കറുകച്ചാൽ: കഴിഞ്ഞ 50 വർഷമായി ചന്പക്കര സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വിദ്യാർഥികൾക്കു ഭക്ഷണം പാചകം ചെയ്തു നല്കിയ പാചകത്തൊഴിലാളി അന്നമ്മ സ്കൂളിന്റെ പടിയിറങ്ങി. മാന്തുരുത്തി കടുപ്പിൽ അന്നമ്മ ഉലഹന്നാൻ 90-ാം വയസിലാണ് ജോലിയിൽനിന്നും വിരമിച്ചത്. ഇത്രയും നാൾ ഭക്ഷണം പാചകം ചെയ്തു നല്കിയ അന്നമ്മയ്ക്കു വിരമിക്കൽ ദിവസം വിദ്യാർഥികൾ ചേർന്നു ചോറ് വിളന്പി നൽകിയാണ് യാത്രയാക്കിയത്. മൂന്ന് തലമുറയിലെ വിദ്യാർഥികൾക്ക് ഉപ്പുമാവ്, കഞ്ഞി-പയർ, ചോറും കറികളുമാണ് അന്നമ്മ പാചകം ചെയ്തു നല്‍കിയത്. യാത്രയപ്പ് സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാപ്പറന്പിൽ, ചങ്ങനാശേരി എസ്ബി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഫാ. റോജി വല്ലയിൽ, ഹെഡ്മാസ്റ്റർ മനോജ് ജോസഫ്, പിടിഎ പ്രസിഡന്റ് ബി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.
Read MoreDay: January 20, 2022
തലയോലപ്പറമ്പിലെ വീടിന്റെ ടെറസിൽ പുലർച്ചെ 1.30നു നൈറ്റി ധരിച്ച് ഒരാൾ ! പാലായിലെ വീട്ടിലിരുന്ന് യുവതി മൊബൈലിൽ കണ്ടു; പോലീസ് പൊക്കി
തലയോലപ്പറന്പ്: വീടിന്റെ ടെറസിൽ രാത്രി മോഷ്ടാവ് നിൽക്കുന്ന വിവരം യുവതി ഫോണിൽ പോലീസിനെ അറിയിച്ചു. അവസരത്തിനൊത്തുയർന്ന പോലീസ് മിനിട്ടുകൾക്കകം മോഷ്ടാവിനെ സാഹസികമായി പിടികൂടി. വൈക്കം വെള്ളൂർ സ്റ്റേഷൻ പരിധിയിലെ കീഴൂർ പ്ലാംചുവട് ഭാഗത്ത് വിമുക്ത ഭടനായ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ കീഴൂർ സ്വദേശിയും ഇപ്പോൾ ആലപ്പുഴ എരമല്ലൂരിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസ (32 ) നെയാണ് പിടികൂടിയത്. തലയോലപറന്പ്, വെള്ളൂർ എസ്ഐമാരായ ജയ്മോൻ, കെ.സജി, സിപിഒമാരായ വിപിൻ, പി.എസ്. രാജീവ്, ബാബു, ഹോം ഗാർഡുമാരായ ബിജുമോൻ, സജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ പുലർച്ചെ 1.30നു വീടിന്റെ ടെറസിൽ നൈറ്റി ധരിച്ച് ഒരാൾ നിൽക്കുന്നത് പാലായിലെ വീട്ടിലിരുന്ന് സിനിമ കാണുന്നതിനിടെ മാത്യുവിന്റെ മകൾ സോണിയയാണ് യാദൃശ്ചികമായി മൊബൈലിൽ കണ്ടത്. വീട്ടിലെ സിസിടിവി…
Read Moreഒന്നര ലക്ഷം വാങ്ങിയ തുകയ്ക്ക് പലിശ അടച്ചത് മൂന്ന് ലക്ഷത്തിന് മുകളിൽ; പലിശ മുടങ്ങിയതിനു വധഭീഷണി; ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ
ചേലക്കര: പലിശ മുടങ്ങിയതിനു വധഭീഷണി മുഴക്കിയ ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ. പുലാക്കോട് ചെമ്മങ്ങാട്ട് കുന്നത്ത് അനിൽകുമാർ (44) ആണ് അറസ്റ്റിലായത്. പുലാക്കോട് സ്വദേശി വിനോദിന്റെ പരാതിയെ തുടർന്നാണ് ചേലക്കര സിഐ ഇ. ബാലകൃഷ്ണൻ ഇയാളെ അറസ്റ്റ് ചെയ്തത്. അനിൽകുമാറിന്റെ വീട്ടിൽനിന്നും മൂന്ന് ആധാരങ്ങളും രണ്ട് ചെക്ക് ലീഫുകളും പിടിച്ചെടുത്തു. രണ്ടു വർഷം മുൻപാണ് വിനോദ് അനിൽകുമാറിന്റെ പക്കൽ നിന്നും ഒന്നര ലക്ഷം രൂപ പത്തുശതമാനം പലിശയ്ക്ക് വാങ്ങിയത്. പിന്നീട് മുടങ്ങിയ പലിശയും ചേർത്തു മൂന്നരലക്ഷം രൂപയായി. ഇതിനു മാസം മുപ്പത്തയ്യായിരം വച്ച് പലിശയിനത്തിൽ വിനോദ് ലക്ഷങ്ങൾ അനിൽകുമാറിനു കൊടുത്തിരുന്നു. രണ്ടു മാസത്തെ പലിശ മുടങ്ങിയപ്പോഴാണ് അനിൽകുമാർ വധഭീഷണി മുഴക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്ഡ് ചെയ്തു.
Read Moreഅനാഥത്വത്തിൽ നിന്നും സ്നേഹത്തണലിലേക്ക് കൂടുകൂട്ടിയ ഒന്നര വയസുകാരന്റെ മരണവാർത്ത നാടിനെ കണ്ണീരിലാഴ്ത്തി! നൊമ്പരമായി ഇവാൻ
കാഞ്ഞിരപ്പള്ളി: അനാഥത്വത്തിൽ നിന്നും സ്നേഹത്തണലിലേക്ക് കൂടുകൂട്ടിയ ഒന്നര വയസുകാരൻ ഇവാന്റെ മരണവാർത്ത നാടിനെ കണ്ണീരിലാഴ്ത്തി. മണിമല പൂവത്തോലി തുങ്കുഴി ജിജോ-മഞ്ജു ദമ്പതികളുടെ മകൻ ഇവാനാണ് (ഒന്നര) വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേ ഇന്നലെ മരണമടഞ്ഞത്. ഇവാന്റെ മരണവാർത്ത ബന്ധുക്കളും പ്രിയപ്പെട്ടവരും ഞെട്ടലോടയാണ് ഉൾക്കൊണ്ടത്. ജിജോയ്ക്കും മഞ്ജുവിനും കുട്ടികൾ ഇല്ലാത്തതിനെത്തുടർന്ന് ഒരു വർഷം മുമ്പ് ദത്തെടുത്ത കുട്ടിയാണ് ഇവാൻ. ജിജോയുടെ പൂവത്തോലിയിൽ പണിത പുതിയ വീടിന്റെ പാൽകാച്ചൽകർമം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. പുതിയ വീടിന് ഇവാൻ എന്നായിരുന്നു പേരിട്ടിരുന്നത്. ജിജോ-മഞ്ജു ദമ്പതികൾക്ക് നിറമുള്ള സ്വപനങ്ങൾ നൽകി, കുടുംബത്തിന്റെ തണലിൽ സ്നേഹം അനുഭവിച്ചു വളർന്നു വരികെയാണ് ഇവാന്റെ വിയോഗം. ജിജോയും കുടുംബവും അർത്തുങ്കൽ പള്ളിയിൽ പോയി വരുന്നവഴി കുമരകം കവണാറ്റിൻകരയ്ക്കു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ജിജോ (46), അമ്മ മഞ്ജു (45), മുത്തശി…
Read Moreആശുപത്രിയില്‍ കോവിഡ് പരിശോധന കുറച്ചു; സ്വകാര്യ ലാബുകാർക്ക് ചാകര; പരിശോധനയ്ക്ക് ലാബ് വാങ്ങുന്നതുക ഞെട്ടിക്കുന്നത്
നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധനയുടെ എണ്ണം കുറച്ചു. ആശുപത്രിയില്‍ പരിശോധന കുറഞ്ഞതോടെ സമീപത്തെ സ്വകാര്യലാബുകള്‍ക്ക് ചാകരയാണ്. ആശുപത്രിയില്‍ സൗജന്യമായി ചെയ്തിരുന്ന പരിശോധനയ്ക്ക് ലാബുകളില്‍ 500രൂപയാണ് ഈടാക്കുന്നത്. ബുധനാഴ്ച 120പേരെ മാത്രമാണ് ആശുപത്രിയില്‍ പരിശോധിച്ചത്. ആര്‍ടിപിസിആർ പരിശോധനാ കിറ്റ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കാത്തതാണ് പരിശോധന കുറയ്ക്കാന്‍ കാരണം. ആര്‍ടിപിസിആര്‍ പരിശോധന കുറച്ച് പകരം ആന്റിജന്‍ പരിശോധന കൂട്ടുകയെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശമാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ഇത് സ്വകാര്യലാബുകള്‍ക്ക് നേട്ടമായി. ഉച്ചയോടെ നെടുമങ്ങാട്ടെ സ്വകാര്യലാബുകളുടെ മുന്നിലെ തിരക്ക് അനിയന്ത്രിതമായി. പല ലാബുകളിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടായിരുന്നില്ല. പരിശോധനയ്ക്കെത്തുന്നവര്‍ക്ക് രജിസ്റ്റര്‍ ബുക്കും, സാനിറ്റൈസറും ഇല്ലാത്ത ലാബുകളും ഇകൂട്ടത്തിലുണ്ട്. ആര്‍ടിപിആര്‍ പരിശോധനകളുടെ മറവില്‍ സ്വകാര്യ ലാബുകളെ സഹായിക്കുന്ന നടപടിയാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്.
Read Moreസ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള വഴക്ക്! വിദ്യാർഥികളിൽ ഒരാളുടെ അമ്മ സ്കൂളിൽ കയറി മറ്റേ കുട്ടിയെ തല്ലി; കാഞ്ഞാറില്‍ പിന്നെ നടന്നത്…
കാഞ്ഞാർ: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള വഴക്കിൽ രക്ഷിതാവ് ഇടപെട്ടത് സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥികളിൽ ഒരാളുടെ അമ്മ സ്കൂളിൽ കയറി മറ്റേ കുട്ടിയെ തല്ലിയതാണ് പ്രശ്നം വഷളാക്കിയത്. തടസംപിടിക്കാനെത്തിയ സ്കൂളിലെ ജീവനക്കാരനെയും കൈയേറ്റം ചെയ്തതായി ആക്ഷേപമുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ കുട്ടിയെ അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അറക്കുളം പഞ്ചായത്തിലെ പിന്നാക്ക മേഖലയിലെ ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ഹോസ്റ്റലിൽ താമസിക്കുന്ന ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടികൾ തമ്മിലാണ് കഴിഞ്ഞദിവസം വാക്കേറ്റമുണ്ടായത്. ഒരാൾ ചക്കിക്കാവ് സ്വദേശിയും മറ്റേ കുട്ടി മൂന്നാർ സ്വദേശിയാണ്. ഇരുവരും തമ്മിലുള്ള വഴക്ക് ഹെഡ്മിസ്ട്രസ് കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചു. ചക്കിക്കാവിലുള്ള കുട്ടിയുടെ അമ്മയാണ് ഇന്നലെ രാവിലെ സ്കൂളിലെത്തി ക്ലാസ് റൂമിൽ കയറി മൂന്നാർ സ്വദേശിയായ വിദ്യാർഥിയെ തല്ലിയത്. ഇതോടെ ഹെഡ്മിസ്ട്രസ് അവരെ സ്കൂളിനു പുറത്താക്കി. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ…
Read Moreപോലീസിൽ നിന്നേറ്റ ക്രൂരതയും അപമാനവും സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം; വിഴിഞ്ഞത്തെ ദമ്പതികൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് സതീശൻ
വിഴിഞ്ഞം: വളർത്തു മകൾ കൊല്ലപ്പെട്ട കേസിൽ കോവളം മുട്ടയ്ക്കാട് ചരുവിള വീട്ടിൽ ആനന്ദൻ ചെട്ടിയാരോടും ഭാര്യ ഗീതയോടും കോവളം പോലീസ് കാട്ടിയ ക്രൂരത കാരണം കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയാണെന്നും പോലീസിന് ഗുണ്ടാ മനോഭാവമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ പുതിയ കാലത്തും ഏറ്റവും അപരിഷ്കൃതമായ കേസന്വേഷണമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ 11 മണിയോടെ എം. വിൻസെന്റ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവർക്കൊപ്പം മുട്ടയ്ക്കാട്ടെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവിനോട് തങ്ങൾക്ക് പോലീസിൽ നിന്നേറ്റ ക്രൂര പീഢനങ്ങളും അതു വഴി നാട്ടുകാരിൽ നിന്നേറ്റ അപമാനവും അവഹേളനവും ദമ്പതികൾ വിശദീകരിച്ചു. ദമ്പതികളെ ആശ്വസിപ്പിച്ച വി.ഡി.സതീശൻ ഇവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കാൻസർ ബാധിതയായ ഗീതയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വി.ഡി.സതീശൻ…
Read Moreഅർത്തുങ്കൽ വിശേഷം! കപ്പല്‍ ഗ്രോട്ടോ പറയുന്ന ചരിത്രം
ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലേക്കു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എത്തിയതിന്റെ ചരിത്രമാണ് ബസിലിക്ക അങ്കണത്തിലെ കപ്പല്‍ ഗ്രോട്ടോ അടയാളപ്പെടുത്തുന്നത്. മിലാനില്‍ 1600 കാലഘട്ടത്തില്‍ വലിയൊരു പകര്‍ച്ചവ്യാധി പിടിപെട്ട് ഒട്ടേറെപ്പേര്‍ മരിക്കുകയും ഏറെപ്പേര്‍ കഠിന രോഗാവസ്ഥയിലാകുകയും ചെയ്തു. രോഗാവസ്ഥയിലായവരും മറ്റുള്ളവരും പകര്‍ച്ചവ്യാധിയെ അകറ്റാന്‍ വിശുദ്ധ സെബസ്ത്യാനോസിനോട് അപേക്ഷിക്കുകയും ലോകം മുഴുവന്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണം ചെയ്യാമെന്നു നേര്‍ച്ച നേരുകയും ചെയ്തു. തത്ഫലമായി രോഗമുക്തി നേടിയെങ്കിലും ആ നേര്‍ച്ച പിന്നീട് അവര്‍ക്ക് നിറവേറ്റാനായില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പകര്‍ച്ചവ്യാധി വീണ്ടുമെത്തി. അവര്‍ വീണ്ടും അപേക്ഷിക്കുകയും നേര്‍ച്ച നേരുകയും രോഗമുക്തി നേടുകയും ചെയ്തു. നേര്‍ച്ച നിറവേറ്റാന്‍ തിരുസ്വരൂപവുമായി പത്തേമാരിയില്‍ നാവികര്‍ യാത്ര തുടങ്ങി. പത്തേമാരി കടലില്‍ അര്‍ത്തുങ്കല്‍ ഭാഗത്തായപ്പോള് കൊടുങ്കാറ്റുണ്ടായി നാവികര്‍ വിഷമിച്ചു. തിരുസ്വരൂപം അടുത്തുള്ള പള്ളിയില്‍ ഏല്‍പ്പിക്കാന്‍ നാവികര്‍ക്കു ദര്‍ശനമുണ്ടായി. ഇതേസമയം പള്ളിയിലേക്കു മൂല്യമായത് എന്തോ തരാന്‍…
Read Moreവേമ്പനാട്ടു കായലിനു നടുവിൽ നിൽക്കുന്ന ഈ തൂണുകൾ അധികാരികൾ കാണുന്നുണ്ടോ ? വികസനം കടലാസിൽ; ആരുണ്ട് ചോദിക്കാൻ ?
സുഭാഷ് ഗോപി വൈക്കം: കോട്ടയം, ആലപ്പുഴ ജില്ലകളിലെ നേരേകടവ് – മാക്കേക്കടവ് ഭാഗങ്ങളെ ബന്ധിപ്പിച്ചു വേന്പനാട്ടുകായലിനു കുറുകെ നിർമിക്കുന്ന കായൽ പാലം പദ്ധതി അഞ്ചു വർഷമായിട്ടും കരയ്ക്കെത്തിയില്ല. 2016ൽ നിർമാണമാരംഭിച്ച പാലം വിനോദ സഞ്ചാര വികസനത്തിനുകൂടി സഹായകരമാകുന്ന വിധത്തിൽ കമനീയമായി സംസ്ഥാനത്തിനാകെ മാതൃകയാകുന്ന ഒരു നിർമിതിയാക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. കായൽ പാലം 18 മാസ കാലാവധിയിൽ പൂർത്തിയാക്കാനായിരുന്നു കരാർ. എറണാകുളത്തെ ഗോശ്രീ പാലം നിർമിച്ച നിർമാണ കന്പനി 12 മാസത്തിനകം പാലം പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്ന നിശ്ചയദാർഢ്യത്തോടെ ദ്രുതഗതിയിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. പാലം നിർമാണം 80 ശതമാനം പൂർത്തിയായപ്പോൾ സമീപ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിയിലെത്തിയതോടെ നിർമാണപ്രവർത്തനങ്ങൾ നിലയ്ക്കുകയായിരുന്നു. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കവേയാണ് വേന്പനാട്ടുകായലിലെ ഏറ്റവും വീതി കുറഞ്ഞ നേരേകടവ് – മാക്കേക്കടവ് ഭാഗങ്ങളെ ബന്ധിച്ചു പാലം നിർമിക്കണമെന്ന സ്വപ്നത്തിനു ചിറകുമുളച്ചത്. വൈക്കത്ത് എത്തുന്പോഴൊക്കെ…
Read Moreപാന്റ്സിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചത് 26 ലക്ഷത്തിന്റെ സ്വർണം; അമ്മയും മകളും പിടിയിൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിൽ. പാന്റ്സിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം എത്തിച്ചത്. വിപണിയിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവരിൽനിന്നും പിടികൂടിയതെന്ന് എയർ കസ്റ്റംസ് വിഭാഗം അറിയിച്ചു. അമ്മയെയും മകളെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
Read More