കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. കേസിലെ 20 സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപെന്നാണ് പ്രോസിക്യൂഷന്റെ വാദം. ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ ചരിത്രത്തിലെ ആദ്യത്തെ സംഭവം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമവും പതിവില്ലാത്തത്. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചു. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. സത്യം തെളിയാൻ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ തുടരന്വേഷണം സംബന്ധിച്ച് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് വിചാരണ കോടതിയിൽ നൽകിയത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ പുതിയ ഹർജി നൽകിയിട്ടുണ്ട്. ഇത് ഈ മാസം 25 ന് പരിഗണിക്കും.…
Read MoreDay: January 20, 2022
വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം കോവിഡ് ബാധിതയായി ! ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം…
കോവിഡിനെതിരേ വാക്സിനെടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ ഗായികയുടെ ദാരുണാന്ത്യം. കോവിഡ് വാക്സിന് എടുക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മനപൂര്‍വം രോഗബാധിതയായ ചെക്ക് റിപ്പബ്ലിക്കന്‍ നാടോടി ഗായിക ഹനാ ഹോര്‍കയാണ് മരണത്തിനു കീഴടങ്ങിയത്. കോവിഡ് ഭേദമായതിന് പിന്നാലെയാണ് 57-കാരി മരിച്ചത്. ഹോര്‍കയുടെ മകന് ജാന്‍ റെക്കാണ് മരണവിവരം പുറത്തുവിട്ടത്. ചെക്ക് റിപ്പബ്ലക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ രണ്ട് ഡോസ് വാക്സിന് എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം. അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹനാ ഹോര്‍ക കോവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകി തനിക്കും രോഗമുണ്ടാക്കിയത്. ഹോര്‍കയുടെ ഭര്‍ത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹോര്‍കയോട് ക്വാറന്റീനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കും രോഗം പിടിപെടണമെന്ന ഉദ്ദേശ്യത്തോടെ ഹോര്‍ക ഇവര്‍ക്കൊപ്പം കഴിയുകയായിരുന്നു. പിന്നാലെ…
Read Moreനടിയെ ആക്രമിച്ച കേസ്; അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കും; തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്നു വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്നു തീരുമാനിക്കും. വിചാരണക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്. ദിലീപിന്റെ ഹര്ജിയുംപരിഗണിക്കും അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ ആക്രമിക്കു ന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതും ഇന്നു പരിഗണിക്കും. സുനിയുടെ അമ്മയുടെ മൊഴിയെടുത്തേക്കുംപള്സര് സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് ആലുവ കോടതിയില്‍ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മജിസ്ട്രേറ്റിന് കോവിഡ് ബാധിച്ചതിനാല്‍ മാറ്റിവക്കുകയായിരുന്നു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടും കേസിന്റെ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം…
Read Moreവാട്സാപ്പ് വഴി മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ അയച്ചു ! 26കാരിയ്ക്ക് മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാനില്‍ വധശിക്ഷ…
മതനിന്ദ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ 26കാരിയായ മുസ്ലിം വനിതയ്ക്ക് വധശിക്ഷ. പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം വാട്സാപ്പ് വഴി അയച്ചു നല്‍കിയതിനും വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതിനുമാണ് കോടതി വധശിക്ഷ വിധിച്ചത്. 2020 മെയ് മാസത്തിലാണ് അനീഖാ അതീഖ് എന്ന 26കാരിയെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. അനീഖ ആദ്യം ഈ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട പുരുഷ സുഹൃത്ത് ഉടന്‍ തന്നെ ഇത് വാട്സാപ്പ് സ്റ്റാറ്റസില്‍ നിന്നും എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാത്രമല്ല ഈ ചിത്രം ഉടന്‍ തന്നെ അനീഖ ഉടന്‍ ആ സുഹൃത്തിന് അയച്ചു നല്‍കിയതായും കോടതി നിരീക്ഷിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ മതനിന്ദ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുള്ളതാണ്. റാവല്‍ പിണ്ടിയിലെ കോടതിയാണ് അനീഖയ്ക്ക് വധശിക്ഷ വിധിച്ചത്.20 വര്‍ഷത്തെ ജയില്‍…
Read Moreസിംഗപ്പൂര്‍ ജനത ഒരുമിച്ചപ്പോള്‍ പിരിഞ്ഞത് 16 കോടി രൂപ ! ഇന്ത്യന്‍ വംശജനായ രണ്ടു വയസുകാരന് ചലനശേഷി തിരിച്ചു കിട്ടിയതിങ്ങനെ…
സിംഗപ്പൂര്‍ ജനതയുടെ കാരുണ്യത്തില്‍ രണ്ടു വയസുകാരന് ജീവിതത്തിലേക്ക് മടക്കം. സിംഗപ്പൂരില്‍ അപൂര്‍വ്വമായ ന്യൂറോ മസ്കുലാര്‍ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജനായ കുഞ്ഞിനാണ് സിംഗപ്പൂര്‍ ജനതയുടെ നല്ല മനസ്സ് തുണയായത്. തിരികെ ജീവിതത്തിലേക്ക്. 16 കോടി രൂപ വിലമതിക്കുന്ന മരുന്ന് നല്‍കിയതോടെ രണ്ട് വയസുകാരനായ ദേവ്ദാന് ദേവരാജിന് നടക്കാനുള്ള ശേഷി തിരിച്ചുകിട്ടി. സിംഗപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് ദേവ്ദാന് നടക്കാനായത്. കുട്ടിയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ ഏകദേശം 30 ലക്ഷത്തോളം സിംഗപ്പൂര്‍ ഡോളറാണ് (16.68 കോടി രൂപ) ധനസഹായമായി ലഭിച്ചത്. ഇന്ത്യന്‍ വംശജനായ ദേവ് ദേവ്രാജിന്റെയും ചൈനീസ് വംശജയായ ഷു വെന്‍ ദേവ്രാജിന്റെയും ഏക മകനാണ് ദേവ്ദാന്. ഒരു വയസ് പ്രായമുള്ളപ്പോയാണ് കുട്ടിക്ക് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം കണ്ടെത്തുന്നത്. ചികിത്സ നല്‍കിയില്ലെങ്കില്‍ കാലക്രമേണ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ…
Read Moreമലയാളിയുടെ ആരോഗ്യം സുരക്ഷിതമോ? ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്ന മലയാളി!
കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് ഈയടുത്ത കാലത്തെ ഒരു പഠനം സ്ഥിരീകരിക്കുന്നു. 2011-ൽ 60 ലക്ഷം വാഹനങ്ങളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 1.56 കോടി വിവിധതരം വാഹനങ്ങളുണ്ട്. വാഹനങ്ങൾ വഴിക്കുള്ള അന്തരീക്ഷ മലിനീകരണമാണ് പ്രധാന പ്രശ്നം. കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബൺ, സൾഫർ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, സൂക്ഷ്മ പൊടിപടലങ്ങൾ ഇവവഴി, ശ്വസിക്കുന്ന വായു വിഷപങ്കിലം. അന്തരീക്ഷ മലിനീകരണത്തെപ്പറ്റി ഇന്റർനാഷണൽ റിസേർച്ച് ജേർണൽ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളിയുടെ റിപ്പോർട്ട് ഏവരേയും ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. മാരകരോഗങ്ങൾക്കു പിന്നിൽ2012-ൽ ഒരു കിലോമീറ്ററിനുള്ളിൽ 865 ഗ്രാം കാർബൺ മോണോക്സൈഡ്, 2018-ൽ അത് 1727 ഗ്രാമായി. 2030-ൽ 3200 ഗ്രാമായും 2040-ൽ 4400 ഗ്രാമായും വർധിക്കും. ഇതേരീതിയിൽ മറ്റു വാതകങ്ങളിലും വിനാശകരമായ വർധനയുണ്ടാകും. ഹൃദ്രോഗം, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ടാകുന്നതിനുപിന്നിൽ വായു…
Read Moreകോവിഡിന്റെ മറവിൽ നടന്ന അഴിമതി; മഹാമാരിയേക്കാൾ വലിയ ദുരന്തമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: കോവിഡ് പ്രതിരോധ വസ്തുക്കൾ വാങ്ങിക്കുന്നതിന്റെ മറവിൽ ഏതാനും രാഷ്ട്രീയ നേതാക്കളും ഒരു സംഘം കുപ്രസിദ്ധ ഉദ്യോഗസ്ഥരും നടത്തിയ അഴിമതി കൊള്ള പൊതുസമൂഹത്തിൽ ചർച്ചയായില്ലെന്നത് മഹാമാരിയേക്കാൾ വലിയ ദുരന്തമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 550 രൂപയുള്ള പിപിഇ കിറ്റ് 1550 രൂപയ്ക്ക് വാങ്ങിയതും ഇടപാടുകൾ പലതും ടെൻഡർ വിളിക്കാതെ മുൻകൂർ പണം നൽകി നടത്തിയതും വലിയ അഴിമതി നടത്താനാണ്. കൈയുറകൾ ഇറക്കുമതി നടത്തിയതിലും ക്രമക്കേടുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മെഡിക്കൽ സപ്ലൈ കോർപറേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ ലാപ്പ് ടോപ്പിൽ സൂക്ഷിച്ചതും കംപ്യൂട്ടർ നെറ്റ് വർക്കിൽ ഇടപാട് സംബന്ധമായ വിവരങ്ങൾ ലഭ്യമല്ലെന്നതും ഞെട്ടിപ്പിക്കുന്ന സത്യമാണ്. ഏതാണ്ട് 3000 ഇ- ഫയലുകൾ നശിപ്പിക്കപ്പെട്ടെന്നതും വലിയ അഴിമതികൾ പുറത്തു വരാതിരിക്കാനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോളറക്കാലത്തെ പ്രണയമല്ല, കോവിഡ്കാലത്തെ കൊള്ള എന്ന തലക്കെട്ടോടെയുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളി…
Read Moreകുട്ടികൾക്കുള്ള വാക്സിൻ രജിസ്റ്റർ ചെയ്തു; വാക്സിൻ ലഭിക്കാതെ സർട്ടിഫിക്കറ്റ് നൽകിയതായി ആരോപണം
(തിരുവനന്തപുരം): കുട്ടികൾക്കായുള്ള വാക്സിന് രജിസ്റ്റർ ചെയ്ത് കാത്തിരുന്ന സ്കൂൾ വിദ്യാർഥിനിക്ക് വാക്സിൻ എടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയുമായി മാതാപിതാക്കൾ. ആ ശ്രീവരാഹം സ്വദേശി തങ്കരാജിന്റെ മകൾക്കാണ് ഓൺലൈനിൽ സർട്ടിഫിക്കറ്റ് ലഭിച്ചത്.കഴിഞ്ഞ ജനുവരി ഏഴിനാണ് കുട്ടികൾക്കുള്ള വാക്സിനുവേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്തത്. ഫോർട്ട് സ്കൂളിലെ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിൽ വാക്സിൻ എടുക്കാൻ ചെന്നപ്പോഴാണ് വാക്സിൻ നേരത്തെതന്നെ എടുത്തതായുള്ള സർട്ടിഫിക്കറ്റ് ഓൺലൈനിൽ കാണുന്നതായി സ്കൂൾ അധികൃതരിൽ നിന്നും മനസ്സിലാകുന്നത്. തുടർന്ന് ആരോഗ്യവകുപ്പിൽ അന്വേഷിക്കാൻ ഇവർ അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ഓൺലൈനിൽ സർട്ടിഫിക്കറ്റ് ലഭിച്ചതായി മനസ്സിലാകുകയും പുതിയൊരു മൊബൈൽ നമ്പറിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ആയിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്. വാക്സിനു വേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ജനുവരി 7 എന്ന തീയതി തന്നെയാണ്, കുട്ടിക്ക് ലഭിച്ച സർട്ടിഫിക്കറ്റിൽ വാക്സിൻ എടുത്തതായി കാണിച്ചിരിക്കുന്ന തീയതിയും.…
Read Moreകിറുക്കൻ നക്കും, ബ്ലോക്കാകും! കൺമുന്നിൽ ശ്വാസം കിട്ടാതെ ഷാൻ പിടഞ്ഞിട്ടും അവർക്ക് മനസലിവുണ്ടായില്ല; പ്രതികൾ അഞ്ചു പേരും റിമാൻഡിൽ
കോട്ടയം: ക്രൂരമായ മർദ്ദനത്തിനിടെ ബോധം മറഞ്ഞു താഴെ വീണ ഷാൻ പലതവണ മരണ വെപ്രാളത്തിൽ ശ്വാസം വലിച്ചു. കൊടും പീഡനത്തിനിടയിൽ പലതവണ ജീവനുവേണ്ടി വെപ്രാളപ്പെട്ടതിനു ശേഷമാണ് ഷാൻ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ഗുണ്ടാ സംഘം കൊലപ്പെടുത്തിയ ഷാനിനെ മർദ്ദനത്തിനൊടുവിൽ ആശുപത്രിയിലാക്കുന്ന കാര്യത്തിൽ ഗുണ്ടാ സംഘത്തിലെ ആളുകൾ തമ്മിൽ കശപിശയുണ്ടായി. ബോധം മറഞ്ഞു വീണു മരണവെപ്രാളത്തിൽ ഷാൻ ശ്വാസം വലിക്കുന്നതു കണ്ടതോടെയാണ് ഗുണ്ടാതലവൻ ജോമോന്റെ സംഘത്തിലുണ്ടായിരുന്ന കിരണും സുധീഷും ഷാനിനെ ആശുപത്രിയിലാക്കാമെന്നു പറഞ്ഞത്. രാത്രിയിൽ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മീനടം സ്വദേശി ബിനുവിനെ സുഹൃത്തായ ജോമോൻ ഓട്ടം വിളിച്ചു. ലുധീഷും കിരണും സുധീഷും ജോമോനൊപ്പം ഓട്ടോയിൽ കയറി മദ്യപിച്ചു. ഇതിനിടെയാണ് ലുധീഷിനെ സൂര്യൻ മർദിച്ച വിഷയം ചർച്ചയാകുന്നത്. സൂര്യനെ ഷാൻ വഴി പിടികൂടാനായി തട്ടിക്കൊണ്ടു പോകുകയും മർദ്ദിക്കുകയായിരുന്നു. ചതുപ്പിലിരുന്നു മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തു. ജോമോന്റെ…
Read Moreവണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും കോവിഡ്; കർശന നിയന്ത്രണങ്ങൾ; രോഗികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് സൂപ്രണ്ട്
അമ്പലപ്പുഴ: വണ്ടാനംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.മെഡിക്കൽ കോളജാശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിയന്ത്രണം കടുപ്പിച്ചു. ഇന്നലെ നടന്ന വകുപ്പ് തലവൻമാരുടെയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഡോക്ടർമാർക്കു കോവിഡ്ആറു ഡോക്ടർമാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടാതെചില ജീവനക്കാര്‍ക്കും എയ്ഡ് പോസ്റ്റിലെ ഒരു പോലീസുകാരനു കൊവിഡ് സ്ഥിതീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഏതാനും ദിവസങ്ങ ളായായി കൊവിഡ് വാർഡിൽ രോഗികളുടെ എണ്ണംകൂടിയിരിക്കുകയാണ് . രണ്ടുദിവസങ്ങളായി രോഗികളുടെ വരവിൽ കുത്തനെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്. ഗുരുത ലക്ഷണങ്ങളുള്ള സി കാറ്റഗറി രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനാണ് സർക്കാർ നിർദേശമുള്ളതെങ്കിലും ഗുരുതരാവസ്ഥയിലല്ലാത്ത ബി കാറ്റഗറിക്കാർ എത്തുന്നത് ആശങ്ക യുളവാക്കുകയാണ് ഇത്തരക്കാരെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലോ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറുകളിലോ ആണു പ്രവേശിപ്പിക്കേണ്ടത്. മെഡിക്കൽ കോ ളേജിൽ ക്രമാതീതമായി രോഗി കളെത്തിയാൽ ഗുരുതരാവസ്ഥ യിലുള്ളവർക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാത്ത സാഹചര്യമുണ്ടാകും.…
Read More