ചിപ്പിക്കൂണ്‍, പാല്ക്കൂണ് കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴികാട്ടിയായി മാറുകയാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴ പുതുപ്പരിയാരം സ്വദേശിനി സരിത സോമന് കൃഷ്ണ തീര്‍ഥം. എരമല്ലൂര്‍ സ്വദേശിനി ഷിജി വര്‍ഗീസുമായി പരിചയപ്പെട്ടതോടെയാണു സരിത കൂണ് കൃഷിയിലെത്തിയത്. 2017ല്‍ അവര്‍ നല്കിയ ബെഡില്‍ നിന്നാണു തുടക്കം. ഇതിന്റെ വിളവെടുപ്പിനോടനുബന്ധിച്ചു പുതുപ്പരിയാരം മഷ്റൂം എന്ന പേരില്‍ സരിത ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതുകണ്ടു തൊടുപുഴയിലെ ബിസിനസുകാരനായ ഇഎപി അനുമോനാണ് ആദ്യം കൂണ് വാങ്ങാനെത്തിയത്. 200 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി 70 രൂപ ക്രമത്തിലായിരുന്നു വില്പന. വ്യാപാരം പച്ചപടിച്ചതോടെ പുതുപ്പരിയാരത്തെ വീട് കൂണ്‍ശാലയാക്കി മാറ്റുകയായിരുന്നു. പിന്നീട് 600 ചതുരശ്ര അടി വലുപ്പമുള്ള ഹൈടെക് ഫാം തന്നെ ആരംഭിച്ചു. സംരംഭം കൂടുതല്‍ വിപുലമക്കുന്നതിന്റെ ഭാഗമായി തൊടുപുഴ യ്ക്ക് സമീപം ഇറക്കുംപുഴയില്‍ 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മറ്റൊരു ഫാം കൂടി…
Read MoreDay: February 23, 2023
സുബി സുരേഷിന് വിട ചൊല്ലി കലാകേരളം! ഒരു നോക്കു കാണാൻ എത്തിയത് ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേര്
കൊച്ചി: അവതാരകയും നടിയുമായി സുബി സുരേഷിന് വിട ചൊല്ലി കലാകേരളം. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂർ ശ്മശാനത്തിൽ വൈകുന്നേരം നാലിന് ചടങ്ങുകൾ പൂർത്തിയായി. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. കരള്‍ സംബന്ധമായ രോഗംമൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ 9.35-നായിരുന്നു അന്ത്യം. കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതോടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പുരോഗമിച്ചുവരികയായിരുന്നു. സുബിക്ക് അടുത്ത ബന്ധു കരള്‍ നല്കാന് തയാറായി മുന്നോട്ടു വന്നിരുന്നു. ഇതോടെ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന ആരോഗ്യ ബോര്‍ഡിനു വിവരം കൈമാറിയിരുന്നു. അവരുടെ അനുമതി ലഭിക്കാനിരിക്കെയാണു വിയോഗം. കഴിഞ്ഞ ജനുവരി 20 നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Moreലാബിൽ ലൈംഗിക പീഡനം, ഭീഷണി!സഹിക്കാനാകാതെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
തിരുവനന്തപുരം: മംഗലപുരത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിൽ. സി പി എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ (50) യാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പീഡനം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ അറിയിച്ചതിനെ തുടർന്ന് സി ഡബ്ല്യു സി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. മംഗലപുരം പൊലീസ് ഷമീറിനെ ഇന്ന് രാവിലെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാൾ. സ്കൂളിലെ ലാബിൽവച്ചും മറ്റുമാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.
Read Moreലിപ് ലോക്കും കൊറിയന്‍ ഗാനവും മാത്രമല്ല ഈ സിനിമയിലുള്ളത് ! അനിഖ പറയുന്നതിങ്ങനെ…
ബാലതാരമായി മലയാള സിനിമയില്‍ എത്തിയ അനിഖ സുരേന്ദ്രന് നായികയായി അരങ്ങേറുന്ന ചിത്രമാണ്‘ഓ മൈ ഡാര്‍ലിംഗ്’. ട്രെയ്ലര് എത്തിയപ്പോള്‍ മുതല്‍ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആ രംഗങ്ങള്‍ സിനിമയ്ക്ക് ആവശ്യമായിരുന്നു എന്നാണ് അനിഖ പറയുന്നത്. മാത്രമല്ല, ചിത്രത്തിലെ ലിപ് ലോക്കിനെക്കുറിച്ച് മാത്രമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് തന്നെ ഒട്ടും അസ്വസ്ഥമാക്കുന്നില്ലെന്നും അനിഖ വ്യക്തമാക്കി. കഥാപാത്രത്തിന് വേണ്ടിയാണ് ആ സീന്‍ ചെയ്തത്. കഥയ്ക്ക് ആവശ്യമായിരുന്നു. എന്തുകൊണ്ടാണ് സിനിമയില്‍ അത്തരം രംഗങ്ങള്‍ എന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നും അനിഖ പറയുന്നത്. നവാഗത സംവിധായകന് ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെല്വിന് ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു എന്നിവരാണ്…
Read Moreവേനൽച്ചൂട് കൂടി, ആറളത്തെ കൃഷിയിടങ്ങളിൽ തമ്പടിച്ചു കാട്ടാനക്കൂട്ടങ്ങൾ; ഫാമിലെ തൊഴിലാളികൾ ഭീതിയിൽ
ഇരിട്ടി: കാട്ടാനകൾ കൂട്ടമായി കൃഷിയിടത്തിൽ തമ്പടിച്ചതോടെ ആറളം ഫാമിൽ തൊഴിലെടുക്കുന്നവർ ഭീതിയിൽ. ഇതോടെ കശുവണ്ടി ശേഖരണം ഉൾപ്പെടെ പ്രതിസന്ധിയിലാണ്. കാട്ടാനകൾ കൂട്ടമായാണ് ഫാമിലെ കൃഷിയിടത്തിലൂടെ സഞ്ചരിക്കുന്നത്. മൂന്നും നാലും ആനകൾ അടങ്ങിയ പല സംഘങ്ങളാണു കൃഷിയിടത്തിൽ ഉള്ളത്. കശുമാവിൻ തോട്ടങ്ങളിൽ ഇനിയും പകുതി മാത്രമാണ് വെട്ടിതെളിയിച്ചത്. കശുവണ്ടിയുടെ ഉത്പാദനം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കാട്ടാനകൾ കാരണം കാടുവെട്ട് പൂർത്തിയാക്കാൻ കഴിയാത്തതു വൻസാമ്പത്തിക നഷ്ടമാണ് ഫാമിന് ഉണ്ടാക്കുന്നത്. വേനൽച്ചൂട് കൂടിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി ഫാമിനുള്ളിൽ ചുറ്റിനടക്കുകയാണ് ആനക്കൂട്ടം. ജീവൻ പണയപ്പെടുത്തിയാണ് തൊഴിലാളികൾ കൃഷിയിടത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ ആനക്കൂട്ടം മേഖലയിലെ നിരവധി തെങ്ങുകളും കശുമാവും നശിപ്പിച്ചു. കാട്ടാനകളെ കൃഷിയിടത്തിൽനിന്ന് ഓടിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നേരത്തെ ആദിവാസികൾക്കു പതിച്ചു നൽകിയ ഭൂമിയിലെ കാടു മൂടിയ പ്രദേശങ്ങളിലായിരുന്നു ഇവ താവളമാക്കിയിരുന്നത്. ഇത്തരം പ്രദേശങ്ങളിലെ കാടുകൾ…
Read Moreബ്രിട്ടണില്‍ മലയാളി വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു! പഠനത്തിനായി യുകെയില്‍ എത്തിയത് ഒരു മാസം മുമ്പ്…
ബ്രിട്ടണിൽ മലയാളി വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍, ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. പഠനത്തിനായി ഒരു മാസം മുമ്പ് മാത്രമാണ് യുകെയില്‍ ആതിര എത്തിയത്. ലീഡ്സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍, ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്റ്റ് സ്റ്റോപ്പിലെ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ആതിര സംഭവ സ്ഥലത്തുവെച്ചതന്നെ മരിച്ചതായാണ് വിവരം. ആതിരയ്ക്ക് ഒപ്പമുള്ള രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഒരു മദ്ധ്യവയസ്കനും നിസാര പരിക്കുകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആതിരയുടെ മൃതദേഹം ബ്രാഡ്ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയില്‍…
Read Moreรวม เกมออนไลน์ MMORPG เปิดใหม่บนคอมฯ PC ปี 2022-2023 » Best Review Asia
Splatoon 3 ยึดหัวหาดเกม 30 อันดับเกมขายดีบน Nintendo eShop สโตร์ญี่ปุ่นประจำปี 2022 รายงานล่าสุดระบุว่าไอพีเกมยิง TPS Sh… มาถึงสัปดาห์สุดท้ายของปีนี้กันแล้วนะทุกคนก็เราก็ขอส่งท้ายปีด้วยการสรรหาเกมมือถือใหม่ ๆ มาฝากเพื่อนกันอีกแล้ว ในสัปดาห์นี… แค่โหลดแอป Blacknut by GAMELOFT เท่านั้นก็จะได้มันส์ไปกับเกมค่าย GAMELOFT กว่า 360 เกม คอเกมเข้าไปเล่นออนไลน์ได้ไม่จำกัด ไม่ต้องโหลดลงเครื่อง แอปเดียวเล่นให้ฉ่ำหนำใจกันไปเลย… แนะนำ 5 เกมมือถือสไตล์อนิเมะที่ดัดแปลงมาจากการ์ตูนอนิเมะชื่อดังของญี่ปุ่นที่กำลังจะลุยตลาดในปี 2023 นี้… ไปส่องกันให้ตาแตก Papergames และ 17ZHE Studio พร้อมพาเหล่าจอมยุทธ์ไปโดนตกกันอย่างทั่วถึงกับตัวอย่างเกมเพลย์ล่าสุดที่มาพร… เกม Onmyoji ฉลองครบรอบ 5 ปี ต้อนรับชิกิงามิตัวใหม่ SSR Tsukuyomi… มาถึงสัปดาห์สุดท้ายของปีนี้กันแล้วนะทุกคนก็เราก็ขอส่งท้ายปีด้วยการสรรหาเกมมือถือใหม่ ๆ มาฝากเพื่อนกันอีกแล้ว ในสัปดาห์นี… กิจกรรม DAILY LOGIN เดือนกุมภาพันธ์ ล็อกอินปั๊บรับไอเทมฟรีทุกวัน ล๊อกอินครบได้ไอเทมแรร์ฟรีไปเลย .. ถึงตรงนี้ต้องบอกว่าข้อมูลของ Dragon’s Dogma 2 มีน้อยมาก ก.ไก่ล้านตัว คือตั้งแต่ Hideaki Itsuno ในฐานะเกมไดเร็กเตอร์ออกมา… ไปส่องกันให้ตาแตก Papergames และ 17ZHE Studio พร้อมพาเหล่าจอมยุทธ์ไปโดนตกกันอย่างทั่วถึงกับตัวอย่างเกมเพลย์ล่าสุดที่มาพร… เกม Onmyoji ฉลองครบรอบ 5 ปี ต้อนรับชิกิงามิตัวใหม่ SSR Tsukuyomi… ติดตามข้อมูลข่าวสาร โปรโมชัน และกิจกรรมต่างๆ ของเอไอเอสได้ทาง… GungHo Online จัดให้แล้วกับการนำอีเวนท์คอลลาโบะสุดฟิน Puzzle…
Read More“കൺവീനർക്ക് എവിടേയും പങ്കെടുക്കാം ”; ഇ.പി. ജാഥയിൽനിന്ന് വിട്ടുനിൽക്കുന്നത് മനഃപൂർവമല്ല: എം.വി. ഗോവിന്ദൻ
കണ്ണൂർ: സിപിഎം ജനകീയ പ്രതിരോധ ജാഥയിൽനിന്ന് എൽഡിഎഫ് കൺവീനറായ ഇ.പി. ജയരാജൻ വിട്ടുനിൽക്കുന്നത് മനഃപൂർവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരില്‍ പര്യടനം തുടരുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് വിട്ടുനിന്നത് ചർച്ചയായിരുന്നു. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദേഹം. എൽഡിഎഫ് കൺവീനർക്ക് ജാഥ കടന്ന് പോകുന്ന എവിടേയും പങ്കെടുക്കാം. ഇ.പിക്ക് അതൃപ്തിയില്ലെന്നും കണ്ണൂരിലെ ജാഥയിൽ പങ്കെടുക്കാത്തതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഥയിൽ നിന്നും ആരും വിട്ടു നിൽക്കുന്നില്ല. പാർട്ടിക്കകത്ത് ഇപ്പോൾ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്ന്. വെറുതെ പാർട്ടിയിൽ പ്രശ്നം ഉണ്ടാക്കരുത്. ജാഥയ്ക്ക് ലഭിക്കുന്നത് ഉജ്വല സ്വീകരണമാണ്. പ്രതീക്ഷയ്ക്ക് അപ്പുറത്ത് ആളുകൾ എത്തുന്നുണ്ട്. പാർട്ടി ശക്തമായ കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്. സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്നത് ജനകീയ സമരമല്ല. മനഃപൂർവം യുഡിഎഫും…
Read Moreഒമ്പതാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം; മുഖ്യകണ്ണി പോലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നു. പെൺകുട്ടിക്ക് മയക്കുമരുന്നുനൽകിയ ബോണി എന്നയാളെയാണ് പോലീസ് ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്യുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഇയാള്‍ നേരിട്ടു കുട്ടിക്കു മയക്കുമരുന്നു നല്‍കിയെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലിൽ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയുമടക്കം 20 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിക്കൊപ്പം സ്കൂളിൽ പഠിച്ച വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. പലരും പഠിത്തം പൂർത്തിയാക്കി സ്കൂൾ വിട്ടുപോയി. കൂടാതെ ഒരേപേരിൽത്തന്നെ കുറെ കുട്ടികളുള്ളതിനാൽ പോലീസിന് ഇവരെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. കൂടെ പഠിച്ച ആൺകുട്ടിയാണ് മയക്കുമരുന്നു നൽകിയതെന്ന് കുട്ടി പറഞ്ഞിരുന്നെങ്കിലും അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, സിഗരറ്റ് വലിക്കുന്ന സ്വഭാവക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി.
Read Moreനിയമനം വൈകുന്നതില്‍ പ്രതിഷേധം ! നടുറോഡില്‍ നഗ്നയായി നഴ്സ്…
പൊതുജനം നോക്കിനില്‍ക്കെ രാജസ്ഥാനില്‍ നടുറോഡില്‍ നഗ്നയായി നഴ്സിന്റെ പ്രതിഷേധം. 36കാരിയായ നഴ്സാണ് ജോലിയില്‍ നീതി നിഷേധിക്കുന്നതിന്റെ മനോവിഷമത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സെലക്ഷന് കിട്ടിയ ശേഷം നിയമനത്തിനായി കാത്തുനില്‍ക്കുകയാണ് യുവതി. ഇതില്‍ തീരുമാനമാകാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുവഴിയിലാണ് യുവതി നഗ്നയായി പ്രതിഷേധിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ റോഡിന് നടുവില്‍ നഗ്നയായി നില്ക്കുന്ന നിലയിലായിരുന്നു യുവതി എന്ന് പോലീസ് പറയുന്നു. സമാധാനത്തിന് ഭംഗംവരുത്തി എന്ന കുറ്റം ചുമത്തി യുവതിക്കെതിരേ കേസെടുത്തതായും പോലീസ് പറയുന്നു.
Read More