ദുബായ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനു പിന്നാലെ ടൂർണമെന്റിന്റെ ഇലവണിനെ ഐസിസി പ്രഖ്യാപിച്ചു. പ്ലെയിംഗ് ഇലവനും ഒരു റിസർവ് താരവും അടങ്ങുന്നതാണു ടീം. ഇന്ത്യൻ താരങ്ങളിൽ ആരും ഇടം പിടിച്ചില്ല. കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽനിന്നു മൂന്നു പേർ, റണ്ണറപ്പായ ന്യൂസിലൻഡിൽനിന്ന് ഒരാൾ, സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിൽനിന്ന് രണ്ട്, പാക്കിസ്ഥാനിൽനിന്ന് ഒന്ന്, സൂപ്പർ 12-ൽ പുറത്തായ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളിൽനിന്ന് രണ്ടു പേർ വീതവും ലോകടീമിൽ ഇടം പിടിച്ചു. ടീം: ബാബർ അസം (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ജോസ് ബട്ലർ, ചരിത് അസലങ്ക, എയ്ഡൻ മാർക്രം, മോയിൻ അലി, വനിന്ധു ഹസരംഗ, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്, ട്രെന്റ് ബോൾട്ട്, ആൻറിക് നോർക്കിയെ. ഷഹീൻ അഫ്രീദി (റിസർവ്).
Read MoreDay: November 16, 2021
ഹാർദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി; എയർപോർട്ടിൽവെച്ച് പിടിച്ചെടുത്ത കോടികൾ വിലവരുന്ന സാധനം എന്താണന്നറിഞ്ഞാൽ ഞെട്ടും…
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ആഡംബര വാച്ചുകൾ മുംബൈ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും ഞായറാഴ്ച്ച രാത്രിയോടെ മുംബൈയിലെത്തിയ താരത്തിന്റെ പക്കൽ നിന്നാണ് ബില്ലുകൾ ഇല്ലാത്ത പുതിയ വാച്ചുകൾ പിടിച്ചെടുത്തത്. അഞ്ച് കോടി രൂപ വില വരുന്ന രണ്ട് റിസ്റ്റ് വാച്ചുകളാണ് ഹാർദിക് പാണ്ഡ്യയുടെ പക്കലുണ്ടായിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. ട്വന്റി-20 ലോകകപ്പിൽ പരാജയപ്പെട്ട് ടീം ഇന്ത്യ ദുബായിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം.
Read Moreയുവതിയെ രക്ഷിക്കാൻ നായ്ക്കൂട്ടത്തെ അടിച്ചോടിച്ച നാട്ടുകാർക്കെതിരെ കേസ്; നായെ ഓടിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ വടിവാൾ വീശി പട്ടിയുടെ ഉടമ; റോഷനെതിരെ നടപടിവേണമെന്ന് നാട്ടുകാർ
കോഴിക്കോട്: താമരശേരിയിൽ നായ്ക്കൾ യുവതിയെ ആക്രമിച്ച സംഭവത്തിൽ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു. വളർത്തു നായ്ക്കളുടെ ഉടമസ്ഥനായ റോഷന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ താമരശേരി പോലീസ് കേസെടുത്തത്. റോഷനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്കി. അമ്പായത്തോട് ഞായറാഴ്ച രാവിലെയാണ് സംഭവം. മിച്ചഭൂമിയിലെ താമ സക്കാരിയായ ഫൗസിയയെ റോഷന്റെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ വളഞ്ഞിട്ട് കടിക്കുകയായിരുന്നു. റോഡ് സൈഡിൽ നിൽക്കുകയായിരുന്ന ഫൗസിയയുടെ ശരീരത്തിലേക്ക് നായ്ക്കൾ ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ ഫൗസിയ റോഡിൽ വീണു. ഇതോടെ നായ്ക്കൾ ഇവരുടെ മുഖത്തും ശരീരത്തിലും ആ ക്രമിച്ചു.നാട്ടുകാരെത്തിയാണ് ഫൗസിയയെ രക്ഷിച്ചത്. നാട്ടുകാര്‍ നായ്ക്കളെ വടി കൊണ്ട് അടിച്ചുവെങ്കിലും അവ പിന്‍വാങ്ങിയില്ല. ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ഫൗസിയയെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. പരിക്കേറ്റ ഫൗസിയയെ മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More