സൂക്ഷ്മജീവികൾ ഏതായാലും അവയെ നേരിടാനും ചെറുത്തു തോൽപിക്കാനും ആരോഗ്യത്തിനു ഹാനികരമാകാതെ ശരീരം സംരക്ഷിക്കുന്നതിനും നമ്മുടെയെല്ലാം ശരീരത്തിൽ തന്നെ സഹജമായ ഒരു കഴിവുണ്ട്. ഈ സംരക്ഷണ സംവിധാനങ്ങളിൽ പോറലുകൾ ഉണ്ടാകുമ്പോഴാണ് പ്രതിരോധശേഷി കുറയുന്നത്. തീരെ നിസാരമായ ചർമ രോഗങ്ങൾ മുതൽ ശ്വാസം മുട്ടലും തുടർന്ന് മരണവും വരെ സംഭവിക്കുന്ന അവസ്ഥകൾ വരെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും ഫംഗസ് കാരണമാകാവുന്നതാണ്. പലരും ഭയത്തോടെയാണ് ഫംഗസ് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. ചില ചർമരോഗങ്ങൾ…ചർമത്തിൽ ഉണ്ടാകാറുള്ള ചില പ്രശ്നങ്ങൾക്ക് നാട്ടറിവുകൾ അനുസരിച്ച് വട്ടച്ചൊറി എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള പല ചർമരോഗങ്ങളും ഉണ്ടാകുന്നത് ഫംഗസ് ബാധ മൂലം ആയിരിക്കും. തലയോട്ടിയിലെ ചർമ്മം, താടി, കാൽപ്പാദം, ഊരുസന്ധി, നഖങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചൊറിച്ചിലും പഴുപ്പും കൂടുതൽ പേരിലും ഫംഗസ് ബാധയുടെ ഫലമായി ഉണ്ടാകുന്നതാണ്. പ്രതിരോധശേഷി കുറഞ്ഞാൽചില ഫംഗസ് ബാധയുടെ ഫലമായി ന്യൂമോണിയ ഉണ്ടാകുന്നതാണ്. രോഗ…
Read MoreDay: November 16, 2021
പേടിയുണ്ടായിരുന്നു..! സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ ഞാനാണ്; ആ സ്ഥാനം ഞാനാര്‍ക്കും വിട്ടുതരില്ല; സുരാജ് വെഞ്ഞാറമൂട്
നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഇനിയാരും കോമഡി റോള്‍ ചെയ്യാന്‍ വിളിക്കില്ലെ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ അതിനു ശേഷവും കോമഡി ചെയ്തു. ജീവിതത്തില്‍ വഴിത്തിരിവായത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ ചെയ്ത പവിത്രന് എന്ന കഥാപാത്രമാണ്. അതിനു ശേഷം ഒരുപാട് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ വിളിച്ചു തുടങ്ങി. അതേസമയം, സര്‍ക്കാര്‍ എനിക്ക് അവാര്‍ഡ് തന്നതിന് ശേഷം മറ്റാര്‍ക്കും മികച്ച കൊമേഡിയനുള്ള അവാര്‍ഡ് കൊടുക്കുന്നത് നിർത്തി. സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ ഞാനാണ്. ആ സ്ഥാനം ഞാനാര്‍ക്കും വിട്ടുതരില്ല. അതോടുകൂടി സര്‍ക്കാരത് നിര്‍ത്തി. -സുരാജ് വെഞ്ഞാറമൂട്
Read Moreലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് തെന്നി ! ഹിമാലയത്തിലെ മലയിടുക്കില്‍ വീഴാതെ യുവാവിന് അദ്ഭുതരക്ഷ;വീഡിയോ വൈറല്‍…
ബൈക്ക് യാത്രികരുടെ സ്വപ്ന സഞ്ചാരപഥമാണ് ഹിമാലയന്‍ മേഖല. പലയിടത്തും ദുര്‍ഘടമായ ഹിമാലയന്‍ പാതയില്‍ അപകടത്തില്‍ പെടുന്നവരും കുറവല്ല. ഇത്തരത്തില്‍ ഹിമാലയത്തിലെ ദുര്‍ഘട പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് മറിയുമായിരുന്നു. ശ്രീനഗറില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തുന്നതിനിടെയാണ് സംഭവം. സോജില പാസിലെ ഇടുങ്ങിയ ദുര്‍ഘടപാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ബൈക്ക് തെന്നിയത്. പാത മഞ്ഞും ചെളിയും നിറഞ്ഞുകിടക്കുകയാണ്. ഇരുമ്പ് പൈപ്പുകളുമായി മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്. ബൈക്ക് തെന്നിവീഴുകയായിരുന്നു. മറുവശത്ത് മലയിടുക്കാണ്. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് വീഴുമായിരുന്നു. എന്നാല്‍ മലയിടുക്കിലേക്ക് മറിയുന്നതിന് മുന്‍പ് ബൈക്ക് യാത്രികന് നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. ബൈക്കിന്റെ പിന്നില്‍ വന്നവരാണ് ദൃശ്യങ്ങള്‍…
Read Moreകുറുപ്പ് റിലീസാവുന്നതിന് മുമ്പ് എത്രയോ രാത്രി എനിക്ക് ഉറക്കം വരാതിരുന്നിട്ടുണ്ട് ! ദുൽഖർ സൽമാൻ പറയുന്നു…
റിലീസ് ചെയ്യാനിരിക്കുന്ന എന്റെ സിനിമകള്‍ കാണാന്‍ മുമ്പൊരിക്കലും വാപ്പച്ചിയോട് ആവശ്യപ്പെട്ടിട്ടില്ല. റിലീസ് ചെയ്ത ശേഷമാണ് വാപ്പച്ചിയും ഉമ്മച്ചിയും സിനിമ കാണാറുള്ളത്. കുറുപ്പ് ഞാന്‍ നിര്‍ബന്ധിച്ച് കാണിക്കുകയായിരുന്നു. അതിന് കാരണമുണ്ട്. ചിത്രത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ വേണ്ടിയായിരുന്നു കാണാന്‍ പറഞ്ഞത്. അവരോടൊപ്പം ചിത്രം കാണാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ സിനിമ കണ്ട് കഴിഞ്ഞ ഉടനെ വാപ്പച്ചി എന്നെ വിളിച്ചു. ഇത് വലിയ സ്ക്രീനില്‍ കാണിക്കാന്‍ നോക്ക് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ആ ശബ്ദത്തില്‍ വാപ്പച്ചിയുടെ മനസ്എനിക്ക് കാണാമായിരുന്നു. കുറുപ്പ് റിലീസാവുന്നതിന് മുമ്പ് എത്രയോ രാത്രി എനിക്ക് ഉറക്കം വരാതിരുന്നിട്ടുണ്ട്. കുറുപ്പ് എന്ന സിനിമ റിലീസ് ചെയ്യാതെ ആരും കാണാതെ എവിടെയോ പോയി ഇല്ലാതാകുമെന്ന് വരെ ദുഃസ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. -ദുൽഖർ സൽമാൻ
Read Moreജയിലില്‍ പുതിയ കിടക്ക വേണമെന്ന് കൂടത്തായി ജോളി ! ആവശ്യങ്ങള്‍ കേട്ട് കണ്ണുതള്ളിയ കോടതി പറഞ്ഞ മറുപടിയിങ്ങനെ…
ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് ഒരു ചൊല്ലുണ്ട്, കൂടത്തായി കേസിലെ പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് കോടതിയുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം. ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലില്‍ കഴിയുകയാണ് ഒന്നും രണ്ടും പ്രതികള്‍. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കിയതോടെ പുതിയ കിടക്ക കണ്ട് പനിക്കാന്‍ തല്ക്കാലം ജോളിയ്ക്കാവില്ല. പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു…
Read Moreഅച്ഛനെ എനിക്കല്ലേ മനസിലാകു..! ബധിരനായ ഒരു അച്ഛനോട് പിഞ്ചുകുട്ടി ആദ്യമായി ആംഗ്യഭാഷയില്‍ സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു…
പിച്ചവെയ്ക്കുന്ന കുഞ്ഞുങ്ങള്‍ കൊഞ്ചി കൊഞ്ചി ഓരോ വാക്കുകള്‍ പറയുമ്പോള്‍ അത് കേട്ട് നില്ക്കുന്ന അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അത് കേള്്ക്കാനായി ഓരോന്ന ചേദിച്ച് പറയിപ്പിക്കുകയും ചെയ്യും. അങ്ങനെ പറയുന്ന കുഞ്ഞുങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ നമ്മള് കാണാറുമുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വീഡിയോ ആരുടെയും കണ്ണ് നനയിക്കും. അച്ഛനെ എനിക്കല്ലേ മനസിലാകു ബധിരനായ ഒരു അച്ഛനോട് പിഞ്ചുകുട്ടി ആദ്യമായി ആംഗ്യഭാഷയില്‍ സംസാരിക്കുന്നതാണ് വീഡിയോ. അതു കണ്ട് തനിക്ക് തന്നെ സങ്കടം വന്നെന്നും അത് അവിശ്വസനീയമായ ഒരു നിമിഷമായിരുന്നു എന്ന അടിക്കുറിപ്പോടെ ആ അച്ഛന് തന്നെയാണ് ആ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിക് ടോക്കില്‍ @oursignedworld എന്ന അക്കൗണ്ടില്‍ നിന്നും സാക് എന്ന വ്യക്തിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ‘ഞാന്‍ ബധിരനാണ്, എന്റെ മകള്‍ക്ക് കേള്‍ക്കാം. ഇതാദ്യമായാണ് അവള് എനിക്കായി കാര്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതെന്ന്…
Read Moreഫൈവ് സ്റ്റാർ ഹോട്ടലിൽ ഏഴുദിനം 2999 രൂപ മാത്രം! തട്ടിപ്പിന്റെ പ്രവർത്തന രീതി…
റിച്ചാർഡ് ജോസഫ് ബ്ലാക് മെയിലിംഗും പല തരത്തിലുള്ള കബളിപ്പിക്കലും അടക്കമുള്ള നിരവധി തട്ടിപ്പുകളാണ് ഇന്ന് ഒഎൽഎക്സും ഫേസ്ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സൈബർ ഇടങ്ങളിൽ ഒളിഞ്ഞു കിടക്കുന്നത്. ചില തട്ടിപ്പുകാർ വീഡിയോ കോളിന്റെ ലിങ്ക് അയയ്ക്കുകയും അറ്റന്റ് ചെയാതാൽ കോൾ റിക്കാർഡ് ചെയ്യുകയും ചില അശ്ലീല ഉള്ളടക്കങ്ങൾ ഉപയോഗിച്ച് അത് എഡിറ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തന്നില്ലെങ്കിൽ വീഡിയോ കോൾ യൂട്യൂബിൽ ഇടുമെന്നാകും ഭീഷണി. ഇതുകൂടാതെ എസ്എംഎസ് ഉപയോഗിച്ചും ആളുകളെ കബളിപ്പിക്കുന്ന രീതിയുണ്ട്. കാഷ്ബാക്ക് ഓഫർ മുതൽ ആഡംബര ഹോട്ടലിലും റിസോർട്ടുകളിലും സൗജന്യ താമസം വരെ ഇവർ ഓഫർ ചെയ്യും. ഏഴു ദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും അടക്കം 2999 രൂപ മാത്രം! വിശദമായി ചോദിച്ചാൽ ഇപ്പോൾ കോവിഡ് ആയതിനാൽ പ്രത്യേക ഓഫറിൽ നൽകുന്നതാണെന്നും ഇന്നു മാത്രമാണ് ഈ ഓഫർ ഉള്ളതെന്നും പറയും. ഫൈവ്…
Read Moreവെള്ളപ്പൊക്കം: ആനുകൂല്യങ്ങൾ നൽകുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ വ്യാപക പ്രതിഷേധം
തിരുവല്ല: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ വ്യാപക പ്രതിഷേധം. കുറ്റൂർ വില്ലേജ് ഓഫീസർക്കെതിരേയാണ് പരാതി ഉയരുന്നത്. കുറ്റൂർ പഞ്ചായത്തിലെ ഒന്‍പതാം വാർഡിൽ വൃന്ദാവനം കോളനി നിവാസികളാണ് പരാതിക്കാർ. ഇവിടെ അന്പതിൽപരം വീടുകളിൽ മുപ്പതിലും ആൾതാമസമുണ്ട്. വില്ലേജ് ഓഫീസ് അധികൃതർ പരാതികൾ സ്വീകരിക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നാണ് ആരോപണം. ഞായറാഴ്ചയുണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് വില്ലേജിൽ വിളിച്ചു പറഞ്ഞപ്പോൾ വെള്ളം പൊങ്ങാൻ സാധ്യതയുണ്ടെങ്കിൽ കുറൂർ ഗവൺമെന്റ് എൽപി സ്കൂളിൽ ക്യാന്പ് തുറന്നിട്ടുണ്ട് എന്ന് അറിയിച്ചു. വെള്ളം മൂലം ബുദ്ധിമുട്ടുള്ള കുടുംബങ്ങൾ ക്യാന്പിൽ എത്തണമെന്നും അറിയിച്ചു. ഇന്നലെ രാവിലെ മൂന്ന് കുടുംബങ്ങൾ ക്യാന്പിൽ എത്തിയിരുന്നു. ബാക്കിയുള്ളവർ വീട്ടുപകരണങ്ങളും മറ്റ് സാധനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി ക്യാന്പിലെത്താൻ തയാറെടുക്കുന്പോൾ വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും കോളനിക്കടുത്തുള്ള റോഡിൽ ഓട്ടോയിൽ എത്തുകയും അവിടെ…
Read Moreമൊബൈലിലേക്ക് വൈറസ് പ്രോഗ്രാം കടത്തിവിട്ടു; ചോദ്യംചെയ്ത വിദ്യാർഥിക്കു സംഭവിച്ചത്…
കായംകുളം: മൊബൈലിലേക്ക് വൈറസ് പ്രോഗ്രാം കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് പനയന്നാർകാവ് ദേവകി ഭവനത്തിൽ അഖിലാണ് (സച്ചു-24) പിടിയിലായത്. കൃഷ്ണപുരം കാപ്പിൽമേക്ക് പുലരിയിൽ സന്തോഷിന്റെ മകൻ പ്രണവിനെയാണ് (18) മർദ്ദിച്ചത്. സംഭവത്തിലുൾപ്പെട്ട പ്ലസ്വൺ വിദ്യാർഥിയായ ഇയാളുടെ സഹോദരന് എതിരെയുള്ള റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രണവിന്റെ മൊബൈലിലേക്ക് വൈറസ് പ്രോഗ്രാം കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമായ െതെന്ന് പൊലീസ് പറഞ്ഞു.
Read Moreസംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സ്വൈര ജീവിതവും അവകാശങ്ങളും നിഷേധിക്കുന്ന സാഹചര്യമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കൗണ്‍സിൽ
കോട്ടയം: കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സ്വൈര ജീവിതവും അവകാശങ്ങളും നിഷേധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കൗണ്‍സിൽ. മഹാത്മാഗാന്ധി സർവകലാശാലയിൽ ജാതിവിവേചനത്തിന് ഇരയായ ദീപാ പി മോഹൻ, കോന്നിയിൽ ക്ഷേത്രത്തിൽ പായസം കുടിക്കാൻ പോയ ദലിത് കുട്ടികൾക്കും പിതാവിനും ജാതിവിവേചനവും മർദനവും, പത്തനംതിട്ടയിൽ ജാതി വിവേചനത്തിൽ കുറച്ച് കുടുംബങ്ങൾക്ക് വീട് വച്ചുജീവിക്കാൻ പറ്റാതെയും നടപ്പുവഴി അടച്ചുകെട്ടിയും പീഡിപ്പിച്ച സംഭവം. നിരവധി സംഭവങ്ങൾ നടന്നിട്ടും അധികാരികളുടെ നീതി നിഷേധ സമീപനത്തിൽ സർക്കാർ മൗനം പാലിക്കുന്നതിനെ കൗണ്‍സിൽ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചയോഗം ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ദലിത് പീഡനങ്ങളെ സംബന്ധിച്ചുള്ള പ്രമേയം സെക്രട്ടറി അജികുമാർ മല്ലപ്പള്ളി അവതരിപ്പിച്ചു. കെ. കുട്ടപ്പൻ, പി.ജി അശോക് കുമാർ, എ.വി. സാബു, കെ.കൃഷ്ണൻകുട്ടി, മധു നീണ്ടൂർ, തങ്കച്ചൻ…
Read More