സജീവൻ പൊയ്ത്തുംകടവ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമി ശിക്ഷാ കാലാവധിയുടെ മുക്കാൽ ഭാഗം പിന്നിട്ടിട്ടും മാനസാന്തരമില്ലെന്ന് ജയിൽ ജീവനക്കാരും സഹതടവുകാരും. സൗമ്യ വധക്കേസിൽ 2011 നവംബർ 12നാണ് ഗോവിന്ദചാമി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നത്. അതീവ സുരക്ഷയുള്ള പത്താം നന്പർ ബ്ലോക്കിലെ പ്രത്യേക സെല്ലിലാണ് ഗോവിന്ദചാമിയെ പാർപ്പിച്ചിരിക്കുന്നത്. തടവുശിക്ഷ ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഗോവിന്ദചാമിയുടെ ശരീരം ശോഷിച്ചിട്ടുണ്ടെന്നല്ലാതെ ആ ക്രൂര മനസിന് യാതൊരു ഇളക്കവും തട്ടിയിട്ടില്ലെന്നാണ് സഹതടവുകാരും ജീവനക്കാരും പറയുന്നത്. ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സുന്ദരനും ആരോഗ്യവാനുമായ ഗോവിന്ദചാമിയല്ല ഇന്ന് മറിച്ച് ശരീരം ശോഷിച്ച് ക്ഷീണിതനാണ്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഭക്ഷണമൊക്കെ കൃത്യമായും കഴിക്കുന്നുമുണ്ട്. “മന്ത്രവാദിയുടെ അനുഗ്രഹം തനിക്കുണ്ട്’ കേരളം നടുങ്ങിയ സൗമ്യവധത്തിലെ കൊടുംക്രൂരതയെ പറ്റി സഹതടവുകാരും ജയിൽ ജീവനക്കാരും കുറ്റപ്പെടുത്തുന്പോൾ അവരോട്…
Read MoreDay: June 11, 2022
അപ്പോൾ അതാണല്ലേ കറുപ്പിനെ പേടി..!മുഖ്യമന്ത്രിയെ ട്രോളി രാഹുൽ; കാക്കയുടെ ചിത്രവുമായി ഷാഫി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വൻ പോലീസ് സുരക്ഷ ഒരുക്കുന്നതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സ്വപ്ന കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് രാഹുലിന്റെ ട്രോൾ. അപ്പോൾ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലെയും നടപടികൾ വിവാദമാവുകയും ചെയ്തിട്ടുണ്ട്. കാക്കയുടെ ചിത്രവുമായി ഷാഫി തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള പ്രതിഷേധം കണക്കിലെടുത്ത് കറുത്ത നിറത്തിലുള്ള എല്ലാറ്റിനെയും തടയുന്ന പോലീസ് നടപടിയിൽ പരിഹാസവുമായി ഷാഫി പറമ്പിൽ എംഎൽഎ. ‘ശ്രദ്ധിച്ചോ’ എന്ന അടിക്കുറിപ്പോടെ കാക്കയുടെ ചിത്രമാണ് ഷാഫി ഫേസ്ബുക്കിൽ പങ്കുവച്ചത്. ഒട്ടും വൈകാതെ പോസ്റ്റ് വൈറലാവുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലെയും നടപടികൾ വിവാദമാവുകയും ചെയ്തിട്ടുണ്ട്. പലയിടത്തും കറുത്ത…
Read More‘പള്ളിയുറക്കം’ രാമനിലയത്തിൽ..! തൃശൂരിൽ കനത്ത സുരക്ഷ; പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കി
തൃശൂർ: ഇന്നു രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയത്തിലും കനത്ത പോലീസ് കാവൽ. പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കിയിട്ടുണ്ട്. രാമനിലയത്തിലേക്കുള്ള വഴികളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്. ശനിയാഴ്ച വൈകുന്നേരം എറണാകുളം ചെല്ലാനത്തെ പരിപാടിക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തൃശൂർ രാമനിലയത്തിലേക്ക് എത്തുക. ദേശീയ പാതയിലൂടെയാണ് മുഖ്യമന്ത്രി തൃശൂരിലേക്ക് വരുന്നത്. പ്രതിഷേധങ്ങളുടെ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ ദേശീയപാതയോരങ്ങളിലും ഒരുക്കിയിട്ടുണ്ട്.
Read Moreഎന്നെ എന്തിന് വേട്ടയാടുന്നു..! മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി; കുഴഞ്ഞുവീണു; തന്നെ ഇല്ലാതാക്കാനാണ് എല്ലാവരുടെയും ശ്രമമെന്ന് സ്വപ്ന സുരേഷ്
പാലക്കാട്: കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കഴിഞ്ഞ ദിവസം താൻ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ടയൊന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അഭിഭാഷകനെതിരേ കേസെടുക്കുമെന്ന് ഷാജ് കിരൺ പറഞ്ഞത് ഇപ്പോൾ ശരിയായിരിക്കുകയാണ്. പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഇന്ന് അഭിഭാഷകനെതിരേ കേസെടുത്തു. എന്നാൽ ഷാജ് കിരണിനെതിരേ എന്തുകൊണ്ട് കേസില്ല. തന്നെ എന്തിന് സർക്കാർ വേട്ടയാടുന്നുവെന്നും സ്വപ്ന ചോദിച്ചു. തന്നെ ഇല്ലാതാക്കാനാണ് എല്ലാവരുടെയും ശ്രമമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സ്വപ്ന മാധ്യമങ്ങളെ കണ്ടത്. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കവെ സ്വപ്ന കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻതന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Read Moreപ്രതി ആണല്ല, പെണ്ണാ..! ചെറായി പെട്രോള്‍ പമ്പിലെ കവര്‍ച്ച; പ്രതികളില്‍ ഒരാള്‍ ആണ്‍വേഷം കെട്ടിയ യുവത; കവർന്നത് 1.35 ലക്ഷം രൂപയും മൊബൈലും
ചെറായി: ചെറായിലെ പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയിലെ പ്രതികള്‍ പോലീസ് പിടിയിലായതായി സൂചന. പ്രതികളില്‍ ഒരാള്‍ ആണ്‍വേഷം കെട്ടിയ യുവതിയാണത്രേ. ഇരുവരും വടക്കന്‍ ജില്ലക്കാരാണ്. സംഘത്തിലെ യുവാവ് കുന്നംകുളത്തും തൃശൂരും സമാന രീതികളില്‍ നിരവധി പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നു. ചെറായിയിലെ കവര്‍ച്ചയുടെ സിസിടിവി കാമറ ദൃശ്യം കണ്ട മലപ്പുറം പോലീസാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ഫോളോ ചെയ്ത് എത്തിയ പോലീസ് ഇന്നലെ നെടുമ്പാശേരി അത്താണിയിലെ ഒരു ടൂറിസ്റ്റ്ഹോമില്‍ നിന്നാണത്രേ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. യുവാവിനെ കുന്നംകുളം പോലീസും യുവതിയെ മുനമ്പം പോലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. കവര്‍ച്ചക്ക് ശേഷം ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുന്നതിനിടെ ഇടയ്ക്ക് വച്ച് വാഹനം തകരാറിലായതിനെ തുടര്‍ന്നാണ് ഇടക്ക് ടൂറിസ്റ്റ് ഹോമില്‍ തങ്ങിയത്. മോഷണം നടത്തുന്ന സിസിടിവി ദൃശ്യത്തില്‍ ഒരാളെ മാത്രമെ കാണുന്നുവുള്ളെങ്കിലും മറ്റ് കാമറകള്‍…
Read Moreപിണറായിയുടെ ‘കറുപ്പ്ഫോബിയ’യില്‍ വലഞ്ഞ് ജനം ! കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ് ജെന്‍ഡേഴ്സിനെ തടഞ്ഞു…
മുഖ്യമന്ത്രിയുടെ ‘കറുപ്പ്’ പേടി തുടരുമ്പോള്‍ ദുരിതത്തിലാകുന്നത് ജനങ്ങള്‍. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്സ്ജെന്ഡേഴ്സിനെ തടഞ്ഞു. കലൂര്‍ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് കറുത്ത വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞത്. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കലൂര്‍ ഭാഗത്ത് കൂടി നടക്കുമ്പോള്‍ വനിതാ പോലീസുകാര്‍ എത്തി എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചു. മെട്രോ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് പറയുന്നു. മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് ചോദിക്കുന്നു. ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അത് ചോദ്യം…
Read Moreഇതാകുമ്പോ വാങ്ങാൻ പുറത്ത് പോകേണ്ടല്ലോ! വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ഇരുപത്തിരണ്ടുകാരനെ കുടുക്കി പോലീസ്
പത്തനംതിട്ട: വീട്ടുവളപ്പില്‍ വളര്‍ത്തിയ നിലയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി പോലീസ് പിടികൂടി. ആന്റി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) സംഘവും കോയിപ്രം പോലീസും ചേര്‍ന്ന് കോയിപ്രം പുറമറ്റം മുണ്ടുമല ഐപിസി ചര്‍ച്ചിന്റെ പിറകിലുള്ള കളത്തിന്റെ വടക്കേതില്‍ സുകുമാരന്റെ വീടിനു കിഴക്കുവശം പറമ്പില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇയാളുടെ മകന് സുനിലി (22)നെതിരേ കോയിപ്രം പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. രാത്രിയിലെ തെരച്ചിൽസുനില് വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നതായുള്ള രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് നടപടി. ജില്ലയില്‍ അപൂര്‍വമായാണ് കഞ്ചാവ് ചെടി വളര്‍ത്തുന്ന നിലയില്‍ പോലീസ് കണ്ടെത്തുന്നത്. കഞ്ചാവ് ചെടി വച്ചുപിടിപ്പിച്ച് പരിപാലിച്ചു വളര്‍ത്തിവരികയായിരുന്നു പ്രതി. വ്യാഴാഴ്ച രാത്രി ഏഴിനു ശേഷമാണ് ഡാന്‍സാഫ് സംഘം കോയിപ്രം എസഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘവും വീട്ടുടമസ്ഥനായ സുകുമാരനുമായി എത്തി പറമ്പില്‍ ചെടി കണ്ടെത്തിയത്. കോയിപ്രം എസ്ഐക്കൊപ്പം…
Read Moreഫര്‍ണിച്ചര്‍ വ്യാപാരിയെ തല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത വീട്ടമ്മ പിടിയില്‍; പൊട്ടിക്കരഞ്ഞു കൊണ്ട് വീട്ടമ്മ പോലീസിനോട് പറഞ്ഞ സത്യം ഇങ്ങനെ…
പത്തനംതിട്ട: വാര്യാപുരത്തെ ഫര്‍ണിച്ചര്‍ വ്യാപാരി സുദര്‍ശനനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇലന്തൂര്‍ കുറ്റിയില്‍ സുധീര്‍ മന്‍സിലില്‍ ശാന്തി കുമാരി (42) യെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉ പത്തനംതിട്ട നഗരത്തില്‍ നിന്നാണ് ഇവരെ സിഐ ജിബു ജോണ്‍, എസ്ഐ ആതിര എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. സുദര്‍ശനനെ മര്‍ദിക്കുന്നതിന് യുവാക്കളെ ഏര്പ്പാടിക്കിയത് ശാന്തികുമാരിയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് സുധീറിനെ ഫര്‍ണിച്ചര്‍ കടയില്‍ വിളിച്ച് വരുത്തി മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ശാന്തി കുമാരിയും സുദര്‍ശനനുമായി തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെ ചത്ത പശുക്കിടാവിനെ കഴിച്ചിടാനെത്തിയ യുവാക്കളോട് സുദര്ശനന് ശല്യം ചെയ്യുന്നതായും ഒരു പണി കൊടുക്കണമെന്നും ശാന്തി കുമാരി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് സംഘം ചേര്‍ന്ന് സുദര്‍ശനനെ മര്‍ദിച്ചത്. സുദര്‍ശനനെ മര്‍ദിച്ച നാല് യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശാന്തികുമാരിയുടെ ഭര്‍ത്താവ് സുധീറിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.യുവാക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയില്ലെന്നും സുദര്‍ശനനെ…
Read Moreഉത്തര്‍പ്രദേശില്‍ സമൂഹവിവാഹത്തിലൂടെ ഒരുമിച്ചത് 12,000 ദമ്പതികള്‍ ! മുഴുവന്‍ ചെലവും സര്‍ക്കാരിന്റെ വക…
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസംനടന്ന സമൂഹ വിവാഹത്തില്‍ ഒന്നായത് 12,000 ദമ്പതികള്‍. മുഖ്യമന്ത്രിയുടെ ‘സാമൂഹിക് വിവാഹ് സ്കീമിന്’ കീഴില്‍ സംസ്ഥാനത്തുടനീളമുള്ള 60 ജില്ലകളില്‍ നിന്നുള്ളവരുടെ വിവാഹ സ്വപ്നങ്ങളാണ് ഇന്നലെ സഫലീകരിച്ചത്. ദരിദ്ര കുടുംബങ്ങളിലെ ആളുകളുടെ വിവാഹം നടത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വിവാഹ ചടങ്ങിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. വരന്മാരുടെ കുടുംബങ്ങളെ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് വേദിയിലേക്ക് സ്വാഗതം ചെയ്യുക. ലഖ്നൗവില്‍, മോഹന്‍ റോഡില്‍ നടന്ന പരിപാടിയില്‍ ദമ്പതികളെ അനുഗ്രഹിക്കാന്‍ സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ്‍ പങ്കെടുത്തതായി വക്താവ് പറഞ്ഞു. 2017ലാണ് പദ്ധതി ആരംഭിച്ചത്. ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ജൂണ്‍ 17 ന് മറ്റൊരു സമൂഹ വിവാഹം കൂടെ പ്ലാന്‍ ചെയ്തിട്ടുണ്ട്. അന്ന് 6,000-7,000 ദമ്പതികള്‍ വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ഈ പദ്ധതിയ്ക്ക് വന്‍…
Read Moreകുളിമുറിയിൽ ഒളികാമറ; യുവതിയുടെ ബഹളം കേട്ട് ഓടുന്നതിനിടെ മൊബൈൽ നഷ്ടപ്പെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്
പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ കാമറ വച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുന്പ് അന്പലപറന്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്.വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് പോലീസാണ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കാമറയും പരാതിക്കൊപ്പം നൽകി.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാ ക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോണ്‍ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More