ഹരിപ്പാട്: എട്ടാം ക്ലാസ്സ് വിദ്യാർഥിനിയെ പ്രേമം നടിച്ച് കാറിൽ കടത്തികൊണ്ട് പോയ കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കടമ്മനിട്ട വഴുതാനത് തടത്തിൽ രാഹുൽ ശ്രീ രാജാണ് (29) അറസ്റ്റിലായത്. 13 വയസുകാരിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുടെ നാട്ടിലെത്തി കാറിൽ കടത്തികൊണ്ട് പോകുകയായിരുന്നു. 30-ാം തീയതി പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാവിനെയും പത്തനംതിട്ടയിൽ നിന്നും പിടികൂടുകയായിരുന്നു. യുവാവ് വിവാഹിതനും ഏഴു വയസുള്ള കുട്ടിയുടെ പിതാവുമാണ്. തൃക്കുന്നപുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
Read MoreDay: November 2, 2021
നാണമില്ലേടോ ഇങ്ങനെ പ്രേമിച്ച് നടക്കാന്‍ ! നടുറോഡില്‍ അച്ഛനെയും കാമുകിയെയും തടഞ്ഞു നിര്‍ത്തി ‘ഇഷ്ടംപോലെ ഇടി കൊടുത്ത്’ പെണ്മക്കള്;വീഡിയോ വൈറല്‍…
അമ്മയുള്ളപ്പോള്‍ തന്നെ അച്ഛന് മറ്റു സ്ത്രീകളെ തേടിപ്പോയാല്‍ ഇവരുടെ പെണ്മക്കളുടെ ഗതി എന്താവും. ഇത്തരത്തില്‍ കാമുകിയുമായി കറങ്ങാനിറങ്ങിയ അച്ഛനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പെണ്മക്കളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പിതാവ് കാറില്‍ കാമുകിയുമായി വരുമ്പോള്‍ പെണ്മക്കള് കാര്‍ തടയുകയും പുറത്തിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. അച്ഛന്റെ പ്രണയം കാരണം വീട്ടില്‍ വഴക്ക് പതിവാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. ആദ്യം കാര്‍ തടഞ്ഞെങ്കിലും പിതാവ് കാര്‍ നിര്‍ത്തിയില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചു. പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും ഇവര്‍ മര്‍ദിക്കുകയും െചയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായിട്ടും നാണമില്ലേ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ എന്ന് ചോദിച്ചായിരുന്നു പെണ്മക്കള് അച്ഛനെ മര്‍ദിച്ചത്. തല്ല് കൊണ്ട യുവതി നാട്ടുകാര്‍ കൂടിയതോടെ സംഭവസ്ഥലത്ത് നിന്നും ഓടി പോവുകയും ചെയ്തു. അമ്മയുടെ സങ്കടം കണ്ട് മടുത്താണ് അച്ഛനെ നടുറോഡില്‍…
Read Moreപത്തനംതിട്ടയിലേക്ക് കഞ്ചാവ് വരുന്നുണ്ടെന്ന ഫോൺ വിളി; യുവാക്കളെ പിന്തുടര്ന്ന് പോലീസ് പിടികൂടിയത് എട്ടു കിലോ കഞ്ചാവ്
അടൂര്‍: വാഗണര്‍ കാറില്‍ കഞ്ചാവുമായി എത്തിയ യുവാക്കളെ പിന്തുടര്‍ന്ന പോലീസ് പിടികൂടിയത് എട്ടുകിലോഗ്രാം. പള്ളിക്കല്‍ പഴകുളം തടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ഷാനവാസ് (29), പഴകുളം പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (26) എന്നിവരെ കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയുമുണ്ടായി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഏനാത്ത് പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.30 ന് ഏനാത്ത് പാലത്തിനു സമീപം് തിരുവനന്തപുരത്ത് നിന്നും കഞ്ചാവുമായി വന്ന വാഗണര്‍ കാറിന് കുറുകെ സിനിമാ സ്റ്റൈലില്‍ പോലീസ് ജീപ്പിട്ടാണ് പ്രതികളെ പിടികൂടിയത്. കാറില്‍ സീറ്റുകളുടെ അടിയിലായി നാല് പ്ലാസ്റ്റിക്് കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നും പത്തനംതിട്ട ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. രണ്ട്…
Read Moreനവംബര്‍ 26നകം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കളിമാറും ! കേന്ദ്ര സര്‍ക്കാരിനെതിരേ ഭീഷണിയുടെ സ്വരവുമായി രാകേഷ് ടികായത്ത്…
വിവാദങ്ങള്‍ക്ക് ഇടവരുത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നവംബര്‍ 26നകം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷക സമരത്തിന്റെ ഭാവം മാറുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. ഒരുവര്‍ഷത്തോളമായി കാര്‍ഷിക പരിഷ്കരണ നിയമത്തിനെതിരായ സമരത്തിലാണ് ഒരു വിഭാഗം കര്‍ഷകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരക്കാര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുകയാണ്. നവംബര്‍ 26 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്കുന്നു. നവംബര്‍ 27 മുതല്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ സമര ഭൂമിയിലേക്ക് നീങ്ങും. സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രണ്ടുദിവസത്തിനിടെ രാകേഷ് ടിക്കായത്ത് മോദി സര്‍ക്കാരിന് നല്കുന്ന രണ്ടാമത്തെ താക്കീതാണിത്. മുമ്പു നല്കിയ മുന്നറിയിപ്പും രൂക്ഷമായ ഭാഷയിലായിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ തന്നെ നേരിടേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം രാകേഷ് ടിക്കായത്തിന്റെ…
Read Moreപൊളിച്ചടുക്കൽ തീരുന്നില്ല; കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറെ മാറ്റി; കൺട്രോൾ റൂം നിർത്തലാക്കി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സിയിലെ വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.ടി.സുകുമാരനെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പെൻഷൻ ആന്റ് ഓഡിറ്റ് വിഭാഗത്തിൽ ഡപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറായാണ് പകരം നിയമനം നല്‍കിയിരിക്കുന്നത്. ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയ്ക്കാണ് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്. ഇടത്തരം ജീവനക്കാരുടെയും കീഴ്ത്തട്ടിലെയും ജീവനക്കാരുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച അധികാരം കൂടി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതലയുള്ള മുഹമ്മദ് അൻസാരിക്ക് നല്‍കിയിട്ടുണ്ട്. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നും എം.ടി.സുകുമാരനെ മാറ്റിയതെന്നാണ് സിഎംഡിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. പെൻഷൻ ആന്റ് ഓഡിറ്റ് വിഭാഗത്തിൽ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറായി പ്രവർത്തിച്ചിരുന്ന അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എം.എസ്.ബിന്ദുവിനെ ആ ചുമതലയിൽ നിന്നൊഴിവാക്കി, അതേ…
Read Moreകുഞ്ഞിനെ ദത്ത് നൽകിയത് നടപടിക്രമങ്ങൾ പാലിച്ചെന്ന് സിഡബ്ല്യുസി
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയത് നടപടിക്രമങ്ങൾ പാലിച്ചെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി(സിഡബ്ല്യുസി)പോലീസിന് റിപ്പോർട്ട് നൽകി. ദത്ത് വിവാദത്തിൽ പേരൂർക്കട പോലീസ് നേരത്തെ സിഡബ്ല്യുസിക്ക് ദത്ത് നൽകിയതിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് റിപ്പോർട്ട് നൽകിയത്. ദത്ത് നൽകുന്നതിന് മുന്നോടിയായി സ്വീകരിച്ച നടപടിക്രമങ്ങൾ വിശദമാക്കിയാണ് പോലീസിന് മറുപടി നൽകിയിരിക്കുന്നത്. അതേ സമയം കുഞ്ഞിനെ തട്ടിയെടുത്തെന്ന പേരൂർക്കട സ്വദേശി അനുപമയുടെ പരാതിയെ തുടർന്ന് അനുപമയുടെ പിതാവ് ജയചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് കോടതി വിധി പറയും. അനുപമയുടെ പിതാവ് ജയചന്ദ്രൻ, മാതാവ് സ്മിത, സഹോദരി, സഹോദരി ഭർത്താവ് ഉൾപ്പെടെയുള്ളവരാണ് പ്രതിപട്ടികയിലുള്ളത്. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയാകുകയും ജാമ്യഹർജിയിൽ വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
Read Moreഇരുപത്തിയഞ്ചടി ആഴമുള്ള കിണറ്റില്‍ വീണ അമ്പതുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്
തൊടുപുഴ: കാല് വഴുതി കിണറില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. കരിങ്കുന്നം മറ്റത്തിപ്പാറ കടവുങ്കല്‍ ടി.പി.സണ്ണിയുടെ ഭാര്യ ലൗലി (50 )യെ ആണ് അഗ്നിരക്ഷാസേന രക്ഷിച്ചത്. ഇന്നു രാവിലെ ഏഴോടെയായിരുന്നു സംഭവം. പൈനാപ്പിള്‍ കൃഷിത്തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് ലൗലി വീണത്. റോഡില്‍ നിന്നും 300 മീറ്ററോളം അകലെയുള്ള കിണറിനടുത്തേക്ക് അഗ്നി രക്ഷാ സേനയുടെ വാഹനം എത്തിക്കാന്‍ സാധിച്ചില്ല. 25 അടിയോളം ആഴത്തിലുള്ള കിണറ്റില്‍ എട്ട് അടിയോളം വെള്ളം ഉണ്ടായിരുന്നു. ഫയര്‍ ഓഫീസര്‍ ബില്‍സ് ജോര്‍ജ് ഇറങ്ങി നെറ്റും റോപ്പും ഉപയോഗിച്ച് ലൗലിയെ പുറത്തെത്തിക്കുകയായിരുന്നു. അവശ നിലയിലായിരുന്ന ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വി.രാജന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ ടി.കെ.ജയറാം ഫയര്‍ ഓഫീസര്‍മാരായ കെ.ബി.ജിനേഷ് കുമാര്‍ പി.എന്‍.അനൂപ് , സി.എസ്.എബി, ഹോംഗാര്‍ഡ്മാരായ മാത്യു ജോസഫ് സണ്ണി ജോസഫ്…
Read Moreപൂജയക്ക് അതുപറയാതെ പറ്റില്ലായിരുന്നു…
മെഗാസ്റ്റാർ മമ്മൂട്ടിയെ ഏറെക്കാലത്തിനു ശേഷം നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം പൂജ ബത്ര കുറിച്ച വാക്കുകൾ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയോടൊത്തുള്ള ചിത്രങ്ങളും കുറിപ്പിനോടൊപ്പം പൂജ പങ്കുവച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം കണ്ടിട്ടും ഒരു മാറ്റവുമില്ലല്ലോ എന്നാണ് പൂജയുടെ കുറിപ്പ്. എല്ലാ മേഘം ആരാധകര്‍ക്കും.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരമായ മമ്മൂട്ടിക്കൊപ്പം. കുറേ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം. നിങ്ങള്‍ അല്‍പ്പം പോലും മാറിയിട്ടില്ലാലോ… എന്നാണ് പൂജ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 1999ല്‍ പ്രിയദർശൻ സംവിധാനം ചെയ്ത മേഘം എന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടിയും പൂജ ബത്രയും ഒന്നിച്ച് അഭിനയിച്ചിരുന്നു.. ഭാര്യാഭര്ത്താക്കന്മാരായാണ് ഇരുവരും വേഷമിട്ടത്. ഹംഗറിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മമ്മൂട്ടി ഹംഗറിയില്‍ എത്തിയിരിക്കുന്നത്. അതേസമയം, അഖില്‍ അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് മമ്മൂട്ടി. അഞ്ചു ദിവസമാണ് ഹംഗറിയില്‍…
Read Moreതമിഴ്നാട് പുതിയ ഡാമും പണിയും; സന്തോഷ് പണ്ഡിറ്റ് അങ്ങനെ പറയുന്നകാരണം ഇതാണ്…
എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്‍പ് കുറെ യോഗം ചേരും, സംഭവിച്ചു കഴിയുമ്പോൾ ദുഃഖം, ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ. (അതിനു കുറച്ചു കോടികൾ കത്തിക്കും . അത്രതന്നെ.) ഇതിന്റെ പരിഹാരം ഒന്നേയുള്ളു, മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ് നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും, തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും . ലോകത്തിന്റെ ഏതുകോണിലുള്ളവരെയും “സേവ്”ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം “സേവ്” ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും, തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം . -സന്തോഷ് പണ്ഡിറ്റ്
Read Moreനാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രങ്ങളോട് സമാന്ത ചെയ്തത് കണ്ടോ
നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിനു പിന്നാലെ നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സാമന്ത. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതേസമയം സുഹൃത്തുക്കൾക്കൊപ്പം ഇരുവരും നിൽക്കുന്ന രണ്ടു ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. നാലു വർഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബർ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്. ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.’–വിവാഹമോചനവാർത്ത സ്ഥിരീകരിച്ച് നാഗചൈതന്യ കുറിച്ച വാക്കുകളായിരുന്നു ഇത്.2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റിൽ…
Read More