കൊച്ചി: ബാങ്ക് എടിഎം മെഷീനുകളില്‍ കൃത്രിമം കാട്ടി പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യന്‍ സംഘത്തെ കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന് ആല്‍വാര്‍ സ്വദേശികളായ ആഷിഫ് അലി സര്‍ദാരി (26), ഷാഹിദ് ഖാന് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 25, 26 തീയതികളില്‍ ഇടപ്പള്ളി, പോണേക്കര ഭാഗങ്ങളിലുള്ള എസ്ബിഐ എടിഎമ്മുകളില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനിടെയാണ് അറസ്റ്റ്. രണ്ടോ മൂന്നോ പേരുള്ള സംഘങ്ങളായി എടിഎം കൗണ്ടറുകളിലെത്തി മെഷീനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് സംഘത്തിന്റെ തട്ടിപ്പ്. വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചശേഷം ബാങ്കുമായി ഇ-മെയില്‍ വഴി പരാതിപ്പെട്ട് പണം തിരിച്ച് അക്കൗണ്ടില്‍ വരുത്തുന്നതാണ് ഇവരുടെ രീതി. കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍നിന്ന് പ്രതികള്‍ ഈവിധം പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു.…
Read MoreDay: January 20, 2022
ആരാണ് ആ സ്ത്രീ ? സ്കൂൾ വിദ്യാർഥിനിയെ തട്ടിയെടുക്കാൻ ശ്രമം; സ്കൂളിലെ ആയയാണെന്നു പറഞ്ഞ് ഫോൺ വിളിച്ച യുവതിയെ തേടി പോലീസ്
പിറവം: പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പിറവത്തെ സ്കൂളിൽ പഠിക്കുന്ന രാമമംഗലം സ്വദേശിനിയെ കടത്തിക്കൊണ്ടുപോകാനായിരുന്നു ശ്രമം. സ്കൂളിലെ ആയയാണെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഒരു സ്ത്രീ കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. സ്കൂൾ ബസ് വരില്ലെന്നും പകരം ഓട്ടോറിക്ഷ അയയ്ക്കാമെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഓട്ടോറിക്ഷയിൽ ഒരു സ്ത്രീ വീടിന് മുന്നിലെത്തി. ഇതിനു തൊട്ടുമുമ്പ് സ്കൂൾ ബസ് എത്തുകയും കുട്ടി അതിൽ കയറിപ്പോകുകയും ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ സത്രീ ഓട്ടോറിക്ഷയിൽതന്നെ തിരിച്ചുപോയി. സംശയം തോന്നിയ വീട്ടുകാർ രാമമംഗലം പോലീസിൽ പരാതി നൽകി. സ്ത്രീ വന്ന ഓട്ടോറിക്ഷ രാമമംഗലം കടവ് ഭാഗത്തുള്ള സ്റ്റാൻഡിൽ ഓടുന്നതാണെന്ന് കണ്ടെത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സ്ത്രീയെക്കുറിച്ച് അറിയില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. ഫോൺ നമ്പർ പിന്തുടർന്നു സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read Moreഅമിതലാഭവും കുടിയൻമാരുടെ സന്തോഷവും കാണാം..! കർശന നിയന്ത്രണങ്ങൾക്കു മുന്നേ മുൻകരുതലെടുത്ത് മറിച്ച് വിൽപനക്കാരും കുടിയൻമാരും; ബിവറേജസ് ഔട്ട് ലെറ്റുകളിൽ വൻ തിരക്ക്
ഡൊമനിക് ജോസഫ് മാന്നാർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുർന്ന് കർശന നിയന്ത്രണങ്ങൾ വരും ദിനങ്ങളിൽ ഉണ്ടാകുമെന്ന വാർത്ത പുറത്ത് വന്നതോടെ ബിവറേജസ് ഔട്ട് ലെറ്റുകളിൽ വൻ തിരക്ക്. നിയന്ത്രണങ്ങൾ ശക്തമായാൽ അത് വിദേശ ചില്ലറ വിൽപ്പന ശാലകളെയും ബാധിക്കുമെന്ന മുൻ വിധിയോടെയാണ് മദ്യപൻമാർ കൂട്ടമായി ഇവിടങ്ങളിലേക്ക് എത്തുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി വൻ തിരക്കാണ് എല്ലാ ഔട്ട് ലെറ്റുകളിലും ഉണ്ടായിരിക്കുന്നത്. കൂടുതൽ സംഭരിക്കാൻ…കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഇരട്ടിയിലധികം തുക നൽകിയാണ് വ്യാജമദ്യങ്ങൾ വരെ ഒരോത്തർ വാങ്ങിയത്.ഒരോയിടങ്ങളിലും ധാരാളം വ്യാജ മദ്യവിൽപ്പന കേന്ദ്രങ്ങളും ഉണ്ടായിരുന്നു. മുൻ കാലങ്ങളിൽ ഉണ്ടായ അനുഭവം ഉണ്ടാകാതിരിക്കുവാനാണ് മുൻ കൂട്ടി ഇഷ്ട ബ്രാൻഡ് വാങ്ങി വയ്ക്കുവാനായി ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ലോക് ഡൗൺ മുന്നിൽ കണ്ട് മദ്യ വിൽപ്പനക്കാരുടെ സംഘവും സജീവമായി രംഗത്തുണ്ട്. ഇവർ പലരെ വിട്ട് വില കുറഞ്ഞ മദ്യം വാങ്ങി…
Read Moreഎട്ടുവയസുകാരിയെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു ! 75കാരന് അറസ്റ്റില്‍…
എട്ടു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പാരിപ്പള്ളി പോലീസ് പിടികൂടി. കല്ലുവാതുക്കല്‍ നടയ്ക്കല്‍ ഉദയഭവനില്‍ ഗോപിനാഥക്കുറുപ്പ്(75) ആണ് പിടിയിലായത്. എട്ടുവയസ്സുകാരി പെണ്‍കുട്ടിയോടു സൗഹൃദം നടിച്ച് കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ പ്രതിയെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകുരുമുളകിന്റെ വിളവെടുപ്പുകാലം; മലയോര മേഖലകളിൽ പുതുപ്രതീക്ഷയേകി തിരക്കിന്റെ നാളുകൾ
വടക്കഞ്ചേരി: കുരുമുളകിന്റെ വിളവെടുപ്പായതോടെ മലയോരമേഖലകളെല്ലാം തിരക്കുകളിലേക്ക് വഴിമാറി. ഇനി ഒന്നുരണ്ട് മാസക്കാലം മുളകു പറിക്കലും ഉണക്കലും വൃത്തിയാക്കലുമായി കുരുമുളകിന്റെ ചൂരിലലിയും, കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ മുളക് ഉത്പാദനം നടക്കുന്ന പാലക്കുഴി ഉൾപ്പെടുന്ന മലന്പ്രദേശങ്ങൾ. കൈയും മെയ്യും മറന്ന് മണ്ണിൽ അധ്വാനിച്ചതിന്റെ വിളവെടുപ്പുകാലമാണിത്. മലയോരത്തു കുരുമുളകുകൊടികളില്ലാത്ത തോട്ടങ്ങളോ വീട്ടുപരിസരങ്ങളോ ഉണ്ടാകില്ല. വിസ്തൃതികളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാമെങ്കിലും എല്ലാവർക്കുമുണ്ടാകും മുളകുകൃഷി. റബർവിലയിലെ ചാഞ്ചാട്ടം മൂലം ഇടവേളയ്ക്കുശേഷം കുരുമുളകിനെയാണ് കർഷകർ ഇപ്പോൾ പ്രിയപ്പെട്ട വിളയാക്കി പരിപാലിക്കുന്നത്. മുളകുവള്ളികളിൽ തിരിയിടുന്നതു മുതൽ വിളവും വിലയുമെല്ലാം കുടിയേറ്റ ഗ്രാമങ്ങളുടെ സാന്പത്തികഭദ്രതയുടെ അളവുകോലാണ്. മുളകിന്റെ വിളവിലോ വിലയിലോ വ്യതിയാനമുണ്ടായാൽ അത് ഓരോ കുടുംബങ്ങളുടെയും ഒരു വർഷത്തെ കുടുംബ ബജറ്റുകളെ സ്വാധീനിക്കും. മക്കളുടെ പഠനം, വിവാഹം, ചികിത്സ, വീടു നിർമാണം, വാഹനം പുതുക്കൽ, നല്ല ഭക്ഷണം തുടങ്ങി എല്ലാം നിയന്ത്രിക്കുന്നത് ഈ കറുത്തപൊന്നിനെ ചുറ്റിപ്പറ്റിയാണ്. ഇക്കുറി ചില…
Read Moreശെൽവൻ പാടും, യാത്രക്കാരുടെ മനം നിറയും! ചലർ കൂടെ മൂളും, ചിലർ താളംപിടിക്കും; കബനിയിൽ നിന്ന് ഒരു വൈറൽ പാട്ട്
സ്വന്തം ലേഖകൻ പുൽപ്പള്ളി: കടത്തുകാരൻ ഓളത്തിന്റെ താളത്തിൽ പാടുന്പോൾ യാത്രക്കാർ അത് കേട്ടിരുന്നുപോകും. ചലർ കൂടെ മൂളും. ചിലർ താളംപിടിക്കും. സംഗീത സത്ക്കാരം കഴിയുന്പോഴേക്കും യാത്ര തീർന്നിരിക്കും. എല്ലാവരുടെയും മനംനിറഞ്ഞാകും യാത്ര അവസാനിക്കുക. കേരള-കർണാടക അതിർത്തിയിലെ കബനീനദിയിൽ ഒരു കടത്തുകരനുണ്ട്. പേര് സെൽവൻ. പെരിക്കല്ലൂർ തോണിക്കടവിലെ പ്രധാന കടത്തുകാരിലൊരാളാണ് സെൽവൻ. തോണിയിൽ യാത്ര ചെയ്യുന്നവരെ പാട്ടുപാടി ആനന്ദിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സെൽവന്റെ പാട്ടുകൾ വൈറലാകുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് അക്കരെ ബൈരക്കുപ്പയിലേക്കുള്ള തോണി സർവീസ് നിലച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ പെരിക്കല്ലൂരിലെത്തുന്ന സന്ദർശകരെ കേരള ഭാഗത്തു കൂടി കബനീനദിയിലൂടെ തോണിയിൽ കൊണ്ടുപോകാറുണ്ട്. ഈ സമയത്താണ് ശെൽവൻ തുഴച്ചിലിനൊപ്പം പാട്ടുപാടി സഞ്ചാരികളെ ആഹ്ലാദിപ്പിക്കുന്നത്. വളരെ ചെറുപ്പം മുതൽ പാട്ടുകളെ ഇഷ്ടപ്പെട്ടിരുന്ന സെൽവൻ സംഗീതമൊന്നും അഭ്യസിച്ചിട്ടില്ല. എന്നാൽ ആരും കേട്ടിരുന്നുപോകുന്ന വിധത്തിൽ ഇന്പമായി സെൽവൻ പാടും. മണൽ വാരലായിരുന്നു ആദ്യം…
Read Moreഉത്സവാഘോഷങ്ങൾക്കു മേൽ കോവിഡിന്റെ ദ്രുതതാളം; ജീവിതതാളം പിഴച്ച് ചെണ്ടനിർമാണ തൊഴിലാളികൾ
മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം: ഉത്സവാഘോഷങ്ങൾക്കുമേൽ കോവിഡിന്റെ ദ്രുതതാളം, ചെണ്ടക്കാരനൊപ്പം ചെണ്ട നിർമാണക്കാരന്റെ ജീവിതവും താളപ്പിഴയിലേക്ക്. മുൻവർഷങ്ങളിൽ ഉത്സവങ്ങളും പൂരങ്ങളും മുടങ്ങിയതിന്റെ സങ്കീർണത ചെണ്ടക്കാരനെക്കാളും പ്രതിസന്ധിയിലാക്കിയതു ചെണ്ട നിർമാതാക്കളെയായിരുന്നു. ഇത്തവണയും അവസ്ഥയ്ക്കു മാറ്റമില്ലെന്ന തിരിച്ചറിവ് ഇവർക്കു കിട്ടിക്കഴിഞ്ഞു. നല്ല തോൽ കിട്ടാനില്ലാത്തതും ചെണ്ടവാങ്ങാൻ ആളില്ലാതായതും ചെണ്ടനിർമാണ മേഖലയിൽ താളപ്പിഴകളുണ്ടാക്കിയിരിക്കുകയാണ്. ഗുണനിലവാരമുള്ള തോലിന്റെ ലഭ്യതക്കുറവ് ചെണ്ട, തകിൽ, തിമില എന്നിവയുടെ നിർമാണങ്ങളേയും പ്രതിസന്ധിയിലാക്കി. കന്നുകാലികളുടെ വരവുണ്ടങ്കിലും ചെണ്ടയടക്കമുള്ളവയ്ക്ക് ആവശ്യക്കാർ കുറഞ്ഞതാണ് ഇതിനു കാരണം. ഏറ്റവും കൂടുതൽ ചെണ്ട ഉണ്ടാക്കുന്ന ലക്കിടി മംഗലം മൂന്നുണ്ണിപ്പറന്പിൽ വേലായുധന്റെ ആലയിൽ നിർമാണം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. മുന്‍പ് മികച്ച തോൽ തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നല്ലതു കിട്ടാനില്ല. നല്ല തോൽ കിട്ടിയാൽതന്നെ ചെണ്ടയ്ക്ക് ആവശ്യക്കാരുമില്ല. നേരത്തെ കോവിഡ് ഭീഷണിയിൽ കന്നുകാലികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ മികച്ച തോൽ കിട്ടാതായതോടെ ഏറ്റെടുത്ത ഓർഡറുകൾ പോലും പൂർത്തിയാക്കി നല്കാൻ…
Read Moreകുരങ്ങുകൾ കൂട്ടമായി ചത്ത നിലയില്‍! വനം വകുപ്പിന്റെ പ്രാഥമിക നിഗമനം ശരിയോ ?
അഞ്ചല്‍ : കുരങ്ങുകൾ കൂട്ടമായി ചത്ത നിലയില്‍. വനം വകുപ്പ് അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന ആനക്കുളം ഭാഗത്താണ് കുരങ്ങുകളെ കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തിയത്. ആനക്കുളം കുടുക്കത്ത്പാറ ഇക്കോ ടൂറിസത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ രണ്ട് പുരയിടങ്ങളിലായി 9 കുരങ്ങുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജുവിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ മൃതദേഹം വനം വകുപ്പില്‍ നിന്നുള്ള വെറ്ററിനറി സര്‍ജന്റെ സഹായത്തോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറവ് ചെയ്തു. വൈദ്യുതാഘാതമേറ്റതാണ് കുരങ്ങുകള്‍ കൂട്ടമായി ചാകാന്‍ ഇടയാക്കിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്കായി ഇവയുടെ സാമ്പിളുകള്‍ പാലോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അതേസമയം വന്യമൃഗ വേട്ടയ്ക്കായി ഒരുക്കിയ…
Read Moreതൃശൂരില്‍ നടന്നത് സദാചാര ഗുണ്ടായിസമോ ? മര്‍ദ്ദനമേറ്റതിനെക്കുറിച്ചും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെക്കുറിച്ചും യുവാവിന് പറയാനുള്ളത്…
കോളജ് വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂരമര്‍ദനം. തൃശൂരിലെ ചേതന കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദനമേറ്റത്. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് യാത്ര ചെയ്തത് ചോദ്യം ചെയ്തായിരുന്നു മര്‍ദനമെന്ന് അമല്‍ പ്രതികരിച്ചു. മര്‍ദനത്തിനിടെ വസ്ത്രധാരണത്തെക്കുറിച്ചും പരാമര്‍ശിച്ചതായി വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ബൈക്കില്‍ നിന്ന് വീണ പെണ്‍കുട്ടിയെ സഹായിക്കാതെ നാട്ടുകാരില്‍ ചിലര്‍ പാഞ്ഞടുക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് അമല്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ നിലത്തേക്ക് തള്ളി ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. നിങ്ങള്‍ക്ക് തോന്നിയതുപോലെ സമൂഹത്തില്‍ നടക്കാനാകില്ലെന്ന് ആക്രോശിച്ചാണ് അക്രമി സംഘം മര്‍ദിച്ചതെന്ന് അമല്‍ പറയുന്നു. താന്‍ ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതിലും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും ഇവരെന്തിന് ഇടപെടണമെന്ന് മര്‍ദനത്തിനുശേഷം അമല്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ചോദിച്ചു. എന്നാല്‍ അമല്‍ നാട്ടുകാരില്‍ ചിലരെ…
Read Moreമദ്യം തലയ്ക്ക് പിടിച്ചപ്പോൾ ബാറിലിരുന്ന യുവാവിന്റെ തല അടിച്ചു പൊളിച്ചു; എറണാകുളത്തേക്ക് മുങ്ങിയ പ്രതികളെ പൊക്കി പോലീസ്
ആളൂർ: ബാറിലുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിലായി. കൊന്പൊടിഞ്ഞാമാക്കൽ വരദനാട് സ്വദേശി തേവലപ്പിള്ളി വീട്ടിൽ ഡെയ്സൻ (25), പുത്തൻചിറ മൂരിക്കാട് സ്വദേശി പടത്തുരുത്തി വീട്ടിൽ മെബിൻ (33) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയുടെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസിന്റെയും നേതൃത്വത്തിൽ ആളൂർ എസ്ഐ കെ.എസ്. സുബിന്ത് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്കു കുഴിക്കാട്ടുശേരിയിലെ ബാറിൽവച്ചുണ്ടായ തർക്കത്തെതുടർന്നുള്ള അടിപിടിയിലാണ് വെളയനാട് സ്വദേശി രജീഷിനു തലയ്ക്കു മാരകമായി മുറിവേറ്റത്. ഇയാൾ ചികിത്സയിലാണ്. സംഭവശേഷം എറണാകുളത്തേക്കു കടന്നെങ്കിലും രണ്ടു പ്രതികളെയും മണിക്കൂറുകൾക്കകം അന്വേഷണ സംഘം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. തിങ്കളാഴ്ച ബാറിൽ മദ്യത്തിന്റെ പണം കൊടുക്കുന്നതുസംബന്ധിച്ച് രജീഷും മെബിനും തമ്മിലുള്ള തർക്കത്തിൽ ഡെയ്സൻ ഇടപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് രോഷാകുലനായ ഡെവിൻ കുടി വെള്ളം വയ്ക്കുന്ന സ്റ്റീൽ ജഗ്…
Read More