ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിന്റെ കാറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ ജോജുവിനെ ഇരുപക്ഷമായി ഇരുഭാഗത്തും അണിനിരന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരമാര്‍ഗം തെറ്റാണെന്നായിരുന്നു ജോജുവിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ നടന്റെ ഒരു പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഓട്ടോമൊബൈല്‍ വ്ളോഗറായ ബൈജു എന്‍. നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നുള്ള ഒരു ഭാഗമാണ് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അഭിമുഖത്തിനിടയില്‍ തങ്ങള്‍ ആദ്യം കണ്ട സമയത്ത് ജോജുവിന് ഉണ്ടായിരുന്ന വണ്ടിയെക്കുറിച്ച് ബൈജു ചോദിക്കുമ്പോള്‍, ‘പെട്രോളടിക്കാന്‍ കാശില്ലാഞ്ഞിട്ട് ആ വണ്ടി വിറ്റു’ എന്ന് ജോജു പറയുന്ന ഭാഗമാണ് ബല്‍റാം പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. അതേസമയം, ജോജു…
Read MoreDay: November 2, 2021
പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് ഉരുണ്ടതിനു പിന്നിൽ അശ്രദ്ധമായ പാർക്കിംഗ്? ബസ് ഇടിച്ചു കയറിയത് സമീപത്തെ വീട്ടിലേക്ക്
പൊൻകുന്നം: കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് ഡ്രൈവറില്ലാതെ മുന്നോട്ടുരുണ്ട് റോഡിന് എതിർവശത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി. മുന്‍പു മൂന്നുതവണ ഇതേപോലെ ഡിപ്പോയിലേക്കുള്ള റോഡിൽനിന്ന് ബസ് ഇതേ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങിയിരുന്നു. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തു. ഇന്നലെ രാത്രി 7.45നാണ് ബസ് താനേ ഉരുണ്ടു പോയത്. ഡിപ്പോയിൽനിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികിൽ നിർത്തിയിട്ടിരുന്ന ബസാണ് ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞത്. ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോൾ പന്പിലേക്ക് ഡീസലടിക്കാനെത്തിയ മറ്റൊരു ബസിന്റെ പിന്നിലിടിക്കുകയും ചെയ്തു. റോഡരികിലെ ട്രാൻസ്ഫോർമറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈ സമയം റോഡിൽ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടമൊഴിവായി. ഇപ്പോൾ ഈ വീട്ടിൽ താമസക്കാരില്ല.
Read Moreപീഡനം നടന്നത് 2019ൽ, അറസ്റ്റ് നടന്നത് 2021ൽ; പ്രതി തറയിൽ റോബിനെ പൊക്കിയത് സമരപന്തലിൽ നിന്ന്
ഗാന്ധിനഗർ: ഭീം ആർമി സംസ്ഥാന ചെയർമാനെ ഇടുക്കി അടിമാലി പോലീസ് കോട്ടയത്തു നിന്നും അറസ്റ്റ് ചെയ്തതിനു കാരണമായ പീഡന സംഭവം നടന്നത് 2019-ൽ.ആലപ്പുഴ മിത്രക്കരി പുതുക്കരി തറയിൽ റോബിനെ(30)യാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴിന് എംജി സർവകലാശാലയുടെ മുന്പിലെ സമരപന്തലിന് സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ആലപ്പുഴ രാമങ്കരി സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട 29 കാരിയായ യുവതിയെ 2019-ൽ അടിമാലിയിലുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് അടിമാലി എസ്എച്ച്ഒ കെ. സുധീർ പറഞ്ഞു. കഴിഞ്ഞ മാസമാണ് രാമങ്കരി എസ്എച്ച്ഒ രവി സന്തോഷിനു യുവതി പരാതി നൽകിയതെന്നും സംഭവം നടന്നത് അടിമാലിയിൽ ആയതിനാൽ കേസിന്റെ അന്വേഷണം അവിടെ പുരോഗമിക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു. എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി ദീപാ മോഹനനോടുള്ള ജാതി വിവേചനത്തിനെതിരേ ഭീം ആർമിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരത്തിന്റെ പത്രത്തിൽ വന്ന ഫോട്ടോയിലൂടെയാണ് റോബിനെക്കുറിച്ച്…
Read Moreപിഷാരടിയും പോത്തും ! പോത്തുകളുടെ വിശേഷം പറഞ്ഞ് പെറ്റ്ഫ്ളിക്സ്;വീഡിയോ വന്‍ഹിറ്റ്…
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമൊക്കെയാണ് രമേഷ് പിഷാരടി. ഇപ്പോള്‍ പിഷാരടിയുടെ പുതിയ പരിപാടിയായ പെറ്റ്ഫ്ളിക്സ് ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. തന്റെ യു ട്യൂബ് ചാനലായ രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്സില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ പരിപാടിയാണ് പെറ്റ്ഫ്ളിക്സ്. നാം നമ്മുടേതാക്കി വളര്‍ത്തുന്ന, വളരെ പ്രത്യേകതകളുള്ള പക്ഷിമൃഗാദികളും മറ്റ് ജീവജാലങ്ങളുമൊക്കെ പെറ്റ്ഫ്ളിക്സില്‍ അതിഥികളായെത്തും. ആദ്യ എപ്പിസോഡില്‍ത്തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം കൂടിയ പോത്തുകളാണ് വരുന്നത്. രാജമാണിക്യം സിനിമയിലെ ബെല്ലാരി രാജയുടെ കലിപ്പ് തീര്‍ക്കാന്‍ പോണവന്മാരാണ് ഈ പോത്തുകളാണ് ഇവരെന്നാണ് ആദ്യ എപ്പിസോഡിന്റെ തന്നെ തലക്കെട്ട്. 21 കോടി രൂപ വരെ വിലയുള്ള പോത്തുകളുടെ വിശേഷങ്ങള്‍ ഈ സീരീസിലൂടെ കാണാനാകും. ഇതേക്കുറിച്ച് പിഷാരടി പറയുന്നതിങ്ങനെ…’ഇഷ്ടമുള്ള ജോലി ചെയ്യാന്‍ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ്. അങ്ങനെയായാല്‍പ്പിന്നെ അത് നമുക്കൊരു ജോലിയായി തോന്നുകയില്ല. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി സ്റ്റേജിലും ടെലിവിഷനിലും…
Read Moreഊതി വീഴ്ത്തി മന്ത്രവാദി! പോയത് വനിതാ ഡോക്ടറുടെ 42 പവൻ! മന്ത്രവാദിയുടെ പൊടി പോലും കാണാനില്ല; മലപ്പുറത്തും സമാന പരാതികള്‍
കെ.ഷിന്റുലാല്‍ കോഴിക്കോട്: സൈബര്‍ തട്ടിപ്പുകളുടെ കാലത്തും മലയാളികളെ ഊതി വീഴ്ത്താന്‍ മന്ത്രിവാദികള്‍ സജ്ജം. കുടുംബ പ്രശ്നങ്ങള്‍ നീക്കി ഐശ്വര്യ ലബ്ദിക്കും മറ്റുമായി മന്ത്രം ജപിച്ച് ഊതാന്‍ തയാറായി നിരവധി മന്ത്രവാദികള്‍ ഇപ്പോഴും സജീവമായുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. മലപ്പുറത്തും കോഴിക്കോടും കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇവരുടെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സമൂഹത്തിലെ താഴെ തട്ടുമുതല്‍ ഉന്നത ശ്രേണിയിലുള്ളവരെ വരെ വീഴ്ത്താന്‍ ഇവര്‍ ശ്രമിക്കുന്നതായും പോലീസ് മുന്നറിയിപ്പ് നല്കി. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഫറോക്ക് സ്റ്റേഷനില്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇതു സംബന്ധിച്ചുള്ള പരാതി ലഭിച്ചത്. മാനഹാനി ഭയന്ന് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നു പറഞ്ഞാണ് ഡോക്ടറായ യുവതി പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, ഐശ്വര്യം ആവോളമുണ്ടാകുമെന്നു വാഗ്ദാനം നല്കി മുങ്ങിയ മന്ത്രവാദിയെക്കുറിച്ചു പോലീസ് അന്വേഷിച്ചുവരികയാണ്. ഊതി വീഴ്ത്തിയത് യുവതിയായ ഡോക്ടറെ ചികിത്സാരംഗത്ത് അറിയപ്പെടുന്ന…
Read Moreഇത് ചരിത്രനേട്ടം ! ബഹിരാകാശത്ത് നട്ടുവളര്‍ത്തിയ പച്ചമുളക് ചേര്‍ത്ത് നല്ല ഉഗ്രന്‍ പലഹാരമുണ്ടാക്കി യാത്രികര്‍; സംഭവം വൈറല്‍…
ബഹിരാകാശ മേഖലയില്‍ മറ്റൊരു നേട്ടം കൂടി…ബഹിരാകാശ യാത്രികയായ മേഗന് മകാര്‍തര്‍ പുറതതുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ ചിത്രങ്ങള്‍ മനുഷ്യരാശിയുടെ മോഹങ്ങള്‍ക്ക് പുതിയ മാനം പകരുകയാണ്. ഭൂമിയില്‍ നിന്ന് ശീതീകരിച്ചു കൊണ്ട് പോയ ബീഫും തക്കാളിയും മസാലയ്ക്കും സോസിനുമൊപ്പം നല്ല ഫ്രെഷ് പച്ചമുളകു കൂടി ചേര്‍ത്ത് ടാക്കോസ് എന്ന പലഹാരമുണ്ടാക്കി ബഹിരാകാശ യാത്രികര്‍ ഭക്ഷിച്ചു. ടാക്കോസില്‍ ഉപയോഗിച്ച പച്ചമുളക് നട്ടുപിടിപ്പിച്ചത് ബഹിരാകാശത്ത് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നാലുമാസം മുന്‍പാണ് ബഹിരാകാശനിലയത്തില്‍ യാത്രികര്‍ മുളകു ചെടി വളര്‍ത്താന്‍ തുടങ്ങിയത്. പച്ചമുളകും പഴുത്ത് ചുവന്ന നിറത്തിലുള്ള മുളകുകളും ഈ കൃഷിയിലുണ്ടായി. പ്ലാന്റ് ഹാബിറ്റാറ്റ് 04 എക്സ്പിരിമെന്റ് എന്നായിരുന്നു ഈ പരീക്ഷണത്തിനു നല്കിയ പേര്. ഇതിലുണ്ടായ മുളകുകളില്‍ കുറേയെണ്ണം ഭൂമിയിലേക്കു തിരികെയെത്തിക്കും. ബഹിരാകാശ സാഹചര്യങ്ങളിലുണ്ടാകുന്ന വിളകള്‍ എങ്ങനെയൊക്കെ വ്യത്യസ്തമാണെന്ന് സസ്യശാസ്ത്ര വിദഗ്ധര്‍പരീക്ഷണങ്ങളിലൂടെ അന്വേഷിക്കും. കഴിഞ്ഞ വര്‍ഷം നാസ ബഹിരാകാശത്ത്…
Read Moreമോന്സന് എതിരായ പോക്സോ കേസ്; വൈദ്യ പരിശോധനയ്ക്കെത്തിയ പെൺകുട്ടിയെ പൂട്ടിയിട്ട് ഭീഷണിപ്പിെടുത്തി; രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കെതിരേ കേസ്
കൊച്ചി: മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പൂട്ടിയിട്ടെന്ന പരാതിയിൽ രണ്ടു വനിത ഡോക്ടര്‍മാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണ സംഘം ഇന്ന് ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി നൽകിയിട്ടുള്ളത്. പോക്സോ കേസിൽ കഴിഞ്ഞ മാസം 27ന് വൈദ്യപരിശോധനക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. ആദ്യം ആലുവ താലൂക്ക് ആശുപത്രിയിലാണ് പോലീസ് പെൺകുട്ടിയെ പരിശോധനയ്ക്കായി എത്തിച്ചത്. പക്ഷേ ഇവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവുകയായിരുന്നു. ഉച്ചക്ക് 12.45ഓടെ കളമശേരിയില്‍ എത്തി. ഒന്നിന് ആന്റിജന്‍ പരിശോധന നടത്തി. തുടര്‍ന്ന് ഗൈനക്ക് ഒപിയിലെത്താന്‍ നിര്‍ദേശിച്ചു.എന്നാല്‍ 2.15 വരെ ഒരു പരിശോധനയും നടത്താതെ ആശുപത്രിയില്‍ നിര്‍ത്തിപ്പിച്ചു. മൂന്നിന് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കാന് എത്തേണ്ടതാണെന്ന് കൂടെയുണ്ടായിരുന്ന…
Read Moreകോൺഗ്രസിന്റെ വഴിതടയലും അക്രമസംഭവവും; ജോജുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും; ജോജുവിനെതിരേയുള്ളകേസില് നടപടി പിന്നീട്
കൊച്ചി: ഇന്ധനവില വര്‍ധവിനെതിരേ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തെ ചോദ്യം ചെയ്ത നടന് ജോജു ജോസഫിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഇന്ന് പോലീസ് ജോജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. മരട് പോലീസാണ് മൊഴി രേഖപ്പെടുത്തുന്നത്. വാഹനം തകര്‍ത്ത കേസിലെ പ്രതികളെ തിരിച്ചറിയാനുള്ള നടപടികളാണ് ഇനി നടത്തുകയെന്ന് മരട് പോലീസ് ഇന്‍സ്പെക്ടര്‍ സാജന് ജോസഫ് പറഞ്ഞു. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ജോജുവിനെ കാണിക്കും. കൂടുതല്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തും. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതി ചേര്‍ക്കുമെന്നാണ് സൂചന. അവരുടെ അറസ്റ്റും ഇന്നുണ്ടായേക്കും. ടോണി ചമ്മിണി ഉള്‍പ്പെടെ എട്ടു നേതാക്കള്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. നിലവില്‍ രണ്ടു കേസുകളാണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റോഡ് ഉപരോധിച്ചതിനെതിരേയുള്ള ഒരു കേസും രണ്ടാമത്തേത് തന്റെ വാഹനം തകര്‍ത്തുവെന്നും ദേഹോപദ്രവും ഏല്പിച്ചുവെന്നു കാണിച്ചു ജോജു നല്കിയ പരാതിയിലുമാണ് കേസ് എടുത്തിരിക്കുന്നത്. ജോജുവിനെതിരേയുള്ളകേസില് നടപടി പിന്നീട്മദ്യപിച്ച്…
Read Moreഇടതു സമരമായിരുന്നെങ്കിൽ ഇന്ന് നടന്റെ അനുശോചനം കണ്ടേനെ; കോണ്‍ഗ്രസിനെ സമരം ചെയ്തു പഠിപ്പിക്കാന്‍ ആരും വരേണ്ടെന്ന് സതീശന്
തിരുവനന്തപുരം: ജോജു ജോര്‍ജിന്റെ വിഷയം നിയമസഭയില്‍. കോണ്‍ഗ്രസിനെ സമരം ചെയ്യാന്‍ പഠിപ്പിക്കാന്‍ ആരും വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. സിപിഎമ്മാണ് സംസ്ഥാനത്ത് അക്രമ സമരങ്ങളുടെ പരമ്പര നടത്തിയത്. ഇടതുപക്ഷത്തിനെതിരേയായിരുന്നു നടന്റെ പരാക്രമമെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അനുശോചനം നടത്തേണ്ടി വന്നേനെയെന്നും സതീശന് പറഞ്ഞു. അതേസമയം, ജോജുവിനെ കോണ്‍ഗ്രസുകാര്‍ മനപൂര്‍വം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആരോപിച്ചു. ജോജു മദ്യപിച്ചെന്ന് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം വിഷയത്തെക്കുറിച്ച് അന്വഷിച്ചിട്ടാകണം വിമര്‍ശനം ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രിയും മറുപടിയായി പറഞ്ഞു.
Read Moreപോക്രിത്തരം കാണിക്കുന്നോടാ ! തെരുവു നായയെ ഉപദ്രവിച്ചു രസിച്ചയാളെ കുത്തി മലര്‍ത്തി പശു; വീഡിയോ വൈറല്‍…
മനുഷ്യരേക്കാള്‍ സഹജീവികളോട് അനുകമ്പയുള്ളവരാണ് മറ്റുജീവികള്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇത് വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തെരുവ് നായയെ ക്രൂരമായി ഉപദ്രവിച്ച ആളെ കുത്തിമറിച്ച് ശരിയാക്കിയ ശേഷം നായയെ രക്ഷിച്ച പശുവാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് കൗതുകം നിറയുന്ന വീഡിയോ പങ്കിട്ടിരിക്കുന്നത്. തെരുവ് നായയുടെ ചെവിയില്‍ തൂക്കിയെടുത്ത് ക്രൂരമായി ഉപദ്രവിക്കുകയാണ് ഇയാള്‍. ക ുറച്ച് നേരം ഇതു കണ്ട് നിന്ന് പശു ഓടിയെത്തി ഇയാളെ െകാമ്പില് കോര്‍ത്ത് തൂക്കിയെറിഞ്ഞു. എന്നിട്ടും കലി അടങ്ങാതെ നിലത്തിട്ട് കുത്തുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. മൃഗങ്ങള്‍ തമ്മിലുള്ള ഈ പരസ്പര സ്നേഹം ഒട്ടേറെ പേരാണ് പങ്കിടുന്നത്.
Read More