കൊട്ടിയം: കാണാതായ വിദ്യാർഥിനികളും വിവാഹിതരുമായ യുവതികളെ പോലീസ് ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ സ്ഥിരീകരിച്ച ശേഷമാണ് പോലീസ് സംഘം ബംഗളൂരുരിലേക്ക് തിങ്കളാഴ്ച പുറപ്പെട്ടത്. ഇവരെ കാണാതായ ശേഷം അമ്പതിലധികം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കാണാതായ 23-ന് രാവിലെ 11 ഓടെ പരവൂർ, കാപ്പിൽ ഭാഗത്ത് ഇവരുടെ ഫോൺ ടവർ ലൊക്കേഷൻ കാണിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഇവരെക്കുറിച്ച കാര്യമായ വിവരമൊന്നും ലഭിച്ചതുമില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇവരുടെ ഫോൺ പ്രവർത്തിക്കുകയും ടവർ ലൊക്കേഷൻ വ്യക്തമാവുകയും ചെയ്തത് പോലീസിന് ആശ്വാസമായി. ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്ത യുവതികളുമായി പോലീസ് സംഘം ചൊവാഴ്ച സന്ധ്യയോടെ കൊട്ടിയത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇരുവരും മേഡലിംഗ് രംഗത്ത് സജീവമാണെന്നും ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുള്ളവരുമാണെന്നന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവർ പോയതെന്നും കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റെൻ പറഞ്ഞു. കൊല്ലത്തെ…
Read MoreDay: October 27, 2021
21 ഇഞ്ച് നീളം! അടുക്കളത്തോട്ടത്തിൽ കായ്ച്ചത് ഭീമൻ വെണ്ടയ്ക്ക
കുമരകം: അടുക്കളത്തോട്ടത്തിൽ കായ്ച്ച ഭീമൻ വെണ്ടയ്ക്ക കൗതുകമായി. കുമരകം ഇടമന കൊച്ചുമോന്റെ പച്ചക്കറി കൃഷി തോട്ടത്തിലാണ് ആനകൊന്പൻ വിഭാഗത്തിൽപ്പെടുന്ന വെണ്ട ചെടിയിൽ ഭീമൻ വെണ്ടയ്ക്ക ഉണ്ടായത്. 21 ഇഞ്ച് നീളമുണ്ട് വെണ്ടയ്ക്കായ്ക്ക്. മൂന്നു ചുവടുകളിലായി ഇതേ വലുപ്പമുള്ള ധാരാളം വെണ്ടയ്ക്ക ഇതിനോടകം ലdakkanmcsnkdfഭിച്ചു കഴിഞ്ഞു. കൊച്ചുമോന് സുഹൃത്ത് നൽകിയതാണ് ഇവയുടെ വിത്ത്. വേണ്ട മുൻപും കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വലിയ വെണ്ടയ്ക്ക ഉണ്ടാകുന്നത് ആദ്യമായാണ്. ജോലിക്കിടയിലുള്ള ഒഴിവു സമയങ്ങളിലാണ് കൊച്ചുമോനും ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ജിജിയും കൃഷിക്കായി സമയം കണ്ടെത്തുന്നത്. വെണ്ടകൃഷിക്ക് പുറമെ വീട്ടിലേക്കാവശ്യമായ വിവിധയിനം പച്ചക്കറികളായ തക്കാളി, പടവലം, വഴുതന, പച്ചമുളക്, ചേന, ചേന്പ് എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പൂർണമായും ജൈവ കൃഷി രീതിയാണ്. ഭീമൻ വെണ്ടയ്ക്ക കായ്ച്ചത് കാണാൻ നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്.
Read Moreഅർധരാത്രി ആരോ ശരീരത്ത് പിടിക്കുന്നതു മനസിലാക്കി ഞെട്ടി ഉണർന്നപ്പോൾ..! പതിഞ്ചുകാരിക്ക് നേരേ ലൈംഗികാതിക്രമം, പ്രതിക്ക് തടവും പിഴശിക്ഷയും
പത്തനംതിട്ട: അർധരാത്രിയിൽ വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അതിക്രമിച്ച് കയറി പതിനഞ്ചുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനിൽ സിജോ രാജുവിനെ (30)യാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി തടവിനും പിഴ ശിക്ഷയ്ക്കും വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 452- ാം വകുപ്പ് പ്രകാരം അതിക്രമിച്ചു കടന്നതിന് അഞ്ചു വർഷം തടവും 40,000 രൂപ പിഴയും 354-ാം വകുപ്പു പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടു വർഷം തടവും 20,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ കടന്നു പിടിച്ചതിന് പോക്സോ ആക്ട് വകുപ്പ് 8 പ്രകാരം മൂന്നു വർഷം തടവും 25,000 രൂപ പിഴയമാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഏറ്റവും കൂടിയ തടവു ശിക്ഷയായ അഞ്ച് വർഷം ജയിൽവാസം അനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവിൽ…
Read Moreപ്രമാദമായ റ്റിഞ്ചു കൊലക്കേസിൽ നിരപരാധിത്വം തെളിയിച്ചതിന്റെ ആശ്വാസത്തിൽ ടിജിൻ! നസീറിനെ കണ്ടു പരിചയമുണ്ടെങ്കിലും അടുത്തിടപഴകിയിട്ടില്ലെന്ന് ടിജിൻ
ചുങ്കപ്പാറ: പ്രമാദമായ റ്റിഞ്ചു കൊലക്കേസിൽ നിരപരാധിത്വം തെളിയിക്കാനായതിന്റെ ആശ്വാസത്തിലാണ് ടിജിൻ ജോസഫ്. തന്നോടൊപ്പം കഴിഞ്ഞിരുന്ന റ്റിഞ്ചു മരിച്ചതിനുശേഷം അനുഭവിച്ച പീഡനങ്ങളിൽ മനംനൊന്തു കഴിയുന്പോഴാണ് കഴിഞ്ഞ ഞായറാഴ്ച ടിജിനെ തേടി മറ്റൊരു വാർത്ത എത്തിയത്. റ്റിഞ്ചുവിനെ നസീർ കൊലപ്പെടുത്തിയതാണെന്നും ഇയാളെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തതായും അറിഞ്ഞു. തെളിവെടുപ്പിനായി നസീറിനെ കൊണ്ടുവന്നപ്പോഴും ടിജിൻ ഇതു വിശ്വസിച്ചിരുന്നില്ല. നസീറിനെ കണ്ടു പരിചയമുണ്ടെങ്കിലും അടുത്തിടപഴകിയിട്ടില്ലെന്ന് ടിജിൻ പറയുന്നു. ഇത്തരത്തിൽ ഈ സംഭവത്തിന് ഒരു വഴിത്തിരിവ് പ്രതീക്ഷിച്ചിരുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ടായിരുന്നു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അതിനു കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നു. കേസിൽ നസീറിനെ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ സാക്ഷിയായി ചേർത്തിരുന്നു. പിന്നീടാണ് പ്രതിയായത്. ഇയാൾ കോട്ടാങ്ങലിലെ തന്റെ വീട്ടിൽ സംഭവദിവസം എത്തിയിരുന്നതായി പറഞ്ഞിരുന്നു. എന്നാൽ ഇത്തരമൊരു കൃത്യം ഇയാളിൽ നിന്നുണ്ടാകുമെന്ന് കരുതിയില്ല. ലോക്കൽ പോലീസിന്റെ അന്വേഷണത്തിനിടെ തന്നെ അവർ തല്ലിച്ചതച്ചത് ഇപ്പോഴും…
Read Moreപ്രസംഗം പൊല്ലാപ്പായി; നഷ്ടം 34,400 കോടി ഡോളർ! അതുവരെ കുതിപ്പിന്റെ പാതയിലായിരുന്ന കമ്പനി പിന്നീടങ്ങോട്ട് ഇടറി വീണു
മുംബൈ: അലിബാബ സഹസ്ഥാപകൻ ജാക്മായുടെ വിവാദ പ്രസംഗത്തെത്തുടർന്ന് ഒരു വർഷത്തിനിടെ കന്പനിക്ക് നഷ്ടമായത് 34,400 കോടി ഡോളർ. കഴിഞ്ഞ വർഷം ഒക്ടോബറിലാണു ചൈനീസ് സർക്കാരിന്റെ ബിസിനസ് നയങ്ങളെ വിമർശിച്ച് ജാക്മാ പ്രസംഗം നടത്തിയത്. അതുവരെ കുതിപ്പിന്റെ പാതയിലായിരുന്ന കന്പനി പിന്നീടങ്ങോട്ട് ഇടറി വീഴുകയായിരുന്നു. അലിബാബയുടെ ഉപസ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരിവില്പന തടഞ്ഞുകൊണ്ടായിരുന്നു ചൈനീസ് സർക്കാരിന്റെ പ്രതികാര നടപടികളുടെ തുടക്കം. അടിക്കടിയുള്ള പരിശോധനകളും പിഴവുകളുടെ പേരിൽ കന്പനിയിൽനിന്ന് പിഴ ഈടാക്കുന്നതും പിന്നീട് തുടർക്കഥയായി. ഇതോടെയാണ് കന്പനിയുടെ ഓഹരിവില താണതും വിപണി മൂല്യം ഇടിഞ്ഞതും. ഈ മാസം അഞ്ചുമുതൽ 30 ശതമാനം കുതിപ്പുണ്ടായെങ്കിലും ജാക്മായുടെ പ്രസംഗത്തിനു മുന്പുണ്ടായിരുന്ന തലത്തിലേക്കു കന്പനിയുടെ ഓഹരിവില എത്തിയിട്ടില്ല.
Read Moreഇനി സാധാരണക്കാരി…! പരമ്പരാഗത ആഘോഷങ്ങളുടെ അകമ്പടിയില്ലാതെ ജാപ്പനീസ് രാജകുമാരി വിവാഹിതയായി; പദവി നഷ്ടപ്പെട്ടു; കാരണം കേട്ട് ഞെട്ടരുത്…
ടോക്കിയോ: ജപ്പാനിലെ രാജകുമാരി മാകോയും, സഹപാഠിയും സാധാരണക്കാരനുമായ കീ കൊമുറോയും പരന്പരാഗത ആഘോഷങ്ങളുടെ അകന്പടിയില്ലാതെ ഇന്നലെ വിവാഹിതരായി. ഇതോടെ മാകോയുടെ രാജകീയ പദവിയും അധികാരങ്ങളും നഷ്ടപ്പെട്ടു. മാകോ ഭർത്താവിന്റെ സർനെയിം സ്വീകരിച്ചു. വിവാഹിതരായ ദന്പതികൾക്ക് ഒരു സർനെയിമേ പാടുള്ളൂ എന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ജപ്പാനിലെ ഒട്ടുമിക്ക സ്ത്രീകൾക്കും വിവാഹത്തോടെ അവരുടെ കുടുംബപ്പേരുകൾ ഉപേക്ഷിക്കേണ്ടിവരാറുണ്ട്. ദന്പതികളുടെ വിവാഹരേഖ കൊട്ടാരത്തിൽ സമർപ്പിച്ചതോടെ ഇത് ഔദ്യോഗികമായെന്ന് ഇംപീരിയൽ ഹൗസ്ഹോൾഡ് ഏജൻസി അറിയിച്ചു. കീ കൊമുറോ തനിക്കു വിലമതിക്കാനാവാത്ത വ്യക്തിയാണെന്നും ഹൃദയം ഇഷ്ടപ്പെടുന്ന ആൾക്കൊപ്പം ജീവിക്കാനുള്ള തീരുമാനമാണു തങ്ങളുടെ വിവാഹമെന്നും മാകോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവാഹത്തിനു മൂന്നുദിവസം മുന്പുമാത്രം 30 വയസ് തികഞ്ഞ മാകോ, അകിഹിതോ ചക്രവർത്തിയുടെ കൊച്ചുമകളും നാരുഹിതോ ചക്രവർത്തിയുടെ അനന്തരവളുമാണ്. ടോക്കിയോയിലെ ഇന്റർനാഷണൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിലെ സഹപാഠികളായിരുന്നു മാകോയും കൊമുറോയും. തൊട്ടടുത്ത വർഷം വിവാഹിതരാകുമെന്ന് 2017 സെപ്റ്റംബറിൽ ഇവർ പ്രഖ്യാപിച്ചിരുന്നെങ്കിലും,…
Read Moreകേരളത്തിന്റെ ആശങ്ക കണ്ടു..! ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടുക്കി ഡാമില് കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയ്ക്കാമെന്ന് മേൽനോട്ടസമിതി
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിർണായക തീരുമാനം മൂന്നംഗ സമിതി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. സമീപകാല കാലാവസ്ഥ മാറ്റങ്ങൾ പരിഗണിച്ചും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലുമാണ് മേൽനോട്ട സമിതി മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയ്ക്കണമെന്ന തീരുമാനമെടുത്തത്. കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കഴിഞ്ഞ ദിവസം ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. തമിഴ്നാട് അംഗീകരിച്ച റൂൾ കർവ്…
Read More