ന്യൂഡൽഹി: ഉത്സവകാലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷനിൽ ഇന്ത്യ അന്താരാഷ്ട്ര റിക്കാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. ടീം ഇന്ത്യ ഓരോ ദിവസവും പുതിയ റിക്കാർഡുകൾ സൃഷ്ടിക്കുകയാണ്. ഒരാൾക്കും ഈ സുരക്ഷാ ചക്രത്തെ മറികടക്കാൻ കഴിയില്ലെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ മോദി പറഞ്ഞു. എല്ലാവരും കോവിഡ് വാക്സിൻ എടുക്കുകയും മറ്റുള്ളവരെ വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും മോദി പറഞ്ഞു. സെപ്റ്റംബറിൽ ലോക നദി ദിനം ആചരിക്കുന്ന ദിവസം കൂടിയാണ്. നദികൾ ജലം ഉൾപ്പടെ നമുക്ക് നൽകി വരുന്ന നിസ്വാർഥമായ സേവനം വിസ്മരിക്കാവുന്നതല്ല. നദീസംരക്ഷണത്തിനായി എല്ലാവരും സ്വയമേ മുന്നോട്ടു വരണം. തമിഴ്നാട്ടിലെ നാഗ നദി വറ്റി വരണ്ടു കിടക്കുകയായിരുന്നു. പ്രദേശത്തെ സാധാരണ സ്ത്രീകളും സർക്കാർ പ്രതിനിധികളും കൂടി കൈ കോർത്തപ്പോൾ ആ നദി മൃതിയിൽനിന്നു രക്ഷപ്പെട്ടു. ഇപ്പോൾ അവിടെ ധാരാളം വെള്ളമുണ്ടെന്നും മോദി…
Read MoreDay: September 27, 2021
പുരാവസ്തുവാണെന്ന് പറഞ്ഞ് വിറ്റ മിക്ക സാധനങ്ങളും നിര്‍മ്മിച്ചത് ചേര്‍ത്തലയിലെ ഒരു ആശാരി! പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്; ചേര്‍ത്തല സ്വദേശി അറസ്റ്റില്‍
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ പ്രവാസി മലയാളി ഫെഡറേഷന് ചെയര്‍മാനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കലൂരിലെ ആഡംബര വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശി വല്ലിയില്‍ മോന്സന് മാവുങ്കലാണു (52) പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ നാല് പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. തട്ടിപ്പിനിരയായ ആറ് പേര് ഡിജിപിക്ക് നല്കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത മോന്‍സനെ കലൂരിലെ വീട്ടിലെത്തിച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച 2,62,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇതു ലഭിച്ചാൽ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ച് 10 കോടിയോളം രൂപ ഇയാള്‍ പലരില്‍നിന്നായി തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കലൂര്‍ വൈലോപ്പിള്ളി ലൈനിലുള്ള രണ്ടു വീടുകളിലും ക്രൈംബ്രാഞ്ച് ഇന്നലെ രാവിലെ മുതല്‍ പരിശോധന…
Read More