രാജേഷ് ചേർത്തല ചേര്‍ത്തല: അക്രമകാരികളും സംഘടിതരുമായ മോഷ്ടാക്കളുടെ ഭീഷണിയില്‍ ചേര്‍ത്തല നിവാസികള്‍. മാരകായുധങ്ങളുമായി വാഹനങ്ങളിലെത്തി മോഷണം നടത്തി കടന്നുകളയുന്ന മോഷണസംഘത്തിന്റെ ഭീതിയിലാണ് ചേര്‍ത്തലയിലെ ജനങ്ങള്‍. മൂന്നുമാസത്തിനിടയില്‍ ഇതുപോലെ നിരവധി മോഷണങ്ങളാണ് ചേര്‍ത്തലയില്‍ അരങ്ങേറിയത്. രണ്ടുമാസം മുമ്പ് ചേര്‍ത്തല നഗരത്തില്‍ തന്നെ വല്ലയില്‍-വട്ടക്കാട്ട് പ്രദേശത്ത് മോഷ്ടാക്കളുടെ സംഘടിത മോഷണം നടന്നിരുന്നു. ഒരു വീട്ടില്‍ നിന്നും ബൈക്ക് ഉള്‍പ്പെടെയാണ് മോഷണം നടന്നത്. അതിനുതൊട്ടുപിന്നാലെ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വെള്ളിയാകുളത്തും സമാനമായ രീതിയില്‍ മോഷ്ടാക്കളുടെ സംഘടിത മോഷണം നടന്നു. ഇവിടെയും ഒരേ സമയം നിരവധി വീടുകളിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി മതിലകം ഭാഗത്ത് നടന്നത്… തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി ചേര്‍ത്തല മതിലകം ഭാഗത്ത് നിരവധി വീടുകളിലാണ് മോഷണം നടന്നത്. ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മൂന്നരപവനോളം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ചിലയിടങ്ങളില്‍ മോഷ്ടാക്കള്‍ മോഷണം നടത്തുന്നതിനിടയില്‍ വീട്ടുകാര്‍ എഴുന്നേറ്റതിനെതുടര്ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തണ്ണീര്‍മുക്കം…
Read MoreDay: October 27, 2021
തിരുത്തിപ്പറഞ്ഞാല്‍ ആരെങ്കിലും ഉപദ്രവിക്കുമോ ? പീഡനക്കേസിൽ പോലീസ് അഞ്ച് ലക്ഷം ആവശ്യപ്പെട്ട സംഭവം; കോടതിക്കു മുന്നില്‍ സത്യാവസ്ഥ വെളിപ്പെടുത്തുമെന്ന് പെണ്‍കുട്ടി
കൊച്ചി: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളിൽനിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും സഹോദരൻമാരെ പോലീസ് കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ എല്ലാ കാര്യങ്ങളും കോടതിക്കു മുന്നിൽ തുറന്നു പറയുമെന്ന് പെൺകുട്ടി. കോടതിക്കു മുന്നില്‍ സത്യാവസ്ഥയെല്ലാം തുറന്നു പറയുമെന്ന് മകൾ തന്നോട് പറഞ്ഞതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് അറിച്ചു. നിലവില്‍ കെയര്‍ ഹോമിലാണ് പെൺകുട്ടി കഴിയുന്നത്. രണ്ടു പെണ്‍കുട്ടികളെയും കാണണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ പല തവണ കത്തു നല്‍കിയിട്ടും കാണാന്‍ അനുവദിച്ചില്ലെന്നും കഴിഞ്ഞ ദിവസമാണ് അവസരം കിട്ടിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കെയര്‍ ഹോമില്‍ വിവരശേഖരണത്തിന് എന്നുപറഞ്ഞ് നിരവധിപ്പേര്‍ വരുന്നുണ്ടെന്നും ഇവരെല്ലാം യൂണിഫോമിലല്ല എത്തുന്നതെന്നും പെണ്‍കുട്ടി പറഞ്ഞുവെന്നു അമ്മ പറയുന്നു. വരുന്നവര്‍ ആരാണെന്ന് വ്യക്തത ഇല്ലാത്തതിനാലാണ് വിവരങ്ങള്‍ തുറന്നു പറയാത്തതെന്നും കോടതിക്ക് മുന്നില്‍ സത്യാവസ്ഥ തുറന്നു പറയുമെന്നും പെണ്‍കുട്ടി അറിയിച്ചതായി അമ്മ പറഞ്ഞു. പോലീസ് പറഞ്ഞത് അനുസരിച്ചാണ്…
Read Moreരണ്ട് ബോംബ് വാങ്ങാനുള്ള കാശ് പോലുമില്ല ! എംബിഎസിനോട് പൈസ യാചിച്ച് ഇമ്രാന് ഖാന്; പാകിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ നല്കി സൗദി…
സാമ്പത്തിക പരാധീനത കൊണ്ട് നട്ടംതിരിയുന്ന പാകിസ്ഥാന് സഹായവുമായി സൗദി അറേബ്യ. ഇന്ധന പ്രതിസന്ധി മറികടക്കാനും പാകിസ്ഥാന് കൈയയച്ച് സൗദി സഹായം നല്കി. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനോട് അപേക്ഷിച്ചിരുന്നു. ഇമ്രാന്റെ അപേക്ഷ പരിഗണിച്ച സല്മാന് രാജകുമാരന് മൂന്ന് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. ഇതോടൊപ്പം സംസ്കരിച്ച പെട്രോളിയം ഉല്പന്നങ്ങള് വാങ്ങുന്നതിനായി 1.2 ബില്യണ്‍ ഡോളര്‍ സഹായവും സല്മാന് പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം അനുവദിച്ചതിന് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്നും പാക് സെന്‍ട്രല്‍ ബാങ്കില്‍ മൂന്ന് ബില്യണ്‍ ഡോളറും സംസ്കരിച്ച പെട്രോളിയം ഉല്പന്നങ്ങള്ക്കായി 1.2 ബില്യണ്‍ ഡോളറും നല്‍കിയെന്നും ഇമ്രാന് പറഞ്ഞു. പ്രയാസകരമായ സമയത്ത് എന്നും സൗദി ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാന്…
Read Moreതിരികെ സ്കൂളിലേക്ക്..! രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ മതി; മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. സ്കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങൾ ഏതൊക്കെ പഠിപ്പിക്കണം എന്നതിൽ സർക്കാർ തീരുമാനമെടുക്കും. ടൈം ടേബിൾ അതാത് സ്കൂളുകൾക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്കൂളിലേക്കെത്തിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം. സ്കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.
Read Moreഡെല്‍റ്റയുടെ പുതിയ വകഭേദം എ വൈ 4.2 ഇന്ത്യയില്‍ വ്യാപിക്കുന്നു ! വാക്സിനെ അതിജീവിക്കുമെന്ന് സംശയം; ആശങ്കയേറ്റുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദം’എവൈ.4.2′ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. മേയ് അവസാനം മുതല്‍ സെപ്തംബര്‍ പകുതി വരെ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 19000 സാമ്പിളുകളില്‍ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. യുകെയിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് എവൈ.4.2 എന്ന പുതിയ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതോടെ ഇംഗ്ലണ്ടില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എവൈ.4.2 വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനില്‍ രണ്ട് മ്യൂട്ടേഷനുകള്‍ അടങ്ങിയിട്ടുണ്ട്. ഒറിജിനല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ 10-15 ശതമാനം വരെ കൂടുതല്‍ വ്യാപനശേഷിയുളളതാണ് പുതിയ വകഭേദം. എന്നാല്‍ ഇതിനെക്കാള്‍ 50 മുതല്‍ 60 ശതമാനം വരെ കൂടുതല്‍ പകരുന്ന ആല്‍ഫ, ഡെല്‍റ്റ എന്നിവയുമായി…
Read Moreമാസം 25000 രൂപ, ഇല്ലെങ്കിൽ അമ്പതിനായിരം പിഴ! ബാറുകൾ സജീവമാകുംമുമ്പേ മാസപ്പടി, ഭീഷണിയുമായി എക്സൈസുകാർ
സ്വന്തം ലേഖകൻ തൃശൂർ: ബാറുകൾ തുറന്നു കോവിഡിന്റെ അടച്ചിടൽ ക്ഷീണം മാറുന്നതിനുമുന്പേ എക്സൈസുകാർ മാസപ്പടി ലിസ്റ്റുമായി എത്തിത്തുടങ്ങിയെന്നു ബാറുടമകൾ. സംസ്ഥാനത്തു തൃശൂർ ജില്ലയിലാണ് എക്സൈസുകാർ മാസപ്പടി വാങ്ങലിനു തുടക്കം കുറിച്ചിരിക്കുന്നത്. വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മാസപ്പടി കുറയ്ക്കണമെന്ന ബാറുടമകളുടെ അഭ്യർഥനയ്ക്കുപോലും ചെവികൊടുക്കാതെയാണ് എക്സൈസുകാരുടെ ഭീഷണിയെന്നാണ് ആരോപണം. എക്സൈസുകാർക്കെതിരെ പരസ്യമായി ബാറുടമകൾ രംഗത്തുവരില്ലെന്ന ധൈര്യത്തിലാണ് നേരിട്ടു ബാറിലെത്തി മാസപ്പടിഭീഷണി മുഴക്കുന്നത്. മാസം 25,000 രൂപ വരെ മാസപ്പടി നൽകേണ്ട ഗതികേടിലാണ് തങ്ങളെന്നു പല ബാറുടമകളും സമ്മതിക്കുന്നു. ഇല്ലെങ്കിൽ അന്‍പതിനായിരം രൂപവരെ പിഴയീടാക്കുമെന്ന ഭീഷണിയുമുണ്ട്. കൂടാതെ, ഇപ്പോൾ സമയത്ത് അടയ്ക്കണമെന്ന നിബന്ധനയുള്ളതിനാൽ മാസപ്പടി നൽകാത്ത ബാറുകളെ പ്രത്യേകം നിരീക്ഷിച്ച് കേസെടുത്തു വൻതുക പിഴയീടാക്കൽ പദ്ധതിയും നടപ്പാക്കുന്നുണ്ട്. സാധാരണ ഓണം, വിഷു, ക്രിസ്മസ് തുടങ്ങി പ്രത്യേക സന്ദർഭങ്ങളിൽ മാത്രമായിരുന്നു പിരിവ്. കഴിഞ്ഞ ഓണത്തിനു ബാറുടമകളിൽനിന്ന് ഇങ്ങനെ പടി വാങ്ങിയിരുന്നു. പക്ഷേ…
Read Moreവിൽപന കൂട്ടാൻ പുതിയ തന്ത്രം! മദ്യത്തിന്റെ വീര്യം കുറച്ചു; ഫിറ്റാവണമെങ്കിൽ കൂടുതൽ പെഗ്ഗടിക്കണം
തൃശൂർ: മദ്യവിൽപന കൂട്ടാൻ സർക്കാരിന്റെ പുതിയ തന്ത്രം- മദ്യത്തിന്റെ വീര്യം കുറച്ചു. ഒരു ലിറ്റർ മദ്യത്തിൽ 52 ശതമാനമായിരുന്നു ആൽക്കഹോളിന്റെ അളവ്. ഇപ്പോൾ അത് 14 ശതമാനം കുറച്ച് 38 ആക്കി. വീര്യം കുറഞ്ഞതോടെ ഫിറ്റാവണമെങ്കിൽ കൂടുതൽ പെഗ്ഗടിക്കേണ്ടി വരും. അതോടെ കൂടുതൽ മദ്യം വാങ്ങാൻ നിർബന്ധിതനാകും. വീര്യം കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തതോടെ വൻ ലാഭമാണ് കന്പനികൾക്കും നികുതിയിനത്തിൽ സർക്കാരിനും ലഭിക്കുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും, കർണാടകയിലുമൊക്കെ ഒരു ലിറ്റർ മദ്യത്തിൽ ആൽക്കഹോളിന്റെ അളവ് അന്‍പത് ശതമാനമാണ്. കേരളത്തിൽ രണ്ടു ശതമാനം കൂടുതലുമായിരുന്നു. ദിവസവും ബാറുകളിലെത്തി എക്സൈസുകാർ മദ്യത്തിന്റെ സാന്പിൾ ശേഖരിച്ച് പരിശോധനയും നടത്തുന്നുണ്ട്. വീര്യം കൂടിയാൽ വൻ പിഴയാണ് ഈടാക്കുക.
Read Moreവെള്ളിത്തിര സ്റ്റാർട്ടായി…! കിടിലൻ ആക്ഷനുകളുമായി അന്യഭാഷ ചിത്രങ്ങളെത്തി; കാമറക്കണ്ണിലെ മലയാളം കാണാൻ കാത്തിരിക്കണം
സ്വന്തം ലേഖകൻ തൃശൂർ: വെള്ളിത്തിര സ്റ്റാർട്ടായി. കിടിലൻ ആക്ഷൻ രംഗങ്ങളുമായി അന്യഭാഷ ചിത്രങ്ങൾ തീയേറ്ററുകളിലെത്തി. കാമറക്കണ്ണിലെ മലയാളം കാണാൻ കാത്തിരിക്കണം 12ന് കുറുപ്പെത്തും വരെ…. ലോക്ഡൗണിനും അടച്ചിടലുകൾക്കുമെല്ലാമൊടുവിൽ കേരളത്തിലെ സിനിമ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ തൃശൂരിലും ഏതാനും തീയേറ്ററുകളിൽ പ്രദർശനം തുടങ്ങി. തൃശൂരിലെ തീയേറ്ററുകളിലും ഇംഗ്ലീഷ് ചിത്രങ്ങൾ തന്നെയാണ് ആദ്യമെത്തിയത്. ഹോളിവുഡിൽ സൂപ്പർഹിറ്റായ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, മറ്റൊരു ഇംഗ്ലീഷ് ചിത്രമായ വെനം 2 എന്നിവയാണ് വീണ്ടും തുറന്ന മലയാളക്കരയിലെ വെള്ളിത്തിരകളെ ത്രസിപ്പിക്കാനെത്തിയ ആംഗലേയ ചിത്രങ്ങൾ. മലയാള സിനിമകൾ ഈ മാസം 12 നെ തീയേറ്ററുകളിലെത്തുകയുള്ളു. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയായിരിക്കും മലയാളത്തിൽ ആദ്യമെത്തുകയെന്നാണ് സുചന. തൃശൂരിലെ പല പ്രമുഖ തീയേറ്ററുകളും തുറന്നപ്പോൾ പലതും അടഞ്ഞുകിടന്നു. തുറന്ന തീയേറ്ററുുകളിലാകട്ടെ തിരക്കും കുറവായിരുന്നു. ഇപ്പോൾ പ്രദർശനത്തിനെത്തിയ ഇംഗ്ലീഷ് ചിത്രങ്ങൾ ടെലഗ്രാമിലും മറ്റും…
Read Moreഎങ്ങനെ കടത്തിയാലും പൊക്കും, പിന്നെ ഇങ്ങനെയൊക്കെ ചെയ്യണോ? കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത് 60 ലക്ഷത്തോളം രൂപ വരുന്ന സ്വര്‍ണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാന യാത്രക്കാരിൽ നിന്ന് 60 ലക്ഷത്തോളം രൂപ വരുന്ന ഒന്നര കിലോയോളം സ്വർണമാണ് പിടികൂടിയത്. തലശേരി കതിരൂർ സ്വദേശി നവാസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി ഷാർജയിൽ നിന്നും ഇൻഡി ഗോ വിമാനത്തിലെത്തിയതായിരുന്നു നവാസ്. രഹസ്യവിവരത്തെ തുടർന്നു കണ്ണൂരിൽ നിന്നെത്തിയ ഡിആർഐയും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് പരിശോധയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പെയിസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. നവാസ് ധരിച്ച പാന്റിനുള്ളിൽ ബെൽറ്റിനുള്ള ഭാഗത്ത് സ്റ്റിച്ച് ചെയ്തു ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം. പെയിസ്റ്റ് രൂപത്തിൽ 1578ഗ്രാം തൂക്കം ഉണ്ടായിരുന്നത്. സ്വർണക്കടത്ത് നടത്തിയത് ആർക്കാണെന്ന് കണ്ടെത്തുന്നതിന് കസ്റ്റഡിയിലെടുത്തിയാളെ ഡിആർഐയും കസ്റ്റംസും ചേർന്നു ചോദ്യം ചെയ്തു വരികയാണ്.
Read Moreമിഠായിത്തെരുവ് റിപ്പോര്‍ട്ട് ! എട്ടു കോപ്പികള്‍ തയാറാക്കാന്‍ നിര്‍ദേശം; ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കൈമാറും
സ്വന്തം ലേഖകന്‍ കോഴിക്കോട്: മിഠായിത്തെരുവില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന കണ്ടെത്തലടങ്ങിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറും. ജനങ്ങളും ജീവനും സ്വത്തിനും ഭീഷണിയാണെന്ന് വ്യക്തമാക്കികൊണ്ട് കോഴിക്കോട് സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ എ. ഉമേഷ് തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത്. ഡിജിപിക്കും റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ടിന്റെ എട്ട് പകര്‍പ്പുകള്‍ തയാറാക്കാനും ജില്ലാ കളക്ടര്‍, കോര്പറേഷന് മേയര്‍ തുടങ്ങി എല്ലാ വിഭാഗം അധികൃതര്‍ക്കും സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചുവരികയാണ്. ആവശ്യമായ മാറ്റങ്ങളുണ്ടെങ്കില്‍ തിരുത്തലുകള്‍ വരുത്തി അന്തിമ റിപ്പോര്‍ട്ട് കൈമാറും. ചെറിയ തീപ്പൊരിയുണ്ടായാല്‍ വരെ സ്ഫോടന സമാനമായ അവസ്ഥയുണ്ടാവാനുള്ള സാധ്യതയാണ് മിഠായിത്തെരുവിലുള്ളതെന്നാണ് 500 പേജിലുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. കഴിഞ്ഞമാസം മിഠായിത്തെരുവിലെ മൊയ്തീന്‍പള്ളി റോഡിലെ തീപിടിത്തത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് മിഠായിത്തെരുവില്‍…
Read More