ഒല്ലൂർ: തൃശൂർ ജില്ലയിലെ ആദ്യത്തെ ഒാണ്‍ലൈൻ വിവാ ഹം കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഒാഫീസിൽ രജിസ്ട്രാർ ബിന്ദുപുത്തോക്കാരന്റെ സാന്നിധ്യത്തിൽ നടന്നു. ഒല്ലൂർ ഹോളി ഏയ്ഞ്ചൽസ് റോഡിൽ കല്ലൂക്കാരൻ റാഫി – ഷൈനി ദന്പതികളുടെ മകൾ സെറിൻ കല്ലൂക്കാരനും മാള കുരുവിലശേരി ഇലഞ്ഞിക്കൽ പോൾസണ്‍ – ലിസി ദന്പ തികളുടെ മകൻ ജിതിനും തമ്മിലുള്ള വിവാഹമാണ് ഒാണ്‍ലൈനായി നടന്നത്. ന്യൂസിലാൻഡിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന ജിതിനും സെറിനുമായുള്ള വിവാഹം 2020 ൽ ഉറപ്പിച്ചിരുന്നതാണ്. എന്നാൽ കോവിഡി നെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ വന്നതോടെ വിവാഹം 2021 ജനുവരിയിൽ നടത്താൻ തീരുമാനിച്ചു. കോവിഡിന്റെ രണ്ടാംവരവ് അതും തടസപ്പെടുത്തി. നാട്ടിലേക്ക് എത്തിയാൽ ജിതിന് തിരിച്ചുപോകുന്നതിന് ഒട്ടേറെ കടന്പകൾ ഉള്ളതിനാൽ വരാനുള്ള ബുദ്ധിമുട്ട് വീട്ടുകാ രെ അറിയിച്ചു. വിവാഹം കഴിഞ്ഞാൽ പിന്നെ ഭാര്യ എന്ന നിലയിൽ സെറിനെ ന്യൂസിലാൻ ഡിലേക്കു കൊണ്ടുപോകുന്നതിനു സൗകര്യം…
Read MoreDay: November 16, 2021
ഔഡിയുടെ ഉടമ സൈജു ഹോട്ടലുടമയുടെ ഉറ്റ സുഹൃത്ത് ! ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായി; കൊച്ചി അപകടത്തില്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…
മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആറുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് റോയി പോലീസിന് മുന്നില്‍ ഹാജരായത്. സി.ഐ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റോയിയെ ചോദ്യംചെയ്യുന്നത്. രാവിലെ 10 മണിയോടെയാണ് റോയി എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായത്. കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിന് ശേഷം സൈജു റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ അടുത്ത സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന്…
Read Moreപിന്നിലൂടെയെത്തിയ അയാൾ..! വീട്ടുമുറ്റത്ത് നിന്ന യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം;കൂടരഞ്ഞിയിൽ സംഭവിച്ചത്
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം. ഞായറാഴാച വൈകീട്ട് 6. 45 ഓടെയാണ് സംഭവം. വീടിന് പുറത്തെ ശുചിമുറിയിൽ പോയി തിരിച്ചു വരുമ്പോൾ പിന്നിൽ നിന്നും വന്ന ഒരാൾ വാപൊത്തി പിടിച്ച് വീടിന് പിറക് വശത്തേക്ക്കൊണ്ടു പോവുകയായിരുന്നു എന്ന് യുവതി പറയുന്നു. ഈ സമയം താൻ ഒച്ചവെച്ചങ്കിലും വീട്ടുകാർ അറിഞ്ഞില്ല. കുതറി മാറാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ കടിച്ച് പിടിവിടുവിക്കുകയായിരുന്നു. ഇതോടെ അക്രമി അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടട്ടുവെന്നാണ് യുവതി പറയുന്നത്. സംഭവ സമയം വീട്ടിൽ യുവതിയുടെ മാതാവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.
Read Moreദൈവാനുഗ്രഹംകൊണ്ടാണു നടുറോഡില്‍ എന്റെ ജീവന് പൊലിയാതിരുന്നത്..! മിസ് കേരള സഞ്ചരിച്ച കാറിടിച്ച് അപകടത്തിൽപ്പെട്ട ഡിനിൽ ഡേവിസ് ആ സംഭവം ഓര്‍ത്തെടുക്കുന്നു
സ്വന്തം ലേഖകൻ കൊച്ചി: “ദൈവാനുഗ്രഹംകൊണ്ടാണു നടുറോഡില്‍ എന്റെ ജീവന് പൊലിയാതിരുന്നത്. വലിയ വേഗതയിലെത്തിയ കാര്‍ എന്റെ ബൈക്കിനു പിന്നിലിടിച്ചപ്പോള്‍, തെറിച്ചുവീണതു റോഡിലേക്കാണ്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു വലിയ ശബ്ദവും കേട്ടു’. മിസ് കേരള അന്‍സി കബീറടക്കം മൂന്നു പേര് മരിച്ച വൈറ്റില ബൈപാസിലെ വാഹനാപകടത്തിനു തൊട്ടു മുമ്പ്, ഇവര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചു തലനാരിഴയ്ക്കു രക്ഷപ്പെട്ട ബൈക്ക് യാത്രികനായ ഡിനില്‍ ഡേവിസിന്റേതാണ് ഈ വാക്കുകള്‍. നെട്ടൂരിലുള്ള കാര്‍ ഷോറൂമിന്റെ മാനേജർ ആണ് ഡിനിൽ. അപകടദിവസം നെട്ടൂരിലെ ഹെഡ് ഓഫീസില്‍നിന്ന് ആലുവ കാഞ്ഞൂരിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണു ഡിനിലിനെ കാര്‍ ഇടിച്ചിട്ടത്. അര്‍ധരാത്രി 12.15ന് ഓഫീസില്‍നിന്ന് ഇറങ്ങി. 12.30നും 12.45നുമിടയില്‍ പാലാരിവട്ടം ചക്കരപ്പറമ്പിലെത്തിയപ്പോഴാണ് അപകടം. റോഡിന്റെ ഇടതുവശം ചേര്‍ന്നാണു ബൈക്കോടിച്ചിരുന്നത്. ഹോണ്‍ അടിക്കാതെ വലിയ വേഗതയിലാണ് കാര്‍ പിന്നില്‍നിന്നു പാഞ്ഞു വന്നത്. ബൈക്കിനു പിന്‍ഭാഗത്തു സൈലന്‍സറില്‍ കാര്‍ തട്ടിയയുടന്‍ ഞാന്‍ റോഡിലേക്കു വീണു.…
Read Moreആവശ്യപ്പെട്ട വിവാഹമോചനത്തിന് വിസമതിച്ചു; നവവരന്റെ ജനനേന്ദ്രിയം ഭാര്യവീട്ടുകാര്‍ തകര്‍ത്തു; ഒന്നരമാസം മുമ്പായിരുന്നു ആ വിവാഹം
കോട്ടക്കൽ: വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കൾ നവവരനെ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. കോട്ടയ്ക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീസിന്റെ മകൻ അബ്ദുൾ അസീബി(30)നെയാണ് ഭാര്യവീട്ടുകാർ മർദിച്ചതായി പരാതിയുള്ളത്. വാരിയെല്ലിനും ജനനേന്ദ്രിയത്തിനും ഗുരുതര പരിക്കേറ്റ യുവാവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കോട്ടയ്ക്കൽ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്ദുൾ ജലീൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നരമാസം മുന്‍പായിരുന്നു യുവാവിന്റെ വിവാഹം. യുവാവ് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്നാണു ഭാര്യയുടെ ബന്ധുക്കൾ വിവാഹമോചനം ആവശ്യപ്പെട്ടത്. നേരത്തെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നെങ്കിലും ഫലവത്തായില്ല. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു.
Read Moreസോറി, ആളുമാറി..! മുന്‍ ഭാര്യയെന്നു കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടി
ബാലുശേരി: മുന്‍ ഭാര്യയെ ആക്രമിക്കാന്‍ നന്മണ്ട സഹകരണ ബാങ്കിലെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സ്വദേശി ബിജുവാണ് ആക്രമിച്ചത്. മാസ്ക് ഇട്ടതിനാല്‍ ആളുമാറി ബാങ്ക് ജീവനക്കാരിയായ മണ്ണാമ്പൊയില്‍ സ്വദേശി ശ്രീഷ്മയെ വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ ശ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡെപ്പോസിറ്റ് കൗണ്ടറിലിരിക്കുകയായിരുന്ന ശ്രീഷ്മയെ ബിജു പിന്‍ഭാഗത്തുകൂടി വെട്ടുകയായിരുന്നു. ആ സമയത്ത് ബാങ്കിന്റെ നരിക്കുനി, ബാലുശേരി ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍ ചാടി വീണു ബിജുവിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാലുശേരി പോലീസ് ബാങ്കിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുന്‍ ഭാര്യ ഇതേ ബാങ്കില്‍ സ്ഥിരം ജീവനക്കാരിയാണ്. ഇവര്‍ തിങ്കളാഴ്ച ലീവായിരുന്നു. ഇരുവരും നേരത്തെ വിവാഹമോചിതരായിരുന്നു. ബാങ്കില്‍ ഫോറന്‍സിക് വിദഗ്ധരും ബാലുശേരി പോലീസും പരിശോധന നടത്തി. അക്രമിക്കാനുപയോഗിച്ച ആയുധം പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreസ്കൂൾ വിദ്യാർഥിനിയായ കാമുകിയുമായി യുവാവ് നാടുവിട്ടെത്തിയത് കണ്ണൂരിൽ; വീട്ടുകാരുടെ ആ തന്ത്രം കൃത്യമായി ഫലിച്ചപ്പോൾ കുടുങ്ങിയത് ഒരു കുട്ടിയുടെ അച്ഛൻ
പയ്യന്നൂര്‍: പശ്ചിമബംഗാളില്‍നിന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്നയാള്‍ പയ്യന്നൂര്‍ പോലീസിന്റെ പിടിയിൽ. ഔറംഗബാദിലെ രാഹുല്‍ റോയ്(23)യെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഒരു കുട്ടിയുടെ അച്ഛനുമായ രാഹുല്‍ റോയ് പ്രണയം നടിച്ചാണ് ഔറംഗബാദ് പ്രണബന്ധ വിദ്യാപതി ഹൈസ്കൂളിലെ വിദ്യാർഥിനിയുമായി നാടുവിട്ടത്. വിവരമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കള്‍ പയ്യന്നൂരിലും പരിസരങ്ങളിലുമായി മുന്‍പ് ഇയാള്‍ ജോലിചെയ്തിരുന്നതായി മനസിലാക്കുകയും പയ്യന്നൂരിലും പഴയങ്ങാടിയിലുമായി ജോലിചെയ്യുന്ന പരിചയക്കാരെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു. അതോടൊപ്പം തൊട്ടുപിന്നാലെ വന്ന ട്രെയിനില്‍ ഇവരെ പിന്തുടര്ന്നെത്തിയ ബന്ധുക്കള്‍ ഔറംഗാബാദ് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പയ്യന്നൂര്‍ പോലീസിന് അയച്ചുകൊടുക്കുകയുമായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ മുതല്‍ ഓഫിലായിരുന്ന ഫോണ്‍ ഓണാക്കിയതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയായിരുന്ന എസ്ഐ പി.വിജേഷിന്റെ നേതൃത്വത്തിലുള്ള പയ്യന്നൂര്‍ പോലീസ് റെയില്‍വേ സ്റ്റേഷനിലെത്തി. ഇതിനിടയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പശ്ചിമബംഗാളിൽനിന്നുള്ള ബന്ധുക്കൾ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇരുവരെയും കണ്ടെത്തിയിരുന്നു. ഇതോടെ…
Read Moreകാസർഗോഡിന് എയിംസ് വേണമെന്ന് ഉണ്ണിത്താന്; ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; വാക്പോരിനൊടുവിൽ സംഭവിച്ചത്
കാസര്‍ഗോഡ്: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തെ ചൊല്ലി വാക്പോര്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍ഗോഡ് ജില്ലയ്ക്ക് നല്‍കാനാവശ്യമായ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു കാരണവശാലും കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ കഴിയില്ലെന്നും എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോടിനെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രപ്പോസല്‍ തന്റെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ സമര്‍പ്പിച്ചതാണെന്നും മുഖ്യമന്ത്രി മറുപടി നല്കി. ഇതോടെയാണ് യോഗത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നത്. മുഖ്യമന്ത്രി വഴങ്ങിയില്ലെങ്കിലും കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ ആവശ്യമായ ശക്തമായ ഇടപെടല്‍ തുടരുമെന്ന് ഒടുവില്‍ എംപി അറിയിച്ചു. കാസര്‍ഗോഡ് ജില്ലയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എംപി ആവശ്യപ്പെട്ടതനുസരിച്ച് കുമ്പള റെയില്‍വെ സ്റ്റേഷന് വികസിപ്പിച്ച് ടെര്‍മിനല്‍ സ്റ്റേഷന്…
Read More22-ാം വയസില്‍ എയ്ഡ്സ് ബാധിച്ചു ! എട്ടുവര്‍ഷത്തിനിപ്പുറം മരുന്നുപോലും കഴിക്കാതെ അസുഖം ഭേദമായി;അര്‍ജന്റീനയില്‍ സംഭവിച്ചത് അദ്ഭുതം…
ലോകത്തെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് എയ്ഡ്സ്. ഈ രോഗം ബാധിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും നിലവിലെ നൂതന ചികിത്സ രീതികളുടെ പ്രയോഗത്താലും ചിട്ടയായ ജീവിതരീതിയിലൂടെയും ഒരാള്‍ക്ക് സ്വഭാവിക ജീവിതം വീണ്ടെടുക്കാനാവുന്നതാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എച്ച്ഐവി ബാധയില്‍ നിന്ന് പൂര്‍ണമായും രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ അര്‍ജന്റീനയില്‍ നിന്ന് പുറത്തു വരുന്നതും അത്തരമൊരു വാര്‍ത്തയാണ്. വര്‍ഷങ്ങളായി എച്ച്ഐവിയോട് പൊരുതിയ യുവതിക്ക് മരുന്നുകള്‍ കഴിക്കാതെ അസുഖം ഭേദമായി എന്ന വാര്‍ത്ത ലോകത്തിനാകെ പ്രതീക്ഷയാകുകയാണ്. ഒരു മരുന്നും കഴിക്കാതെ തന്നെ ഇവരുടെ ശരീരം എച്ചഐവിയെ പ്രതിരോധിക്കുകയായിരുന്നു. 30കാരിയായ അര്‍ജന്റീനിയന്‍ യുവതിക്ക് എട്ട് വര്‍ഷം മുമ്പാണ് എയ്ഡ്സ് പിടിപെട്ടത്. ലോകത്ത് ഇത് രണ്ടാമത്തെ ആളിലാണ് മരുന്നില്ലാതെ തന്നെ എച്ചഐവിയെ ശരീരം സ്വയം പ്രതിരോധിച്ചിരിക്കുന്നത്. 2013ലാണ് യുവതിയില്‍ ആദ്യമായി എച്ചഐവി സ്ഥിതീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ ശരീരത്തില്‍ പേരിന് പോലും ഒരൊറ്റ വൈറസ്…
Read Moreകഴിഞ്ഞകാലത്തെ യുഡിഎഫായിരിക്കില്ല ഇനി ; അടിമുടി മാറ്റത്തോട് കൂടിയ പുതിയ യുഡിഎഫിനെക്കുറിച്ച് വി.ഡി. സതീശൻ പറഞ്ഞതിങ്ങനെ
കണ്ണൂർ: യുഡിഎഫിന് ശക്തമായ പ്ലാറ്റ് ഫോമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂർ ഡിസിസി ഓഫീസിൽ നടന്ന യുഡിഎഫ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞകാലത്തെ യുഡിഎഫായിരിക്കില്ല ഇനി. അടിമുടി മാറ്റത്തോടെയാണ് യുഡിഎഫ് പ്രവർത്തിക്കുക. കേരളത്തിൽ അടുത്തകാലത്തുണ്ടായ ഒട്ടേറെ ജനകീയവിഷയങ്ങളിൽ യുഡിഎഫ് ഇടപെടലുകൊണ്ട് സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ ഇനിയുള്ള കാലവും ശക്തമായി ഇടപെടും. നിയമസഭയിൽ യുഡിഎഫ് ഒരുമനസോടെ പ്രവർത്തിച്ചതുപോലെ നിയമസഭയ്ക്ക് പുറത്തും ഒറ്റകെട്ടായി പ്രവർത്തിക്കും. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവരുടെ കഷ്ടതകൾ മനസിലാക്കി അവർക്കുവേണ്ടി ഓരോ യുഡിഎഫ് പ്രവർത്തകനും പ്രവർത്തിക്കും. ഇന്ധന വില വർധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഒരു ദിവസം മുഴുവൻ മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന്റെ അവസ്ഥ കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് കെ -റെയിൽ പദ്ധതി നടപ്പിലാക്കുന്നത്. യാതൊരു പാരിസ്ഥിതിക പഠനവും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാതെയുമുള്ള…
Read More