസം സ്വര്‍ണവ്യാപാര മേഖലയില്‍ പുതിയ പ്രതിസന്ധിയാകുന്നു. ദിവസേന ആയിരക്കണക്കിനു സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്തു കൊണ്ടിരുന്ന സെന്ററുകള്‍ക്ക് ഇപ്പോള്‍ പ്രതിദിനം നൂറെണ്ണം പോലും യുഐഡി പതിച്ചു നല്കാന് കഴിയുന്നില്ലെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ 73 ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്‍ രാവിലെ ആഭരണങ്ങള്‍ നല്കിയാല് വൈകുന്നതിനു മുമ്പ് മുദ്ര ചെയ്തു നല്‍കുമായിരുന്നു. എന്നാലിപ്പോള്‍ മൂന്നു ദിവസം വരെ യുഐഡി മുദ്ര ചെയ്യുന്നതിന് കാലതാമസം വരുമെന്നാണ് ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍ പറയുന്നത്. ജൂലൈ ഒന്നു മുതലാണ് എച്ച്യുഐഡി നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ 20 ദിവസമായി ഒരു ഹാള്‍മാര്‍ക്കിംഗ് സെന്ററുകളും യുഐഡി പതിച്ചു നല്‍കുന്നില്ല. സെര്‍വര്‍ ഡൗണ്‍ ആണ്, സോഫ്റ്റ്വേര്‍ ശരിയാകുന്നില്ല തുടങ്ങിയ കാരണങ്ങളാണ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ പറയുന്നത്. സിഡാക് എന്ന സ്ഥാപനമാണ് എച്ച്യുഐഡിക്കു വേണ്ടി സോഫ്റ്റ് വേര് നിര്‍മിച്ചിട്ടുള്ളത്. മിക്ക ഹാള്‍മാര്‍ക്കിംഗ്…
Read Moreഡാനിഷ് സിദ്ദിഖിയുടെ തലയിലൂടെ വാഹനം കയറ്റിയിറക്കി!! ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയോടു താലിബാൻ ചെയ്തത് കൊടും ക്രൂരത
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയോടു താലിബാൻ ചെയ്തത് കൊടും ക്രൂരത. സിദ്ദിഖിയുടെ ഒപ്പമുണ്ടായിരുന്ന അഫ്ഗാൻ കമാൻഡർ ബിലാൽ മുഹമ്മദ് ഇന്ത്യാ ടുഡേയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. താലിബാൻ ഭീകരർ പലതവണ വെടിയുതിർത്തു. ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ താലിബാൻകാർ മൃതദേഹത്തോട് അനാദരവ് കാട്ടി. ഇന്ത്യക്കാരെ അങ്ങേയറ്റം വെറുക്കുന്നവരാണ് താലിബാൻകാർ. സിദ്ദിഖി മരിച്ചെന്നറിഞ്ഞിട്ടും താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി മൃതദേഹം വികലമാക്കി-ബിലാൽ അഹമ്മദ് പറഞ്ഞു. അഞ്ചു വർഷമായി അഫ്ഗാൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് ബിലാൽ. കാണ്ഡഹാർ മേഖലയിലെ സ്പിൻ ബോൽഡാഡ് പട്ടണത്തിൽ അഫ്ഗാനിസ്ഥാൻ-താലിബാൻ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ സൈന്യത്തിനൊപ്പമായിരുന്നു സിദ്ദിഖി. ഏറ്റുമുട്ടലിൽ ഒരു അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. അതേസമയം, സിദ്ദിഖിയുടെ മരണത്തിൽ തങ്ങൾക്കു പങ്കില്ലെന്നാണു താലിബാൻ അവകാശപ്പെടുന്നത്. സിദ്ദിഖി ശത്രുപക്ഷത്തായിരുന്നുവെന്നും മാധ്യമപ്രവർത്തകനാണെന്നു കാര്യം…
Read Moreജോഷിയും സന്തോഷും ബ്രാഹ്മണ വിഭാഗക്കാരാണ്, രവി വൊക്കലിഗ സമുദായക്കാരനും…! യെദിയൂരപ്പയുടെ പിൻഗാമി; അഭ്യൂഹങ്ങൾ ശക്തം
ബംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്നു ബി.എസ്. യെദിയൂരപ്പയെ നീക്കുമെന്ന റിപ്പോർട്ടിനിടെ യെദിയൂരപ്പയുടെ പിൻഗാമിയെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി, ബിജെപി ദേശീയ ഓർഗൈനസിംഗ് സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുടെ പേരുകൾക്കാണു മുൻഗണനയെന്നാണു റിപ്പോർട്ട്. ജോഷിയും സന്തോഷും ബ്രാഹ്മണ വിഭാഗക്കാരാണ്, രവി വൊക്കലിഗ സമുദായക്കാരനും. ബ്രാഹ്മണ സമുദായക്കാരനായ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരിയുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറയുന്നുണ്ട്. 1988ൽ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായശേഷം കർണാടകയിൽ ബ്രാഹ്മണർ ആരും ഈ സ്ഥാനത്ത് എത്തിയിട്ടില്ല. വീരശൈവ-ലിംഗായത്ത് വിഭാഗത്തിലെ അനിഷേധ്യ നേതാവായ യെദിയൂരപ്പയ്ക്കു പകരക്കാരനായി ലിംഗായത്ത് വിഭാഗക്കാരനെ കൊണ്ടുവരികയാണെങ്കിൽ ഖനന വകുപ്പ് മന്ത്രി മുരുഗേഷ് നിരാനിക്കോ അരവിന്ദ് ബെല്ലാഡ് എംഎൽഎയ്ക്കോ ആണു സാധ്യത കല്പിക്കുന്നത്. ബിസിനസിൽനിന്നു രാഷ്ട്രീയത്തിലെത്തിയ നിരാനി ഈയിടെ നിരന്തരം ഡൽഹി യാത്ര നടത്തിയതു രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിരുന്നു. യെദിയൂരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവരുടെ…
Read Moreഭാര്യയോട് വഴക്കിട്ടു, പിന്നെ മകന്റെ കഴുത്തിനു വെട്ടി വീഴ്ത്തി; തടസം പിടിക്കാനെത്തിയ ഭാര്യയേയും വെട്ടി; മുങ്ങിയ ചൊടല ബാബുവിനെ പൊക്കി പോലീസ്
വടക്കഞ്ചേരി: വീട്ടു വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയേയും മകനേയും വെട്ടി പരിക്കേല്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പാളയം കരിപ്പാലി റോഡിൽ മാന്ത്രംപള്ളം ചൊടല എന്ന ബാബു( 52 )വിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കുകളുള്ള ഭാര്യ വസന്ത (38), മകൻ ലോകനാഥൻ (19) എന്നിവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയാടെയായിരുന്നു സംഭവം. വഴക്കിനെ തുടർന്ന് പുറത്തേക്കോടിയ ഭാര്യയെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞ് മകന്റെ കഴുത്തിൽ പിടിച്ച് വെട്ടുകയായിരുന്നെന്ന് കേസന്വേഷണം നടത്തുന്ന സി ഐ എം. മഹേന്ദ്രസിംഹൻ പറഞ്ഞു. മകന് കാലിനും ചെവിക്കും പരിക്കുണ്ട്. മകനെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഭാര്യ വസന്തക്ക് വെട്ടേറ്റത്.ചികിത്സയിലുള്ള ഭാര്യയുടെയും മകന്റെ യും മൊഴിയിൽ വധശ്രമത്തിനാണ് ബാബുവിനെതിരെ കേസെടുത്തിട്ടുള്ളത്. ബാബുവിനെ ഇന്നലെ ഉച്ചയോടെ വീട്ടിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച കൊടുവാൾ…
Read Moreബീജം അടിയന്തരമായി ശേഖരിച്ചു സൂക്ഷിക്കണം ! കോവിഡ് രോഗിയുടെ ഭാര്യയുടെ ആവശ്യം അംഗീകരിച്ചു കോടതി; സംഭവം ഇങ്ങനെ…
അഹമ്മദാബാദ്: കോവിഡ് ബാധിച്ചു മരണാസന്നനായ ആളുടെ ബീജം അടിയന്തരമായി ശേഖരിച്ചു സൂക്ഷിക്കാൻ ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശം. ഭർത്താവിൽനിന്നു ഗർഭം ധരിക്കാനുള്ള സാധ്യത തേടി കോടതിയെ സമീപിച്ച യുവതിയുടെ ഹർജിയിലാണ് ഉത്തരവ്. ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ)/എആർടി (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി) നടപടികൾ സ്വീകരിക്കാനാണു ജസ്റ്റീസ് അശുതോഷ് ജെ. ശാസ്ത്രി വഡോദരയിലെ ആശുപത്രിക്കു നിർദേശം നൽകിയിരിക്കുന്നത്. ഐവിഎഫ്/എആർടി സാങ്കേതികവിദ്യയിലൂടെ ഭർത്താവിൽനിന്നു ഗർഭം ധരിക്കണമെന്നു യുവതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും, കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി. ഇതേത്തുടർന്നാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ ഗുജറാത്ത് സർക്കാരിന്റെയും ആശുപത്രി ഡയറക്ടറുടെയും പ്രതികരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreരണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ ദാരുണദൃശ്യങ്ങള്‍ രാജ്യം കണ്ടതാണ്, എന്നിട്ടും..! ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്നു കേന്ദ്രം; വ്യാപക പ്രതിഷേധം
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം വിതച്ച ദുരന്തത്തിനിടെ രാജ്യത്ത് ഒരാൾ പോലും ഓക്സിജൻ ലഭിക്കാതെ മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെ പ്രസ്താവനയ്ക്കെതിരേ വ്യാപക പ്രതിഷേധം. രാജ്യസഭയിൽ ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഓക്സിജൻ ലഭിക്കാത്തതുകൊണ്ടുള്ള ഒറ്റ മരണം പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു പറയുന്നത്. ഡൽഹിയിൽ ഉൾപ്പെടെ ഓക്സിജൻ കിട്ടാതെ ആശുപത്രികളിൽ കൂട്ട മരണങ്ങൾ നടന്ന സംഭവം ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുന്നിൽ വരെ എത്തിയതാണ്. ഓക്സിജൻ ലഭിക്കാതെ ആളുകൾ അത്യാസന്നനിലയിൽ ആശുപത്രികളുടെ മുന്നിൽ കാത്തു കിടക്കുന്ന ദാരുണദൃശ്യങ്ങളും രണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ രാജ്യം കണ്ടതാണ്. എന്നിട്ടും ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങളൊന്നും തന്നെ രാജ്യത്തുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവകാശവാദം. കോവിഡ് രണ്ടാം തരംഗം വീശിയടിച്ച ഏപ്രിലിൽ ഡൽഹിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ മാത്രം ഓക്സിജൻ ലഭിക്കാതെ 25 കോവിഡ് രോഗികൾ മരിച്ചിരുന്നു. ഡൽഹി ബത്ര…
Read More