തനിക്ക് റാംസെ ഹണ്ട് സിന്ഡ്രോമാണെന്ന വെളിപ്പെടുത്തലുമായി ഗായകന് ജസ്റ്റിന് ബീബര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും 28കാരനായ ഗായകന് പറയുന്നു. ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, റാംസെ ഹണ്ട് സിന്‍ഡ്രോം മുഖത്ത് പക്ഷാഘാതമോ പുറം ചെവിയില്‍ ചുണങ്ങോ ഉണ്ടാക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ അവസ്ഥയാണ്. ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് ആര്എച്ച്എസും ഉണ്ടാക്കുന്നത്. മുഖത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്ന നാഡിയെ വൈറസ് ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗുരുതരവും വേദനാജനകവുമായ ഈ രോഗം ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതിനും കാരണമാകും. ‘നിങ്ങള്‍ എന്റെ മുഖത്ത് കാണുന്നതുപോലെ എനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ആണ്. ഈ വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു. ഈ അവസ്ഥ എന്റെ മുഖത്തിന്റെ ഒരു വശം തളര്‍ത്തി, ഒരു കണ്ണ് ചിമ്മുന്നതിനും,…
Read MoreDay: June 11, 2022
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; കൈപ്പിടിയിലൊതുക്കാൻ പ്രതിപക്ഷം; എല്ലാം ഭദ്രമെന്ന് എൻഡിഎ
നിയാസ് മുസ്തഫപ്രതിപക്ഷ കക്ഷികളെക്കൂടി ആകർഷിക്കത്തക്കവിധം കരുത്തനായ ആളെ രാഷ്ട്രപതി സ്ഥാനാർഥി ആക്കാനുള്ള നീക്കം ബിജെപി അണിയറയിൽ ശക്തമാക്കി. ഒരു സൂചനയും പുറത്തുവരാത്തവിധം അതീവ രഹസ്യമായിട്ടാണ് ചർച്ചകളെല്ലാം. അടുത്ത മാസം 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ എൻഡിഎയ്ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് വെല്ലുവിളിയായി മാറുമെന്ന് പ്രതിപക്ഷ കക്ഷികൾ പറയു ന്പോഴും എൻഡിഎ സ്ഥാനാർഥി തന്നെ രാഷ്ട്രപതി ആകാനുള്ള സാധ്യതയാണ് കൂടുതൽ. നിലവിലെ അംഗബലം കണക്കിലെടുക്കുന്പോൾ ഭൂരിപക്ഷമുറപ്പിക്കാൻ എൻഡിഎക്ക് 13,000 വോട്ടിന്റെ മൂല്യം കുറവുണ്ടെങ്കിലും ഈ കുറവ് നിഷ്പ്രയാസം എൻഡിഎ മറികടന്നേക്കും. ഇതിനായുള്ള ശ്രമങ്ങൾ മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപി ആരംഭിച്ചു കഴിഞ്ഞു. ചർച്ചകൾ സജീവംപ്രതിപക്ഷ നിരയിലെ 31,000ത്തിലധികം വോട്ടു മൂല്യമുള്ള ബിജു ജനതാദളിന്റെ പിന്തുണയോ അല്ലെങ്കിൽ 43,000ത്തിലധികം വോട്ടുകളുടെ മൂല്യമുള്ള വൈഎസ്ആർ കോണ്‍ഗ്രസിന്റെ പിന്തുണയോ ഏറെക്കുറെ ബിജെപി ഉറപ്പിച്ചിട്ടുണ്ട്. ഇതോ ടൊപ്പം മറ്റു പ്രാദേശിക പ്രതിപക്ഷ കക്ഷികളുമായും ബിജെപി നേതൃത്വം…
Read Moreപേരാമംഗലം പോലീസിനു സല്യൂട്ട് ; ഇതാണു കുട്ടികളുടെ പ്രിയപ്പെട്ട ട്യൂഷൻ ടീച്ചർ
സ്വന്തം ലേഖകൻ പേരാമംഗലം: “എങ്ങനെ പഠിപ്പിക്കാനാ സാറേ… കുട്ടേ്യാൾടെ സംശ്യം ഞങ്ങൾക്കു പറഞ്ഞോടുക്കാനാവില്ലല്ലോ’ ഇൗ ചോദ്യത്തിന് ഉത്തരമായാണു വരടിയം ഇത്തപ്പാറ കോളനി നിവാസികൾക്കു മുന്പിൽ കുട്ടോൾടെ സ്വന്തം ട്യൂഷൻ ടീച്ചർ സുജിത ടീച്ചർ കടന്നു വന്നത്. അതിന് അവസരമൊരുക്കിയത് പേരാമംഗലം പോലീസും. അവണൂർ പോസ്റ്റ് ഒാഫീസിലെ താത്കാലിക ജോലികൾ കഴിഞ്ഞ് ഭർത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലെ പണികൾക്കിടയിലാണ് സുജിത ടീച്ചർ ഇൗ സൗജന്യ സേവനത്തിനു സമയം കണ്ടെത്തുന്നത്. കോളനിയിൽ സന്ദർശനം നടത്താറുള്ള ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എ.ടി. വിനേഷ്, എസ്. സുമേഷ് എന്നിവരോടാണു കോളനി നിവാസികളായ വീട്ടമ്മമാർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്. തങ്ങളുടെ കുട്ടികൾ പഠനത്തിൽ പിറകിലാണ്. അവർക്കു നന്നായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. കുട്ടികൾ സംശയം ചോദിച്ചാൽ ഞങ്ങൾക്കു പറഞ്ഞുകൊടുക്കാനാകുന്നില്ല. ഇതായിരുന്നു അവരുടെ പരാതി. ബീറ്റ് ഓഫീസർമാർ ഇക്കാര്യം ഇൻസ്പെക്ടർ വി. അശോക് കുമാറിനെ…
Read Moreറെയില്‍വേ സ്റ്റേഷനിലെ വൈഫൈ കൊണ്ട് ഗുണം പോണ്‍സൈറ്റുകള്‍ക്ക് ! കൂടുതല്‍ ആളുകളും വൈഫൈ ഉപയോഗിക്കുന്നത് അശ്ലീല വീഡിയോ കാണാന്‍…
റെയില്‍വേ സ്റ്റേഷനിലെ ഫ്രീ വൈഫൈ കൊണ്ട് ഗുണം പോണ്‍സൈറ്റുകള്‍ക്ക്. വൈഫൈ ഉപയോക്താക്കളില്‍ മിക്കവരും ഇത് വിനിയോഗിക്കുന്നത് അശ്ലീല വീഡിയോ കാണാനാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍, RailTel ആദ്യത്തെ 30 മിനിറ്റ് സൗജന്യ Wi-Fi നല്‍കും. ആദ്യ അര മണിക്കൂര്‍ സെഷന് അവസാനിച്ചതിന് ശേഷം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പണം നല്‍കണം. സെക്കന്തരാബാദ് സ്റ്റേഷനിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ലൈംഗിക ഉള്ളടക്കം കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമാണ് ഇപ്പോള്‍ ഈ സേവനം പ്രധാനമായും ഉപയോഗിക്കുന്നതെന്ന് RailTel കണ്ടെത്തിയിരിക്കയാണ്. അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഒന്നാം സ്ഥാനത്താണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുണ്ട്. റെയില്‍ടെല്‍…
Read Moreഭാര്യ കാമുകനൊപ്പം നാടുവിട്ടെന്ന് പരാതി ! പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് രണ്ട് ഭര്ത്താക്കന്മാര്…
കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരണമെന്ന് പരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയത് രണ്ട് ഭര്ത്താക്കന്മാര്. യുവതിയുടെ ആദ്യ രണ്ടു ഭര്ത്താക്കന്മാരാണ് പരാതിയുമായെത്തിയത്.നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി തന്റെ രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍, അന്നു മുതല്‍ ഇവര്‍ എവിടെയാണ് പോയതെന്ന് യുവാവിന് അറിയില്ല. എന്നാല്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് യുവതി പോയതെന്ന വിവരം മാത്രമാണ് ലഭിച്ചത്. പ്രണയിച്ചാണ് ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം പരിചയപ്പെട്ട ഒരു സുഹൃത്തുമായി പ്രണയത്തിലാകുകയും അയാളെ വിവാഹം ചെയ്യുകയും ചെയ്തു. ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭര്‍ത്താവ് ഇവരുടെ ആദ്യ ഭര്‍ത്താവിനെ കണ്ടെത്തി ഇക്കാര്യം ഇയാളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. ഭാര്യയെ തിരികെ കൊണ്ട് വരണമെന്നാണ് ഇരുവരുടെയും ആവശ്യം. യുവതിയുടെ ആദ്യ ഭര്‍ത്താവ്…
Read Moreഭര്‍ത്താവിന്റെ അമിത മദ്യപാനവും പീഡനവും കുടുംബജീവിതം തകര്‍ത്തു ! കാക്കക്കുയിലിലെ മോഹന്‍ലാലിന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാക്കക്കുയില്‍ നാലുഭാഷകളിലായി പ്രേക്ഷകരുടെ മനം കീഴടക്കാന്‍ ചിത്രത്തിനായി. കോമഡിക്ക് പ്രാധാന്യം നല്‍കിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു കാക്കക്കുയില്‍. ബോളിവുഡ് നായികയായ അര്‍സു ഗോവിത്രിക്കര്‍ ആയിരുന്നു കാക്കകുയിലില്‍ നായികയായി എത്തിയത്. അര്‍സുവിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ നീണ്ട കരിയര്‍ ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചില്ല. ഏതാനും ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം താരം സിനിമ ജീവിതത്തില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുകയായിരുന്നു. താരത്തിന്റെ കുടുംബജീവിതവും അത്ര ശോഭനമായിരുന്നില്ല. ബിസിനസ്മാനായ സിദ്ധാര്‍ഥ് സഭര്വാളിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും അഷ്മാന്‍ എന്നൊരു മകനും കൂടിയുണ്ട്. എന്നാല്‍ കുടുംബ ബന്ധത്തിലെ താളപ്പിഴകള്‍ മൂലം അര്‍സു തന്റെ ഭര്‍ത്താവിനെതിരെ 2019 ഫെബ്രുവരി 19 ന് ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്യുകയും തുടര്‍ന്ന് ഇരുവരും…
Read Moreലോറികളിൽ അമിത ഭാരം; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ ഖജനാവിലേക്ക് പിഴയായി കിട്ടിയത് 10ലക്ഷം രൂപ പിഴ; 38 ലോറികൾ പിടിച്ചെടുത്തു
സ്വന്തം ലേഖകൻ തൃശൂർ: അമിതഭാരം കയറ്റുന്ന ലോറികളിൽനിന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരും പോലീസും നിയമാനുസൃതമുള്ള ഫൈൻ ഈടാക്കാതെ തുക കൈപ്പറ്റി വിട്ടയയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന ആരംഭിച്ചു. ഓപ്പറേഷൻ ഓവർ ലോഡ് എന്ന പേരിലാണ് വിജിലൻസ് പരശോധനയ്ക്കിറങ്ങിയിരിക്കുന്നത്.ലോറികളിൽ അമിതഭാരം കയറ്റി ഓടുന്നതുമൂലം റോഡ് തകരുന്നതായും അധികൃതർ പണം കൈപ്പറ്റി ഭാരപരിശോധന നടത്താതെ വിട്ടയയ്ക്കുന്നതു സംബന്ധിച്ചും കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയപാതയിലടക്കം ലോറികൾ തടഞ്ഞുനിർത്തി പണം കൈപ്പറ്റുക മാത്രമാണ് പോലീസും ചെയ്യുന്നത്. ലോറികളിൽനിന്ന് മോട്ടോർ വാഹനവകുപ്പ് അമിതഭാരത്തിന് പിഴ ഈടാക്കിയില്ലെന്നും പകരം പെറ്റി കേസുകളായ ഡിം ലൈറ്റ് കത്തിയില്ല, മിറർ ഇല്ല തുടങ്ങിയവ കാണിച്ചാണ് പിഴ ഈടാക്കിയിരുന്നതെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തൊട്ടാകെ 84 ലോറികളിൽ പെർമിറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ 23 ടണ്‍ വരെ…
Read Moreമഹിളാ മന്ദിരത്തിൽ മംഗല്യമേളം… പാര്‍വതിക്കും റോയ്സണും മംഗളാശംസകളോടെ പ്രിയപ്പെട്ടവർ
തൃശൂർ: അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട് പി.എസ്. ഉഷയെ സാക്ഷിയാക്കി ജില്ലാ കളക്ടര്‍ ഹരിത വി. കുമാർ വധുവിന്റെ കൈ പിടിച്ചു നല്കി. വനിതാ സംരക്ഷണ ഓഫീസര്‍ എസ്. ലേഖയും വനിതാശിശു വികസന ജില്ലാ ഓഫീസര്‍ പി. മീരയും ചേര്‍ന്നു കൈമാറിയ സിന്ദൂരം റോയ്സണ്‍ പാര്‍വതിയുടെ നെറുകയില്‍ ചാര്‍ത്തി. ആശംസകളേകി മേയറും എംഎൽഎയുമടക്കമുള്ളവർ… തൃശൂര്‍ മഹിളാമന്ദിരം സാക്ഷ്യം വഹിച്ച വിവാഹ ചടങ്ങിന്റെ വിശേഷങ്ങളാണിത്. രാമവര്‍മപുരം മഹിളാമന്ദിരത്തിലെ അന്തേവാസിയായ പാര്‍വതിയാണ് ജില്ലയുടെ സ്നേഹലാളനകള്‍ ഏറ്റുവാങ്ങി വിവാഹ ജീവിതമാരംഭിച്ചത്. ലാലൂര്‍ മനയ്ക്കപ്പറമ്പില്‍ റോയ്സണ്‍ ആണ് പാര്‍വതിയെ ജീവിത സഖിയാക്കി. രാമവര്‍മപുരം മഹിളാ മന്ദിരത്തിന്റെ മുറ്റത്തൊരുങ്ങിയ അലങ്കാരപ്പന്തലിലായിരുന്നു വിവാഹം. വിവാഹമോതിരം കൈമാറി മേയര്‍ എം.കെ. വര്‍ഗീസ് വരണമാല്യം എടുത്തുനല്‍കി. ബൊക്കെ കൈമാറി ഡപ്യൂട്ടി മേയര്‍ രാജശ്രീ ഗോപനും പി. ബാലചന്ദ്രന് എംഎല്‍എയും കോര്പറേഷന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലാലി ജയിംസും നവദമ്പതികളെ…
Read Moreവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ! അരിയില്‍ ചത്ത പ്രാണികള്‍; കായംകുളം സ്കൂളില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടതിങ്ങനെ…
വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ കായംകുളം പുത്തന്‍ റോഡ് യുപി സ്കൂളില്‍ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നു. അരിയുടെ സാംപിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം എന്നിവയുടെ സാംപിള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലാണ് പരിശോധിച്ചത്. വിളവ് പാകമാകാത്ത വന്‍പയറാണ് പാചകത്തിന് ഉപയോഗിച്ചത്. ഇത് ദഹന പ്രകിയയെ പ്രതികൂലമായി ബാധിക്കുന്നതാണ്. പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് വെള്ളത്തില്‍ ക്ലോറിനേഷന് നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശം നല്കി. 26 കുട്ടികള്‍ക്കാണ് കായംകുളം പുത്തന്‍ റോഡ് യുപി സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. കുട്ടികളുടെ സാംപിളുകളില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധന…
Read Moreയുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം; വിശദമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ തമ്പാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കല്ലിയൂർ തെറ്റിവിള സ്വദേശിനി ബീന നൽകിയ പരാതിയിലാണ് നടപടി. യുവതിയുടെ അമ്മ തമ്പാനൂർ പോലീസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കിയ റിപ്പോർട്ട് ജൂലൈ 25 നകം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസറും സമർപ്പിക്കണം. കേസ് ജൂലൈ 25 ന് പരിഗണിക്കും. പരാതിക്കാരിയുടെ മകൾ രേവതി (29) 2021 ഓഗസ്റ്റ് 10 നാണ് എസ്എടിആശുപത്രിയിൽ മരിച്ചത്. പത്തിന് രാവിലെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രി അധികൃതർ നേരിട്ട് എസ്എടി ആശുപത്രിയിലെത്തിച്ചത്. തൈക്കാട് ആശുപത്രിയിൽ രേവതിയെ…
Read More