പാരീസ്: വിരമിക്കലിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. അടുത്ത വർഷം നടക്കുന്ന ലോകകപ്പിനുശേഷവും വിരമിക്കാൻ ഉദ്ദേശ്യമില്ലെന്നാണു മെസിയുടെ നിലപാട്. ബൂട്ടഴിച്ചുകഴിഞ്ഞാൽ ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായി വരാൻ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാഴ്സലോണയിലേക്കു തിരിച്ചുവരുമെന്ന് ഉറപ്പാണ്. അവിടെ താമസിക്കാനാണു ഞാനും ഭാര്യയും ആഗ്രഹിക്കുന്നത്. പിഎസ്ജിയിൽനിന്നു നേരേ ബാഴ്സയിലേക്കു പോകുമോ എന്നിപ്പോൾ പറയാൻ പറ്റില്ല- ഒരു സ്പാനിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു. ബാഴ്സലോണ മെസിക്കു നൽകിയ കരാർ അംഗീകരിക്കാൻ ലാ ലിഗ തയാറാകാതിരുന്നതോടെയാണ് അദ്ദേഹത്തിനു ഫ്രഞ്ച് ക്ലബ്ബിലേക്കു പോകേണ്ടിവന്നത്. 2023 വരെ പിഎസ്ജിയുമായി മെസിക്കു കരാറുണ്ട്. ഖത്തറിൽ അടുത്ത വർഷം ലോകകപ്പ് നടക്കുന്പോൾ മെസിക്ക് 35 വയസാകും.
Read MoreDay: November 2, 2021
പിഴച്ചതെവിടെ?ഇന്ത്യയുടെ ദയനീയ പ്രകടനത്തിലേക്കു നയിച്ച പ്രധാന കാരണങ്ങൾ…
ഫോമില്ലാതെ നട്ടംതിരിയുന്ന നായകൻ, മുൻകാല പ്രകടനങ്ങളുടെ പേരിൽ ടീമിലെടുത്ത താരങ്ങൾ, ബയോ ബബിളിൽ വീർപ്പുമുട്ടുന്ന ടീം- ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല. മോശം പ്രകടനത്തിന് ഒരൊറ്റ കാരണം കണ്ടെത്താൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ്. ചിലപ്പോഴത്, ആദ്യമത്സരത്തിൽ പാക്കിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ 12 പന്തുകളാകാം, നായകൻ വിരാട് കോഹ്ലി പറഞ്ഞപോലെ ടീമിന്റെ ധൈര്യം നഷ്ടപ്പെട്ടതാകാം. ഇന്ത്യയുടെ ദയനീയ പ്രകടനത്തിലേക്കു നയിച്ച പ്രധാന കാരണങ്ങളെക്കുറിച്ച്: 1. നായകത്വം ഒഴിഞ്ഞ കോഹ്ലി എല്ലാ നായകന്മാര്ക്കും ഒരു കാലാവധിയുണ്ട്. ആ സമയം തിരിച്ചറിയാൻ കഴിയുന്നവർ ചുരുക്കമാണ്. സുനിൽ ഗാവസ്കറും മഹേന്ദ്രസിംഗ് ധോണിയും ഇതു തിരിച്ചറിഞ്ഞവരാണ്. ട്വന്റി 20 ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്പാണു കോഹ്ലിക്ക് ഇക്കാര്യം മനസിലായത്. നായകത്വം ഒഴിയുമെന്നു പ്രഖ്യാപിക്കാൻ (ഐപിഎലിൽനിന്ന് ഉൾപ്പെടെ) പിന്നെ ഒട്ടും മടിച്ചില്ല. മൾട്ടി-ടീം ടൂർണമെന്റുകളിൽ കോഹ്ലിക്കു…
Read Moreകല്യാണപ്പിറ്റേന്ന് നവവധു ഭര്‍ത്താവിനെ നോക്കുകുത്തിയാക്കി ‘കൂട്ടുകാരി’യ്ക്കൊപ്പം നാടുവിട്ടു ! ഭര്‍ത്താവിന് ഹൃദയാഘാതം; കൂട്ടുകാരിയും ആള് ചില്ലറക്കാരിയല്ല…
കല്യാണപ്പിറ്റേന്ന് നാടിനെ നടുക്കി നവവധു കൂട്ടുകാരിയ്ക്കൊപ്പം ഒളിച്ചോടി. പോകുമ്പോള്‍ വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്റെ സ്വര്‍ണാഭരണങ്ങള്‍ എടുക്കാനും ഇവര്‍ മറന്നില്ല. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം വട്ടം കറക്കിയ ഇരുവരെയും ഒടുവില്‍ മധുരയില്‍ നിന്നു പിടികൂടി. ഭാര്യ മുങ്ങിയ വിഷമത്താല്‍ ഹൃദയാഘാതം വന്ന നവവരന് ആശുപത്രിയിലാണ്. കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു നാടുവിട്ടത്. ഭര്‍ത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. തൃശൂരിലെത്തിയ ഇവര്‍ സ്കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്സിയില്‍ കറങ്ങി. ടാക്സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് രണ്ടു ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയില്‍ എത്തിയ യുവതികള്‍ ടാക്സിക്കാരനെ പുറത്തുനിര്‍ത്തി മറ്റൊരു വഴിയിലൂടെ…
Read Moreകോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം; വെബ്സൈറ്റ് സജ്ജമായതായി ലാൻഡ് റവന്യൂ കമ്മീഷണർ
തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു. relief.kerala.gov.in എന്നാണ് വെബ്സൈറ്റ് വിലാസം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ICMR നൽകിയത്), Death Declaration Document (DDD), അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
Read Moreഡോ. അഞ്ജന യാത്രയായത് കന്നിച്ചിത്രം കാണാതെ; റാന്പിൽ തുടങ്ങിയ ആ സൗഹൃദം മരണത്തിലും പിരിഞ്ഞില്ല…
കൊച്ചി: എറണാകുളം വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച മിസ് കേരള റണ്ണര്‍ അപ്പ് തൃശൂര്‍ ആളൂര്‍ അമ്പാടന്‍ വീട്ടില്‍ ഷാജന്റെ മകള്‍ ഡോ. അഞ്ജന യാത്രയായത് തന്റെ കന്നിച്ചിത്രത്തിന്റെ റിലീസ് അടുത്തമാസം നടക്കാനിരിക്കെ. സൗന്ദര്യമത്സരങ്ങളില്‍ തിളങ്ങിയ അഞ്ജനയ്ക്ക് വെള്ളിത്തിരയില്‍ തിളങ്ങാനും മോഹമുണ്ടായിരുന്നു.റോഷന് ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്മാന് ചിത്രമായ ‘സല്യൂട്ടി’ ല്‍ നല്ലൊരു വേഷം ഡോ. അഞ്ജന ചെയ്തിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങും മുൻപ് അഞ്ജനയെ മരണം കവര്‍ന്നു. ദുൽഖറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനായിരുന്നു അഞ്ജനയുടേത്. തുടക്കക്കാരി എന്ന തോന്നല്‍ ഉണ്ടാക്കാതെ വളരെ നല്ല അഭിനയമാണ് ചിത്രത്തില്‍ അഞ്ജന കാഴ്ചവച്ചതെന്ന് ചിത്രത്തിന്റെ സഹസംവിധായകന് ദിനേശ് മേനോന് ഓര്‍ത്തെടുക്കുന്നു. സെറ്റിലുള്ള എല്ലാവരുടെയും സ്നേഹം നേടിയ അഞ്ജനയുടെ മരണത്തിന്റെ ഞെട്ടലിലാണ് ‘സല്യൂട്ടി’ന്റെ അണിയറ പ്രവര്‍ത്തകര്‍. അഞ്ജന അഭിനയിച്ച ‘കമ്മല്‍ സ്റ്റോറി ’ എന്ന ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വര്‍ഷങ്ങളായി…
Read Moreന്യൂജൻ കാലത്തോടൊപ്പം റേഷൻ കാർഡും; എടിഎം കാർഡ് മാതൃകയിൽ റേഷൻ കാർഡുകൾ ഇന്നു മുതൽ
തിരുവനന്തപുരം: റേഷൻ കാർഡുകൾ ഇന്നു മുതൽ എടിഎം കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലും. പുതിയ കാർഡിൽ ക്യുആർ കോഡും ബാർ കോഡും ഉണ്ടാകും. എന്നാൽ, പുസ്തക രൂപത്തിലോ, ഇ -കാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകൾ തുടർന്നും ഉപയോഗിക്കാമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. പുതിയ സ്മാർട്ട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. ഇതിനായി അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ പാസ് വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാം. പുതിയ മോഡൽ കാർഡുകൾ ആവശ്യമുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
Read Moreപതിനാലുകാരന് പ്രകൃതിവിരുദ്ധ പീഡനം; ജഡ്ജിക്ക് എതിരെ നടപടി; ആരോപണങ്ങളുമായി വീണ്ടും പരാതിക്കാർ
ന്യൂഡല്‍ഹി: പോക്സോ കേസില്‍ അകപ്പെട്ട ജില്ലാ ജഡ്ജിയെ രാജസ്ഥാന് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. ഭരത്പൂര്‍ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജിതേന്ദ്ര സിംഗിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പതിനാലുകാരനെ പീഡിപ്പിച്ചു എന്ന കേസാണ് ജില്ലാ ജഡ്ജിക്കെതിരേയുള്ളത്. ജഡ്ജിക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ലൈംഗിക ആരോപണം ഉന്നയിച്ച് ജഡ്ജിക്കെതിരേ ഒന്നിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.
Read Moreഹജ്ജ് എംബാർക്കേഷൻ; ഇത്തവണയും കരിപ്പൂരില്ല; 2022ലെ ഹജ്ജ് തീർഥാടനത്തിന് ജനുവരി 31വരെ അപേക്ഷിക്കാം
ന്യൂഡൽഹി: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരിനെ ഉൾപ്പെടുത്തിയില്ല. 2022ലെ ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 31വരെ അപേക്ഷിക്കാം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാകും യാത്രയ്ക്ക് അനുമതി ലഭിക്കുക. കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങൾ 21ൽ നിന്ന് പത്താക്കി കുറച്ചത്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ തീർഥാടകർക്ക് കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രം. സംസ്ഥാനത്തുനിന്നും ഏറ്റവും കൂടുതൽ തീർഥാടകർ ഹജ്ജിന് പോകുന്നതും തിരികെ എത്തുന്നതും കരിപ്പൂരിലാണ്. അതിനാൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സൗദിക്ക് പുറത്തുള്ളവർക്ക് നേരത്തെ തീർഥാടനത്തിന് അനുമതി നൽകിയിരുന്നില്ല. ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബാസ് നഖ്വിയാണ് തീർഥാടന നടപടികൾക്ക് തുടക്കമിട്ടത്. നടപടികൾ പൂർണമായും ഡിജിറ്റലായിരിക്കും.
Read Moreഭർത്താവിനെ കബളിപ്പിച്ചു കൂട്ടുകാരിക്കൊപ്പം നവവധു പോയി; ആറാം ദിനം കണ്ടെത്തിയപ്പോൾ ഇരുവരും പറഞ്ഞത് ഒരേഒരു കാര്യം; നെഞ്ച് തകർന്ന് യുവാവ് ആശുപത്രിയിൽ
ചേർപ്പ്: ഭര്‍ത്താവിനെ കബളിപ്പിച്ചു നവവധു കൂട്ടുകാരിക്കൊപ്പം പോയ സംഭവത്തില്‍ നടന്നത് ആസൂത്രിതമായ കബളിപ്പിക്കല്‍. കല്യാണപ്പിറ്റേന്നാണ് ഭര്‍ത്താവിനെയും ബന്ധുക്കളെയും വീട്ടുകാരെയും കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങളും പണവുമായി നവവധു കൂട്ടുകാരിയുമായി സ്ഥലംവിട്ടത്. അന്വേഷണത്തിനൊടുവില്‍ ആറു ദിവസങ്ങള്‍ക്കു ശേഷം ചേര്‍പ്പ് പോലീസ് രണ്ടു പേരെയും മധുരയില്‍നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒക്ടോബര്‍ 24നായിരുന്നു കല്യാണം. പഴുവില്‍ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് കൂട്ടുകാരിക്കൊപ്പം ചുറ്റിക്കറങ്ങാന്‍ പോയത്. ആസൂത്രിതമായ കബളിപ്പിക്കലാണ് ഇരുവരും ചേർന്നു നടത്തിയതെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കല്യാണത്തിനു മുമ്പുതന്നെ നവവധുവും കൂട്ടുകാരിയും സ്ഥലംവിടാന്‍ തീരുമാനിച്ചിരുന്നു. കല്യാണം കഴിഞ്ഞാല്‍ ആഭരണങ്ങളും പണവും കൈവശം വരുമെന്നു കണ്ടാണ് കല്യാണം കഴിയാന്‍ കാത്തിരുന്നതെന്നാണ് ഇരുവരും പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. സംഭവം ഇങ്ങനെ: ചാവക്കാട് സ്വദേശിയാണ് ഈ യുവതിയെ വിവാഹം ചെയ്തത്. കല്യാണത്തിന്റെ പിറ്റേന്നു ഭര്‍ത്താവിനൊപ്പം ചേര്‍പ്പിലെ ബാങ്കിലെത്തിയ വധു സ്കൂട്ടറിലെത്തിയ കൂട്ടുകാരിയോടൊപ്പം പോവുകയായിരുന്നു. ഭര്‍ത്താവിന്റെ ഫോണും വാങ്ങി ഉടനെ തിരിച്ചുവരാമെന്നു പറഞ്ഞായിരുന്നു…
Read More