സ്വന്തം ലേഖകന്‍ കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രളയകാലത്തും വലിയ രീതിയില്‍ തട്ടിപ്പു നടന്നതായി ആക്ഷേപം. അര്‍ഹരായ പലര്‍ക്കും അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ചിരുന്നില്ല. കണക്കെടുത്തതിലെ പിഴവും പ്രളയബാധിതര്‍ സമര്‍പ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ പിഴവുകളുമാണ് വലിയ തോതില്‍ പണം അര്‍ഹര്‍ക്ക് ലഭിക്കുന്നതിന് തടസമായത്. അതേസമയം വെള്ളം മുറ്റത്തുപോലും എത്താത്ത നിരവധി പേര് അനര്‍ഹമായി തുക കൈപ്പറ്റുകയും ചെയ്തു. പലരും അതാത് വാര്‍ഡുകളിലെ ജന പ്രതിനിധികളെ സ്വാധീനിച്ചായിരുന്നു തുക കൈപ്പറ്റിയത്. വില്ലേജ് ഓഫീസര്‍ ഉള്‍പ്പെട്ട സംഘം നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് പ്രളയബാധിതരാണോ അല്ലയോ എന്ന് മനസിലാക്കി അതാത് താലൂക്ക് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയും തുക ട്രഷറി വഴി ദുരിതബാധിതര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്. 2018, 2019 കാലഘട്ടത്തിലായിരുന്നു ഇത്. അന്നുതന്നെ വലിയ രീതിയില്‍ തട്ടിപ്പു നടന്നിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ പീന്നീട് എല്ലാം…
Read MoreDay: February 23, 2023
നയനസൂര്യയുടെ മരണം; ഫോറൻസിക് ഫലം പരിശോധിക്കുന്നു; കൊലപാതകമാണെന്ന് ഉറപ്പിച്ചു പറയാനുള്ള തെളിവുകളില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തിൽ കുടുതൽ പേരുടെ മൊഴി രേഖപ്പെടുത്തൽ തുടരുകയാണെന്ന് ക്രൈംബ്രാഞ്ച്. ഫോറൻസിക് ഫലം ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. നയനയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കൽ തുടരുകയാണ്. അതേ സമയം നയനയുടെ മരണം കൊലപാതകമാണോയെന്ന് ഉറപ്പിച്ച് പറയാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മ്യൂസിയം പോലീസ് അന്വേഷിച്ച കേസിൽ വീഴ്ചയുണ്ടയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
Read Moreഇസ്രയേലില്‍ വച്ച് മുങ്ങിയ ബിജുവിന് നാട്ടില്‍ ഏക്കര്‍കണക്കിന് വസ്തു ! റബര്‍ ഉള്‍പ്പെടെ പലവിധ കൃഷികളും…
ആധുനീക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്ക് പുറപ്പെട്ട സംഘത്തില്‍ നിന്നു കാണാതായ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരില്‍ ബിജു കുര്യനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജിതം. ഇയാള്‍ പഠനസംഘത്തില്‍ ഉള്‍പ്പെട്ടതു സംബന്ധിച്ച് മന്ത്രിയുടെ ഓഫീസ് അടക്കം നല്കിയ നിര്‍ദേശ പ്രകാരം പായം കൃഷി ഓഫിസര്‍ കെ.ജെ.രേഖ കഴിഞ്ഞ ദിവസം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഓണ്‍ലൈനായി ലഭിച്ച അപേക്ഷ പരിശോധിച്ചു കര്‍ഷകനാണെന്ന് ഉറപ്പു വരുത്തിയിരുന്നതായാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കിളിയന്തറയിലെ രണ്ട് ഏക്കറില്‍ ടാപ്പ് ചെയ്യുന്ന റബര്‍ മരങ്ങളുണ്ട്. കൂടാതെ തെങ്ങും കുരുമുളകു കൃഷിയുമുണ്ട്. പേരട്ട കെപി മുക്കിലെ 30 സെന്റ് പുരയിടത്തില്‍ വാഴയും കമുകും ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വൈവിധ്യമായ വിളകള്‍ കണ്ടുബോധ്യപ്പെട്ട ശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്നും കൃഷി ഓഫിസര്‍ വ്യക്തമാക്കി. മൈസൂരുവില്‍ ഉള്‍പ്പെടെ സ്ഥലം പാട്ടത്തിനെടുത്ത് മരച്ചീനി, വാഴ, ഇഞ്ചി കൃഷികള്‍ നടത്തിയ പാരമ്പര്യവും ബിജു കുര്യന് ഉള്ളതായി…
Read Moreഎനിക്ക് മാത്രം കിട്ടിയാപോരല്ലേ! ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലെന്ന് യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം
തിരുവനന്തപുരം: യുവജനകമ്മീഷൻ ജീവനക്കാർക്ക് ശന്പളം നൽകാൻ പണമില്ലെന്ന് യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. സർക്കാരിനോട് 26 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ 18 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. എന്നാൽ ഈ തുക തികയില്ലെന്നും കൂടുതൽ തുക വേണമെന്നുമാണ് യുവജനകമ്മീഷന്റെ ആവശ്യം. 2022 -23 സാന്പത്തിക വർഷത്തിൽ 1.03 കോടി രൂപ യുവജനകമ്മീഷന് സർക്കാർ നൽകിയിരുന്നു. ഇതിന് പുറമെയാണ് 18 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത്. യുവജനകമ്മീഷൻ അധ്യക്ഷക്ക് മുൻകാല പ്രാബല്യത്തോടെ ശന്പളം വർധിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതിൽ 8.5 ലക്ഷം രൂപ ശന്പള കുടിശികയിനത്തിൽ ചിന്തക്ക് കിട്ടാനുണ്ട്. അതേ സമയം യുവജനകമ്മീഷന് ഇത്രയും തുക ആവശ്യമില്ലാതെ നൽകുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന സാഹചര്യത്തിൽ 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് യുവജനകമ്മീഷന് 18 ലക്ഷം…
Read Moreകോവിഡിനെ ഭയന്ന് യുവതിയും മകനും വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ കഴിഞ്ഞത് മൂന്നു വര്‍ഷം ! ഭര്‍ത്താവിനെ അടിച്ചിറക്കി…
കോവിഡ് ബാധിക്കുമെന്ന ഭീതിയാല്‍ മൂന്നുവര്‍ഷമായി വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ വാതില്‍ അടച്ചിരുന്ന അമ്മയെയും മകനെയും രക്ഷിച്ച് പോലീസും ആരോഗ്യവിഭാഗവും. 33 വയസുള്ള യുവതിയെയും 10 വയസുകാരന് മകനെയുമാണ് രക്ഷിച്ചത്. ഹരിയാന ഗുരുഗ്രാമിലെ ചക്കര്‍പൂര്‍ മേഖലയിലാണ് സംഭവം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ആരോഗ്യവിഭാഗം, ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി ഇരുവരെയും രക്ഷിച്ചത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞദിവസം മുന്മുന് മജ്ഹിയുടെ ഭര്‍ത്താവ് സുജന്‍ മജ്ഹി പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ വിശദമായി പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോവിഡ് ആദ്യം പിടിപെട്ട 2020ല്‍ പ്രഖ്യാപിച്ച ആദ്യ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഓഫീസില്‍ പോകാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. അതിന് ശേഷം കഴിഞ്ഞ മൂന്ന്…
Read Moreമുത്തലാഖിൽ മുഖ്യമന്ത്രിക്ക് അറിവില്ലായ്മ; അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കേന്ദ്രം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്തലാഖിനെ കുറ്റകരമാക്കിയത് മുഖ്യമന്ത്രി എതിർക്കുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണ് എന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. ഇന്ന് ഇടതു പാർട്ടികൾ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലനമാണ്. എൺപതുകളുടെ മധ്യത്തിൽ മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി നടത്തിയ ഷാബാനോ കേസിൽ കമ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് തനിക്ക് പരിപൂർണ പിന്തുണ നൽകിയ കാര്യവും ഗവർണർ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിന് അജ്ഞതയുടെ ദുർഗന്ധമാണെന്നും മുത്തലാഖ് സ്ത്രീകൾക്കെതിരായ അനീതിയാണെന്നും ഗവർണർ പറഞ്ഞു. ഇപ്പോൾ മുസ്ലീങ്ങൾക്കിടയിലെ വിവാഹമോചന നിരക്ക് 90 ശതമാനം കുറഞ്ഞു. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളെ രക്ഷിച്ചു. എന്നാൽ ഇടതുപക്ഷ നിലപാട് അധികാരത്തോടുള്ള ആർത്തിയാണ് കാണിക്കുന്നതെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.തിങ്കളാഴ്ച…
Read Moreഡാ ധർമൂ എന്നു വിളിക്കാതെ കിടക്കുന്ന അവളെ കാണാൻ എനിക്കു കഴിയുമോയെന്നറിയില്ല; 19 വർഷം ഒപ്പം നിന്നവൾ; വാക്കുകൾ മറിഞ്ഞു ധർമ്മജൻ
സീമ മോഹൻലാൽകൊച്ചി: ‘ഞാൻ അവളെക്കാണാൻ ആശുപത്രിയിൽ പോയില്ല. ഫ്രീസറിൽ തണുത്തുറഞ്ഞു മുഖത്തു ചിരിയില്ലാതെ കിടക്കുന്ന സുബിയെ എനിക്കു കാണാൻ കഴിയില്ല. അവളെക്കണ്ടാൽ എന്റെ നിയന്ത്രണം വിട്ടുപോകും. ധർമൂ എന്നു വിളിച്ചു എപ്പോഴും കലപിലായെന്നു തമാശ പറയുമായിരുന്ന എന്റെ അനുജത്തിയായിരുന്നു അവൾ. കഴിഞ്ഞ 19 വർഷമായി തനിക്കൊപ്പം മിമിക്രി വേദി പങ്കിട്ട നടി സുബി സുരേഷിന്റെ ഓർമകളിൽ ധർമജൻ ബോൾഗാട്ടി തേങ്ങി. ഇന്നലെ വൈകുന്നേരം മുതൽ സുബിയുടെ വീട്ടിൽ ധർമജനുണ്ട്. ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് അനുജത്തിയുടെ അവസാന യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തുന്നു. 19 വർഷം മുന്‍പ് സുബിയും ധർമജനും ഒരുമിച്ചാണ് സിനിമാലയിൽ ജോയിൻ ചെയ്തത്. അന്നത്തെ ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തില്ല. പക്ഷേ, സുബി അതിൽ തുടർന്നു. 2000 മുതൽ ധർമജൻ സിനിമാലയിൽ സജീവമായി. തുടർന്ന് സുബിക്കൊപ്പമുള്ള ധർമജന്റെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരുടെ കൈയടി നേടി.…
Read Moreവീണ്ടും മൂത്രവിവാദം ! 20കാരിയുടെ സീറ്റില്‍ യുവാവ് മൂത്രം ഒഴിച്ചു…
ഏറെ വിവാദമായ വിമാനത്തിലെ മൂത്രമൊഴിക്കലിനു ശേഷം സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ കര്‍ണാടകയില്‍ നിന്നാണ് സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ബസ് യാത്രികനാണ് സഹയാത്രികയുടെ സീറ്റില്‍ യാത്രക്കാരന് മൂത്രം ഒഴിച്ചത്. മദ്യലഹരിയില്‍ 32കാരന് സീറ്റില്‍ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഹുബ്ലിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിജയപുരയില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസിലാണ് യുവാവ് 20കാരി സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത്. നോണ്‍- എസി സ്ലീപ്പര്‍ ബസിലായിരുന്നു യാത്ര. ഭക്ഷണം കഴിക്കാനായി ഹുബ്ലിക്ക് സമീപമുള്ള ധാബയില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് സംഭവം നടന്നത്. യുവതി ഒച്ചവെച്ചപ്പോഴാണ് ബസിലെ മറ്റു യാത്രക്കാര്‍ കാര്യം അറിഞ്ഞത്. മദ്യലഹരിയിലായിരുന്നു യുവാവ്. സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തപ്പോള്‍ യുവാവ് യാത്രക്കാരോട് മോശമായി പെരുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മദ്യപിച്ച് ലക്കുകെട്ട യുവാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ,…
Read Moreശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് കളക്ടർമാമന് ചിത്രം വരച്ചുനല്‍കി ഗൗതമി; അമൂല്യ സമ്മാനം ഒരു നിധിപോലെ സൂക്ഷിക്കുമെന്ന് കളക്ടർ കൃഷ്ണതേജ
കായംകുളം: ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് താൻ വരച്ച ചിത്രവുമായി കളക്ടറേറ്റിലെത്തി കളക്ടർക്ക് സമ്മാനിച്ച മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ ജി. കൃഷ്ണകുമാറിന്റെയും കലയുടെയും മകൾ ഗൗതമിയെ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ അഭിനന്ദിച്ചു. തന്റെ ചിത്രം വരച്ചു നൽകിയ ഗൗതമിക്ക് കളക്ടർ ഉപഹാരവും നൽകി. ഗൗതമിയെ അഭിനന്ദിച്ചു കളക്ടർ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: “എനിക്കൊരു അമൂല്യ സമ്മാനം ലഭിച്ചു. സമ്മാനത്തേക്കാൾ ഉപരിയായി അതെനിക്ക് വലിയ ഒരു പ്രചോദനമാണ് നൽകിയത്. മുതുകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ഗൗതമിയെന്ന മോളാണ് എനിക്ക് ഈ അമൂല്യമായ സമ്മാനം നൽകിയത്. എസ്എംഎ ബാധിച്ച് ഒന്ന് ഇരിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഈ മോൾ എനിക്ക് ചിത്രം സമ്മാനിക്കാൻ വേണ്ടി മാത്രമായാണ് മുതുകുളത്തുനിന്നു ഇത്രയധികം ദൂരം യാത്ര ചെയ്ത് കളക്ടറേറ്റിലേക്കു വന്നത്. മോളോട് എനിക്കുള്ള സ്നേഹവും നന്ദിയും വാക്കുകൾ കൊണ്ട്…
Read Moreദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്കു നിന്നത് കമിതാക്കൾ; സ്വർണം ഉൾപ്പെടെ വീട്ടുസാധനങ്ങൾ മോഷ്ടിച്ച് വിറ്റുണ്ടാക്കിയത് 5 ലക്ഷത്തോളം രൂപ; ചേർത്തലയിലെ തട്ടിപ്പ് പൊളിഞ്ഞതിങ്ങനെ…
ചേര്‍ത്തല: ദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്കുനിന്ന് മോഷണം നടത്തിയ കമിതാക്കൾ പോലീസിന്റെ പിടിയിലായി. കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജ ബിനോയ് (43) എന്നിവരാണ് അർത്തുങ്കൽ പോലീസിന്റെ പിടിയിലായത്. എറണാകുളം പോണേക്കരയിൽ സ്ഥിരതാമസക്കാരിയായ ഷിജി ജിനേഷിന്റെ അർത്തുങ്കൽ ചെത്തിയിലുള്ള തോട്ടപ്പിള്ളി വീട്ടിലാണ് ഇവർ ദമ്പതികൾ ചമഞ്ഞ് വീട്ടു ജോലി ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇവിടെനിന്നു സ്വർണമാല, മൂന്ന് ലാപ്ടോപ്, ഓടിന്റെയും മറ്റും പാത്രങ്ങൾ, തുണിത്തരങ്ങൾ, ഗ്യാസ് കുറ്റികൾ, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയർ, കാർപ്പറ്റുകൾ മുതലായവയാണ് മോഷ്ടിച്ചത്. ഏകദേശം 5,32,500 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചു വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തൽ.പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ചെത്തി തോട്ടപ്പിള്ളി വീട്ടിൽ താമസിക്കുന്ന ഭർതൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് പത്രപരസ്യം കൊടുത്തിരുന്നു. ഈ പത്രപരസ്യം കണ്ട് കുട്ടികളും കുടുംബവുമുള്ള ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജിനോയും…
Read More