തിരുവനന്തപുരം: രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി. രാത്രിയിൽ എട്ടുമണി മുതല്‍ രാവിലെ ആറുമണിവരെയാണ് ഇത്തരത്തിൽ ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, മിന്നല്‍ ബസ് സര്‍വീസുകള്‍ക്ക് ഈ സര്‍ക്കുലര്‍ ബാധകമല്ല. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു
Read MoreDay: January 20, 2022
മൂന്നു ദിവസം അഞ്ച് കോടി ? ഈ ഓഫര്‍ സമാന്ത സ്വീകരിച്ചത് ചിത്രത്തിലെ നായകന് അല്ലു അര്‍ജുന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന്
ആരാധകരെ ഞെട്ടിച്ചതായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹ മോചനം. വിവാഹമോചനത്തിന് ശേഷം ഈ അടുത്തയിടെ പുറത്തിറങ്ങിയ പുഷ്പയിലും സമാന്തയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. തന്റെ കരിയറിലെ ആദ്യത്തെ ഡാന്‍സ് നമ്പറിലൂടെയാണ് സമാന്ത പുഷ്പയിലെത്തിയത്. ഓ അണ്ടാവ എന്ന് തുടങ്ങുന്ന പാട്ട് തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും ഹിന്ദിയിലും തമിഴിലും കന്നഡയിലും എത്തിയിരുന്നു. പാട്ടും സമാന്തയുടെ ഡാന്‍സുമെല്ലാം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. താരത്തിന്റെ ഡാന്‍സ് അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇപ്പോഴിതാ പുഷ്പയിലെ പാട്ടിന് സമാന്ത വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സജീവമായി മാറിയിരിക്കുകയാണ്. ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം സമാന്ത പുഷ്പയിലെ ഡാന്‍സിന് പ്രതിഫലമായി വാങ്ങിയത് ഒന്നും രണ്ടുമല്ല അഞ്ച് കോടി രൂപയാണ്. തുടക്കത്തില്‍ ഐറ്റം ഡാന്‍സ് നമ്പര്‍ ചെയ്യാനുള്ള ഓഫറിനോട് പോസിറ്റീവായിരുന്നില്ല സമാന്തയുടെ പ്രതികരണം. എന്നാല്‍ ചിത്രത്തിലെ നായകന് അല്ലു അര്‍ജുന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഈ ഓഫര്‍ സമാന്ത സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐറ്റം…
Read Moreഅവരെക്കുറിച്ച് മൊഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു! കുറ്റപത്രത്തിൽ പല പ്രതികളെയും ഒഴിവാക്കി; മോഫിയയുടെ പിതാവ്
ആലുവ: സ്ത്രീധന പീഡനത്തെ തുടർന്ന് നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പല പ്രതികളെയും ഒഴിവാക്കിയെന്ന ആരോപണവുമായി മോഫിയയുടെ പിതാവ് ദിൽഷാദ്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച അന്നത്തെ ആലുവ സിഐ സി.എൽ. സുധീറിനെ കൂടാതെ കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സുഹൈലിന്റെ സഹോദരൻ സെയ്ദ്, സഹോദരി ഭർത്താവ് അനസ് എന്നിവരും മരണത്തിനു ഉത്തരവാദികളാണെന്ന് പിതാവ് മൊഴി നൽകിയിരുന്നതാണ്. എന്നാൽ, ഇവരെ ഒഴിവാക്കിക്കൊണ്ട് കുറ്റപത്രം സമർപ്പിച്ചതിനെതിരേ നിയമപോരാട്ടം തുടരുമെന്ന് പിതാവ് ദിൽഷാദ് രാഷ്ട്രദീപികയോട് പറഞ്ഞു. ക്രൈംബ്രാഞ്ച് കുറ്റപത്ര പ്രകാരം മോഫിയയുടെ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്. രണ്ട് മാസത്തോളം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത്. ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്ന് കുറ്റപത്രത്തിൽ പറയുന്നു.…
Read Moreചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നാണംകെട്ട അഞ്ജു! ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല; അഞ്ജു അരവിന്ദ് പറയുന്നു…
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് അഞ്ജു അരവിന്ദ്. അക്ഷരം എന്ന സിബി മലയില്‍ ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ അനിയത്തിക്കുട്ടിയായി ആയിരുന്നു മലയാളസിനിമയില്‍ അരങ്ങേറ്റം. പൂവൈ ഉനക്കാഗെ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തില്‍ വിജയ്യുടെ നായികയായിട്ടാണ് അഞ്ജു തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടത്. വിജയിയുടെ സിനിമാ ജീവിതത്തിലെ ആദ്യത്തെ ഹിറ്റായിരുന്നു പൂവെ ഉനക്കാഗെ എന്ന സിനിമ. പാര്‍വതി പരിണയത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അഞ്ജുവിന് വിജയ് ചിത്രത്തിലെ നായിക വേഷം ലഭിച്ചത്. 1996ല്‍ ആണ് പൂവെ ഉനക്കാഗെ തിയറ്ററുകളിലെത്തിയത്. അതിന് മുമ്പ് നാലില്‍ അധികം സിനിമകളില്‍ വിജയ് അഭിനയിച്ചെങ്കിലും ഒന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല വിജയിയുടെ രൂപത്തിന്റെ പേരില്‍ വലിയ പരിഹാസങ്ങള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ പൂവെ ഉനക്കാഗെ റിലീസ് ചെയ്തതോടെ വിജയിയുടെ കരിയര്‍ ബ്രേക്കാണ് ഉണ്ടായത്. പിന്നീട് തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഇളയ ദളപതിയായി മാറി. പൂവെ ഉനക്കാഗെ കഴിഞ്ഞ…
Read Moreഅവള് എല്ലാം പറഞ്ഞു, രഹസ്യമായി… പക്ഷേ അയാള്‍ ഒളിവിലാണ് ! യു ട്യൂബർക്കെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴിയെടുത്തു
കൊച്ചി: യു ടൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരേ ബലാത്സംഗക്കുറ്റത്തിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ശ്രീകാന്തിനെതിരേ പരാതി നല്കിയ കൊല്ലം സ്വദേശിനിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 ആണ് രേഖപ്പെടുത്തിയത്. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍വച്ചും ശ്രീകാന്ത് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. യൂട്യൂബ് വ്ളോഗിംഗിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും അറിയപ്പെടുന്ന ശ്രീകാന്തിനെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി മീ ടൂ ആരോപണം ഉന്നയിച്ചത്.
Read More