നെടുമങ്ങാട്: നാടിനും നാട്ടുകാർക്കും വിനോദവും വിജ്ഞാനവും പകർന്നു കൊണ്ട് ഒരു സംഘം ചെറുപ്പക്കാരുടെ വെബ് സീരീസ് ശ്രദ്ധേയമാകുന്നു. പാലോട് പേരയം സ്വദേശികളായ ചെറുപ്പക്കാരുടെ ഹ്രസ്വ ചിത്ര പരമ്പരയാണ് സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചു മുന്നേറുന്നത്. നിരവധി ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കിയിരുന്ന കൂട്ടായ്മ കോവിഡിൽ ജനജീവിതം ദുസഹമായപ്പോൾ ജനങ്ങൾക്ക് അവബോധം നൽകി “കർഫ്യൂ ‘ എന്നപേരിൽ പുറത്തിറക്കിയ ഹ്രസ്വചിത്ര പരമ്പരയാണ് ആദ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്. ലോക്ഡൗൺ കാരണം ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളും കൊറോണയോട് പൊരുതി ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ അനുഭവങ്ങളും ഇതിവൃത്തമാക്കി നർമത്തിൽ പൊതിഞ്ഞതായിരുന്നു കർഫ്യുവിന്റെ എപ്പിസോഡുകൾ. പുറത്തിറങ്ങിയ അഞ്ച് എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചമായി. സമൂഹത്തിലെ നാനാതുറകളിൽ നിന്നും പ്രശംസ പിടിച്ചുപറ്റി. തുടർന്ന് മുഴുനീളെ നർമവുമായെത്തിയ “മണിയൻ മേശിരി’യും ഇതിനോടകം വൈറലായി. നാട്ടിൻപുറത്തിന്റെ തനത് ശൈലിയിൽ പൊട്ടിച്ചിരികളുണർത്തിയ “മണിയൻ മേശിരി’ നിരവധിപേർ കാണുകയും ഏറ്റെടുക്കുകയും ചെയ്തു. ഉപാധികളില്ലാത്ത നർമരസ മുഹൂർത്തങ്ങൾ…
Read MoreDay: September 27, 2021
കോവളം ബീച്ച് കൈയടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നു, തീരം ദുർഗന്ധത്തിന്റെ പിടിയില്‍!
വിഴിഞ്ഞം: കോവളം ബീച്ച് കൈയടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നു. തീരം ദുർഗന്ധത്തിന്റെ പിടിയിലായത് സഞ്ചാരികൾക്കും വിനയായി. ഒരാഴ്ചയായി തിരമാലകളുടെ ശക്തിയിൽ കരയിലേക്ക് വന്നടിയുന്ന ജെല്ലിക്കൂട്ടങ്ങളെ കുഴിച്ച് മൂടാനുള്ള ശുചീകരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കണ്ടില്ല. മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസങ്ങളിൽ മാത്രമാണ് കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ തീരത്തേക്ക് വന്നിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ ഇക്കുറി കടൽത്തിരകൾക്കൊപ്പം കാലം തെറ്റിയുള്ള ജെല്ലിയുടെ കൂട്ടമായവരവ് ദിവസങ്ങൾ നീണ്ടു നിൽക്കുന്നതും പ്രശ്നമായി. ഇതിനോടകം തന്നെ ടൺ കണക്കിന് കടൽച്ചൊറികളെ കുഴിച്ച് മൂടിയെങ്കിലും ഉൾക്കടലിൽ നിന്നുള്ള വരവ് മാറ്റമില്ലാതെ തുടരുകയാണ്. മണലിൽ പറ്റിപ്പിടിച്ചിരുന്ന് അലിയുന്ന ഇവ രൂക്ഷഗന്ധം പരത്തുന്നതോടൊപ്പം ബീച്ചിനെ വൃത്തിഹീനമാക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. കൂടാതെ ക്ലീനിംഗ് സ്റ്റാഫുകളുടെ എണ്ണക്കുറവും ബീച്ചുകളിൽ നിന്ന് തിരമാലകൾ പിൻമാറാത്തതും ജെല്ലികൾ മറവു ചെയ്യുന്നതിന് തടസമാകുന്നതായി പരാതിയുണ്ട്.
Read Moreഒരാഴ്ച മുൻപ് സെൽഫിയെടുക്കുന്നതിനിടയിൽ..! അപകടമേഖലയെന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതി; ആഴിമലത്തീരത്ത് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു
വിഴിഞ്ഞം: അപകടമേഖലയായ ആഴിമലത്തീരത്ത് വരുന്ന സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ പഞ്ചായത്തധികൃതർ രംഗത്തെത്തി. ആദ്യപടിയായി ആഴിമല ക്ഷേത്രത്തിന് ഇരുവശത്തേയും തീരത്തായി ആറ് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു. അപകടമേഖലയെന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്. കൂടാതെ ബീച്ചിൽ വരുന്ന സന്ദർശകരെ നിയന്ത്രിക്കാൻ പോലീസിന്റെ സേവനം ഉറപ്പുവരുത്താനും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. രണ്ട് വർഷത്തിനുള്ളിൽ ഇരുപത്തഞ്ചോളം വിലപ്പെട്ട ജീവനുകളാണ് ആഴി മലയിൽ പൊലിഞ്ഞത്. ഒരാഴ്ച മുൻപ് സെൽഫിയെടുക്കുന്നതിനിടയിൽ പറക്കൂട്ടത്തിൽ നിന്ന് കടലിലേക്ക് വീണ് യുവാവ് മരിച്ചതോടെയാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനമായത്. ഇതിനായിപഞ്ചായത്ത് ഫണ്ടിൽനിന്ന് അറുപതിനായിരത്തോളം രൂപ ചെലവഴിച്ചതായി അധികൃതർ അറിയിച്ചു. ആഴിമലത്തീരത്തെ കടലിൽ പതിയിരിക്കുന്ന അപകട മറിയാതെ കുളിക്കുന്നതിനിടയിലും പാറക്കൂട്ടങ്ങളിൽ ഇരുന്ന് സെൽഫിയെടുക്കുന്നതിനിടയിലുമാണ് പലരെയും തിരകവർന്നത്. ഇവിടത്തെക്ഷേത്ര ദർശനത്തിനായി ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരുടെ തിരക്ക് കൂടിയതോടെയാണ് വരുന്നവരുടെ സുരക്ഷക്കായി കോട്ടുകാൽ പഞ്ചായത്ത് സൂചനാ ബോർകൾ സ്ഥാപിച്ചത്.
Read Moreനാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടി; സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത് കുട്ടിയും അമ്മയും മാത്രം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ. ബാബു – സൂസൻ ദന്പതികളുടെ മകൻ ഇഹാനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12നു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സംഭവ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടി വരുന്നയാളാണെന്നു ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് അമ്മയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ ഭർത്താവ് റിജോയെ ഫോണിൽ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്നറിയിച്ചതെന്നു പോലീസ് പറയുന്നു. തുടർന്ന് റിജോ വാർഡംഗം ആന്റണി ജോസഫിനെയും കൂട്ടി വീട്ടിലെത്തി ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ, കുട്ടിയുടെ മരണശേഷം കൂടുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അമ്മയെ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി…
Read Moreഇരുന്നു കഴിച്ച് ജനം; ആശ്വാസത്തിൽ ഹോട്ടലുടമകൾ; ചില ഹോട്ടലുകളിൽ ആളുകൾ കുറവായിരുന്നു….
കോട്ടയം: ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുമതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ ഹോട്ടലുടമകൾ. ഇന്നലെമുതൽ തുറന്നുപ്രവർത്തിച്ച എല്ലാ ഹോട്ടലുകളിലും ഇരുന്നു കഴിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. പകുതി സീറ്റുകളിലാണ് ഇരിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതും. ഞായറാഴ്ച അവധിദിവസമായിരുന്നെങ്കിലും ഇന്നലെ തുറന്ന ഹോട്ടലുകളിൽ അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടു. ചില ഹോട്ടലുകളിൽ ആളുകൾ കുറവായിരുന്നു. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തിലേറെയായി ഹോട്ടലുകളുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയായിരുന്നു. ഒരോ തവണയും ഇളവുകൾ പ്രഖ്യാപിക്കുന്പോഴും ഹോട്ടലുകൾക്ക് ഇളവു ലഭിക്കുമെന്ന് കരുതിയെങ്കിലും സർക്കാർ ഭാഗത്തുനിന്നും അനുകൂല തീരുമാനമുണ്ടായില്ലെന്നു മാത്രമല്ല പകരം ഹോട്ടൽ മേഖലയിൽ ഓരോ തവണയും നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ലെങ്കിലും മറ്റെല്ലാ മേഖലകളിലും ഇളവ് അനുവദിച്ചെങ്കിലും ഹോട്ടൽ മേഖലയെ അവഗണിച്ചതിൽ ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇരുന്നു കഴിക്കാൻ അനുമതി നൽകാത്തതിനെത്തുടർന്ന് മുറ്റത്ത് പന്തലിട്ടും…
Read Moreവരുന്നൂ… ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഫ്ളക്സ് ഫ്യുവൽ എൻജിൻ വാഹനങ്ങൾ ഇന്ത്യയിലേക്കും; ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ…
ന്യൂഡൽഹി: ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഫ്ളക്സ് ഫ്യുവൽ എൻജിൻ വാഹനങ്ങൾ ഇന്ത്യയിലേക്കും. പെട്രോളിന്റെയും ഡീസലിന്റെയും കത്തുന്ന വിലവർധനയ്ക്കിടെ ആശ്വാസമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം. മൂന്നോ നാലോ മാസത്തിനുള്ളിൽ ഇതിനുള്ള ഉത്തരവ് ഇറക്കുമെന്നു മന്ത്രി വ്യക്തമാക്കി. ഫ്ളക്സ് എൻജിൻ വാഹനങ്ങളിൽ പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതമോ എഥനോൾ മാത്രമായോ ഉപയോഗിക്കാം. നിലവിലെ നിയമം അനുസരിച്ച് പെട്രോളിൽ 10% എഥനോൾ ചേർക്കാനേ അനുമതിയുള്ളൂ. 2025ൽ പെട്രോളിൽ ചേർക്കാവുന്ന എഥനോളിന്റെ അളവ് 20% ആക്കിക്കൊണ്ടുള്ള നിയമം വരും. 10% എഥനോൾ കലർത്തിയ പെട്രോൾ ഇപ്പോൾ രാജ്യത്ത് 15 സംസ്ഥാനങ്ങളിൽ മാത്രമേ ലഭിക്കുന്നുള്ളൂ. ഒറ്റ ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രമേ ഇന്ത്യയിലുള്ളൂ. ആറുമാസത്തിനുള്ളിൽ വാഹനനിർമാതാക്കൾ രണ്ടു തരം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ മാസം ആദ്യം മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ…
Read Moreലാസ്റ്റ് സീനിൽ പുതിയ ഓപ്ഷൻ, ഡിസപ്പിയറിംഗ് ഫീച്ചറിൽ പരിഷ്കാരം, ഹൈ റെസലൂഷൻ വീഡിയോ- ഇമേജ്, ഫോട്ടോയിൽനിന്ന് സ്റ്റിക്കർ! പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
നിശ്ചിത ഇടവേളകളിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളാണ് ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ടെലഗ്രാം ഉൾപ്പെടെ നിരവധി എതിരാളികളുള്ളതിനാൽ പുത്തൻ ഫീച്ചറുകളും സംവിധാനങ്ങളും കന്പനിയുടെ നിലനില്പിന് അത്യാവശ്യമാണു താനും. ഉടനെത്തുന്ന വാട്സ്ആപ്പിന്റെ ഏതാനും ഫീച്ചറുകളിലൂടെ.. ലാസ്റ്റ് സീനിൽ പുതിയ ഓപ്ഷൻ ഏതെങ്കിലും ഒരു കോണ്ടാക്ടിനു മാത്രമായി ലാസ്റ്റ് സീൻ മറച്ചുവയ്ക്കാനുള്ള വാട്സ്ആപ്പ് ഫീച്ചർ പണിപ്പുരയിലാണ്. ഈ ഫീച്ചർ എത്തുന്നതോടെ ഏതാനും ആളുകളെ ലാസ്റ്റ് സീൻ കാണുന്നതിൽനിന്ന് വിലക്കുന്പോൾതന്നെ മറ്റുള്ളവർക്ക് ലാസ്റ്റ് സീൻ കാണാനും സാധിക്കും. നിലവിൽ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരിൽനിന്നോ എല്ലാവരിൽനിന്നോ മാത്രമായേ ലാസ്റ്റ് സീൻ മറച്ചുവയ്ക്കാൻ സംവിധാനമുള്ളു. പുതിയ ഫീച്ചർ വൈകാതെതന്നെ ആൻഡ്രോയിഡ് – ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ഡിസപ്പിയറിംഗ് ഫീച്ചറിൽ പരിഷ്കാരം നിലവിലുള്ള ഡിസപ്പിയറിംഗ് ഫീച്ചർ കൂടുതൽ പരിഷ്കരിച്ച് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കന്പനി. ഈ ഫീച്ചർ എത്തുന്നതോടെ എല്ലാ പുതിയ ചാറ്റുകളും നിശ്ചിത സമയത്തിനുള്ളിൽ…
Read Moreരോഗിയ്ക്ക് സീരിയസാണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അത്യാഹിത വിഭാഗത്തില്‍ അറിയിച്ചിട്ടും ചികിത്സ കിട്ടിയില്ല; കോവിഡ് രോഗി ആംബുലന്‍സില്‍ കിടന്ന് മരിച്ചു; സംഭവം കൊല്ലത്ത്…
കൊല്ലം: കോവിഡ് രോഗി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ചു. കാലില്‍ വെരിക്കോസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം കോവിഡ് പോസിറ്റീവായ രോഗിയാണ് ചികിത്സ കിട്ടാതെ ആശുപത്രിയ്ക്ക് പുറത്ത് ആംബുലന്‍സില്‍ കിടന്ന് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് സംഭവം. പരവൂര്‍ പാറയില്‍കാവ് പുതുവല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പാരിപ്പള്ളി പള്ളിവിള വീട്ടില്‍ ബാബു(67)ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഓക്സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് ബാബുവിനെ നഗരസഭയുടെ ആംബുലന്‍സില്‍ പരവൂര്‍ നെടുങ്ങോലത്തെ വീട്ടില്‍ നിന്നും പാരിപ്പള്ളി മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ രോഗിയെ പ്രവേശിപ്പിക്കാന്‍ തയാറായില്ല. തുടർന്ന് പരിസരത്തുണ്ടായിരുന്നവരുടെ പ്രതിഷേധത്തുടര്‍ന്ന് ആശുപത്രി ജീവനക്കാരന് ആംബുലന്‍സിലെത്തി പരിശോധിച്ചു മടങ്ങി. ആംബുലന്‍സ് ഡ്രൈവര്‍ രോഗിയ്ക്ക് സീരിയസാണെന്ന് അത്യാഹിത വിഭാഗത്തില്‍ അറിയിച്ചിട്ടും പ്രവേശനം നല്കാന് അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് വീണ്ടും പരിസരത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ട്രോളിയുമായി ആശുപത്രി ജീവനക്കാരനെത്തിയപ്പോഴേക്കും രോഗി…
Read Moreചെരുപ്പിന്റെ ഉള്ളിൽ…! സർക്കാർ സ്കൂളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി
ജയ്പുർ: ബ്ലൂടൂത്ത് ഉപകരണങ്ങൾ ഘടിപ്പിച്ച ചെരുപ്പുമായി പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ച അഞ്ചു പേർ രാജസ്ഥാനിൽ പിടിയിൽ. സർക്കാർ സ്കൂളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയിലാണ് ഹൈടെക്ക് കോപ്പിയടി പിടികൂടിയത്. ചെരുപ്പുകൾക്കിടയിൽ ബ്ലൂടൂത്ത് ഘടിപ്പിച്ചാണ് കോപ്പിയടിക്കാൻ ശ്രമിച്ചത്. പിടിയിലായവരിൽ മൂന്നു പേർ പരീക്ഷ എഴുതാൻ എത്തിയവരും മറ്റു രണ്ടു പേർ പരീക്ഷയിൽ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാൻ എത്തിയവരുമാണെന്ന് പോലീസ് പറഞ്ഞു. ചെരുപ്പിന്റെ ഉള്ളിൽ ഒരു മുഴുവൻ ഫോണും ഒരു ബ്ലൂടൂത്ത് ഉപകരണവും ഉണ്ടായിരുന്നു. പരീക്ഷാർഥിയുടെ ചെവിയിലും ഒരുപകരണം ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. അട്ടിമറി സാധ്യതകള്‍ മുന്നില്‍കണ്ട് പരീക്ഷ നടക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരുന്നു.
Read Moreഭാരത് ബന്ദ് തുടങ്ങി; ദേശീയപാതകളും റെയിൽ പാളങ്ങളും ഉപരോധിച്ച് കർഷകർ; പ്രതിഷേധക്കാരിൽ ഒരാളേപ്പോലും ഡൽഹി നഗരത്തിലേക്കു കടക്കാൻ അനുവദിക്കില്ലെന്ന് പോലീസ്
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ഭാരത ബന്ദ് തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താൽ. ഡൽഹിയിൽ കർഷകർ ദേശീയപാതകളും റെയിൽ പാളങ്ങളും ഉപരോധിക്കുകയാണ്. അതിർത്തികളിൽ സമരം നടക്കുന്ന മൂന്നു സ്ഥലങ്ങളിലും വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പോലീസ് കർശന ജാഗ്രതയിലാണ്. പ്രതിഷേധക്കാരിൽ ഒരാളേപ്പോലും ഡൽഹി നഗരത്തിലേക്കു കടക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഡൽഹിയിൽ ആരും ഭാരത് ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. എന്നാലും തലസ്ഥാനത്ത് കൂടുതൽ സുരക്ഷ സജ്ജീകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ജനാധിപത്യവും ഫെഡറൽ സംവിധാനവും സംരക്ഷിക്കുന്നതിനായി എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ദുമായി സഹകരിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരുന്നു. കർഷകർ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ശക്തമായ പിന്തുണയാണുള്ളത്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ…
Read More