തലയോലപ്പറന്പ്: നവ ദന്പതികളെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് കുലശേഖരമംഗലം കൊടൂപ്പാടത്ത് എട്ടുപറയിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24) ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ രണ്ടുമുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ശ്യാമിന്റെ പ്ലസ് വണ്‍ വിദ്യാർഥിയായ അനുജൻ ശരത്താണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ബഹളം കൂട്ടി അയൽകാരുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന് ഇരുവരുടേയും അടുത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. ശ്യാംപ്രകാശ് പെയിന്റിംഗ് തൊഴിലാളിയാണ്. അഞ്ച് മാസം മുന്‍പാണ് പ്രണയത്തിലായിരുന്ന സമീപ വാസിയായ അരുണിമയെ ശ്യാം പ്രകാശ് വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് വീടിനടുത്തു താമസിക്കുന്ന അമ്മാവനായ ബാബുവിന്റെ കാർ യാത്ര പോകാൻ ചോദിച്ചിരുന്നെങ്കിലും അമ്മാവൻ നൽകിയില്ല. ഇതിൽ പ്രകോപിതനായ ശ്യാം അമ്മാവന്റെ വീട്ടിലെത്തി…
Read MoreDay: January 20, 2022
നിരന്തരമുള്ള ഉപദ്രവം! ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു ജീവിച്ചു വന്നിരുന്ന യുവതിയുടെ വീട് അടിച്ചുതകര്‍ന്നു; മുൻ ഭർത്താവ് അറസ്റ്റിൽ
കിളിമാനൂർ: നിരന്തരമുള്ള ഉപദ്രവം സഹിക്കാതെ ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു ജീവിച്ചു വന്നിരുന്ന യുവതിയുടെ വീട് അടിച്ചുതകർത്ത മുൻ ഭർത്താവ് അറസ്റ്റിൽ. പുളിമാത്ത് വില്ലേജിൽ കുഴി കുഞ്ഞൻ മുക്ക് സാബു ഭവനിൽ സാബു ആണ് അറസ്റ്റിലായത്. ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തന്നെ ഉപേക്ഷിച്ചു പോയതിന്റെ വിരോധത്തിൽ മുൻ ഭാര്യയായ യുവതിയുടെ വീട്ടിൽ വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ പ്രതി വീട്ടുപകരണങ്ങളും വിറകുപുരയും തകർക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്ത് ആറ്റിങ്ങൽ കോടതി മുമ്പാകെ ഹാജരാക്കി.
Read Moreരവീന്ദ്രന് പട്ടയം: പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ല; പട്ടയം റദ്ദാക്കിയാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.എം. മണി
ഇടുക്കി: രവീന്ദ്രന് പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ലെന്ന് മുതിർന്ന നേതാവ് എം.എം. മണി. പട്ടയം ലഭിക്കുന്നതിനും മുന്‍പേ അവിടെ പാര്‍ട്ടി ഓഫീസുണ്ട്. പട്ടയം റദ്ദാക്കിയാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മുൻ മന്ത്രികൂടിയായ മണി പറഞ്ഞു. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണം. കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര് എവിടെയായിരുന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍ നോക്കി നിന്നിട്ട് ഇപ്പോള്‍ റദ്ദാക്കുന്നതില്‍ യുക്തിയില്ല. പട്ടയം നല്കുമ്പോള് അവിടെ കെട്ടിടങ്ങളില്ല. അവ പിന്നീട് ഉയര്‍ന്നതാണ്. ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിടങ്ങളുള്ളതെന്നും മണി ചോദിച്ചു.
Read Moreആ കാലയളവിൽ റഫീക്കയും മകനും അവിടെ താമസിച്ചിരുന്നു! മൂന്നാമതൊരു കൊലപാതകത്തിന്റെ സംശയമുനയിൽ റഫീക്കയും ഷെഫീക്കും
വിഴിഞ്ഞം: മൂന്നാമതൊരു കൊലപാതകത്തിന്റെ സംശയമുനയിൽ റഫീക്കയും മകൻ ഷെഫീക്കും. അന്വേഷണം കൂടുതൽ ഊർജിതമാക്കി പോലീസ്. കല്ലുവെട്ടാൻ കുഴിക്കു സമീപം തുമ്പിളിയോടിൽ അഞ്ചര വർഷം മുൻപ് നടന്ന സ്ത്രീയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ഇന്നലെ വൈകുന്നേരം വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി. വീടിനു സമീപം സ്ത്രീ വീണു മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. ഇവരുടെ വീടിനു സമീപത്ത് റഫീക്കയും മകനും ആ കാലയളവിൽ താമസിച്ചിരുന്നു എന്ന വിവരത്തെ തുടർന്നാണ് അന്വേഷണമെന്നും പ്രാഥമിക അന്വേഷണത്തിൽ സംശയിക്കാനുള്ള സൂചനകളില്ലെങ്കിലും ചോദ്യം ചെയ്യലും അന്വേഷണവും തുടരുകയാണെന്നും വിഴിഞ്ഞം സിഐ പറഞ്ഞു. പ്രതികൾ വിറ്റ സ്വർണം വീണ്ടെടുത്തു വിഴിഞ്ഞം: മുല്ലൂരിൽ അയൽവാസിയായ വീട്ടമ്മ ശാന്തകുമാരിയെ വകവരുത്തിയ ശേഷം കവർന്നെടുത്ത ആഭരണങ്ങളുമായി നാടുവിടുന്നതിനിടയിൽ കൊലയാളികൾ ജ്വല്ലറിയിൽ വിറ്റ സ്വർണാഭരണം പോലീസ് വീണ്ടെടുത്തു. വില്പനക്കായി രണ്ടു പ്രാവശ്യം വിഴിഞ്ഞത്തെ ജ്വല്ലറിയിൽ എത്തിയ അൽ അമീനെ ഇന്നലെ ഉച്ചക്ക്…
Read Moreഇരുപത്തിനാല് കാരറ്റ് സ്വർണ്ണപ്പാളിയിൽ പൊതിഞ്ഞെടുക്കുന്ന ഐസ്ക്രീം ! വൈറലായി ഗോൾഡൻ ഐസ്ക്രീം; വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
ഹൈദരാബാദിൽ നിന്നുള്ള സ്പെഷൽ ഗോൾഡൻ ഐസ്ക്രീമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബ്രൗണി, ഡ്രൈ ഫ്രൂട്ട്സ്, ക്രഞ്ച്, ചോക്ലേറ്റ് ചിപ്സ്, ചോക്ലേറ്റ് സോസ്, എന്നിവ ചോക്ലേറ്റ് കോണിൽ നിറച്ചതിനു മുകളിലേക്കാണ് ഐസ്ക്രീം വയ്ക്കുന്നത്, സ്വർണ്ണപാളികൊണ്ട് പൊതിഞ്ഞെടുത്ത് അതിലേക്കു മിനി മാക്രോൺസും റൂബി ബോളും വച്ച് അലങ്കരിക്കുന്നു. ഇരുപത്തിനാല് കാരറ്റ് സ്വർണ്ണപ്പാളിയിൽ പൊതിഞ്ഞെടുക്കുന്ന ഐസ്ക്രീം രുചിക്കു ടാക്സ് ഉൾപ്പെടാതെ വില 500 രൂപയാണ്.
Read Moreപ്രായം മുപ്പത്തിയഞ്ചിൽ, പിച്ചിനോട് സലാം പറഞ്ഞ് സാനിയ
മെൽബണ്‍: ഇന്ത്യൻ വനിതാ ടെന്നീസിന്റെ മുഖമായ സാനിയ മിർസ കോർട്ടിനോട് വിടപറയുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ താരമായ സാനിയ ഈ സീസണ് അവസാനിക്കുന്നതോടെ വിരമിക്കും. സീസണിലെ ആദ്യ ഗ്രാൻസ്ലാം ആയ ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ ഡബിൾസ് ആദ്യറൗണ്ടിൽ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. സ്ലോവേനിയൻ കൂട്ടുകെട്ടായ തമാറ സിദാൻഷെക് – കജ യുവാൻ കൂട്ടുകെട്ടിനോടാണ് സാനിയ മിർസ – യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം ആദ്യ റൗണ്ടിൽ പരാജയപ്പെട്ടത്. സ്കോർ: 4-6, 6-7 (5-7). ഓസ്ട്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം സാനിയ കളത്തിലിറങ്ങുന്നുണ്ട്. ലോക ഒന്നാം നന്പർ ആറ് ഗ്രാൻസ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയ സാനിയ 2015 ഏപ്രിലിൽ ഡബിൾസ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു. ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ വനിതയാണ്…
Read Moreഇന്റർനെറ്റ് എന്താണെന്നോ, കേരളമെന്ന സംസ്ഥാനം ഉണ്ടെന്ന് പോലും അറിയാത്ത ആളുകൾ..! ഇന്ത്യയിലെ ഒരു ഗ്രാമത്തിലുണ്ടായ അനുഭവംപങ്കുവെച്ച് കിരൺ കുമാർ
ഇന്ത്യയിലെ ഒരു ഗ്രാമത്തിലുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ച് സഞ്ചാരിയായ കിരൺ കുമാർ. ഗ്രാമത്തിലെത്തി ഫോട്ടോ എടുക്കുന്നത് കണ്ട് നാട്ടുകാർ കിരണിനെ വളയുകയായിരുന്നു. ഒടുവിൽ ഒരുവിധം നാട്ടുകാരെ കാര്യം മനസിലാക്കി അവിടെനിന്നും മടങ്ങിയെന്നും കുറിക്കുന്നു പോസ്റ്റിന്റെ പൂർണരൂപം ചേച്ചി:”നീ എന്തു ചെയ്യുവാ നടന്നോണ്ട്?”ഞാൻ:”ഫോട്ടോയും വീഡിയോയും എടുക്കുവാ” ചേച്ചി:”നീ ഞങ്ങളുടെയും ഫോട്ടോ എടുക്കുമോ”?ഞാൻ(സന്തോഷത്തോടെ):”അതിനെന്താ ചേച്ചീ എടുക്കാലോ” ക്യാമറ ഓൺ ചെയ്യുന്നു,റെക്കോർഡ് ബട്ടൺ ഞെക്കുന്നു. ഉടനെ ചേച്ചി ഫോൺ എടുക്കുന്നു.ഉച്ചത്തിൽ ആരോടൊക്കെയോ സംസാരിക്കുന്നു.എന്തോ അപകടം മണത്ത ഞാൻ റെക്കോർഡ് നിർത്തി ക്യാമറ ഓഫ് ചെയ്തു. പക്ഷേ സെക്കന്റിനകം ഒരുകൂട്ടം ആളുകൾ എന്നെ വളയുന്നു.പലരും പലതരം ചോദ്യം ആരംഭിച്ചു. ഹിന്ദി കേട്ടാൽ മനസ്സിലാകും, പക്ഷേ മറുപടി കൃത്യമായി പറയാൻ അറിയില്ല, ഒരുപക്ഷേ പറഞ്ഞാൽ അതിന്റെ അർത്ഥം മാറിപ്പോയാലോ എന്ന ശങ്ക ഉണ്ട്. അർത്ഥം മാറിയാൽ പിന്നെ നാട് കാണാൻ കഴിയില്ല എന്ന്…
Read Moreഅഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്..! പ്രിയങ്ക ചോപ്ര പറയുന്നു…
ഞാന്‍ ആദ്യം ചെയ്ത സിനിമ തമിഴന് എന്ന തമിഴ് ചിത്രമായിരുന്നു. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും ഞാന്‍ ഓര്‍ക്കുന്നു. അഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ഒരു പേപ്പറില്‍ എഴുതിയ ഡയലോഗ് മനഃപാഠമാക്കി അതിന്റെ അര്‍ഥം മനസിലാക്കി വരികള്‍ പറയുകയായിരുന്നു. വിജയ് അഭിനയിക്കുന്നത് കാണാന്‍ എനിക്കിഷ്ടമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. സെറ്റില്‍ എല്ലാവരോടും വിനയം അദ്ദേഹത്തിനുണ്ടായിരുന്നു. ലൊക്കേഷനില്‍ വന്നാല്‍ പിന്നെ ധാരാളം സമയം അവിടെ ചെലവഴിക്കും. അത് ഞാനിപ്പോള്‍ ചെയ്യുന്ന കാര്യമാണ്. വളരെ അപൂര്‍വമായേ ഞാന്‍ പോകാറുള്ളൂ. -പ്രിയങ്ക ചോപ്ര
Read Moreഎനിക്കവന് ഡിസ്റ്റോ! ആ കല്യാണമൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല; പിന്നെ കുഞ്ഞുണ്ടായി, അവനെ കാണാനും പോയിരുന്നു… അനന്യ പറയുന്നു…
ചിരുവുമായി പ്രണയത്തിലായതിനെക്കുറിച്ചൊക്കെ മേഘ്ന എന്നോട് പറഞ്ഞിരുന്നു. അവരുടെ എല്ലാകാര്യങ്ങളും കൃത്യമായി അറിയുന്നുണ്ടായിരുന്നു. മേഘ്നയുടേയും ചീരുവിന്റേയും കല്യാണമൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല. പിന്നെ കുഞ്ഞുണ്ടായി, അവനെ കാണാനും പോയിരുന്നുവെന്നു. ഞാന്‍ അവനെ ഡിസ്റ്റോ എന്നാണ് വിളിക്കുന്നത്. താന്‍ മാത്രമല്ല, സുഹൃത്തുക്കള്‍ ഓരോരുത്തരും ഓരോ പേരാണ് അവനെ വിളിക്കുന്നതെന്നത്. ഡിസ്റ്റോ എന്ന് ഞാനവന് പേരിടാന്‍ കാരണമുണ്ട്. ഭയങ്കര ഡിസ്റ്റന്‍സിലായിരുന്നു അന്ന് കണ്ടത്. ആ സമയത്ത് കൊവിഡ് രൂക്ഷമായിരുന്നു. നമ്മള് വന്നാലും കൊവിഡ് കാരണം പോയി എടുക്കാനും പറ്റില്ല, അത് ഞാന്‍ മാത്രം വിളിക്കുന്ന പേരാണ്. മേഘ്നയുടെ മറ്റൊരു അടുത്ത സുഹൃത്താണ് നസ്രിയ. എന്നെപ്പോലെ അവനെ നസ്രിയ നസ്രിയയുടേതായ പേര് വിളിക്കുന്നുണ്ട്. അതുപോലെ അവിടെ എല്ലാവരും ജൂനിയര്‍ ബോസ്, ജൂനിയര്‍ ചിരു എന്നൊക്കെയാണ് വിളിക്കുന്നത്. -അനന്യ
Read Moreസച്ചിന്റെ ഒരു റിക്കാർഡ്കൂടി മറികടന്ന് കോഹ്ലി
പാറൽ: ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലായിരുന്ന ഒരു റിക്കാർഡ്കൂടി വിരാട് കോഹ്ലി തന്റെ പേരിലേക്ക് മാറ്റി. എവേ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് എന്ന റിക്കാർഡാണ് കോഹ്ലി മറികടന്നത്. സച്ചിന്റെ 5065 റണ്‍സ് ആയിരുന്നു ഇതുവരെ റിക്കാർഡ്. തന്റെ 104-ാം ഇന്നിംഗ്സിലാണ് കോഹ്ലിയുടെ നേട്ടം. എം.എസ്. ധോണി (4520), രാഹുൽ ദ്രാ വിഡ് (3998), സൗരവ് ഗാംഗുലി (3468) എന്നിവരാണ് ഈ പട്ടികയിൽ കോഹ്ലിക്കും സച്ചിനും പിന്നിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 63 പന്തിൽ 51 റണ്‍സ് നേടിയ ഇന്നിംഗ്സിലൂടെയാണ് കോഹ്ലി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.
Read More