കെ.ഷിന്റുലാല്‍ കോഴിക്കോട്: കുറ്റകൃത്യം തടയാനായി എല്ലാ പോലീസ് സ്റ്റേഷനുകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍സ്) സൗകര്യമുള്ള ലാപ്ടോപ്പ് പോലീസ് സ്റ്റേഷനില്‍നിന്നു ‘പൊക്കി’ ! കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്തീരങ്കാവ് സ്റ്റേഷനിലുള്ള ലാപ്ടോപ്പാണ് കാണതായത്. ഒരാഴ്ചയായി ലാപ്ടോപ്പ് നഷ്ടമായെങ്കിലും ഇതുവരെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. പുറത്തുനിന്നുള്ളവര്‍ ലാപ്ടോപ്പ് മോഷ്ടിക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ കള്ളന് കപ്പലില്‍ തന്നെയായിരിക്കാനുള്ള സാധ്യതയാണ് പോലീസുദ്യോഗസ്ഥര്‍ കാണുന്നത്. എന്നാല്‍, എന്തിനു വേണ്ടിയാണ് ലാപ്ടോപ്പ് ‘പൊക്കി’യതെന്നത് അവ്യക്തമാണ്. ലാപ്ടോപ്പ് കാണാതായത് സേനയില്‍ ഗൗരവവിഷയമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യം പുറത്തറിയാതിരിക്കാനുള്ള ജാഗ്രതയും പോലീസ് പുലര്‍ത്തുന്നുണ്ട്. സംഭവത്തില്‍ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയേകേണ്ട പോലീസിന് സ്വന്തം സ്റ്റേഷനിലെ സ്വത്തു പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. 1,71,475 ജനങ്ങളാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്നത്. ലാപ്ടോപ്പ് പോലും സംരക്ഷിക്കുന്നതില്‍…
Read MoreDay: October 27, 2021
ഒരു പാവത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന അയാളല്ലേ കഥയിലെ യഥാർത്ഥ വില്ലൻ ? രണ്ടു മക്കളും ഭാര്യയും ഉണ്ടെന്ന് ആദ്യം ഓർമിക്കേണ്ടത് ആരായിരുന്നു? ചോദ്യവുമായി കഥാകൃത്ത് അന്ന ബെന്നി
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രങ്ങളിലേയും ചാനലുകളിലേയും പ്രധാന വാര്‍ത്തകള്‍ അനുപമയും കുഞ്ഞിനെ ദത്തെടുക്കലും ജയചന്ദ്രനും കുടുംബവുമാണ്. ഈ കഥയിലെ യഥാർത്ത വില്ലൻ അനുപമയുടെ കുഞ്ഞിന്റെ അച്ഛനാണെന്ന് അവകാശപ്പെടുന്ന അജിത്തല്ലേയെന്ന ചോദ്യവുമായി എത്തിയിരിക്കകയാണ് കഥാകൃത്ത് അന്ന ബെന്നി. ഏതൊരു മാതാപിതാക്കളും ചെയ്യുന്ന കാര്യമേ അനുപമയുടെ മാതാപിതാക്കളും ചെയ്തൊള്ളുവെന്ന് അന്ന പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം കുറച്ചുദിവസങ്ങളായി പത്രങ്ങളിലും ചാനലുകളിലുമൊക്കെ നിറഞ്ഞുനിൽക്കുന്നത് നഷ്ടപ്പെട്ട കുഞ്ഞിനെ അന്വേഷിക്കുന്ന വാർത്തകളാണ്. അതിനെപ്രതി, എല്ലാവരും കുഞ്ഞിനെത്തേടുന്ന ആ അമ്മയേയും, അവളിൽ നിന്ന് അവനെ അടർത്തിമാറ്റിയെന്ന് ആരോപിക്കപ്പെടുന്ന അവളുടെ വീട്ടുകാരെയും കുറ്റപ്പെടുത്തുന്നതും കേട്ടു. “ഭാര്യയും രണ്ടു മക്കളുമുള്ള ഒരാളെത്തന്നെ വേണമായിരുന്നോ അവൾക്കെന്ന??.” ചോദ്യമാണ് നമ്മളിൽ ആദ്യം ഉണ്ടാകുന്നത് പക്ഷേ രണ്ടു മക്കളും ഭാര്യയും ഉണ്ടെന്ന് ആദ്യം ഓർമിക്കേണ്ടത് ആരായിരുന്നു??? പ്രണയത്തിൽകുരുക്കി ആദ്യം ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു, അതിൽ രണ്ട് കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. ആ ബന്ധം…
Read Moreഒരു ജോലീം കൂലീമില്ല.. അത് സാരമില്ല, അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം; അയാൾക്കൊരു ഭാര്യയില്ലേ? എൻവി അജിതിന്റെ കുറിപ്പ് വൈറലാകുന്നു
കുഞ്ഞിനെ ദത്ത് നൽകിയ കേസും അനുപമയും ജയചന്ദ്രനും കുടുംബവുമാണ് ഏതാനും ദിവസങ്ങളായി പത്രങ്ങളിലേയും ചാനലുകളിലേയും പ്രധാന വാര്‍ത്തകള്‍. കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റി നിർത്തിയെന്ന അനുപമയുടെ പ്രതിഷേധം ഒരുവശത്ത്. സ്വന്തം കുടുംബത്തെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ ഏതൊരു അച്ഛനും ശ്രമിച്ചതേ താനും ചെയ്തുള്ളൂവെന്ന അനുപമയുടെ പിതാവ് എസ് ജയചന്ദ്രന്റെ വാക്കുകൾ മറുവശത്ത്. വിഷയം ഇപ്പോഴും സജീവമായി നിൽക്കുമ്പോൾ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്യൂമെന്ററി ഫിലിം മേക്കർ എൻവി അജിത്. അഭിമാന ബോധവും മകളോടുള്ള വാത്സല്യവുമുള്ള ഒരു ശരാശരി അച്ഛനാണ് അദ്ദേഹമെന്ന ഡോക്യൂമെന്ററി ഫിലിം മേക്കർ എൻവി അജിതിന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നുത്. പോസ്റ്റിന്റെ പൂർണരൂപം ആ പിതാവിനെ എനിയ്ക്കറിയാം. കോളേജിൽ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാൾ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ട തിളക്കം… അത്, പ്രായത്തിന്റെ…
Read Moreഎന്നെ തെറി പറഞ്ഞവർക്കും ജോലി കളയിക്കാൻ നോക്കുന്നവർക്കും ആശംസകൾ! സുധാകരൻ വിഷയത്തിൽ താൻ മാപ്പു പറഞ്ഞതായിട്ടുള്ള വാർത്ത വ്യാജമാണെന്ന് ആർജെ സൂരജ്
സുധാകരൻ വിഷയത്തിൽ താൻ മാപ്പു പറഞ്ഞതായിട്ടുള്ള വാർത്ത വ്യാജമാണെന്ന് ആർജെ സൂരജ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇഷ്ട സീറ്റ് നൽകാത്തതിന് കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ വാക്കുതർക്കമുണ്ടായതിനെ കുറിച്ച് ആർ ജെ സൂരജ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് എംപി ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കമെന്നായിരുന്നു സൂരജ് ഫേസ്ബുക്കിൽ കുറിച്ചത്. വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് എയർഹോസ്റ്റസ് അറിയിച്ചതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും സൂരജ് കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് സൂരജിനെതിരേ സൈബർ ആക്രമണം നടക്കുകയാണ്. തന്റെ ജോലി കളയാനുള്ള ശ്രമവും എംപിയുടെയും സഹായികളെയും വശത്തുനിന്ന് ഉണ്ടായെന്നും സൂരജ് പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഓഹൊ.. ഇനി ഞാൻ മാപ്പ് പറഞ്ഞത് കൊണ്ടാവുമോ ഇന്ത്യ തോറ്റത്..!! 😳…
Read Moreരണ്ടു ഡോസ് വാക്സിന് എടുത്ത രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്കൂളില്‍ അയച്ചാല്‍ മതി ! മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി…
നീണ്ടകാലത്തെ അടച്ചിടലിനു ശേഷം നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി മന്ത്രി വി ശിവന്‍കുട്ടി. ‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. സ്കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. ഓരോ സ്കൂളുകളുടെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. നവംബറിലെ പ്രവര്‍ത്തന പദ്ധതി വിലയിരുത്തി തുടര്‍മാസങ്ങളിലെ പഠനം ക്രമീകരിക്കണം. ഭാഷ ശാസ്ത്ര പഠനം വീഡിയോ ക്ലാസ് വഴി നടത്തണം. വിദ്ഗ്ധരുമായി ആലോചിച്ച് പാഠഭാഗം തീരുമാനിക്കും. എല്ലാ സ്കൂളിലും ഒരേതരത്തിലുള്ള പഠനരീതിയായിരിക്കും അവംലംബിക്കുക. കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ലാബുകളും മള്‍ട്ടി മീഡിയയും കൂടുതലായി ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്കൂളില്‍ എത്തിയാല്‍ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള് ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിനുകള്‍ സ്വീകരിച്ച രക്ഷിതാക്കള്‍…
Read Moreഇത് നിന്റെ പ്രൊഡക്ഷന്‍ കമ്പനിയല്ല, ഇനി ആവര്‍ത്തിക്കരുത് ..! എന്‍സിബിയുടെ ചൂടറിഞ്ഞ് ബോളിവുഡ് നടി അനന്യ പാണ്ഡെ
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാനെതിരായ മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ ചൂടറിഞ്ഞ് ബോളിവുഡ് നടി അനന്യ പാണ്ഡെ. നടി ചോദ്യം ചെയ്യലിനായി വൈകിയാണ് ഹാജരായത്. എന്‍സിബിയുടെ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയുടെ താക്കീതും നടിക്ക് ലഭിച്ചു. മൂന്ന് മണിക്കൂര്‍ വൈകിയാണ് നടി എത്തിയത്. അത്രയും നേരം അനന്യക്കായി കാത്തിരിക്കുകയായിരുന്നു എന്‍സിബി ഉദ്യോഗസ്ഥര്‍. ഇത് ശരിക്കും വാങ്കഡെയെ ചൊടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 11 മണിയോടെ എന്‍സിബി ഓഫീസില്‍ ഹാജരാവാനായിരുന്നു അനന്യ പാണ്ഡെയോട് എന്‍സിബി ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവ് ചുങ്കി പാണ്ഡെയ്ക്കൊപ്പം വൈകിയാണ് നടിയെത്തിയത്. ഇത് നിന്റെ പ്രൊഡക്ഷന്‍ കമ്പനിയല്ല നേരം വൈകി വരാന്‍, ഇത് കേന്ദ്ര ഏജന്‍സിയുടെ ഓഫീസാണെന്നും നടിയോട് സമീര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ചോദ്യം ചെയ്യലിനു വിളിച്ചാല്‍ കൃത്യസമയത്ത് ഹാജരാവണമെന്നും സമീര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നാലു മണിക്കൂറോളമാണ്…
Read Moreധ്യാനിന് നവ്യയെ വിവാഹം കഴിക്കണം ! മീര ജാസ്മിന് ഏട്ടത്തിയമ്മയാകുന്നതിനോടു വിരോധമുണ്ടോയെന്ന് ധ്യാനിനോട് വിനീത്; ശ്രീനിവാസന്റെ കുടുംബത്തിന്റെ പഴയ വീഡിയോ വൈറല്‍…
മലയാള സിനിമയ്ക്ക് ഏറെ സംഭാവന നല്കിയ കുടുംബമാണ് നടന് ശ്രീനിവാസന്റേത്. നടന്,സംവിധായകന്,തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്കിയ ശ്രീനിയുടെ പാത തന്നെയാണ് മക്കളും പിന്തുടരുന്നത്. മൂത്ത മകന് വിനീതും ഇളയമകന് ധ്യാനും അച്ഛനെപ്പോലെ സിനിമയിലെ പല മേഖലകളിലും കഴിവു തെളിയിച്ചവരാണ്. വിനീത് ഇന്ന് മലയാളം സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനും സംവിധായകനുമൊക്കെയാണ്. ധ്യാനും നടനും സംവിധായകനുമൊക്കെയായി അരങ്ങു തകര്‍ക്കുന്നു. വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതി. നിവിന്‍ പോളി നായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നവ്യ നായരെ വലിയ…
Read Moreപതിനഞ്ചുകാരന്റെ സാഹസം ഇന്റർനെറ്റ് കാഴ്ചകളിൽ ഹരംകയറി! ഉദ്ദേശം ലൈംഗിക പീഡനം; കുറ്റകൃത്യം ചെയ്തത് കൃത്യമായ ആസൂത്രണത്തോടെ…
കൊണ്ടോട്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരനെ വഴിതെറ്റിച്ചത് ഇന്റർനെറ്റിന്റെ ദുരുപയോഗമെന്നു സംശയം. ഇന്റർനെറ്റിലെ ചില സൈറ്റുകൾ സന്ദർശിച്ച് അതിൽ ഹരംകയറിയാണ് ഇത്തരമൊരു സാഹസത്തിനു പത്താം ക്ലാസുകാരൻ തുനിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പത്താംക്ലാസുകാരനെ കോഴിക്കോട് വെള്ളിമാട്കുന്ന് ഒബ്സര്‍വേഷന്‍ ഹോമിലേക്കു മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കൊണ്ടോട്ടി കൊട്ടുക്കരയിൽ 21 വയസുകാരിയായ യുവതി ആക്രമണത്തിനിരയായത്. സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ പത്താം ക്ലാസുകാരനെ പൊലിസ് പിടികൂടിയത്. ആസൂത്രണത്തോടെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നു മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു. ലൈംഗിക പീഡനമായിരുന്നു പ്രതിയുടെ ഉദ്ദേശം.15 വയസുകാരനാണെങ്കിലും പ്രതി നല്ല ആരോഗ്യമുള്ളയാളാണ്. ജില്ലാതല ജൂഡോ ചാന്പ്യനുമാണ്. പെണ്‍കുട്ടി കോളജിലേക്കു പോകുന്ന വഴിയില്‍ ഏറെ ദൂരം പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ വാഴത്തോപ്പിലെത്തിയപ്പോള്‍…
Read Moreകോവിഡ് ഇല്ലെങ്കിലും പനിയെ സൂക്ഷിക്കണം…
പാലക്കാട്: കോവിഡ് അല്ലാത്ത പനിയെ നിസാരമായി കാണരുതെന്നു ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപിച്ചതിനു ശേഷം സാധാരണഗതിയിൽ പനി ഉണ്ടായാൽ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവായാൽ സാധാരണ പനിക്കുള്ള വീട്ടു ചികിത്സ ചെയ്യുകയും പതിവുണ്ട്. എന്നാൽ ഇതു ഡെങ്കിപ്പനി ആകാനുള്ള സാഹചര്യമുള്ളതിനാൽ പനിയെ നിസാരമായി കാണരുതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി. റീത്ത പറഞ്ഞു. മഴ, കോവിഡ് എന്നിവയ്ക്കു ശേഷമുള്ള സ്കൂൾ തുറക്കലിന്റെ പശ്ചാത്തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന ജില്ലാതല സാംക്രമിക രോഗപ്രതിരോധ നിയന്ത്രണ യോഗത്തിലാണ് ഡി.എം.ഒ ഇക്കാര്യം പറഞ്ഞത്. ജില്ലാ കളക്ടർ മൃണ്മയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിൽ എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടുകളിൽനിന്നും…
Read Moreകൗതുകക്കാഴ്ചയൊരുക്കി ഒരു കുതിര! അശ്വമേധത്തിനിറങ്ങിയ കുതിരയല്ലങ്കിലും ആരും ഇതിനെ പിടിച്ചുകെട്ടാറില്ല; ഒരു കാര്യം രഹസ്യമായി തുട രുന്നു…
ഒറ്റപ്പാലം: കാഴ്ചക്കാർക്ക് കൗതുകമായി ഒരു കുതിര. അശ്വമേധത്തിനിറങ്ങിയ കുതിരയല്ലങ്കിലും ആരും ഇതിനെ പിടിച്ചുകെട്ടാറില്ല. ആനയും കുതിരയും കാഴ്ചക്കാർക്കെന്നും കൗതുകമാണ്. പശുക്കളെപ്പോലെ മേച്ചിൽപ്പുറങ്ങൾ തേടിയലയുന്ന ഈ കുതിരക്കാഴ്ച ലക്കിടിയിലാണ്. പശുക്കളെ പോലെ വഴിയോരങ്ങളിൽ പുല്ല് തിന്നുനടക്കുന്ന കുതിര എവിടെ നിന്നുവരുന്നു, എവിടേയ്ക്ക് പോകുന്നുവെന്ന കാര്യം രഹസ്യമായി തുട രുന്നു. ആളുകളുമായി വളരെയിണക്കമുള്ള കുതിര നാട്ടുകാരുടെ ഓമനയും കുട്ടികളുടെ ഹീറോയുമാണ്. ലക്കിടി, മംഗലം പാതയോരങ്ങളിൽ പശുക്കൾ പുല്ലു തിന്നുന്ന മാതൃകയിൽ കുതിരയും മേഞ്ഞ് നടക്കുന്നത് കൗതുക കാഴ്ചയായി മാറിയിട്ടുണ്ട്. എല്ലാവരോടും ഇണക്കം കാണിക്കുന്ന കുതിരയെ ഒറ്റനോട്ടത്തിൽ പശുവാണെന്ന് തെറ്റിദ്ധരിക്കുന്നവരും ധാരാളം. കുളന്പടി മുഴക്കി ചിനച്ച് പ്രൗഢി കാണിക്കാനും കുതിര തയാറല്ല. ശാന്തതയാണ് സ്ഥായീഭാവം. കുട്ടികൾക്ക് തഴുകി തലോടാനും ഓമനിക്കാനും നിന്നുകൊടുക്കാനും കുതിര തയാറാണ്. വാഹനയാത്രക്കാർക്ക് സെൽഫിയെടുക്കാൻ പോസ് ചെയ്യാനും ഡിമാന്റില്ല. മുതിരയാണ് തീറ്റയ്ക്ക് ഇഷ്ടമെങ്കിലും വഴിയോരത്തെ പുല്ല് തന്നെ വിശപ്പടക്കാൻ…
Read More