മോഹന്‍ലാല്‍ എന്ന നടനെ വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റിനിര്‍ത്തി പെരുമാറാന്‍ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്ന് സംവിധായകന് ഭദ്രന്. ഒരഭിമുഖത്തിലാണ് ഭദ്രൻ മോഹൻലാലിനെക്കുറിച്ചു വാചാലനായത്. മറ്റൊരു നടന്മാര്ക്കും ഇല്ലാത്ത പ്രത്യേകത ലാലിനുണ്ട്. അതായത് ഒരാളെ അകറ്റിനിര്‍ത്തി സംസാരിക്കാന്‍ മോഹന്‍ലാലിന് അറിയില്ല. അങ്ങനെയൊരു നടന് ഇനി ഇവിടെ ജനിക്കാനും പോകുന്നില്ല!. എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കാന്‍ മാത്രമേ മോഹന്‍ലാലിന് അറിയൂ. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധം ഒരുകാലത്ത് തീവ്രമായി ഞാന്‍ മനസില്‍ കൊണ്ടു നടന്നിട്ടുണ്ട്. ഞാന്‍ ചെയ്ത മോഹന്‍ലാല്‍ സിനിമകളിലെല്ലാം അദ്ദേഹത്തിന് കഷ്ടപ്പാട് നിറഞ്ഞ റോളുകളായിരുന്നു. ഉടയോന് സിനിമയിലെയൊക്കെ മേക്കപ്പ് അത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. മണിക്കൂറുകളോളം ആ മേക്കപ്പില്‍ തന്നെ അങ്ങനെ നില്‍ക്കണമായിരുന്നു. അതൊക്കെ സഹിച്ചാണ് മോഹന്‍ലാല്‍ യാതൊരു തരത്തിലുമുള്ള ദേഷ്യവും കാണിക്കാതെ ടേക്കിന് തയാറെടുക്കുന്നത്. ഒരു കുട്ടി ചോദിക്കുന്ന കൗതുകത്തോടെയാണ് മോഹന്‍ലാല്‍ ഉടയോന് എന്ന സിനിമയിലെ വേറിട്ട സംഭാഷണ രീതിയെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചത്. പ്രഗത്ഭരായ…
Read MoreDay: September 27, 2021
എല്ലാ പെൺകുട്ടികൾക്കും പരിചിതമായത്…! സിനിമ കണ്ട് കഴിയുമ്പോള്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണം; സായ് പല്ലവി പറയുന്നു…
ആരാധകര്‍ ഏറെ കാത്തിരുന്ന നാഗചൈതന്യ-സായ് പല്ലവി ചിത്രം ലവ് സ്റ്റോറി ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ആയിരിക്കുകയാണ്. ഫിദ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയും ശേഖര്‍ കമ്മുലയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത. പുതിയ സിനിമയുടെ വിശേഷങ്ങളും ഒപ്പം ശേഖര്‍ കമ്മുലയുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി. ഒരു നടി എന്ന രീതിയില്‍ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തോന്നിയത് ഈ കഥാപാത്രം ഒരിക്കലും ഒറ്റപ്പെട്ട ഒന്നല്ല, മറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും പരിചിതമായ ഒന്നാണ് എന്നായിരുന്നു. കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ക്ക് ഈ വിഷയത്തെ പൂര്‍ണമായും അവതരിപ്പിക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ശേഖര്‍ കമ്മുലയ്ക്ക് അത് സാധിച്ചു. സിനിമ കണ്ട് കഴിയുമ്ബോള്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ സിനിമ കണ്ട് കഴിയുന്പോള്‍ മാതാപിതാക്കള്‍ അവരുടെ കുട്ടികളോട് ചോദിക്കണം, നിനക്ക് ഞങ്ങളോട് പറയാന്‍ പറ്റാതെ…
Read Moreഗുലാബിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ശക്തമായ മഴ ! ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ ഫലമായി കേരളത്തില്‍ വ്യാപക മഴ. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ 41 മുതല്‍ 61 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍. ഇന്ന് ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളിലും സെപ്റ്റംബര്‍ 28ന് കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍…
Read Moreഏങ്ങനെ ഉണ്ടായിരുന്നു സര് ഇന്നലെ ! സിനിമാ ഷൂട്ടിംഗിനെപ്പറ്റിയാണെന്നു കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും; അന്ന് നടന്ന സംഭവം വെളിപ്പെടുത്തി മുകേഷ്; വീഡിയോ കാണാം…
മുകേഷും മമ്മൂട്ടിയും അടക്കമുള്ളവര്‍ അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു നായര്‍സാബ്. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നു കൂടിയാണിത്. ഇപ്പോള്‍ ഈ സിനിമയുടെ ചിത്രീകരണ സമയത്തു നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് നടന് മുകേഷ്. മുകേഷ് സ്പീക്കിംഗ് എന്ന തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് മുകേഷിന്റെ ഈ തുറന്നു പറച്ചില്. ആ സിനിമയുടെ ചിത്രീകരണ സമയത്ത് മമ്മൂട്ടിയുടെ പേരു പറഞ്ഞ് പട്ടാള ഉദ്യോഗസ്ഥരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയ സംഭവമാണ് മുകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. മദ്യം ഒരു തുള്ളിപോലും കഴിക്കാത്ത മമ്മൂക്ക ഈ കഥ അറിയുന്നത് വീഡിയോ കാണുമ്പോള്‍ ആകുമെന്നും മുകേഷ് പറയുന്നു… മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ… നായര്‍ സാബ് എന്ന സിനിമയുടെ ഷൂട്ടിങ് കാശ്മീരിലാണ് നടക്കുന്നത്. ഒരു ദിവസം കാശ്മീരിലെ ഒരു പുല്മേടയില് വച്ച് പരേഡ് എക്സര്‍സെസ് സീന്‍ അഭിനയിക്കുകയാണ്. അപ്പോള്‍ ആ റെജിമെന്റിന്റെ…
Read Moreകനത്ത മഴയില്‍ നഗരത്തിലേക്ക് എത്തിയത് വമ്പന്‍ മീനുകള്‍ ! മത്സരിച്ച് വലവീശി ആളുകള്‍; വീഡിയോ വൈറല്‍…
കൊല്‍ക്കത്ത നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്ന് വന്‍വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. റോഡുകളില്‍ വെള്ളക്കെട്ട് ദൃശ്യമായതിനെ തുടര്‍ന്ന് ഗതാഗതകുരുക്കും രൂക്ഷമായിരുന്നു. കൊല്‍ക്കത്ത നഗരത്തിലെ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അപ്രതീക്ഷിത അതിഥികളായി മീനുകള്‍ ഒഴുകിയെത്തിയത് നഗരവാസികള്‍ക്ക് അമ്പരപ്പ് സൃഷ്ടിച്ചു. ഇപ്പോള്‍ മീനുകളെ പിടികൂടാന്‍ നഗരവാസികള്‍ വല ഇടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കനത്തമഴയെ തുടര്‍ന്ന് മീനുകളെ വളര്‍ത്തുന്ന ഫാമുകള്‍ നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് മീനുകള്‍ കൊല്‍ക്കത്ത തെരുവുകളില്‍ എത്തിയത്. കൊല്‍ക്കത്ത നഗരത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമങ്ങളായ ഭാനഗര്‍, രാജര്ഘട്ട് എന്നിവിടങ്ങളിലെ ഫാമുകള്‍ നിറഞ്ഞതോടെയാണ് മീനുകള്‍ പുറത്തേയ്ക്ക് ചാടിയത്. ഇതോടെ മീനുകളെ പിടികൂടാന്‍ തെരുവുകളില്‍ ആളുകള്‍ തടിച്ചുകൂടി. ഇപ്പോള്‍ വലയിട്ട് നഗരവാസികള്‍ മീന്‍ പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 16 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളാണ് പിടികൂടിയത്. എന്നാല്‍ ഇതുമൂലം കോടികളുടെ നഷ്ടമാണ്…
Read More22-ാം വയസില്‍ ആദ്യ ശ്രമത്തില്‍ തന്നെ നേടിയത് 10-ാം റാങ്ക് ! ബിഹാറിലെ ഗ്രാമീണന് സത്യം ഗാന്ധിയുടെ സിവില്‍ സര്‍വീസ് വിജയം ഏവര്‍ക്കും പ്രചോദനം…
ബാലികേറാമലയെന്ന് ഒട്ടുമിക്ക ആളുകളും കരുതുന്ന സിവില്‍ സര്‍വീസ് കഠിനാധ്വാനത്തിലൂടെ കൈപ്പിടിയിലൊതുക്കിയ നിരവധി ആളുകളുണ്ട്. ഇത്തവണത്തെ സിവില്‍ സര്‍വീസ് റിസല്‍റ്റ് വന്നപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്ന സത്യം ഗാന്ധി അത്തരത്തിലൊരാളായിരുന്നു. ബിഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഈ 22കാരന് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ കരസ്ഥമാക്കാനായത് 10-ാം റാങ്ക്. ഡല്‍ഹി സര്‍വകലാശാലയില്‍ പിജിക്ക് പഠിക്കുന്ന സത്യം ഗാന്ധി കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് പത്താം റാങ്ക് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ പിജിക്ക് വരുന്നതിന് മുന്‍പ് സാന്‍ഡ് വിച്ച്, മോമോസ് എന്നിവയെ കുറിച്ച് സത്യം ഗാന്ധി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. കരോള്‍ ബാഗിലെ ഇടുങ്ങിയ പിജി മുറിയില്‍ ഇരുന്ന് പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സത്യം ഗാന്ധി ഉന്നത വിജയം നേടിയത്. ഒരു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ആരുടെയും സഹായം തേടാതെ സ്വന്തമായുള്ള പഠനമാണ് വിജയത്തിന് പിന്നിലെന്ന് സത്യം…
Read Moreമോൻസൺ തട്ടിപ്പുകാരുടെ മോൺസ്റ്റർ..! മറയാക്കിയത് പോലീസ്, രാഷ്ട്രീയ ബന്ധങ്ങൾ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ സംരക്ഷിച്ചത് ഉന്നതരെന്ന് റിപ്പോർട്ടുകൾ. കേരള പോലീസിലെയും, രാഷ്ട്രീയ, സിനിമ മേഖലകളിലെയും നിരവധി പേരുമായും മോന്സണ് അടുപ്പം പുലര്‍ത്തിയിരുന്നതായാണ് തെളിവുകൾ പുറത്തുവരുന്നത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം എന്നിവരുമായി മോൻസൺ നിൽക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മോന്‍സണിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം. മുന്‍ ഡിഐജി എസ് സുരേന്ദ്രന് മോന്സന് അടുത്ത ബന്ധം ഉണ്ടെന്നു ആക്ഷേപമുണ്ട്. മോന്‍സനായി ഐജി ലക്ഷമണ ഇടപെട്ടതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത മോന്‍സനെ കലൂരിലെ വീട്ടിലെത്തിച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ്…
Read Moreമലയാളി യുവാവിന് ഹോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം! എബിന്റെ ലക്ഷ്യം മറ്റൊന്ന്…
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരൻ എബിൻ ആന്റണി ബിഗ്സ്ക്രീനിൽ നായകനായി അരങ്ങേറ്റം കുറിച്ചത് ഇംഗ്ലീഷ് സിനിമയിൽ. അമേരിക്കയിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത “സ്പോക്കൺ’ എന്ന ചിത്രത്തിൽ ടെയ്ലർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എബിന്റെ ഹോളിവുഡ് അരങ്ങേറ്റം. ടെനിൽ റാൻസം രചനയും സംവിധാനവും നിർവ്വഹിച്ച ഹൊറർ സസ്പെൻസ് ത്രില്ലർ സിനിമയിൽ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് എബിൻ എത്തുന്നത്. വിദ്യാലയ കലാവേദികളിൽ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ മേഖലയിൽ തിളങ്ങിയ എബിന് ആന്റണി ചെന്നൈയിലാണ് വളർന്നത്. സിനിമാ അഭിനയം പാഷനായി മനസിൽ കൊണ്ടു നടന്നിരുന്ന എബിൻ എൻജിനിയറിംഗ് പഠനത്തിനിടയിൽ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകൾക്കും കാർട്ടൂണുകൾക്കും ഡബ്ബ് ചെയ്തും തിരക്കഥകൾ എഴുതിയുമാണ് സിനിമാ മേഖലയിലേക്ക് ചുവടു വെച്ചത്. അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയപ്പോഴാണ് എബിന് വീണ്ടും അഭിനയിക്കാനുള്ള മോഹം ഉടലെടുത്തത്. പഠനത്തിന് ശേഷം അഭിനയം കൂടുതൽ മികവുറ്റതാക്കാൻ ലോസാഞ്ചൽസിലുള്ള…
Read Moreവിവാഹിതനാണെന്ന കാര്യം മറച്ചുവയ്ക്കാൻ ആവശ്യപ്പെട്ടു! നടൻ മാധവൻ അടുത്ത കാലത്ത് രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തി; അത് ഇങ്ങനെ…
പ്രേക്ഷകർ ഇന്നും മനസിൽ കൊണ്ടുനടക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ ക്ലാസിക് ഹിറ്റുകളിലൊന്നായ അലൈപായുതെ. മാധവൻ-ശാലിനി കോമ്പോയിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഹിറ്റാണ് അലൈപായുതെ. എംബിബിഎസ് വിദ്യാർഥിനിയായ ശക്തിയും കാർത്തികുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന ഒരു സന്തുഷ്ട കുടുംബത്തിലെ അംഗമാണ് ശക്തി. എഞ്ചിനീയറിംഗ് ബിരുദധാരിയായ കാർത്തിക് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്. അന്നത്തെ യുവതലമുറയുടെ പ്രതിനിധിയായാണ് കാർത്തിക്. ഒരു വിവാഹ ചടങ്ങിൽ വച്ച് കണ്ടുമുട്ടുന്ന കാർത്തിക്കും ശക്തിയും പിന്നീട് പ്രണയത്തിലാവുന്നു. ശേഷം ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് അലൈപായുതേയുടെ പ്രമേയം. തിരക്കഥയും സംവിധാനവും പാട്ടും അഭിനേതാക്കളും എല്ലാം ഒന്നിനൊന്ന് മികച്ചുനിന്ന ചിത്രം കൂടിയായിരുന്നു അലൈപായുതെ. മാധവൻ എന്ന നടൻ ഇന്നും പ്രേക്ഷകന് പ്രിയങ്കരനാവുന്നത് കാർത്തിക്ക് എന്ന കഥാപാത്രത്തിലൂടെയാണ്. അലൈപായുതെയുമായി ബന്ധപ്പെട്ട് നടൻ മാധവൻ അടുത്ത കാലത്ത് രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അലൈപായുതെയുടെ വിജയത്തെ ബാധിക്കാതിരിക്കാൻ കുറച്ച്…
Read Moreശരീരം മറക്കണമെന്ന് പറഞ്ഞു; ഞാന്‍ എന്റെ സ്റ്റൈലില്‍ അത് ചെയ്തു! വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത വിമര്‍ശനം നേരിട്ട ഉര്‍ഫി ജാവേദ് മറുപടിയുമായി സോഷ്യല്‍മീഡിയയില്‍
വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന നടി ഉര്‍ഫി ജാവേദ് മറുപടിയുമായി സോഷ്യൽ മീഡിയയിൽ എത്തി. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിപ്പും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ് ധരിച്ചതിന്റെ പേരിലാണ് ഉര്‍ഫി വിമര്‍ശനങ്ങള്‍ നേരിട്ടത്. അതിന് മറുപടിയായാണ് തലമറച്ച ബാക്ക്ലെസ് വസ്ത്രം ധരിച്ച് താരം എത്തിയത്. ”എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാന്‍ എന്റെ സ്റ്റൈലില്‍ അത് ചെയ്തു”- ഉര്‍ഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ രംഗത്താണ് ഉര്‍ഫി സജീവമായി പ്രവര്‍ത്തിക്കുന്നത്. ഉര്‍ഫിയെ അനുകൂലിച്ചും ഒട്ടേറെ പേര് രംഗത്ത് വന്നു.
Read More