ന്യൂഡൽഹി: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. തിങ്കളാഴ്ച ചേർന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നേരത്തെ ഇന്ത്യ ലോകകപ്പിനു വേദിയായിരുന്നെങ്കിലും അത് മറ്റു രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു. മറ്റ് രാജ്യങ്ങളുടെ 2021 ചാന്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാകുമെന്നു ബിസിസിഐ അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റിനും ഇന്ത്യ ആതിഥ്യമരുളും. 2019-20 കാലയളവിലാണ് മത്സരം നടക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവി ലഭിച്ചത്. ടെസ്റ്റ് പദവിയുള്ള പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും അംഗങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ അഫ്ഗാനിസ്ഥാനെയും അയർലൻഡിനെയും അംഗീകരിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയക്കെതിരേ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രപ്രാധാന്യമർഹിക്കുന്നതിനാൽ നമ്മൾ വേദിയൊരുക്കുകയാണെന്ന് ബിസിസിഐ ആക്ട്ിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു.