ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ദോഷം ഇലയ്ക്കാണെന്നു പറയുന്നതുപോലെയായി തമിഴ്നാട്ടിലെ ഒരു പോലീസുകാരന് കിട്ടിയ പണി. പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധുവിന്റെ ചുംബനം ഏറ്റുവാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്യുകയായിരുന്നു. കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സിറ്റി ആംഡ് ഫോഴ്സ് അംഗമായ 29കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ വി ബാലാജിക്ക് എതിരെയാണ് നടപടി. യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്റെ കവിളില്‍ ചുംബിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചുംബനത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിലുണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂടല്ലൂര്‍ സ്വദേശിയായ വി ബാലാജി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം പൊലീസ് ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് വളങ്കുളത്തിന് സമീപമുള്ള പാര്‍ക്കില്‍ വച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ബാലാജി. അതിനിടയില്‍ യുവതി ബാലാജിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു.…
Read MoreDay: November 16, 2021
ഡിവിആര്‍ മാറ്റിയതെന്തിന്? ഡിവിആറിലുള്ളത് തര്‍ക്കത്തിന്റെ ദൃശ്യങ്ങളോ? മോഡലുകളുടെ പോസ്റ്റുമോര്‍ട്ടത്തിലും ദുരൂഹത; ഹോട്ടല്‍ ഉടമ പോലീസിന് മുന്നിൽ ഹാജരായി
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേര് ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാറ്റ് ഇന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി. ഇന്നുരാവിലെ പത്തിന് തേവര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് ഇയാള്‍ ഹാജരായത്. റോയി ഒളിപ്പിച്ചുവെന്നു പറയുന്ന ഡിവിആര്‍ ഹാജരാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ നിസ്സാമുദീൻ, അന്വേഷണ ഉദ്യോഗസ്ഥൻ സിഐ എ.അനന്തലാൽ എന്നിവരാണ് ചോദ്യംചെയ്യുന്നത്. ഡിജിപിയുടെ താക്കീതിൽ നോട്ടീസ് അതേസമയം ഹോട്ടലുടമ റോയിക്ക് പോലീസ് നോട്ടീസ് നല്‍കിയത് ഡിജിപിയുടെ താക്കീതിനെ തുടര്‍ന്നാണെന്ന് അറിയുന്നു. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരേ നടപടി വൈകുന്നതില്് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാന്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഡിജിപിയുടെ ഇടപെടല്‍ എന്നാണ് അറിയുന്നത്. ഹോട്ടലിലെ ഡിവിആര്‍ മാറ്റിയത് റോയിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അയാളുടെ ഡ്രൈവറാണെന്ന് നേരത്തെ…
Read Moreകടയിൽ നല്ല കച്ചവടമുണ്ട്, പക്ഷേ ലാഭത്തിൽ വരുന്നില്ല; ജീവനക്കാരുടെകള്ളക്കളി കണ്ട് ഞെട്ടി കട മുതലാളിമാർ
നവാസ് മേത്തർതലശേരി: തലശേരി നഗരത്തിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് മൂന്നരവർഷം കൊണ്ടാണ് ജീവനക്കാർ രണ്ടു കോടി രൂപ തട്ടിയെടുത്തതെന്ന വാർത്ത രാഷ്ട്രദീപികയിൽ വന്നപ്പോൾ തന്നെ പരാതിയുമായി കൂടുതൽ വ്യാപാരികൾ രംഗത്തു വന്നിരിക്കുകയാണ്. എട്ടു സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നതായാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ തട്ടിപ്പ് നടന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം 12 ആയി. തട്ടിയെടുക്കുന്ന പണം കൊണ്ട് നടത്തുന്ന ലഹരി പാർട്ടികളിൽ പങ്കെടുക്കാത്ത സഹപ്രവർത്തകർക്ക് വിവരം പുറത്താകാതിരിക്കാൻ ഐ ഫോൺ വരെ സംഘം സമ്മാനമായി നൽകിയതായും കണ്ടെത്തി. വനിതാ സഹപ്രവർത്തകർക്ക് കാഷ് പ്രൈസുകളും നൽകിയിട്ടുണ്ട്. സംഘത്തിലെ മൂന്നും പേർക്ക് ദേശസാത്കൃത ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ളതായും വ്യക്തമായിട്ടുണ്ട്. പാസ്ബുക്ക് ഒരു കടയുടെ കാഷ് കൗണ്ടറിന് അടിയിൽ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന കണ്ണൂരിലുള്ള ഒരു സഹകരണ ബാങ്കിന്റെ പിഗ്മി പാസ് ബുക്ക് ഉടമയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് വ്യാപാര സ്ഥാപനങ്ങളുടെ അടിത്തറ ഇളക്കുന്ന തട്ടിപ്പ് പരമ്പര…
Read More36 പവൻ കവർന്ന് മുങ്ങി, 20 വർഷങ്ങൾക്കു ശേഷം കലകുമാർ പിടിയിൽ
തിരുവനന്തപുരം: മോഷണക്കേസ് പ്രതിയെ ഇരുപത് വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജവഹർ നഗർ ചരുവിളാകത്ത് പുത്തൻവീട്ടിൽ കലകുമാർ (57)നെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ശാസ്തമംഗലത്ത് താമസിച്ച് വന്നിരുന്ന തമിഴ്നാട് സ്വദേശി സൂര്യനാരായണന്റെ വീട്ടിൽ നിന്നും 36 പവൻ സ്വർണാഭരണങ്ങൾ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. 1999 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നിരവധി മോഷണ കേസ് പ്രതികളെ ചോദ്യം ചെയ്തെങ്കിലും കേസിൽ തുന്പ് ലഭിച്ചിരുന്നില്ല. അന്വേഷണം നടക്കവെ സൂര്യനാരായണന്റെ വീട്ടിൽ നിന്നും കലകുമാറിന്റെ ഫിംഗർ പ്രിന്റ് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഇയാളിലേക്ക് അന്വേഷണം പുരോഗമിക്കവെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ജവഹർനഗർ, ശാസ്തമംഗലം പ്രദേശത്ത് നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.…
Read Moreവെള്ള മാരുതി കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് ദൃക്സാക്ഷി മൊഴികൾ! ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; പാലിയേക്കര ടോളിലെ ദൃശ്യങ്ങളും പരിശോധിക്കും
സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തൃശൂർ അടക്കമുള്ള ജില്ലകളിൽ ഉൗർജിതമാക്കി. ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എട്ടു സംഘങ്ങൾ ആയി തിരിഞ്ഞാണ് അന്വേഷണം. പ്രതികൾ സഞ്ചരിച്ച വാഹനം വാളയാർ-തൃശൂർ ഹൈവേയിൽ പ്രവേശിച്ചെന്ന് വ്യക്തമായതിനാൽ ഹൈവേ കേന്ദ്രീകരിച്ച് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. തമിഴ്നാട് അതിർത്തിയായ വാളയാർ, നെടുന്പാശ്ശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുള്ള ഇടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. പ്രതികൾ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. വെള്ള മാരുതി കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം…
Read More‘ചേരിപ്പോര് നിർത്തി ഭരണത്തിൽ ശ്രദ്ധിക്കൂ’; പോര് തുടർന്നാൽ കോട്ടയം നഗരസഭാ ഭരണത്തിൽ യുഡിഎഫിന് സംഭവിക്കുന്നത്
കോട്ടയം: നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യൻ വീണ്ടും തെര ഞ്ഞെടുക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് തുടർന്നാൽ നഗരസഭാ ഭരണം ഇനിയും യുഡിഎഫിനു നഷ്ടപ്പെടാം. ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, കൗണ്‍സിലർ ബി. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകുന്ന മുന്നണിയാണു നഗരസഭ ഭരണം നിയന്ത്രിക്കുന്നത്. ഇവർക്കുള്ളിലെ പടലപ്പിണക്കമാണ് കഴിഞ്ഞ തവണ ബിൻസിയുടെ സ്ഥാനത്യാഗത്തിൽ വരെ എത്തിച്ചത്.ബി. ഗോപകുമാറും ബി. സന്തോഷ് കുമാറും കോണ്‍ഗ്രസിനുള്ളിലെ രണ്ടു ചേരിയിലാണു പ്രവർത്തിക്കുന്നത്. ഇവർക്കിടയിലുള്ള പടലപ്പിണക്കമാണു ഭരണത്തകർച്ചയിലേക്ക് എത്തിച്ചത്. വീണ്ടും പോര് കനത്താൽ നഗരസഭാ ഭരണം കൈവിട്ടുപോകും. കഴിഞ്ഞ ഓഗസ്റ്റിൽ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ ഒൗദ്യോഗിക ആവശ്യത്തിന് തിരുവനന്തപുരത്ത് പോയ ദിനം ചേർന്ന കൗണ്‍സിൽ യോഗം നിയന്ത്രിച്ചത് വൈസ്ചെയർമാൻ ബി. ഗോപകുമാറായിരുന്നു. അന്ന് ചെയർപേഴ്സണിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് ബി. ഗോപകുമാർ മാധ്യമശ്രദ്ധ നേടിയിരുന്നു.തുടർന്നു എൽഡിഎഫ് കൃത്യതയോടെ നീക്കിയ കരുക്കൾ…
Read Moreന്യൂനമര്‍ദ്ദം തമിഴ്നാട് തീരത്തേക്ക് നീങ്ങുന്നു ! ചെന്നൈയില്‍ അതിതീവ്രമഴയ്ക്കു സാധ്യതെന്ന് തമിഴ്നാട് വെതര്‍മാന്‍…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ തീരങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍, വ്യാഴാഴ്ച തമിഴ്നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് തമിഴ്നാട് വെതര്‍മാന്‍. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്കാന് സാധിക്കുമെന്ന് തമിഴ്നാട് വെതര്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ വന്‍ വെള്ളപ്പൊക്കമാണ് ചെന്നൈയിലുണ്ടായത്. കെടുതി നേരിടുന്ന ചെന്നൈ നഗരത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. അതിനാല്‍ 18ന് അതീവ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്കുന്നു. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്കാന് സാധിക്കും. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരള, കന്യാകുമാരി തീരങ്ങളില്‍ നിന്ന് അകലുന്ന സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും തമിഴ്നാട് വെതര്‍മാന്‍ പ്രവചിക്കുന്നു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാടിന്റെ ഉള്‍നാടുകളില്‍ വരുന്ന രണ്ടുദിവസവും മെച്ചപ്പെട്ട മഴ ലഭിക്കും. വ്യാഴാഴ്ച ന്യൂനമര്‍ദ്ദം എത്തുന്നതോടെ തമിഴ്നാട് തീരങ്ങളിലേക്ക് മഴ മാറുമെന്നും തമിഴ്നാട് വെതര്‍മാന്‍ മുന്നറിയിപ്പ്…
Read Moreകെഎസ്ആർടിസി ബസ് ആണെന്ന് പറയുകയേ ഇല്ല, ഇതൊരു അടിപൊളി റസ്റ്ററന്റ് തന്നെ !
വൈക്കം: കായലോരത്തെ ഡബിൾ ഡക്കർ ബസ് റസ്റ്ററന്റിൽ ഇരുന്ന് തണുത്ത കായൽ കാറ്റേറ്റ് കായൽ മനോഹാരിതയിൽ മനസു നിറച്ചു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിനൊപ്പം ചായ കുടിക്കുന്പോൾ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മുഖത്ത് ആഹ്ലാദത്തിന്റെ തിരയിളക്കമായിരുന്നു. ഗതാഗത വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് ആവിഷ്കരിച്ച ഫുഡി വീൽസ് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ പടരുന്പോൾ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്ന മികച്ച ഭക്ഷണ ശാലകൾ ഉയരുമെന്ന സന്തോഷം ചെറുതല്ലെന്ന് ഇരു മന്ത്രിമാരും അഭിപ്രായപ്പെട്ടു. കോടികൾ മുടക്കി ആഡംബര ഹോട്ടൽ പണിയാതെ ടൂറിസം ഡെസ്റ്റിനേഷനുകളിൽകുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചെലവിൽ ഉപയോഗ ശൂന്യമായ കെഎസ്ആർടിസി ബസുകൾ കമനീയമായ റസ്റ്ററന്റായി മാറുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവുണ്ടാകും. തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഈ സംരംഭങ്ങളുമായി സഹകരിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരേ പോക്സോ കേസ് ! പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹം ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച്..
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചിരുന്ന യുവാവിനെതിരേ പോക്സോ കേസെടുത്തു. ഇതിനു പിന്നാലെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹം കഴിച്ചെന്ന് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്കു പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കി.
Read Moreആചാരം കോടതിവിധിയല്ല; തിരുപ്പതിയിലെ ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടനാ കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവർത്തികളായ പൂജകളിലും എങ്ങനെ തേങ്ങയുടയ്ക്കണം എന്നതിലും ഇടപെടാനാകില്ല. ഭരണഘടനാ കോടതികൾക്ക് ഇക്കാര്യം പറയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം, ക്ഷേത്രങ്ങളിലെ ഭരണപരമായ വിഷയങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിലെ ക്രമക്കേടുകളിലും ദര്‍ശനം തടയുന്നത് പോലുള്ള വിവേചനങ്ങളിലും ഇടപെടാമെന്നാണ് അദ്ദേഹം അറിയിച്ചത്.
Read More