2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന കുഞ്ചാക്കോബോബന് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്. പ്രശസ്തിയ്ക്കൊപ്പം പലപ്പോഴും വിവാദങ്ങളിലും നടി ഇടംപിടിക്കാറുണ്ട്. അടുത്തിടെ കൊച്ചിയില്‍ വാഹനാപകടം ഉണ്ടാക്കി നിര്‍ത്താതെ പോയ നടി വീണ്ടും ഒരിക്കല്‍ കൂടി വിവാദനായികയായി. ഇതിന്റെ തുടര്വീഡിയോകള് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫേസ്ബുക്കിലിട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നടിക്ക് ഏല്‍ക്കേണ്ടി വന്നിരുന്നു. അതിന് ശേഷം കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല. പിന്നീട് വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങിയിരുന്നു. ഏറ്റവും അവസാനം ചെയ്ത വീഡിയോ കൊച്ചിയിലെ സംഭവത്തെ കുറിച്ചുള്ള ന്യായീകരണ വീഡിയോ ആയിരുന്നു. അതിന് ധാരാളം ട്രോളുകള്‍ നടി ഇപ്പോഴും ഏറ്റു വാങ്ങുകയാണ്. ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയവ ആണ് ഗായത്രി വേഷമിട്ട…
Read MoreDay: November 2, 2021
കുഞ്ഞിനെ കൊടുത്ത ദിവസത്തെ സിസി ടിവി ചിത്രങ്ങൾ സത്യം പറയും; ഹേബിയസ് കോർപ്പസ് നൽകി അനുപമ; എല്ലാ കണ്ണുകളും കോടതിയിലേക്ക്
ദത്ത് വിവാദത്തിൽ അനുപമ വനിതാ ശിശുവികസന വകുപ്പിന് നൽകിയ പരാതിയിൽ വകുപ്പ് ഡയറക്ടർ അനുപമയിൽനിന്നും അജിത്തിൽനിന്നും മൊഴിയെടുത്തിരുന്നു. ഇരുവരും ശിശുക്ഷേമസമിതി അധികൃതരുടെ വീഴ്ചകളെക്കുറിച്ചു മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ വനിതാ ശിശുവികസന ഡയറക്ടർ ശിശുക്ഷേമസമിതി അധികൃതരിൽനിന്നു വിവരങ്ങൾ ആരാഞ്ഞു. കൂടാതെ കുഞ്ഞിനെ ജയചന്ദ്രൻ ശിശുക്ഷേമ സമിതിക്കു നൽകിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ഡയറക്ടർ നിർദേശിച്ചു. പോലീസ് നടപടി തന്റെ മാതാപിതാക്കളും സഹോദരി, സഹോദരീ ഭർത്താവ് എന്നിവരാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന മൊഴി പോലീസിൽ ആവർത്തിച്ചു നൽകിയതോടെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതോടെ ജയചന്ദ്രനും കൂട്ടരും മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും പേരൂർക്കട പോലീസ് സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പോലീസും…
Read Moreതീക്കട്ടയിലും ഉറുമ്പരിക്കുന്നു… ലാപ്ടോപ്പിന് പിന്നാലെ കസ്റ്റഡിയിലുള്ള വാഹനത്തിന്റെ ബാറ്ററിയും മോഷ്ടിച്ചു !
കോഴിക്കോട്: പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് നഷ്ടപ്പെട്ടതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ബാറ്ററിയും മോഷ്ടിച്ചു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് കാണാതായ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയില്‍ പോലീസിനെ “വേട്ട’യാടും വിധത്തില്‍ മോഷണം നടന്നത്. അതേസമയം നാണക്കേടായി മാറിയേക്കാവുന്ന സംഭവത്തില്‍ തൊണ്ടിമുതലും മോഷ്ടാവിനേയും കണ്ടെത്താന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് പോലീസുകാര്‍. അതേസമയം തൊണ്ടിമുതലിനും സ്വത്തിനും സംരക്ഷണം നല്കാന് എന്ത് സുരക്ഷ ഒരുക്കണമെന്ന ആശങ്കയിലാണ് പോലീസ്. ഫറോക്ക് പോലീസ് സ്റ്റേഷനിലാണ് കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ലോറിയുടെ ബാറ്ററി ഞായറാഴ്ച മോഷ്ടിച്ചത്. അനധികൃതമായി മണ്ണുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചിരുന്നു. തുടര്‍ന്ന് ജിയോളജി വകുപ്പിലേക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍നടപടികള്‍ പുരോഗമിക്കവെ ഉടമ സ്റ്റേഷനിലെത്തി ലോറി സുരക്ഷിതമാണോയെന്ന് പരിശോധിക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാവിലേയും ഉടമയെത്തി പരിശോധിച്ചു. വൈകുന്നേരം വീണ്ടുമെത്തിയപ്പോള്‍ ലോറിയുടെ ബാറ്ററി കാണ്മാനില്ല ! ഉടന്‍ ഇക്കാര്യം ഫറോക്ക് പോലീസില്‍…
Read Moreഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് പീഡനക്കേസില്‍ അറസ്റ്റില്‍ ! യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപണം…
ഭീം ആര്‍മി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി പോലീസ് ആണ് ഭീം ആര്‍മി സംസ്ഥാന അധ്യക്ഷന്‍ റോബിന് ജോബിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 ഒക്ടോബര്‍ ആദ്യവാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറി. അടിമാലി പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ലാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗിക പീഡനം നടത്തിയതെന്നും പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. പീഡനം നടന്നത് അടിമാലിയില്‍ ആയതിനാല്‍ രാമങ്കരി പോലീസില്‍ നിന്നും കേസ് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈ സംഭവത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റുമായി രംഗത്ത് വന്നത്. ഒക്ടോബര്‍ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനില്‍ കേസ്…
Read Moreവിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ; ഒരു വിദ്യാർഥി പോലും അടിമപ്പെടാതിരിക്കാൻ പ്രതിരോധവുമായി എക്സൈസ്
പൂച്ചാക്കൽ: ദീർഘനാളത്തെ അടവിനുശേഷം സ്കൂൾ തുറന്നതോടെ ലഹരി മാഫിയ വിദ്യാർഥികളെ പിടിമുറുക്കുമോ എന്ന ആശങ്കയിലാണ് എക്സൈസും രക്ഷിതാക്കളും. വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ആരംഭിച്ച ഓപ്പറേഷൻ ഗുരുകുലം പോലുള്ള പദ്ധതികൾ നിലച്ചതോടെ മയക്കുമരുന്നു മാഫിയകൾ വീണ്ടും സജീവമാകുകയാണ്. ഒരു വിദ്യാർഥി പോലും ലഹരി മാഫിയയുടെ കൈയിൽ അകപ്പെടരുത് എന്ന ലക്ഷ്യവുമായി എക്സൈസ് ജില്ലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സ്കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിവരികയുമാണെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സി പി വേണുക്കുട്ടൻ പിള്ള പറഞ്ഞു. പിടിക്കപ്പെട്ടാൽ…മാഫിയ സംഘങ്ങളുടെ പ്രധാനികൾ പലരും ജയിലിൽ ആണെങ്കിലും ഇവരുടെ സംഘത്തിലെ പലരും വിദ്യാർഥികളെ ലക്ഷ്യമിട്ട് പുറത്തു സജീവമാണ്. ലഹരിയിൽ അടിപ്പെടുന്ന വിദ്യാർഥികളെ മോഷണത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുകയാണ് കഞ്ചാവ് മാഫിയകളുടെ പുതിയ ലക്ഷ്യം. പിടിക്കപ്പെട്ടാൽ വാർത്ത പ്രസിദ്ധികരിക്കുന്നതിലും കേസ് എടുക്കുന്നതിലുള്ള പരിമിതികൾ ഉള്ളതിനാൽ ആണ് ലഹരി മാഫിയകൾ വിദ്യാർഥികളെ ഉപയോഗപ്പെടുത്തുന്നത്. സ്കൂൾ…
Read Moreവൈക്കം പോലീസിനെതിരേ പരാതിയുമായി ദമ്പതികൾ; നഷ്ടപരിഹാരം 50ലക്ഷം ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത് ഡിജിപിക്ക്
വൈക്കം: വൈക്കം പോലീസിനെ കുറ്റാരോപിതരാക്കി ഡിജിപിക്കു മുന്‍പാകെ പരാതിയുമായി ദന്പതികൾ.2018ൽ നടന്ന സംഭവത്തിനെ ചുറ്റിപ്പറ്റിയാണ് അന്നത്തെ വൈക്കം പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. തലയാഴം പുല്ലുകാട്ട് പി.എൽ. രാജനും ഭാര്യ ഗിരിജയുമാണ് പരാതി നൽകിയിരിക്കുന്നത്. 2018ൽ പൊതുവഴി നിർമാണത്തിനാവശ്യമായ മെറ്റൽ വാരിയെടുത്തുകൊണ്ടുപോയതിലും പൊതുവഴി കയ്യേറ്റം ചെയ്തതിലും സ്വകാര്യ വ്യക്തികൾക്കെതിരെ ഇവർ പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആരോപണ വിധേയർ ദന്പതികളുടെ വീട്ടിലെത്തി അസഭ്യം പറയുകയും വധ ഭീഷണി മുഴക്കിയെന്നും കാണിച്ച് വൈക്കം പോലീസ് സ്റ്റേഷനിൽ 2018 നവംബർ ആറിന് ഇവർ പരാതിപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ ആരോപണ വിധേയവരായവരുടെ പക്ഷം ചേർന്ന പോലീസ് തങ്ങളുടെ നീതി നിഷേധിച്ചെന്നു കാട്ടിയാണ് ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് സംഘം ചേർന്നെത്തി വീട് തല്ലി തകർക്കുകയും ശാരീരികമായി തങ്ങളെ ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ നൽകിയ…
Read Moreതാങ്കളെ സഹായിക്കാൻ ഞങ്ങൾ എന്തുചെയ്യണം; കോവിഡ് കാലത്ത് എന്തിനും ഏതിനും തയാറായി മെർട്ട് സംഘടനയും യുവാക്കളും…
ഡൊമനിക് ജോസഫ്കോവിഡ് കാലത്ത് സ്വന്തം രക്ഷ നോക്കി ഭൂരിഭാഗം പേരും മാളത്തിൽ ഒളിച്ചപ്പോൾ ഒരു പറ്റം യുവാക്കൾ കോവിഡിനൊപ്പം സഞ്ചരിക്കാൻ ഇറങ്ങി. അവർ ആശ്വാസത്തിന്റെ വാക്കുകൾ ജനങ്ങൾക്ക് പങ്കുവച്ചു. ചോദിച്ചത് താങ്കളെ സഹായിക്കുവാൻ ഞങ്ങൾ എന്ത് ചെയ്യണമെന്ന്. കോവിഡ് കാലത്ത് ജനങ്ങളുടെ ചെറുതും വലുതുമായ നിരവധി ആവശ്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ 20 അംഗ ടീം എന്തിനും തയാറായി ഉണ്ടായിരുന്നു. മെർട്ട് എന്ന സംഘടനയാണ് സഹായ ഹസ്തവുമായി കോവിഡ് കലത്ത് ജനങ്ങൾക്ക് ഒപ്പം നിന്നത്. പോലീസിനെയും ആരോഗ്യപ്രവർത്തകരെയും സഹായിക്കുവാൻ ഇവർ കൂടെ ഉണ്ടായിരുന്നു. എല്ലാവർക്കും സഹായികൾകോവിഡിൽ എല്ലാം നിശ്ചലമായ അവസ്ഥയിൽ റോഡുകളെല്ലാം വിജനം. പോലീസ് ബാരിക്കേഡുകൾ തീർത്ത് എല്ലാം ഭദ്രമാക്കി അത്യാവശ്യ സർവീസുകൾ മാത്രം നൽകിയ സമയം. എന്നാലും അവശ്യസർവീസുകളുമായി ധാരാളം വാഹനങ്ങൾ നിരത്തുകളിൽ എത്തി. ഇത്തരം വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുവാനും കാര്യങ്ങൾ മനസിലാക്കുവാനും പോലീസിനൊപ്പം സന്നദ്ധ ഭടൻമാരായി…
Read Moreരാജ്യം മൂന്നാം തരംഗ ഭീഷണിയിലോ ? പലയിടത്തും ഡോക്ടര്‍മാര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്…
രാജ്യത്ത് കോവിഡിന്റെ ഭീഷണി കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലവിലുള്ളതെങ്കിലും ഒരു മൂന്നാം തരംഗത്തിന്റെ സാധ്യത ആരും തള്ളിക്കളയുന്നുമില്ല. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചതിനു ശേഷവും കോവിഡ് ബാധ തുടരുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് രഹസ്യമായി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അനധികൃതമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത്. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവുമോയെന്ന ഭീതിയും ഈ റിപ്പോര്‍ട്ടിനു പിന്നാലെ വ്യാപിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍ അപകടകാരിയാകുമോ എന്നും ആശങ്കകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. എട്ടുമാസം മുന്‍പ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു. എന്നിട്ടും വൈറസ് വ്യാപനം തുടരുന്നു. ഈ…
Read Moreകുതിക്കുന്ന ഗ്യാസ് വില; ഹോട്ടല്‍ ബില്ല് ഇനി പൊള്ളും; വിലകൂട്ടാൻ ആഗ്രഹിക്കുന്ന കാര്യമല്ലെങ്കിലും പിടിച്ചു നില്ക്കാന് മറ്റു മാര്‍ഗമില്ലെന്നു ഹോട്ടലുടമകൾ
സിജോ പൈനാടത്ത് കൊച്ചി: പാചകവാതക വിലയില്‍ വന്‍ വര്‍ധനവുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിനും വില മേലോട്ട്. ഇന്ധന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്നതിന്റെ ആഘാതത്തിനൊപ്പമാണു ഹോട്ടല്‍ ഭക്ഷണത്തിനും ഇനി അധിക വില നല്‍കേണ്ടിവരിക. ഹോട്ടല്‍ഭക്ഷണത്തിനു വില കൂട്ടുന്നതു ജനങ്ങളെന്ന പോലെ ഹോട്ടലുടമകളും ആഗ്രഹിക്കുന്ന കാര്യമല്ലെങ്കിലും, പിടിച്ചു നില്ക്കാന് ഹോട്ടലുകള്‍ക്കു മറ്റു മാര്‍ഗമില്ലെന്നു അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ തുറന്ന സാധാരണ ഹോട്ടലുകളില്‍ അമ്പതു മുതല്‍ 120 രൂപ വരെയാണു നിലവില്‍ ഊണിന് ഈടാക്കുന്നത്. ചായയ്ക്ക് 10-15 രൂപയാണ് ഈടാക്കുന്നത്. ഈ വിലയില്‍ ഇനിയും വര്‍ധനവുണ്ടാവുന്നതോടെ സാധാരണക്കാരാകും കൂടുതല്‍ ദുരിതത്തിലാവുക. തുടര്‍ച്ചയായ ഇന്ധന വിലവര്ധനവിനെത്തുടര്ന്നു വിപണിയില്‍ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ക്കു വില ഉയര്‍ന്നിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് സംസ്ഥാനത്ത് ഇന്നലെ മാത്രം കൂടിയത് 266 രൂപയാണ്. കൊച്ചിയില്‍ സിലിണ്ടറിന്…
Read Moreവലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും;നമുക്കൊക്കെ എന്തെങ്കിലുമൊക്കെ;പൊട്ടിത്തെറിച്ച് മണിയൻപിള്ള
ഭക്ഷണ കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്പോള്‍ ഭയങ്കര സങ്കടം വരും. വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോള്‍, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുന്‍പ് ലൈറ്റ് ബോയ്സിനും കാമറ അസിസ്റ്റന്റ്മാര്‍ക്കും ഇലയില്‍ പൊതിഞ്ഞ് സാമ്പാര്‍ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇത് കാണുമ്പോഴാണ് വല്ലാത്ത സങ്കടം വരുന്നത്. -മണിയൻ പിള്ള രാജു
Read More