ക്ലബ് ഹൗസ് ആപ്പിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മുഖംചുളുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു. ക്രിമിനലുകളുടെ താവളമായിട്ടാണ് പലരും ഇതിനെ കാണുന്നത്. അതിനു പ്രധാനകാരണം ആപ്പിനെക്കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകളാണ്. പെട്ടെന്ന് പ്രശസ്തിയും കുപ്രശസ്തിയും നേടിയ ക്ലബ് ഹൗസില്‍ വളരെ വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരുകൂട്ടം മറുനാടന്‍ മലയാളികളുണ്ട്. തിന്മയുടെ വിളനിലത്തില്‍ നന്മയുടെ വിത്തുകള്‍ എങ്ങനെ പാകാമെന്ന് കാണിച്ചുതരുന്നവര്‍. ഇവരുടെ കൂട്ടായ്മയുടെ അല്ലെങ്കില്‍ ക്ലബിന്റെ പേരാണ് ന്യൂസിലന്‍ഡ് മലയാളീസ്. പേരുപോലെ തന്നെ ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മലയാളികളാണ് ഈ ക്ലബിന് പിന്നില്‍. വെറും ചര്‍ച്ചകള്‍ക്ക് മാത്രമായിട്ടുള്ള ആപ്പില്‍ എന്ത് നന്മയാണ് ഇവര്‍ ചെയ്യുന്നതെന്നല്ലെ നിങ്ങള്‍ ചിന്തിക്കുന്നത്. പറയാം.. ക്ലബിന്റെ തുടക്കം തൃശൂര്‍ സ്വദേശിയും ന്യൂസിലന്‍ഡില്‍ ഷെഫുമായ സായൂജ് സതീശനും കൊല്ലം സ്വദേശിനിയും ന്യൂസിലന്‍ഡില്‍ നേഴ്സുമായ ജോബീന(ജെനി) ജോണും ചേര്‍ന്നാണ് ന്യൂസിലന്‍ഡ് മലയാളീസ് എന്ന ക്ലബ് തുടങ്ങുന്നത്. അയല്‍ക്കാരായി മലയാളികളാരുമില്ലാത്ത സ്ഥലത്ത് താമസിച്ചിരുന്ന…
Read MoreDay: September 27, 2021
ആരോഗ്യ മന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് പഠിക്കരുത്; എയർ ആംബുലൻസ് എന്നാൽ എയർ ഇന്ത്യ വിമാനം അല്ല! വിമർശനവുമായി സോഷ്യൽ മീഡിയ
മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കൊണ്ടുപോകാൻ എയർ ആംബുലൻസ് ഉപയോഗിക്കാത്തതിന് വിമർശനവുമായി സോഷ്യൽ മീഡിയ. എറണാകുളത്ത് നിന്ന് കോഴിക്കോട് വരെയാണ് ഹൃദയം കൊണ്ടുപോയത്. എന്തു കൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തുവന്നിരുന്നു. ‘4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ…
Read Moreഗയ്സ്, ഞങ്ങൾക്ക് നായികയെ കിട്ടി; ഇനി നടനെ കൂടെ കിട്ടിയാല്‍ മതി..! പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ്; ട്രോളുകളുമായി സോഷ്യല്‍മീഡിയ
തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും പറഞ്ഞ് ഇ ബുള്‍ജെറ്റ് സഹോദരന്മാര് രംഗത്തെത്തിയിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ വ്യാപകമായി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിത തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര് പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റ് ട്രോളന്മാർ എറ്റെടുത്തിരിക്കുകയാണ്.
Read Moreകത്തുന്ന മാലിന്യ കൂന്പാരത്തിൽ കുട്ടിയുൾപ്പെടെ മൂന്നുപേരുടെ ശരീരാവശിഷ്ടങ്ങൾ ! ഇവരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങളിൽ ചിലത് എവിടെ?
ഡാളസ്: ഫോർട്ട്വർത്ത് സിറ്റിയുടെ പടിഞ്ഞാറെ ഭാഗത്ത് കത്തിക്കൊണ്ടിരുന്ന മാലിന്യ കൂന്പാരത്തിൽ നിന്നു ശരീരഭാഗങ്ങൾ അറുത്തുമാറ്റപ്പെട്ട നിലയിൽ ഒരു കുട്ടിയുടേത് ഉൾപ്പെടെ മൂന്നു പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫോർട്ട്വർത്ത് പോലിസ് അറിയിച്ചു. ബോണി ഡ്രൈവിലുള്ള ഡംപ്സ്റ്ററിൽ തീ ആളിപ്പടരുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു പോലിസ് തെരച്ചിൽ നടത്തിയത്. പരിശോധനയിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 42 വയസുള്ള ഡേവിഡ് ല്യുറാഡിന്റെ മൃതദേഹം ് തിരിച്ചറിഞ്ഞു. ക്രിമിനൽ ചരിത്രമുള്ള വ്യക്തിയാണ് ഡേവിഡ് എന്നും പോലിസ് കൂട്ടിച്ചേർത്തു. ഒരു കുട്ടിയുടേയും വനിതയുടേയുമാണ് മറ്റു രണ്ടു മൃതദേഹങ്ങൾ. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങളിൽ ചിലത് ഇവിടെ കണ്ടെത്താനായിട്ടില്ല. സ്റ്റോറേജ് ബിസിനസിന്റെ മുന്പിലായിരുന്നു ഈ മാലിന്യക്കൂന്പാരം ഉണ്ടായിരുന്നത്ഈ സംഭവത്തെ കുറിച്ചു അറിയാവുന്നവർ ഡിറ്റക്റ്റീവ് എം ബാറണ്‍ (817 392 4339), ഡിറ്റക്റ്റീവ് ഒ ബ്രയാൻ (817 392 4330) എന്നിവരുമായി ബന്ധപ്പെടണമെന്ന്…
Read Moreഹെയ്ത്തി അഭയാർഥികളെ തുരത്താൻ കുതിര! തെറ്റായ നടപടിയെന്ന് ബൈഡൻ
ടെക്സസ്: ടെക്സസ് മെക്സിക്കോ അതിർത്തിയായ ഡെൽ റിയോയിലുള്ള പ്രവേശനത്തിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുവാൻ ശ്രമിച്ച നൂറുകണക്കിന് ഹെയ്ത്തി അഭയാർഥികളെ അതിർത്തിയിൽ നിന്നു തുരത്താൻ കുതിരകളെ ഉപയോഗിച്ച ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ നടപടി ഭയാനകവും തെറ്റുമായിരുന്നുവെന്ന് പ്രസിഡന്റ് ജൊ ബൈഡൻ. സെപ്റ്റംബർ 24 വെള്ളിയാഴ്ച വാർത്താസമ്മേളനത്തിലാണ് ബൈഡൻ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഉത്തരവാദിയായവർ ആരായാലും അനന്തര നടപടികൾ നേരിടേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പു നൽകി. ഡെൽ റിയൊ, ഇന്റർനാഷണൽ ബ്രിഡ്ജിനു കീഴെയുണ്ടായ സംഭവം അമേരിക്കയൊട്ടാകെ ബൈഡൻ ഭരണത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഹെയ്ത്തിയിൽ അഭയാർഥികളെ വളഞ്ഞുപിടിച്ചു തിരികെ അയക്കുക എന്ന ബൈഡൻ പോളിസിയും വിമർശന വിധേയമായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഞാൻ അമേരിക്കൻ പ്രസിഡന്റാണ് ഞാനല്ലാതെ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക പ്രസിഡന്റ് ബൈഡൻ മറുചോദ്യം ഉന്നയിച്ചു. ഫെഡറൽ ഏജന്റുമാരുടെ അഭയാർഥികളോടുള്ള സമീപനം ഹൃദയഭേദകമായിരുന്നുവെന്നും…
Read Moreതടാകത്തിലേക്ക് രണ്ടു കുട്ടികളെ വലിച്ചെറിഞ്ഞു; ഒരുവയസുകാരൻ മരിച്ചു, മാതാവ് അറസ്റ്റിൽ
ലൂസിയാന: സ്വന്തം മാതാവ് ഒരു വയസുള്ള ആണ്‍കുട്ടിയേയും അഞ്ചു വയസുള്ള മറ്റൊരു മകനേയും തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. ഒരു വയസുകാരൻ മരിക്കുകയും അഞ്ചുവയസുകാരന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കേസിൽ മാതാവ് യൂറിക്ക ബ്ലാക്കി(32)നെ അറസ്റ്റു ചെയ്തതായി ലൂസിയാന പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട മാതാവിനെ ടെക്സസ് ലൂസിയാന അതിർത്തിയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരേ സെക്കൻഡ് ഡിഗ്രി മർഡറും അറ്റംറ്റഡ് സെക്കൻഡ് ഡിഗ്രി മർഡറും ചാർജ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ക്രോസ് ലേക് ബ്രിഡ്ജിനു സമീപമാണ് ചെറിയ കുട്ടിയുടെ മൃതദേഹം പൊങ്ങി കിടക്കുന്നത് കണ്ടത്. മിനിറ്റുകൾക്കകം അതിനു സമീപത്ത് നിന്നും അഞ്ചു വയസുകാരനേയും പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ മൂന്നാമത്തെ കുട്ടിയേയും താടകത്തിലേക്ക് തള്ളിയിട്ടുണ്ടാകുമെന്ന് കരുതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തുണ്ടെന്നും പോലീസ് കണ്ടെത്തി.…
Read Moreഇതൊക്കെ അവന്റെ നമ്പരല്ലേ..! കൊടി സുനിക്ക് ജയിൽ മാറ്റം കിട്ടാനുള്ള കളികളെന്ന് പോലീസ്; ജയിൽ അധികൃതര്‍ പറയുന്നത് ഇങ്ങനെ…
തൃശൂർ: വിയ്യൂര്‍ ജയിലിനുള്ളില്‍ തനിക്കു വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ വാദം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മര്‍ദ തന്ത്രമെന്ന് പോലീസ്. കൊടി സുനിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിയ്യൂർ ജയിലിൽ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷയാണ്. സുനിയെ പാർപ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൂട്ടിയിട്ട സെല്ലിലാണ്. മറ്റ് തടവുകാരുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുന്നുണ്ടെന്നും ജയിൽ അധികൃതരും വ്യക്തമാക്കി. വിയ്യൂരില്‍ സുനിയുടെ കൈയിൽ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാര്‍ക്കും ലഭിച്ച പ്രത്യേക പരോളില്‍ നിന്നു തഴയപ്പെടുകയും ചെയ്തതോടെയാണു കണ്ണൂരിലേക്കു മാറാന്‍ സുനി ശ്രമം തുടങ്ങിയതെന്നു ജയില്‍ വകുപ്പിനും സൂചന ലഭിച്ചിട്ടുണ്ട്.
Read Moreനെല്ലാപ്പാറയിലെ കൊടുംവളവ് വാഹനയാത്രക്കാർക്കു ഭീഷണിയാകുന്നു! വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതെ വൻ അപകടങ്ങൾ വഴിമാറുന്നത് ഭാഗ്യംകൊണ്ട്…
തൊടുപുഴ: പുനലൂർ-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ തൊടുപുഴ-പാലാ റൂട്ടിലെ നെല്ലാപ്പാറ വളവിൽ അപകടം നിത്യസംഭവമാകുന്നു. കെഎസ്ടിപി പദ്ധതിയിൽപ്പെടുത്തി ആധുനിക രീതിയിലാണ് നിർമാണം നടത്തിയിരിക്കുന്നതെങ്കിലും ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവു സംഭവമാണ്. കഴിഞ്ഞ ദിവസം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. കെഎസ്ആർടിസി ബസുകളും ചരക്കു ലോറികളും ഉൾപ്പെടെയാണ് പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നത്. ഭാഗ്യം കൊണ്ടാണ് വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതെ വൻ അപകടങ്ങൾ വഴിമാറുന്നത്. നെല്ലാപ്പാറ കുരിശുപള്ളിക്ക് മുന്നിലെ കൊടും വളവിലാണ് പതിവായി അപകടം സംഭവിക്കുന്നത്. ഒരേ സ്ഥലത്തു തന്നെയാണ് വാഹനാപകടങ്ങൾ നടക്കുന്നതെങ്കിലും ഇതിനു കാരണം കണ്ടെത്താനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ പൊതുമരാമത്ത് അധികൃതർ തയാറായിട്ടില്ല. കൊടും വളവും അശാസ്ത്രീയമായ റോഡ് നിർമാണവുമാണ് ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാൽനട യാത്രക്കാർക്കുള്ള നടപ്പാത പോലും ഇല്ലാത്തതിനാൽ കാൽനടക്കാരുടെ സമീപത്തേക്ക് വാഹനം പാഞ്ഞുകയറിയ സംഭവവും ഉണ്ടായിട്ടുണ്ട്.…
Read Moreകുടുംബവഴക്ക്! ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചെടുത്തു; ദിനേഷ് ജോലിക്ക് പോകാറില്ലെന്നും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ടീന
ഭോപ്പാൽ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചെടുത്തു. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ടീന എന്ന യുവതിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ദിനേഷ് മാലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2008ലാണ് ദിനേഷും ടീനയും വിവാഹിതരായത്. ഇവർക്ക് രണ്ടു പെൺമക്കളുമുണ്ട്. ദിനേഷ് ജോലിക്ക് പോകാറില്ലെന്നും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ടീന പോലീസിന് മൊഴി നൽകി. ഗാർഹിക പീഡനത്തെ തുടർന്ന് ടീന രണ്ടു പെൺമക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. കോടതിയെ സമീപിച്ച് ഭർത്താവിൽനിന്ന് ജീവനാംശം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ദിനേഷ് ടീനയുടെ വീട്ടിലെത്തി മൂക്ക് കടിച്ചെടുത്തത്.
Read Moreവെറും വാഗ്ദാനം! സിനിമാ നിർമാണത്തിനായി പിരിച്ചുനല്‍കിയ കോടികൾ തട്ടിയെന്ന പരാതി അന്വേഷിക്കാൻ കോടതി നിർദേശം; 2019ലായിരുന്നു കേസിനാസ്പദമായ സംഭവം
ആലപ്പുഴ: സിനിമാ നിർമ്മാണത്തിനായി യുവാവ് പിരിച്ച് നൽകിയ 1.57കോടികൾ തട്ടിയെടുത്ത പരാതിയിൽ കേസ് എടുത്ത് അന്വേഷിക്കാൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. ആലപ്പുഴ വഴിച്ചേരി തൈപറമ്പിൽ വീട്ടിൽ മുഹമ്മദ് സിറാജ് (30) സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ആലപ്പുഴ പുത്തൻവെളി മുഹമ്മദ് ഫിർദോസ് (38), ഇയാളുടെഅമ്മ ഹംസത്ത് ബീവി (57), മരക്കാർ ഫിലിംസ് നിർമാതാവും മുണ്ടക്കയം സ്വദേശിയുമായ ഹാഷിം മരക്കാർ എന്നിവർക്കെതിരെയാണ് മുഹമ്മദ് സിറാജ് പരാതി നൽകിയത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പരിചയക്കാരനും പരാതിയിലെ ഒന്നാംപേരുകാരനുമായ മുഹമ്മദ് ഫിർദോസാണ് സിനിമയ്ക്കായി പണം സമാഹരിക്കാൻ പരാതിക്കാരനെ നിർബന്ധിപ്പിച്ചത്. ആവശ്യമായ പണം കണ്ടെത്താൻ സഹായിച്ചാൽ ആലപ്പുഴയിൽ ഒരു വീടു നിർമിച്ചു നൽകാമെന്നായിരുന്നു ഇയാൾ വാഗ്ദാനം ചെയ്തത്. ചിത്രീകരണം പൂർത്തിയായാൽ ഉടൻ വീട് നിർമാണത്തിലേക്കു കടക്കുമെന്നും വ്യക്തമാക്കി. വാഗ്ദാനം വിശ്വസിച്ച മുഹമ്മദ് സിറാജും അദ്ദേഹത്തിന്റെ സുഹൃത്തായ ജയ്മോനും ചേർന്ന് മുഹമ്മദ് ഫിർദോസിന് 1.57…
Read More