തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ പിഎസ്സി സെക്ഷൻ ഓഫീസർക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഉള്ളൂർ മാവർത്തലക്കോണം ഐശ്വര്യ നഗറിൽ ചന്ദ്രമോഹനം വീട്ടിൽ കെ.ആർ. പ്രസീദിന്റെ ഭാര്യ നിധി മോഹന്‍ (46) ആണ് നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധിച്ചത്. 2017 ഫെബ്രുവരിയിൽ പരുത്തിപ്പാറ ട്രാഫിക് സിഗ്നലിന് മുന്നിലായിരുന്നു അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ കാർ ഇടിച്ചാണ് നീതി മോഹന്‍ പരിക്കേറ്റത്. കിംസ് ആശുപത്രിയിലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലുമായി ഒരു വർഷത്തോളം ചികിൽസിച്ചെങ്കിലും തലച്ചോറിനു ഗുരുതര ക്ഷതം സംഭവിച്ചതിനാൽ ഓർമശക്തി തിരികെ കിട്ടിയില്ല. പൂർണ അബോധാവസ്ഥയിലായി ശരീരം തളർന്നു കിടപ്പിലായ നിധിക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല. അപകടത്തിനു ശേഷം നിധിക്കു ജോലിയിൽ പുന:പ്രവേശിക്കാൻ കഴിഞ്ഞില്ല. നിധിയുടെ സർവീസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവിൽ അണ്ടർ സെക്രട്ടറിയായി…
Read MoreDay: November 16, 2021
മദ്യത്തിന്റെ മണമുള്ളതുകൊണ്ട് മദ്യപിച്ചെന്നു പറയാനാകില്ല..! 2013 ഫെബ്രുവരി 26നാണ് ആ സംഭവം നടന്നത്…
കൊച്ചി: മദ്യത്തിന്റെ മണമുണ്ടെന്നതു കൊണ്ടു മാത്രം ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാകില്ലെന്നും സ്വകാര്യ സ്ഥലത്ത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നതു കുറ്റകരമല്ലെന്നും ഹൈക്കോടതി. മണല്‍വാരല്‍ കേസിലെ ഒരു പ്രതിയെ തിരിച്ചറിയാന്‍ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയിട്ട് മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സോഫി തോമസിന്റെ നിരീക്ഷണം. കൊല്ലം സ്വദേശിയായ സലിംകുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി റദ്ദാക്കി. വില്ലേജ് അസിസ്റ്റന്റായ ഹര്‍ജിക്കാരനെതിരെ കാസര്‍ഗോഡ് ബദിയഡുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. 2013 ഫെബ്രുവരി 26നാണ് സംഭവം നടന്നത്. പ്രതിയെ തിരിച്ചറിയാന്‍ സ്റ്റേഷനിലെത്തണമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് വൈകുന്നേരം ഏഴിന് ഹര്ജിക്കാരന് എത്തി. എന്നാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നാരോപിച്ച് പോലീസ് തനിക്കെതിരേ കള്ളക്കേസ് എടുത്തെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സലിംകുമാര്‍ മദ്യപിച്ചിരുന്നെന്ന് സമ്മതിച്ചാല്‍ തന്നെ പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ്…
Read More5000ല്‍ അധികം സ്ത്രീകളുടെ പ്രസവമെടുത്ത നഴ്സിന് സ്വന്തം പ്രസവത്തിനിടെ മരണം ! ദൗര്‍ഭാഗ്യകരമായ സംഭവം ഇങ്ങനെ…
ആയിരക്കണക്കിന് സ്ത്രീകളുടെ പ്രസവമെടുത്ത മഹാരാഷ്ട്ര സ്വദേശിനിയായ നഴ്സിനെ സ്വന്തം പ്രസവത്തിനിടെ മരണം കവര്‍ന്നെടുത്തു. 5000ല്‍ അധികം സ്ത്രീകളെ പ്രസവത്തിന് സഹായിച്ച സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരി ജ്യോതി ഗാവ്ലിയാണ് ഞായറാഴ്ച സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരണപ്പെട്ടത്. ഹിംഗോളിയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു 38 കാരിയായ ജ്യോതി ഗാവ്ലി. ഈ ആശുപത്രിയില്‍ നടക്കുന്ന സാധാരണ പ്രസവത്തിലും സിസേറിയനിലും നഴ്സായി ജ്യോതി ജോലി ചെയ്തിട്ടുണ്ട്. നഴ്സ് ജോലി വളരെ ഇഷ്ടപ്പെട്ടിരുന്ന ജ്യോതി ഗാവ്ലി സ്വന്തം പ്രസവത്തിനായി തിരഞ്ഞെടുത്തതും താന്‍ ജോലി ചെയ്യുന്ന അതേ ആശുപത്രിയായിരുന്നു. നവംബര്‍ രണ്ടിനായിരുന്നു ഹിംഗോളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജ്യോതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെ അവള് ഒരു കുഞ്ഞിന് ജന്മം നല്കി. കുഞ്ഞ് ആരോഗ്യവാനായിരുന്നു, പക്ഷേ ജ്യോതിയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് അവരെ നാന്ദേഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും…
Read Moreനെയ്യാർ കവിഞ്ഞൊഴുകുമ്പോഴും പതിവ് കുളിക്കായി ആറ്റിൽ പോയ വീട്ടമ്മയെ കാണാതായി; കടവിൽ ചെരുപ്പ് ഊരി വച്ച നിലയിൽ
വിഴിഞ്ഞം: നെയ്യാറിൽ കുളിക്കാനിറങ്ങിയ വീട്ടമ്മയെ കാണാതായി. മാവിളക്കടവ് പാലത്തിന് സമീപമുള്ള കടവിൽ കുളിക്കാനിറങ്ങിയ പൂവാർ കഞ്ചാംപഴിഞ്ഞി തെക്കേവിള വീട്ടിൽ ഓമന (58) നെയാണ് ഇന്നലെ രാവിലെ കാണാതായത്. പൂവാർ ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തിയെങ്കിലും ഓമനയെ കണ്ടെത്താനായില്ല . മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലെ പാർട്ട്ടൈം സ്വീപ്പറാണ് കാണാതായ ഓമന.വീട്ടിൽ ഓമനയും ഭർത്താവ് ക്രിസ്തുദാസും ഇളയ മകൾ സുജിതയും മാത്രമാണ് താമസിക്കുന്നത്. അമ്മയെ കാണാത്തതിനെ തുടർന്ന് സുജിത അടുത്ത് തന്നെ താമസിക്കുന്ന സഹോദരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിക്കടവിൽ ഊരി വച്ച നിലയിൽ ചെരുപ്പ് കാണപ്പെട്ടത്. എല്ലാ ദിവസവും രാവിലെ ആറ്റിൽ പോയി കുളിക്കുന്ന പതിവുണ്ടെന്നും അതിനുശേഷമാണ് ചെക്ക് പോസ്റ്റ് വൃത്തിയാക്കാൻ പോകുന്നതെന്നും മക്കൾ പറഞ്ഞു. സുനിൽ, സനൽ, സജിത, സുജിത എന്നിവർ മക്കളാണ്.പൂവാർ ഫയർ ആൻഡ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിപിൻലാൽ…
Read Moreമുൻനിരക്കാരും റെഡി! വരുന്നൂ ഇലട്രിക് സ്കൂട്ടർ വിപ്ലവം
മുംബൈ: വരുന്നൂ ഇലക്ട്രിക് വാഹനങ്ങളുടെ വന്‍ വിപ്ലവം. നിലവില്‍ ഈ രംഗത്തു ചുവട് ഉറപ്പിച്ചിരിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്കൊപ്പം മത്സരത്തിന് ഒരുങ്ങുകയാണ് പരമ്പരാഗത ഇരുചക്ര വാഹന നിര്‍മാതാക്കളായ മുന്‍നിര കമ്പനികള്‍. മുൻനിരക്കാരും ഇലക്ട്രിക് വാഹനങ്ങള്‍ ഒറ്റയടിക്കു വന്‍ തോതില്‍ ഇറങ്ങിയാല്‍ തങ്ങളുടെ പെട്രോള്‍ വാഹനങ്ങളുടെ വില്പനയില് വന്‍ ഇടിവുണ്ടാകും എന്ന ആശങ്കയാണ് ഇക്കാലമത്രയും ഇരുചക്രവാഹന നിര്‍മാതാക്കളെ അലട്ടിയിരുന്നത്. അതിനാല്‍ത്തന്നെ സാവധാനം ഇലക്ട്രിക് യുഗത്തിലേക്കു പ്രവേശിക്കുക എന്ന തന്ത്രമാണ് അവര്‍ പുലര്‍ത്തിയിരുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്കു ചുവടുവച്ച സ്റ്റാര്‍ട്ടപ്പുകള്‍ അമ്പരപ്പിക്കുന്ന കുതിപ്പും വളര്‍ച്ചയും നേടിയതു കണ്ടതോടെ തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹന പദ്ധതികള്‍ക്കു വേഗം കൂട്ടിയിരിക്കുകയാണ് പരമ്പരാഗത കമ്പനികളും. വലിയ കുതിപ്പ് ഏഥര്‍, ഒല തുടങ്ങിയ കമ്പനികള്‍ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തു വലിയ കുതിപ്പ് നടത്തുകയാണ്. വന്‍ നഗരങ്ങളില്ലെല്ലാം ഇവര്‍ സാന്നിധ്യം അറിയിച്ചു ഇതോടൊപ്പം…
Read Moreമീന്‍ സൗജന്യമായി നല്‍കാഞ്ഞതിന് വില്‍പ്പനക്കാരന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു ! ഇരുനില വീടിന്റെ മുകളില്‍ നിന്ന് താഴേക്കിട്ടു;ഞെട്ടിപ്പിക്കുന്ന സംഭവം…
മീന്‍ സൗജന്യമായി നല്കാഞ്ഞതില് കലിപൂണ്ട് നാലുപേര്‍ ചേര്‍ന്ന് മത്സ്യവില്‍പ്പനക്കാരനെ കൊലപ്പെടുത്തി.ഉത്തരാഖണ്ഡിലെ നെനിറ്റാള്‍ ജില്ലയിലാണ് സംഭവം. ഭഗ്വാന് സിങ് പടിയാര്‍ (33) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നൈനിറ്റാള്‍ ജില്ലയിലെ ടോക് നര്‍ത്തോള ഗ്രാമത്തിലാണ് ഭഗ്വാന് സിങ് മീന്‍ വില്‍പ്പന നടത്തിയിരുന്നത്. നവംബര്‍ എട്ടിന് രാത്രി ഏഴുമണിയോടെ നാട്ടുകാരായ നാലുപേര്‍ മീന്‍ വാങ്ങാനെത്തി. തുടര്‍ന്ന് സൗജന്യമായി മീന്‍ നല്കാന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഭഗ്വാന് സിങ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഭഗ്വാന് സിങിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. രക്തം മരവിപ്പിക്കുന്ന ക്രൂരതയ്ക്കാണ് ഭഗ്വാന് സിങ് വിധേയനായത്. എട്ടുദിവസത്തോളം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടശേഷമാണ് ഇയാള്‍ മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റു ചെയ്തു.
Read Moreകരളലിയിപ്പിക്കും കാഴ്ച…! കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു; ജീവനറ്റ കുട്ടിക്കൊമ്പനു മുന്നിൽ കണ്ണീരുമായി കാട്ടാനക്കൂട്ടം
പാലക്കാട്: മലമ്പുഴ ആനക്കല്ലിൽ കാട്ടാന കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു. വൈദ്യുത ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റ് മരണമെന്നാണ് സൂചന. കുട്ടിക്കൊമ്പന്റെ ജഡത്തിനരികെ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാനക്കൂട്ടം കുട്ടിക്കൊമ്പനെ ഉയർത്താൻ ശ്രമിക്കുന്ന കരളലിയിപ്പിക്കുന്ന കാഴ്ചയും ഇവിടെ കാണാം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയാൽ മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ ഉദ്യോഗസ്ഥർക്ക് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. പടക്കമെറിഞ്ഞും മറ്റും ആനകളെ ജഡത്തിന് സമീപത്ത് നിന്ന് മാറ്റാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. നാട്ടുകാരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.
Read Moreദത്ത് വിവാദം; അനുപമയുടെ പിതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം പരിഗണിക്കുക.അനുപമയുടെ അമ്മ അടക്കമുള്ള അഞ്ചു പ്രതികൾക്ക് സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ലെന്ന നിരീക്ഷണത്തോടെയാണ് അഞ്ചു പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നു പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ വിളിച്ചുവരുത്തിയശേഷമാണ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യം അനുവദിച്ചത്. താൻ അറിയാതെയാണു കുഞ്ഞിനെ ദത്തു നൽകിയതെന്നാണ് അനുപമ പേരൂർക്കട പോലീസിൽ നൽകിയ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അനുപമയുടെ പിതാവ് അടക്കം ആറു പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.…
Read Moreമഴ ശക്തമാകും; വെള്ളിയാഴ്ചവരെ വ്യാപകമായി മഴ പെയ്യും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും. അതേസമയം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. വിഴിഞ്ഞത്ത് മണ്ണിടിച്ചിലിൽ വീടുകൾ അപകടാവസ്ഥയിലായി. മണ്‍റോ തുരുത്തിൽ അഞ്ഞൂറിൽ അധികം വീടുകൾ…
Read Moreതാത്വികമായ ഒരു അവലോകനം..! മഞ്ഞയിഷ്ടം…
താത്വികമായ ഒരു അവലോകനമാണ് ഉദ്ദേശിക്കുന്നത്. ഒന്ന്, ലോകത്തിൽ മഞ്ഞജഴ്സിക്കാർക്കുള്ളത്ര ആരാധകരും കിരീടനേട്ടങ്ങളും മറ്റ് ജഴ്സിക്കാർക്ക് ഇല്ലെന്ന് പ്രഥമദൃഷ്ട്യാ പറയേണ്ടിവരും. ഉദാഹരണത്തിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം, ബ്രസീൽ ഫുട്ബോൾ ടീം, എൻബിഎയിലെ ലോസ് ആഞ്ചലസ് ലേക്കേഴ്സ്, ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ്. രണ്ട്, മഞ്ഞ നിറം… അതു സൂര്യനെ സൂചിപ്പിക്കുന്നു… ശുഭപ്രതീക്ഷ, സന്തോഷം, സൗഹൃദം, മനസും ബുദ്ധിയും ഇതിനെയെല്ലാം മഞ്ഞ പ്രതിനിധാനം ചെയ്യുന്നു. അസൂയ, ചതി, അപകടം തുടങ്ങിയവയുമായി മഞ്ഞയെ ബന്ധിപ്പിക്കുന്നവരുമുണ്ട്. അതു വിട്ടുകളഞ്ഞാൽ മഞ്ഞയിഷ്ടം… മഞ്ഞ ദുബായ് 2021ൽ ദുബായ് രണ്ട് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിനു വേദിയായി. ആദ്യത്തേത് ഐപിഎൽ, രണ്ടാമത്തേത് ഐസിസി ലോകകപ്പ്. രണ്ടിലും കിരീടം സ്വന്തമാക്കിയത് മഞ്ഞ ജഴ്സിക്കാർ. ഐപിഎൽ 2021 കിരീടം എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിന്. ഐസിസി 2021 ലോകകപ്പ് കിരീടം മഞ്ഞപ്പടയായ ഓസ്ട്രേലിയയ്ക്കും. അതോടെ ദുബായ് പരിപൂർണമായി…
Read More