കൊയിലാണ്ടി: ഗിരീഷിന്റെ വിയോഗം പോലീസ് സേനക്ക് തീരാനഷ്ടം. ബാലുശേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉള്ള്യേരി കൊയക്കാട് കൊളോത്ത് ഗിരീഷ് (47) ചൊവ്വാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് . എസ്പിയുടെ നാർക്കോട്ടിക് ക്രൈംസ്ക്വാഡിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കൊയിലാണ്ടി സ്റ്റേഷനിൽ സർവീസിലിരിക്കെ 2012 ൽ റെയിൽവെ സ്റ്റേഷൻ റോഡിൽ സമീപം ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചത് വാഹനാപകടത്തിലാണെന്ന് നിഗമനത്തിലെത്തിയെങ്കിലും കൊലപാതകമാണെന്ന് കണ്ടെത്തിയതും ഗിരീഷിന്റെ അന്വേഷണ മികവായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കും ഗിരീഷിന്റെതായിരുന്നു. 2018ൽ കൊയിലാണ്ടി ഊരള്ളൂരിലെ ആയിഷ ഉമ്മ മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതിയെ പിടികൂടുന്നതിലും ഗിരീഷിന്റെ അന്വേഷണ മികവ് വലിയ പങ്ക് വഹിച്ചു. ഈ കേസിൽ പരാതിയും തെളിവും സാക്ഷിയും ഉണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് കൊലപാതക കേസുകളും ഗിരീഷിന്റെ അന്വേഷണ മികവിൽ തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്ന് കേസുകൾ പിടികൂടുന്നതിലും ഗിരീഷിന്റെ…
Read MoreDay: October 27, 2021
കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ചു ! പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍….
കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേരടക്കം ആറുപേര്‍ അറസ്റ്റില്‍. ബംഗളുരുവിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്കൂള്‍ കാമ്പസിനകത്ത് വെച്ചാണ് ഇവര്‍ കുട്ടികളെ പുക വലിപ്പിച്ചത്. ബ്രഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) നടത്തുന്ന വൈറ്റ്ഫീല്‍ഡ് പോലീസ് പരിധിയിലെ വിദ്യാലയത്തിലാണ് സംഭവം. 10-13 വയസ്സിനിടയിലുള്ള വിദ്യാര്‍ഥികള്‍ സ്കൂളില്‍ പ്രത്യേക സംഘമുണ്ടാക്കിയിട്ടുണ്ടായിരുന്നു. കടകളില്‍ നിന്ന് ബീഡി വാങ്ങാന്‍ ഈ കൂട്ടം കുട്ടികളെ ഉപയോഗിക്കാറുണ്ടായിരുന്നു. സംഘത്തിലെ മിക്കവരും സമീപത്തെ ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നവരും അതേസമയം വിദ്യാര്‍ഥികളുമാണ്.മുതിര്‍ന്ന പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റുള്ളവരെ ജുവനൈല്‍ ഹോമിലേക്കും കോടതി അയച്ചു. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
Read Moreവലവീശുകാരെത്തി, തീരക്കടലില്‍ ഇത് തിരുതക്കാലം ! ഇപ്പോള്‍ വൈപ്പിനിലെ കടല്‍ തീരങ്ങളില്‍ പുലർക്കാഴ്ച ഇതാണ്…
ഹരുണി സുരേഷ് വൈപ്പിന്‍: തീരക്കടലില്‍ തിരുത മത്സ്യം തേടി വലവീശുകാര് എത്തി. മഴയൊതുങ്ങി തിരകുറഞ്ഞ പുലർച്ചെ സമയത്താണ് തിരുത തീരത്തേക്ക് അടുക്കുന്നത്. ഓളപ്പരപ്പിലൂടെ കുതിച്ചു പാഞ്ഞ് തീരത്തോട് അടുക്കുന്ന തിരുതകളെകാത്ത് വീശുവലയുമായി നിൽക്കുന്ന മത്സ്യത്തെഴിലാളികള്‍ ഇപ്പോള്‍ വൈപ്പിനിലെ കടല്‍ തീരങ്ങളില്‍ പുലർക്കാഴ്ചയാണ്. വെള്ളത്തിനു മുകളിലെ അനക്കം ലക്ഷ്യംവെച്ചു തിരമുറിച്ച് എറിയുന്ന വലയില്‍ പലപ്പോഴും തിരുതകള്‍ കുരുങ്ങും. എന്നാല്‍ ചില വിരുതന്മാര് വലയും പൊളിച്ച് രക്ഷപ്പെടുകയും ചെയ്യും. ചിലപ്പോള്‍ മണിക്കൂറുകളോളം തീരത്തു തിരുതയുടെ അനക്കം കാത്ത് നില്‍ക്കേണ്ടി വരുമെന്നതിനാല്‍ ക്ഷമ പരീക്ഷിക്കുന്ന പണികൂടിയാണ് തിരുത വീശൽ. ഇപ്പോഴത്തെ സീസണ് കൂടാതെ ജനുവരി ഫെബ്രുവരി മാസങ്ങളിലും തീരക്കടലില്‍ തിരുതകള്‍ എത്താറുണ്ടെന്നാണ് തിരുതവീശുകാരായ മത്സ്യതൊഴിലാളികള്‍ പറയുന്നത്. അരകിലോ മുതല്‍ രണ്ടോ മൂന്നോ കിലോ തൂക്കമുള്ള തിരുതകള്‍ വരെ കടല്‍ തീരത്തുനിന്നും വലവീശിപ്പിക്കാറുണ്ട്. നല്ല ഡിമാൻഡ് ഉള്ളതിനാല്‍ തിരുതയ്ക്ക് കിലോഗ്രാമിന് 700 മുതല്‍…
Read Moreസ്വർണ്ണം എവിടേക്കു മാറ്റി ? സ്വർണത്തിനു പകരം മുക്കുപണ്ടം! സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നും തിരിമറി നടത്തിയത് ഒന്നരക്കോടി രൂപ
പാലാ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നും ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ സ്ഥാപനത്തിലെ തന്നെ രണ്ടു ജീവനക്കാരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൃഷ്മ ഭവനിൽ അഭിജിത് കെ. മനോജ്, തോടനാൽ പന്തക്കുറ്റിയിൽ ദേവജിത് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിൽ പണയമായി വച്ചിരുന്ന സ്വർണ ഉരുപ്പടികൾ തിരിമറി നടത്തി ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. കെപിബി നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണു പിടിയിലായത്. സ്ഥാപനത്തിന്റെ മാനേജർ കൂത്താട്ടുകുളം സ്വദേശി വിജയകുമാരൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥാപനം നടത്തിയ ഓഡിറ്റിംഗിൽ നഷ്ടം തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഈടായി വാങ്ങിയ സ്വർണ്ണം സംബന്ധിച്ചു പരിശോധന നടത്തിയത്. സ്വർണ്ണത്തിനു പകരം മുക്കുപണ്ടം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ചില വായ്പകൾക്ക് നിശ്ചിച്ച പരിധിയിലും കുറഞ്ഞ അളവിലാണ് സ്വർണ്ണം ഈടായി സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചില വായ്പകൾക്ക് സ്വർണ്ണം…
Read Moreശുചീകരണ തൊഴിലാളിയോടും നീതികേട് ! രജിസ്റ്ററിൽ ഒപ്പിട്ടില്ലെന്ന്; ഉദ്യോഗസ്ഥർ തടഞ്ഞത് ഒമ്പതു ദിവസത്തെ വേതനം
വൈക്കം: കോവിഡ് പ്രതിരോധ പ്രവർത്തനത്തേിലേർപ്പെട്ട ശുചീകരണ തൊഴിലാളി രജിസ്റ്ററിൽ ഒപ്പിട്ടില്ലെന്ന പേരിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഒന്‍പതു ദിവസത്തെ വേതനം തടഞ്ഞത് നഗരസഭ കൗണ്‍സിലിൽ ഉച്ചപ്പാടിനിടയാക്കി. പിപിഇ കിറ്റ് ധരിച്ച് കോവിഡ് ബാധിതരുടെ വീടുകളിലടക്കം വേതനം തടയപ്പെട്ട തൊഴിലാളി ശുചീകരണം നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്ക് ഒപ്പിടാൻ സൗകര്യപ്രദമായ സ്ഥലത്ത് രജിസ്റ്റർ എത്തിക്കാൻ നഗരസഭ ചെയർപേഴ്സണ്‍ നിർദ്ദേശിച്ചെങ്കിലും ഹെൽത്ത് ഇൻസ്പെക്ടർ രജിസ്റ്റർ നൽകിയില്ലെന്ന് എസ്.ഹരിദാസൻ നായർ, കവിതാ രാജേഷ് എന്നിവർ ആരോപിച്ചു. നഗരസഭയിൽ നിന്നു തുക നൽകാൻ നിയമപ്രശ്നമുണ്ടെങ്കിൽ പണി ചെയ്ത ആളുടെ വേതനം നഷ്ടപ്പെടാൻ ഇടയാക്കിയ ഉദ്യോഗസ്ഥനിൽ നിന്നു ഈടാക്കി നൽകണമെന്നും കൗണ്‍സിലർമാർ ആവശ്യപ്പെട്ടു. ഒപ്പിടാതിരുന്ന ശുചീകരണ തൊഴിലാളി അപേക്ഷ നൽകിയിട്ടുണ്ടെന്നും മാനുഷിക പരിഗണന കണക്കിലെടുത്ത് ശുചീകരണ തൊഴിലാളിക്ക് വേതനം നൽകുമെന്ന് വൈസ് ചെയർമാൻ പി.ടി. സുഭാഷ്…
Read Moreകുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, നിസ്സാര വിലയ്ക്ക് കൊച്ചു പെണ്‍കുട്ടികളെയും ലഭിക്കും ! പട്ടിണിമാറ്റാന്‍ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന് ജനത…
വിശപ്പിനു മുമ്പില്‍ എന്ത് ജാതി, എന്തു മതം എന്നൊക്കെ പറയാറുണ്ടെങ്കിലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്ന സമയത്ത് നമ്മള് ഇതെല്ലാം മറക്കാറുണ്ട്. ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോള്‍ വിശപ്പാണ് ഏറ്റവും വലിയ യാഥാര്‍ഥ്യമെന്ന് നാം തിരിച്ചറിയുമെന്നതിന് ദൃഷ് ടാന്തമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ. താലിബാനു കീഴില്‍ നരകജീവിതമാണ് ഈ ജനത നയിക്കുന്നത്. പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന് പൗരന്മാര് ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. ചിലപ്പോള്‍ കൂട്ടമരണം വരെ സംഭവിച്ചേക്കാം. അതോടൊപ്പം ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടയാനുമുള്ള സാധ്യതയും ഏറെയാണ്. ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടെങ്കില്‍ മാത്രമേ…
Read Moreകോട്ടയത്ത് ഉമ്മൻചാണ്ടിക്ക് ‘പവർ’ കുറഞ്ഞു! ചാണ്ടി ഉമ്മൻ നേതൃനിരയിലേക്കു വരുമെന്നു പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഒഴിവാക്കപ്പെട്ടു
കോട്ടയം: കെപിസിസി പുനഃസംഘടന പൂർത്തിയായപ്പോൾ ഉമ്മൻചാണ്ടി നിയന്ത്രിച്ചിരുന്ന എ ഗ്രൂപ്പ് കോട്ടയം ജില്ലയിൽ തൂത്തെറിയപ്പെട്ടു. ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പോടെ എ ഗ്രൂപ്പിൽനിന്നു പൂർണമായി അകന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോട് ആഭിമുഖ്യം പുലർത്തുന്നവർക്കാണു ജില്ലയിൽനിന്നു പരിഗണന ലഭിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നടത്തിയ അതേ നീക്കങ്ങൾ സംസ്ഥാനനേതൃത്വം നടത്തിയതാണു പഴയ എ ഗ്രൂപ്പിനു തിരിച്ചടിയായത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിശ്വസ്തനാണ്. ആന്റോ ആന്റണി, പി.ടി. തോമസ് എന്നിവരുടെ പിന്തുണയോടെയാണ് നാട്ടകം സുരേഷ് പ്രസിഡന്റായത്. ഇത്തവണ സ്ഥാനം നേടിയ നാലു പേരിൽ മൂന്നു പേരും തിരുവഞ്ചൂരുമായി അടുത്തബന്ധം പുലർത്തുന്നവരാണ്. ജനറൽ സെക്രട്ടറിയായ പി.എ. സലിം എ ഗ്രൂപ്പുകാരനെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്റോ ആന്റണി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്നു. ജോസി സെബാസ്റ്റ്യൻ പഴയ ഐഗ്രൂപ്പുകാരനും പത്മജ വേണുഗോപാലിന്റെ ജില്ലയിലെ നേതാവുകൂടിയാണ്. കെ.സി. വേണുഗോപാലിന്റെ ഇടപെടലും ജോസിക്കു…
Read Moreപോലീസുകാരന് ലോഡ്ജിൽ മരിച്ച നിലയിൽ! ഉറക്കത്തിൽ മരിച്ചതായി സൂചന; സംഭവം ചിങ്ങവനത്ത്
ചിങ്ങവനം: പോലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കോട്ടയം എആർ ക്യാന്പിലെ ഉദ്യോഗസ്ഥനായ കാലായിപ്പടി സ്വദേശി മധു(52) ആണ് മരിച്ചത്. എംസി റോഡിൽ കുറിച്ചി ഒൗട്ട്പോസ്റ്റിന് സമീപമുള്ള കെട്ടിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. വീടുമായി അകന്നു കഴിയുന്ന മധു ഈ മുറിയിലാണ് താമസിച്ചു വരുന്നതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. ഇന്നു പുലർച്ചെ മധുവിനെ പുറത്തു കാണാത്തതിനാൽ പരിസരവാസികൾ ചിങ്ങവനം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്നു പരിശോധിച്ചപ്പോൾ ഉറക്കത്തിൽ മരിച്ചതായാണ് സൂചന. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Read Moreചെറിയ പുള്ളിയല്ല..! മോദി ദൈവത്തിന്റെ അവതാരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. മോദി സാധാരണക്കാരൻ അല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രശംസ. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനിടെയായിരുന്നു തിവാരിയുടെ പുകഴ്ത്തൽ. പ്രതിപക്ഷ പാർട്ടികൾക്കെതിരേയും വിമർശനമുന്നയിച്ചു. മോദി സർക്കാരിനെ താഴെയിറക്കാൻ 2019ൽ 24 പ്രതിപക്ഷ പാർട്ടികൾ മഹാസഖ്യമുണ്ടാക്കി. മോദിയെ തുരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ രാജ്യത്തെ ജനങ്ങൾ അവരെയാണ് തുരത്തിയതെന്നും തിവാരി പരിഹസിച്ചു.
Read Moreകുഞ്ഞിനെ വച്ചത് അമ്മത്തൊട്ടിലിൽ, എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിച്ചിട്ടുണ്ട്..! പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ അനുപമയുടെ പിതാവ് ജയചന്ദ്രൻ
തിരുവനന്തപുരം: അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ അനുപമയുടെ പിതാവ് ജയചന്ദ്രൻ. അനുപമയുടെ കുഞ്ഞിനെ വച്ചത് അമ്മത്തൊട്ടിലിലാണെന്ന് ജയചന്ദ്രൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അമ്മത്തൊട്ടിലിൽ വച്ചതിനാൽ കുഞ്ഞിനെ സറണ്ടർ ചെയ്യുന്പോഴുള്ള നിയമം ബാധകമല്ലെന്നും എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ജയചന്ദ്രൻ പറയുന്നു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരും വിലാസവും തെറ്റായി രേഖപ്പെടുത്തിയത് എങ്ങനെയാണെന്ന് തനിക്കറിയില്ല. താൻ ഒളിവിലാണെന്ന ആരോപണവും ശരിയല്ല. കഴിഞ്ഞ ദിവസത്തെ പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നു. കുഞ്ഞ് ജനിക്കു മുന്‍പ് തന്നെ പ്രശ്നങ്ങളെല്ലാം പാർട്ടിയോട് പറഞ്ഞിരുന്നതാണെന്നും ജയചന്ദ്രൻ പറയുന്നു.
Read More