സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ആത്മഹത്യക്കു ശ്രമിച്ചയാളെ പോലീസ് സമയോചിതമായി ഇടപെട്ടു രക്ഷിച്ചു. കോളങ്ങാട്ടുകര വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ദന്പതികളിൽ ഭർത്താവാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഭർത്താവ് മർദിക്കുന്നതായി 100 എന്ന നന്പറിൽ വിളിച്ചറിയിച്ച ഭാര്യയുടെ പരാതി അന്വേഷിക്കാൻ മെഡിക്കൽ കോളജ് പോലീസ് കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് ആത്മഹത്യക്കു ശ്രമിച്ചത്. എസ്ഐ ബാബുവും പോലീസുകാരൻ ഗിരീഷും ചേർന്ന് ഇവരുടെ വീട്ടിലെത്തി ഭാര്യയിൽ നിന്നും വിവരങ്ങൾ ആരായുന്നതിനിടെ പോലീസ് വന്നതറിഞ്ഞ് ഭർത്താവു വീട്ടിനുള്ളിൽ തന്നെ തൂങ്ങിമരിക്കാൻ ശ്രമം നടത്തുകയായിരുന്നു. ഭാര്യയിൽ നിന്നും പരാതി സംബന്ധിച്ച് വിശദാംശങ്ങൾ എസ് ഐ ബാബു ശേഖരിക്കുന്പോൾ പോലീസുകാരൻ ഗിരീഷ് വീടിനുചുറ്റും പരിശോധിക്കുന്നതിനിടയി ലാണു പരാതിക്കാരിയുടെ ഭർത്താവ് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതു കണ്ടത്. ഉടൻ ഗിരീഷ് എസ്ഐയോടു വിവരം പറയുകയും ലോക്ക് ചെയ്ത വാതിൽ തുറക്കാൻ ശ്രമിച്ചിട്ട് നടക്കാതെ ഒടുവിൽ ചവിട്ടിത്തുറന്ന് അകത്തുകടക്കുകയുമായിരുന്നു.…
Read MoreDay: October 27, 2021
കോഴിക്കോട്ട് 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പാരലല്‍ കോളജ് അധ്യാപകന് ! സംഭവം പുറത്തറിഞ്ഞത് കുട്ടിയെ അന്വേഷിച്ച് അമ്മ എത്തിയപ്പോള്‍…
പന്ത്രണ്ടു വയസുള്ള ബാലനെ നിരന്തരം പ്രകൃതിവിരുദ്ധമായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പാരലല്‍ കോളജ് അധ്യാപകന് പിടിയില്‍. കോഴിക്കോട് താമരശ്ശേരി പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന് കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) ആണ് പിടിയിലായത്. സ്ഥാപനത്തിലെത്തിയ 12കാരനെ കോളേജ് ഓഫീസിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്കി. പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതിയെ രാവിലെ കോടതിയില്‍ ഹാജരാക്കും.
Read Moreനിങ്ങള്‍ വിടുമോ കുട്ടികളെ സ്കൂളിലേയ്ക്ക്..? എൽപി, യുപി കുട്ടികളെ വിടാൻ തയാറാകാതെ ഭൂരിഭാഗം രക്ഷിതാക്കളും; കോളജുകൾ തുറന്നതു ഘട്ടംഘട്ടമായി, സ്കൂളുകൾ ഒറ്റയടിക്ക്
സ്വന്തംലേഖകൻ തൃശൂർ: സ്കൂളുകൾ തുറക്കുന്പോൾ എത്ര കുട്ടികൾ എത്തുമെന്ന കണക്കെടുപ്പിൽ ഭൂരിഭാഗം എൽപി, യുപി വിഭാഗം കുട്ടികളെയും തത്കാലം വിടില്ലെന്ന നിലപാടിൽ രക്ഷിതാക്കൾ. അധ്യാപകർ അതാതു ക്ലാസിലെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടാണു കണക്കെടുപ്പു നടത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികളെ സ്കൂളിലേക്കു വിടുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഫോണിലും വാട്സാപ്പിലുമൊക്കെയാണു അധികൃതർ ബന്ധപ്പെടുന്നത്. അപൂർവം സ്കൂളുകളിൽ അധ്യാപകർ നേരിട്ടു രക്ഷിതാക്കളെ കണ്ടു സംസാരിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം രക്ഷിതാക്കളും ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന തങ്ങളുടെ കുട്ടികളെ തുടക്കത്തിൽ വിടുന്നില്ലെന്ന നിലപാടാണ് അറിയിച്ചിരിക്കുന്നത്. ഇരുപതും മുപ്പതും കുട്ടികളുള്ള ക്ലാസുകളിൽ അഞ്ചും ആറും വിദ്യാർഥികൾ വീതമേ എത്തുകയുള്ളൂവെന്നാണു പ്രാഥമിക കണക്ക്. ക്ലാസുകളൊക്കെ തുടങ്ങി ഒരാഴ്ച കഴിഞ്ഞു നോക്കിയിട്ടു തീരുമാനിക്കാമെന്നതാണ് രക്ഷിതാക്കളുടെ നിലപാട്. കോളജുകൾ ഘട്ടംഘട്ടമായി തുറന്നിട്ടും, സ്കൂളുകൾ എൽപി മുതൽ പ്ലസ്ടു വരെ ഒറ്റയടിക്കു തുറക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നാണു രക്ഷിതാക്കളുടെ നിലപാട്. ഹൈസ്കൂൾ മുതൽ പ്ലസ്ടു വരെ…
Read Moreകോളിച്ചാല്‍ ഗ്രാമീണ്‍ ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പ്! അപ്രൈസറും ഭാര്യയുമടക്കം ആറുപേര്‍ക്കെതിരേ കേസ്; ബാലകൃഷണനും കുടുംബവും വീട് പൂട്ടി മുങ്ങി
രാജപുരം: കേരള ഗ്രാമീണ്‍ ബാങ്കിന്റെ കോളിച്ചാല്‍ ശാഖയില്‍ മുക്കുപണ്ടങ്ങള്‍ പണയംവച്ച് പണം തട്ടിയ സംഭവത്തില്‍ ബാങ്ക് അപ്രൈസറും ഭാര്യയുമടക്കം ആറുപേര്‍ക്കെതിരേ രാജപുരം പോലീസ് കേസെടുത്തു. ബാങ്കിലെ അപ്രൈസറായിരുന്ന എരിഞ്ഞിലംകോട് സ്വദേശി ബാലകൃഷ്ണന്, ഭാര്യ സന്ധ്യ, പ്രാന്തര്‍കാവിലെ രാജന്, കോളിച്ചാല്‍ സ്വദേശികളായ ബിജോയ് കുര്യന്, സുകുമാരന്‍, ബീംബുങ്കാലിലെ വി. രതീഷ് എന്നിവര്‍ക്കെതിരെയാണ് മാനേജര്‍ രാജന്റെ പരാതിയെത്തുടര്‍ന്ന് കേസെടുത്തത്. 2020 നവംബര്‍ മുതല്‍ വിവിധ ദിവസങ്ങളിലായി അപ്രൈസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മറ്റുള്ളവരെക്കൊണ്ട് മുക്കുപണ്ടം പണയം വയ്പിച്ച് പണം തട്ടിവരികയായിരുന്നു. ഈ കാലയളവില്‍ ആകെ 2,10,500 രൂപയാണ് തട്ടിയെടുത്തതെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ച ബാലകൃഷ്ണന്റെ ഭാര്യ സന്ധ്യ ബാങ്കില്‍ സ്വര്‍ണം പണയംവയ്ക്കാനെത്തുകയും ബാലകൃഷ്ണന് ഈ ആഭരണം പരിശോധിച്ച് തൂക്കി പണം കൊടുക്കാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ബാങ്കിലെ മറ്റൊരു ജീവനക്കാരന് ഇതില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് വൈകിട്ട് ബാലകൃഷ്ണന് ഡ്യൂട്ടി കഴിഞ്ഞ് പോയതിനുശേഷം…
Read Moreമാതാപിതാക്കളെ പരിഗണിച്ചില്ല; ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു! മകനോട് വസ്തു തിരികെ എഴുതി നൽകാൻ ഉത്തരവ്
മൂവാറ്റുപുഴ: മാതാപിതാക്കൾക്കു പരിഗണന നൽകാതെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച മകനോട് വസ്തുക്കൾ പിതാവിന് തിരിച്ചെഴുതി നൽകാൻ താലൂക്കുതല അദാലത്തിൽ മെയിന്റനൻസ് ട്രൈബ്യൂണൽ വിധി. മാതാപിതാക്കളെ വേണ്ടവിധം സംരക്ഷിക്കതെ കഷ്ടപ്പെടുത്തിയതിന് മക്കളോട് നിശ്ചിതതുക മാതാപിതാക്കൾക്കു ജീവിതച്ചെലവിന് നൽകാനും ഉത്തരവിട്ടു. വസ്തു എഴുതി വാങ്ങിയശേഷം മക്കളും ബന്ധുക്കളും സംരക്ഷിക്കുന്നില്ലെന്ന് പരാതിപ്പെട്ട കല്യാണി, ഉഷ, മറിയാമ്മ എന്നീ വയോധികരെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വയോജന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിക്കാനും ഉത്തരവ് നൽകി. ആകെയുള്ള 40 പരാതിയിൽ 25 എണ്ണം പരിഹരിച്ചു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് പ്രാദേശികാടിസ്ഥാനത്തിൽ പരാതി പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്. ആർഡിഒ പി.എൻ. അനി, ജൂണിയർ സൂപ്രണ്ട് കെ.എം. അനിൽകുമാർ, സെക്ഷൻ ക്ലർക്ക് കെ.ആർ. ബിബിഷ്, ടെക്നിക്കൽ അസിസ്റ്റന്റ് എസ്. അനു, കണ്‍സിലിയേഷൻ ഓഫീസർമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. കോതമംഗലം താലൂക്കിൽ 28ന്…
Read Moreപോലീസ് സ്ഥലത്തെത്തിയത് ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെ പൊക്കാന്‍ ! ഒടുവില്‍ പോലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്…
പതിവായി മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയെ തല്ലുന്ന ഭര്ത്താവിനെത്തിരക്കിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് പരാതിക്കാരിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ പോലീസ് രക്ഷിച്ചതാകട്ടെ ഭര്‍ത്താവിനെയും. ഒക്ടോബര്‍ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിംഗിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ പി.പി. ബാബുവും സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. ഗിരീഷും ഉടന്‍ സ്ഥലത്തേക്കു പോയി. പോലീസുകാര്‍ അവിടെയെത്തുമ്പോള്‍ വീടിനുപുറത്ത് പോലീസിനെ കാത്തുനില്ക്കുകയായിരുന്നു യുവതി. ഭര്‍ത്താവ് സ്ഥിരം മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഉള്ളില്‍നിന്ന് പൂട്ടിയ മുറിയില്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ പോലീസുദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പോലീസ് ജീപ്പില്‍ത്തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന് നഷ്ടമാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreഎയർ ഹോൺ മുഴക്കിയത് ചോദ്യംചെയ്ത നാട്ടുകാരെ ബസ് ജീവനക്കാർ മർദിച്ചു; പോലീസ് ബസ് കസ്റ്റഡിയിലെടുത്തു
ആലുവ: നിരോധിത എയർ ഹോണുകൾ മുഴക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. ഇവർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാർക്കെതിരേ കെസെടുത്ത പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടി സി.ജെ. ബേക്കറി ഉടമ മഞ്ഞളി ദിനിൽ ഇട്ടൂപ്പ്(36), ചൂണ്ടി പുളിക്കൽ ലിജോ ജോസ്(37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ-മൂന്നാർ റോഡിലെ ചൂണ്ടി കവലയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ബസുകൾ നിരോധിത എയർ ഹോൺ മുഴക്കുന്നതിനെതിരേ നാട്ടുകാരും വ്യാപാരികളും ചേർന്ന് രാവിലെ മുതൽ ബസ് ജീവനക്കാരെ ബോധവത്കരിച്ചിരുന്നു. ഇതിനിടെയാണ് ആലുവ-പെരുമ്പാവൂർ റൂട്ടിലോടുന്ന കെഎൽ 05 എബി 8070 സൽമാൻ ബസിലെ ജീവനക്കാർ നാട്ടുകാരുമായി വാക്കുതർക്കമുണ്ടായത്. തുടർന്ന് വൈകിട്ടോടെ ഗുണ്ടകളുമായെത്തിയ ഇവർ ബസ് നിർത്തിയിട്ട് ഹോൺ മുഴുക്കി പ്രകോപിപ്പിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിഷേധിച്ച തങ്ങളെ…
Read Moreപിള്ളേരുടെ ആന വണ്ടി റെഡി! വനിതാ കണ്ടക്ടറും കുറഞ്ഞ നിരക്കും; സ്കൂൾ അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ആയയോ സഹായിയോ ബസിൽ ഒപ്പം കൂട്ടാം
ചാത്തന്നൂർ: സ്കൂളുകൾക്കും കോളജുകൾക്കും വേണ്ടി കെഎസ്ആർടിസി വിട്ടു കൊടുക്കുന്ന ബോണ്ട് (ബസ് ഓൺ ഡിമാന്റ്) സർവീസുകളുടെ നിരക്ക് നിശ്ചയിച്ചു. 100 മുതൽ 200 കിലോമീറ്റർ വരെ പ്രതിദിന ദൂരത്തിന് (നാലു ട്രിപ്പുകൾ ) ആണ് തുക നിശ്ചയിച്ചിരിക്കുന്നത്. അധിക ദൂരമോട്രിപ്പോ ഓടിയാൽ അധിക ചാർജ് നല്‍കണം. ഒരു മാസത്തെ തുക മുൻകൂറായി അടയ്ക്കുകയും എല്ലാ മാസവും അഞ്ചിന് മുമ്പ് തുക അടയ്ക്കുകയും വേണമെന്നും സിഎംഡിയുടെ ഉത്തരവ്. സ്കൂൾ ബസുകളിൽ വനിതാ കണ്ടക്ടർമാരെ നിയമിക്കണം. സ്കൂൾ അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ആയയോ സഹായിയോ ബസിൽ ഒപ്പം കൂട്ടാം. ഒരു ബസിൽ 40 കുട്ടികളെയാണ് അനുവദിക്കുന്നത്. മാസത്തിൽ 20 ദിവസത്തെ സർവീസാണ് നടത്തുക. അധിക ദിവസം അധിക തുക അധിക ദിവസം ബസ് ഓടിക്കേണ്ടി വന്നാൽ അധിക തുക സ്കൂൾ അധികൃതർ അടയ്ക്കണം. സ്കൂൾ സർവീസ് നടത്തുമ്പോൾ സ്കൂളിന്റെ പേരെഴുതിയ…
Read Moreകടക്കൂ പുറത്ത് ! കൂട്ടുകാരനെ രജിസ്റ്റര്‍ വിവാഹം ചെയ്ത ജാപ്പനീസ് രാജകുമാരിയെ കൊട്ടാരത്തില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ചു…
രാജകുടുംബത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പുകളെ മറികടന്ന് അധികാരവും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് ജപ്പാന് രാജകുമാരി മാകോയും കോളജ് സഹപാഠിയായിരുന്ന കാമുകന് കെയ് കൊമുറോവും ഒന്നായി. ചക്രവര്‍ത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമായി. ‘ഈ വിരലുകള്‍ ചേര്‍ത്തു പിടിക്കുവോളം വലുതല്ല, എനിക്കു മറ്റൊന്നും.”…. കൊമുറോവിന്റെ കൈ കോര്‍ത്തു പിടിച്ചു മാകോ രാജകുമാരി പറഞ്ഞു. രാജകീയ ആചാരങ്ങളോ സല്‍ക്കാരമോ ഇല്ലാതെ റജിസ്റ്റര്‍ ഓഫിസില്‍ നടന്ന വിവാഹശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലെത്തി.സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി രൂപയും (14 കോടി യെന്‍) മാകോ വേണ്ടെന്നു വെച്ചു. എതിര്‍പ്പുകളുടെയും വിവാദങ്ങളുടെയും കൊടുങ്കാറ്റിനെ മറികടന്നാണ് ടോക്കിയോയിലെ ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയില്‍ സഹപാഠികളായിരുന്ന ഇരുവരും വിവാഹിതരായത്.
Read Moreഏഴു കുടുംബങ്ങള്‍… ഒറ്റ അടുക്കള ! വിശ്രമമില്ലാത്ത അടുക്കള ജോലിയോട് അവധി പറഞ്ഞു ബാലുശേരി പഞ്ചായത്തിലെ പറമ്പിന് മുകളിലെ വീട്ടമ്മമാര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: വിശ്രമമില്ലാത്ത അടുക്കള ജോലിയോട് അവധി പറഞ്ഞു ബാലുശേരി പഞ്ചായത്തിലെ പറമ്പിന് മുകളിലെ വീട്ടമ്മമാര്‍. പ്രദേശത്തെ ഏഴുകുടുംബങ്ങളിലെ വീട്ടമ്മമാരാണ് വിശ്രമമില്ലാത്ത പൊതുഅടുക്കള എന്ന ആശയം നടപ്പാക്കിയത്. ഈ ഏഴു കുടുംബങ്ങളിലെ പ്രഭാതഭക്ഷണവും ഉച്ചയൂണിന്റെ വിഭവങ്ങളും ഒരുക്കുന്നത് കൂട്ടത്തിലൊരാളായ തൊടുവന്‍കുഴിയില്‍ ആസ്യയുടെ അടുക്കളയില്‍ നിന്നാണ്. പുലര്‍ച്ചെ അഞ്ചിന് ഉണരുന്ന ആസ്യ 7.30ന് ഭക്ഷണമുണ്ടാക്കി കഴിയും. ഇതു വീടുകളില്‍ എത്തിക്കുന്ന ചുമതലയും ആസ്യക്കുതന്നെ. സ്ത്രീപക്ഷാശയങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പൊതു അടുക്കളകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് ഒരു ചെറുഗ്രാമത്തില്‍ത്തന്നെ ‘കോമണ്‍ കിച്ചണ്‍ ‘ എന്ന ആശയം നടപ്പാകുന്നത്. സാമൂഹികപ്രവര്‍ത്തകയും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റും റിട്ട. അധ്യാപികയുമായ ഗിരിജ പാര്‍വതിയാണ് കോമണ്‍ കിച്ചണ്‍ എന്ന ആശയം മുന്നോട്ടുവച്ചത്. പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക കെ. ബിന്‍സി, വടകര എന്‍ജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ഇന്‍സ്ട്രക്ടര്‍ ആർ.ഡി. പ്രീത, കോക്കല്ലൂര്‍…
Read More