നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പരിശോധനയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്ളിനിക്കില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ഡോക്ടര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് വ്യക്തമാക്കിയ പോലീസ് പക്ഷെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഭര്‍ത്താവിനൊപ്പമാണ് യുവതി ഡോക്ടറെ കാണാനെത്തിയത്. ഈ സമയം ഡോക്ടര്‍ മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. നടുവേദനയുടെ കാര്യം വിശദമായി ചോദിച്ചറിഞ്ഞശേഷം ഭര്‍ത്താവിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പാന്റ് മാറ്റിയശേഷം യുവതിയോട് പരിശോധനമുറിയിലെ കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധിക്കുന്നു എന്ന വ്യാജേന തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറുടെ കൈ തട്ടിമാറ്റി യുവതി പുറത്തേക്കോടി ഭര്‍ത്താവിനോട് കാര്യം പറയുകയായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് ഡോക്ടറെ മര്‍ദിക്കുകയും ചെയ്തു. അടികിട്ടിയതോടെ കാറില്‍…
Read MoreDay: September 27, 2021
കുട്ടി കരയുന്നത് മൂലം ഉറക്കം നഷ്ടപ്പെട്ട ഞാന്‍ ..! നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: കൂവപ്പളളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കാലങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു. കുട്ടി കരയുന്നത് മൂലം ഉറക്കം നഷ്ടപ്പെട്ട താൻ കുട്ടിയുടെ വായും മൂക്കും പൊത്തിപിടിച്ചുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഇവരെ കോട്ടയം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ദന്റെ അഭിപ്രായം കൂടി തേടിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കൂട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് അനക്കമില്ലെന്ന് യുവതി ഓട്ടോ ഡ്രൈവറായ ഭർത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന്…
Read Moreഇനി പ്രതീഷുമായി ബന്ധം തുടരില്ലെന്ന് അച്ഛന് ഉറപ്പു കൊടുത്തു ! എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്ന്;തുറന്നു പറച്ചിലുമായി സ്വാതി നിത്യാനന്ദ്…
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായ ഭ്രമണത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സ്വാതി നിത്യാനന്ദ്. ചിത്രത്തില്‍ സ്വാതി അവതരിപ്പിച്ച ഹരിതയെക്കുറിച്ച് പറയാന്‍ മലയാളി വീട്ടമ്മമാര്‍ക്ക് നൂറുനാവാണ്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയില്‍ ആണ് സ്വാതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയില്‍ നിറയുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫോട്ടോ ഷൂട്ടുകളുടെ തിരക്കില്‍ കൂടിയാണ് സ്വാതി. കാമറമാന്‍ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഭ്രമണം പരമ്പരയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സീരിയല്‍ സെറ്റില്‍ വെച്ച് പ്രണയബദ്ധരാകുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. വിവാഹശേഷവും അഭിനയിക്കാനുള്ള പ്രോത്സാഹനം തന്റെ ഭര്‍ത്താവ് ആണ് നല്‍കുന്നത് എന്ന് പലപ്പോഴും സ്വാതി വ്യക്തമാക്കിയിട്ടുണ്ട്. സ്വാതിയുടെ പെട്ടെന്നുള്ള വിവാഹ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങള്‍ വിവാഹത്തിനുശേഷം ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച്…
Read Moreഗോവിന്ദ് വസന്തയുമായി എന്താ ബന്ധം ! ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി…
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്മി.അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ. മറ്റു താരങ്ങളെപ്പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ. എശ്വര്യ നായികയായ കാണെക്കാണേ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഐശ്വര്യ ലക്ഷ്മിയോടൊപ്പം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഐശ്വര്യയുടെ കസിന് ബ്രദര്‍ ആണ് ഗോവിന്ദ് എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ സത്യത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍. തനിക്ക് ഒരുപാട് കാലമായി…
Read Moreഅഫ്ഗാനില്‍ നിന്നും അമേരിക്ക ജര്‍മനിയിലെ ക്യാമ്പിലെത്തിച്ച 3000 സ്ത്രീകളില്‍ 2000 പേരും ഗര്‍ഭിണികള്‍ ! ഇവരുടെ അമേരിക്കന്‍ യാത്ര നീളുന്നതിന്റെ ആശങ്കയില്‍ ജര്‍മനി…
താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക ഒഴിപ്പിച്ച അഫ്്ഗാന് പൗരന്മാരെ വിവിധ രാജ്യങ്ങളില്‍ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലാണെത്തിച്ചത്. ഇതുപ്രകാരം യൂറോപ്പില്‍ പതിനായിരം അഫ്ഗാന് പൗരന്മാര് ജര്‍മ്മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസില്‍ എത്തുകയും ചെയ്തു. പത്ത് ദിവസത്തിനകം ഇവരെ ഇവിടെ നിന്നും മാറ്റാം എന്ന ഉറപ്പിലാണ് അഭയാര്‍ത്ഥികളെ ജര്‍മ്മനിയില്‍ എത്തിച്ചത്. റാംസ്റ്റീന്‍ എയര്‍ബേസിലെ കിലോമീറ്ററുകള്‍ നീളമുള്ള റണ്‍വേയില്‍ താത്കാലിക കൂടാരങ്ങളിലാണ് അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്നത്. അഭയാര്‍ത്ഥികളില്‍ മൂവായിരത്തോളം പേര് സ്ത്രീകളായിരുന്നു. ഇവരില്‍ ഗര്‍ഭിണികളും ഉണ്ടായിരുന്നു. ഇതുവരെ ഇരുപത്തിരണ്ടോളം പേര് ക്യാമ്പില്‍ വച്ച് കുട്ടികള്‍ ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ക്യാമ്പിലുള്ള മൂന്നില്‍ രണ്ട് സ്ത്രീകളും ഗര്‍ഭിണികളാണെന്നാണ്, അതായത് രണ്ടായിരം ഗര്‍ഭിണികളെങ്കിലും ജര്‍മ്മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസില്‍ ഇപ്പോഴുണ്ട്. റാംസ്റ്റീന്‍ എയര്ബേസിനിലെ ആരോഗ്യപ്രവര്‍ത്തകര്‍ മുള്‍മുനയിലാണ് ഇപ്പോള്‍ കഴിയുന്നത്. ഇത്രയും ഗര്‍ഭിണികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ട…
Read Moreകോപ്പിയടിയുടെ പുതിയ വഴികള്‍ ! യോഗ്യതാ പരീക്ഷ വിജയിക്കാന്‍ ചെരുപ്പില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ചെത്തി; അഞ്ചുപേര്‍ പിടിയില്‍…
ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച അഞ്ച് ഉദ്യോഗാര്‍ഥികള്‍ പിടിയില്‍. സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള അധ്യാപകരെ തിരഞ്ഞെടുക്കാന്‍ നടത്തിയ യോഗ്യതാ പരീക്ഷയിലാണ് ഇവര്‍ ബ്ലൂടൂത്ത് സംവിധാനമുള്ള ചെരുപ്പ് ധരിച്ചെത്തിയത്. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ പരീക്ഷയ്ക്ക് എത്തിയത്. മൂന്നുപേര്‍ പരീക്ഷ എഴുതാനും രണ്ട് പേര് പുറത്തുനിന്ന് സഹായിക്കാനും എത്തിയവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജസ്ഥാന് എലിജിബിളിറ്റി എക്സാമിനേഷന് ഫോര്‍ ടീച്ചേഴ്സ് (REET) പരീക്ഷ സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട പരീക്ഷകളിലൊന്നാണ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ തുടങ്ങും മുന്‍പ് തന്നെ തട്ടിപ്പ് നടത്തിയ ഉദ്യോഗാര്‍ഥികളെ പിടികൂടിയിരുന്നു. തട്ടിപ്പ് തടയാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിര്‍ത്തലാക്കിയിരുന്നു. 16 ലക്ഷം പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒഴിവുള്ള 31,000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
Read Moreകാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; വൈക്കത്ത് ആംബുലൻസ് അപകടത്തിൽപ്പെട്ട് യുവതി മരിച്ചു
വൈക്കം: കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തലയോലപറമ്പ് മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാർ കോരിക്കൽ സ്വദേശിനി സനജ(35)യാണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചു വീണ സനജയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേർന്ന് ഉടൻ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു രാവിലെ ഒൻപതോടെ വൈക്കം വലിയകവലയ്ക്കു സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലായിരുന്നു അപകടം. വൈക്കം…
Read Moreഎന്നെ വിളിച്ചു, ഞാൻ പോയി…! ഇയാൾ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നു; മോന്‍സന്റെ പശ്ചാത്തലം അറിയില്ലെന്ന് ജിജി തോംസൺ
തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്റെ കൂടെയുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. മോന്‍സന്റെ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ അറിയില്ല. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയാണ് മോന്സൻ, താനും അതിന്റെ രക്ഷാധികാരിയാണ്. ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ തന്നെ വിളിച്ചിരുന്നു. ഇതല്ലാതെ അയാളുമായി കൂടുതൽ ബന്ധമില്ലെന്നും ജിജി തോംസൺ പറഞ്ഞു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇയാൾ ഏറ്റെടുത്തു നടത്തിയിരുന്നു. അങ്ങനെ വെഞ്ഞാറമൂട്ടിൽ നടന്ന ഒരു ചാരിറ്റി സംരംഭം ഉദ്ഘാടനം ചെയ്യാനും പോയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ഒരു ചടങ്ങിന് ക്ഷണിച്ചിരുന്നു. ഞാനും ഭാര്യയും കൊച്ചിയിലുണ്ടായിരുന്നതിനാൽ അതിൽ പങ്കെടുത്തു. മറ്റു ചില പ്രമുഖരും ആ സമയത്ത് ചടങ്ങിൽ പങ്കെടുക്കാൻ അവിടെ എത്തിയിരുന്നതായും ജിജി തോംസൺ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreഅടുത്തബന്ധമോ..? മോന്സന് വേണ്ടി ഡല്‍ഹിയില്‍ ഇടപെട്ടത് കെ. സുധാകരനോ ? പത്ത് ദിവസം ഇയാളുടെ വീട്ടില്‍ താമസിച്ചിരുന്നു; ആരോപണങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: പുരാവസ്തു വില്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരന് അടുത്ത ബന്ധമെന്ന് ആരോപണം. മോന്‍സന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ സുധാകരന് ഇടപെട്ടിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. സുധാകരൻ നിരവധി തവണ മോൻസന്റെ വീട്ടിൽ എത്തിയിരുന്നു. പത്ത് ദിവസം ഇയാളുടെ വീട്ടില്‍ സുധാകരന് താമസിച്ച് ചികിത്സ നടത്തിയിരുന്നു. ഡെര്‍മറ്റോളജിസ്റ്റ് എന്ന പേരിലും മോന്സണ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതിക്കാരൻ അനൂപ് 25 ലക്ഷം കൈമാറിയത് കെ സുധാകരന്റെ സാന്നിധ്യത്തിലാണെന്നും പറയപ്പെടുന്നു. അതേസമയം, സുധാകരനും മോൻസൺ മാവുങ്കലും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, കേരള പോലീസിലെയും, രാഷ്ട്രീയ, സിനിമ മേഖലകളിലെയും നിരവധി പേരുമായും മോന്സണ് അടുപ്പം പുലര്‍ത്തിയിരുന്നതായാണ് തെളിവുകൾ പുറത്തുവരുന്നത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ കൂടാതെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ…
Read Moreസരിത, സ്വപ്ന, മോൻസൺ..! പ്രമുഖരെ വീഴ്ത്തുന്ന തട്ടിപ്പിന് ഒരേ സ്റ്റൈൽ; ഈ തട്ടിപ്പുകാരിലെല്ലാം പൊതുവായി കാണുന്നത്…
കോട്ടയം: കേരളത്തിലെ രാഷ്ട്രീയ -ഉദ്യോഗസ്ഥ വൃന്ദങ്ങളെ പിടിച്ചുകൂലുക്കി മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. സമൂഹത്തെയും അധികാര കേന്ദ്രങ്ങളെയുമൊക്കെ വാഗ്വിലാസംകൊണ്ടും കെട്ടുകാഴ്ചകൾക്കൊണ്ടും കബളിപ്പിക്കാൻ കഴിയുന്ന തട്ടിപ്പുകാർ ഇപ്പോഴും സമൂഹത്തിൽ വിലസുന്നുണ്ടെന്നാണ് മോൻസൺ മാവുങ്കൽ അറസ്റ്റിലായതോടെ വ്യക്തമാകുന്നത്. മുൻ തട്ടിപ്പുകാരെപ്പോലെ തന്നെ ഏതാണ്ട് വലിയൊരു ഗണം ഉദ്യോഗസ്ഥരെയും രാഷ്ട്രീയ സാമൂഹിക നേതാക്കളെയുമൊക്കെ വലയിലാക്കാൻ മോൻസനു കഴിഞ്ഞിരുന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകളൊക്കെ കണ്ടുപിടിച്ചു സമൂഹത്തിനും അധികാരികൾക്കും മുന്നറിയിപ്പു നൽകേണ്ട പോലീസ് ഉദ്യോഗസ്ഥർത്തന്നെ അദ്ദേഹത്തിന് ഏറ്റവും വലിയ തുണയായി മാറിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഐജി അടക്കമുള്ളവരുമായി അടുപ്പം സൂക്ഷിച്ചിരുന്ന മോൻസൺ ഇതൊക്കെ കാണിച്ചാണ് പണം കടം നൽകിയവരെയും സമൂഹത്തെയും മാധ്യമങ്ങളെയുമൊക്കെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അടക്കമുള്ളവർ മോൻസന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രമുഖരുമായി അടുപ്പം സ്ഥാപിക്കുകയും അതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും…
Read More