കോഴിക്കോട്: എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് സഹോദരിയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷം. ചാലിയത്തെ സഹോദരി ജസീലയുടെ വീട്ടിൽ നോമ്പ് തുറക്കാൻ എത്തിയതായിരുന്നു മരിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്തും ബന്ധു നൗഫിഖ്. തുടർന്ന് ജസീലയുടെ രണ്ട് വയസുള്ള മകൾ സഹ്റയെ കൂട്ടിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ മട്ടന്നൂരിലേക്ക് തിരിച്ചത്. ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പോയ സഹ്റയുടെ വാപ്പ ഷുഹൈബ് നിലവിൽ മദീനയിലാണുള്ളത്. ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് ബന്ധു അറിയിച്ചു. പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്ന് ഡിജിപി തിരുവനന്തപുരം: ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ഇയാളെ പിടികൂടാൻ സാധിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഉത്തരമേഖല ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം…
Read MoreDay: April 3, 2023
എള്ളിന്റെ ഉള്ളറിഞ്ഞ് വിത്തെറിയാം; കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; എള്ള് എവിടേയും കൃഷി ചെയ്യാമോ?
കേരളത്തിലെ ഒരു പ്രധാന എണ്ണവിളയായ എള്ള്, ആലപ്പുഴ, കൊല്ലം ജില്ലകളിലായി കിടക്കുന്ന ഓണാട്ടുകര പ്രദേശങ്ങളിലും പാലക്കാട്, മലപ്പുറം ജില്ലകളിലെ മണൽപ്പാടങ്ങളിലും കര പ്രദേശങ്ങളിലുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സെസാമം ഇൻഡിക്കം എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഏകദേശം 208 ഹെക്ടർ സ്ഥലത്തു നിന്നു 129.4 ടണ്‍ ആണ് ഉത്പാദനം. കഴിഞ്ഞ 25 വർഷത്തെ കണക്കെടുത്താൽ കൃഷി സ്ഥലത്തിന്റെ വിസ്തൃതി കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന് കാണാമെങ്കിലും ഉത്പാദനം ക്രമാനുഗതമായി വർധിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. കാലാവസ്ഥാ വ്യതിയാനമാണ് എള്ള് കൃഷിയുടെ വിസ്തൃതി കുറയാനുള്ള പ്രധാന കാരണം. നീണ്ടു നിൽക്കുന്ന വർഷകാലവും കാലംതെറ്റിയുള്ള വേനൽ മഴയും അധികരിച്ച ഉണക്കും എള്ള് കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇതിനൊപ്പം ആവശ്യാനുസരണമുള്ള വളപ്രയോഗത്തിന്റെ അഭാവം, രോഗകീട ബാധ, ഗുണമേ·യുള്ള വിത്തിന്റെ ലഭ്യതക്കുറവ്, കർഷകത്തൊഴിലാളികളുടെ വൈദഗ്ധ്യക്കുറവ് എന്നിവയും എള്ള് കൃഷിയുടെ വ്യാപനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. പോഷക സമൃദ്ധമാണ്…
Read Moreകൗതുകത്തിനും ആദായത്തിനും ടർക്കി കോഴികൾ; കൃത്യമായി പരിപാലിച്ചാൽ ഏഴാം മാസം മുതൽ മുട്ട ഇടും; ഇറച്ചിയുടെ പ്രത്യേകതകൾ അറിയാം…
പീലിവിരിച്ചു നിൽക്കുന്ന മയിലിന്റെ അഴകാണു ടർക്കി കോഴികൾക്ക്. കേരളത്തിൽ അത്ര പ്രചാരമില്ലെങ്കിലും ടർക്കി വളർത്തൽ മികച്ച ആദായം തരുന്ന സംരംഭമാണ്. സാധാരണ കോഴികളെക്കാൾ വലിപ്പമുണ്ട് ടർക്കികൾക്ക്. വളർച്ചയെത്തിയ പൂവൻ ടർക്കികൾക്ക് ഏഴ് കിലോയോളം തൂക്കം വരും. ഇറച്ചിയിൽ കൊളസ്ട്രോൾ കുറവാണ്. മാംസത്തിന്റെ അളവ് കൂടുതലും. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുന്പ് എന്നിവയായൽ സമൃദ്ധവുമാണ്. കൃത്യമായി പരിപാലിച്ചാൽ ഏഴാം മാസം മുതൽ മുട്ട ഇടും. വർഷം നൂറു മുട്ടകൾ വരെ ലഭിക്കും. ആഴ്ചയിൽ രണ്ടു തവണ മുട്ട ഇടും. മുട്ടകൾക്ക് ശരാശരി 80 ഗ്രാം തൂക്കം വരും. ഇനങ്ങൾ ടർക്കികളെ ഇനങ്ങളായി തരം തിരിച്ചിട്ടില്ലെങ്കിലും വെങ്കലം, വൈറ്റ് ഹോളണ്ട്, ബർബണ്‍ റെഡ്, നരഗൻസെറ്റ്, ബ്ലാക്ക്, സ്ലേറ്റ്, ബെൽറ്റ്സ്വില്ലെ എസ് എന്നിങ്ങനെ ഏഴ് സ്റ്റാൻഡേർഡ് വിഭാഗങ്ങളുണ്ട്. ബ്രെസ്റ്റഡ് ബ്രോണ്‍സ്, ബ്രോഡ് ബ്രെസ്റ്റഡ് ലാർജ് വൈറ്റ്, ബെൽറ്റ്സ്വില്ലെ സ്മോൾ…
Read Moreഉള്ളിന്റെ ഉള്ളിലെ ആഗ്രഹം സിനിമകൾ ചെയ്യുക എന്നത്; ആർട്ടിസ്റ്റിന് അടിസ്ഥാനപരമായി വേണ്ടതെന്തെന്ന് പറഞ്ഞ് അഹാന കൃഷ്ണ
സോഷ്യൽ മീഡിയിലെ സജീവമായത് കൊണ്ടു മാത്രം എനിക്ക് സിനിമകൾ ലഭിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു ഓഡിയൻസിനെ ഉണ്ടാക്കാൻ കഴിഞ്ഞു. അത് വഴി ഒരു സിനിമ ഇറങ്ങിയാൽ എനിക്ക് ആളുകളിലേക്ക് വിവരമെത്തിക്കാം. ആർട്ടിസ്റ്റിന് അടിസ്ഥാനപരമായി വേണ്ടത് പ്രേക്ഷകരാണ്. അത് എനിക്കുണ്ടാക്കാൻ കഴിഞ്ഞു. അതിൽ ആത്മവിശ്വാസമുണ്ട്. അടുത്തിടെ നിർവാൻ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി സഹായമഭ്യർഥിച്ച് വീഡിയോ ചെയ്തിരുന്നു. അത് 55 ലക്ഷം പേരിലേക്കെത്തി. ഇത്രയും ആളുകളിലേക്ക് എനിക്ക് എത്താനാവുന്നു എന്നതിൽ സന്തോഷമുണ്ട്. ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം സിനിമകൾ ചെയ്യുക എന്നതാണ്. –അഹാന കൃഷ്ണ
Read Moreഐശ്വര്യറായി ഉണ്ടായിട്ടും കണ്ണ് തൃഷയിൽ! ഇപ്പോള്‍ അതിസുന്ദരിയായെന്ന് ആരാധകർ
സോഷ്യല്‍ മീഡിയയിലെങ്ങും ഇപ്പോൾ താരം തൃഷയാണ്. അത് ഇപ്പോഴെന്നല്ല.. എപ്പോഴും. വിന്റേജ് ലുക്കില്‍ സുന്ദരിയായിരുന്ന താരം ഇപ്പോള്‍ അതിസുന്ദരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ തൃഷയെ കണ്ട് സിനിമാലോകം അന്പരന്നു എന്നാണ് വാർത്തകൾ. അതിശയിപ്പിക്കുന്ന ഭംഗിയാണ് തൃഷയുടെ ലുക്കിനെന്ന് പലരും പറഞ്ഞു. ഐശ്വര്യ റായിക്കൊപ്പം വേദി പങ്കിട്ടപ്പോഴും എല്ലാവരുടെയും കണ്ണ് തൃഷയിലായിരുന്നുവത്രേ. നീല നിറത്തിലുള്ള ഡിസൈനര്‍ സാരിയണിഞ്ഞാണ് താരം വേദിയിലെത്തിയത്. സില്‍വര്‍ നിറത്തിലുള്ള വര്‍ക്കുകളും എംബ്രോയ്ഡറിയും തൃഷയുടെ ലുക്കിന് മാറ്റുകൂട്ടി. നീളത്തിലുള്ള സ്ലീവുകളുള്ള ഡീപ് നെക് ബ്ലൗസാണ് ഒപ്പം ധരിച്ചത്. സാരിയുടെ അതുപോലെ തന്നെ സീക്വനുകളും ഫ്ളോറല്‍ പാറ്റേണുകളും ബ്ലൗസിലും കാണാം. അതിമനോഹരമായ ഒരു ചോക്കര്‍ നെക്ലേസും അതിന് ചേര്‍ന്ന കമ്മലുകളുമാണ് തൃഷ ധരിച്ചിരുന്നത്. തൃഷയുടെ ഈ വരവോടെ തൃഷയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുകയാണ്…
Read Moreഅട്ടപ്പാടി മധു കൊലക്കേസിൽ വിധി നാളെ; പ്രതികള്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മധുവിന്റെ കുടുംബം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു
സ്വന്തം ലേഖകന്പാലക്കാട്: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു കൊലക്കേസില്‍ നാളെ വിധി പ്രസ്താവിക്കും. മണ്ണാര്‍ക്കാട് എസ് സി- എസ്ടി കോടതിയാണ് വിധി പറയുന്നത്. കേസില്‍ 16 പ്രതികളാണുള്ളത്. ഇതില്‍ മിക്കയാള്‍ക്കാരും മധുവിന്റെ വീടിനു സമീപമുള്ളവര്‍ തന്നെയാണ്. ഇവര്‍ തങ്ങളെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് മധുവിന്റെ അമ്മ മല്ലി പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി വിധി വന്നു കഴിഞ്ഞാല്‍ പ്രതികളുമായി ബന്ധപ്പെട്ടവര്‍ തങ്ങളെ അപായപ്പെടുത്തുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. കേസില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്ന് കുടുംബം നല്കിയ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ അനുഭവം കൂടി കണക്കിലെടുത്താണ് കുടുംബം പോലീസിന് പരാതി…
Read Moreകരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ! ഉംറ തീര്‍ത്ഥാടത്തിനു പോയ നാലംഗസംഘം മൂന്നരക്കിലോ സ്വര്‍ണവുമായി പിടിയില്‍…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടനത്തിനു പോയ നാലംഗസംഘത്തില്‍ നിന്ന് മൂന്നരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അബ്ദുള്‍ ഖാദര്‍, സുഹൈബ്, മുഹമ്മദ് സുബൈര്‍, യൂനസ് അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരായിരുന്നു ഇവര്‍. പിടിയിലായവരില്‍ രണ്ട് പേര് കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസം ഉംറ യാത്രയ്ക്ക് ചെലവായ ഒരു ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായി സ്വര്‍ണം കടത്തിയ യൂനസിനെ കസ്റ്റംസ് പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാളുടെ സ്വര്‍ണക്കടത്ത്.
Read Moreട്രെയിൻ ആക്രമണം; മൂന്നു പേരുടെ മരണവാർത്ത കേട്ട് മട്ടന്നൂർ ഞെട്ടലിൽ; റഹ്മത്തിന്റെ മരണം ഉപ്പ മരിച്ച ദിവസം തന്നെ
മട്ടന്നൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ഡി 1 ബോഗിയിൽ തീയാളിപടരുന്നത് കണ്ട് രക്ഷപെടാനായി ട്രെയിനിൽ നിന്ന് ചാടി പിഞ്ചുകുട്ടിയടക്കം മൂന്ന് പേർ മരിച്ചതിന്റെ ഞെട്ടലിലാണ് മട്ടന്നൂർ പ്രദേശം. പാലോട്ടുപള്ളി – കല്ലൂർ റോഡിൽ ഹാജി റോഡിലെ ബദ്റിയ മൻസിലിൽ പരേതനായ അബ്ദുൾ റഹിമാൻ – ജമീല ദമ്പതികളുടെ മകൾ റഹ്മത്ത് (38), റഹ്മത്തിന്റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീല – ശുഹൈബ് സഖാഫി ദമ്പതികളുടെ മകൾ രണ്ടര വയസുകാരി സഹറ ബത്തൂൽ, കൊടോളി പ്രം വരുവൻ കുണ്ടിലെ നൗഫീക്ക് (42) എന്നിവരാണ് മരിച്ചത്. സഹറയുടെ പിതാവ് ശുഹൈബ് വിദേശത്തും ഉമ്മ ജസീല ടീച്ചർ കോഴ്സിനും പോയതിനാൽ മകൾ സഹറയെ കൂട്ടാനായി ഇന്നലെ ഉച്ച കഴിഞ്ഞാണ് റഹ്മത്ത് കോഴിക്കോട് പോയത്. അവിടെ നിന്നു നോമ്പ് തുറയും കഴിഞ്ഞ് കുട്ടിയെയും കൂട്ടി വരുന്നതിനിടെയാണ് സംഭവം. റഹ്മത്തിന്റെ ഉപ്പ അബ്ദുറഹിമാൻ…
Read Moreഒരു കഴുതയെ കണ്ടിട്ട് എത്ര കാലമായി ? പശുവിന് ചാണകത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ കാശ് ലാഭിക്കാം ! മേനക ഗാന്ധിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാകുന്നു…
കഴുതപ്പാല് ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പ് ഉപയോഗിച്ചാല്‍ സ്ത്രീകളുടെ സൗന്ദര്യം കൂടുമെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധി. ഉത്തര്‍പ്രദേശിലെ ബാല്‍ദിറായില്‍ നടത്തിയ പ്രസംഗത്തിലാണ് മേനകയുടെ പരാമര്‍ശം.ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്ന്, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ പ്രസംഗത്തില്‍ മേനക പറയുന്നു. കഴുതപ്പാല് കൊണ്ടുണ്ടാക്കുന്ന സോപ്പിന് ഡല്‍ഹിയില്‍ അഞ്ഞൂറു രൂപ വില വരും. നമുക്ക് എന്തുകൊണ്ട് കഴുതപ്പാല് കൊണ്ടും ആട്ടിന്‍ പാല് കൊണ്ടും സോപ്പ് നിര്‍മിച്ചു തുടങ്ങിക്കൂടാ എന്ന് മേനക ചോദിച്ചു. ഒരു കഴുതയെ കണ്ടിട്ട് എത്ര കാലമായി ? അവയുടെ എണ്ണം കുറഞ്ഞുവരികയാണ്. അലക്കുകാര്‍ കഴുതയെ ഉപയോഗിക്കുന്നതെല്ലാം നിര്‍ത്തി. ലഡാക്കിലെ ഒരു സമുദായമാണ് കഴുതപ്പാല് കൊണ്ട് സോപ്പ് ഉണ്ടാക്കിത്തുടങ്ങിയത്. ഈ സോപ്പുകള്‍ സ്ത്രീകളുടെ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് മേനക പറഞ്ഞു. മരങ്ങള്‍ ഇല്ലാതാവുന്നതുകൊണ്ട് സംസ്കാരച്ചടങ്ങുകളുടെ ചെലവു വര്‍ധിക്കുകയാണെന്നും എംപി പറഞ്ഞു. സംസ്കാരത്തിനായി പശുവിന് ചാണകത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കണം.…
Read Moreഅക്രമി ലക്ഷ്യമിട്ടത് കൂട്ടക്കുരുതിയോ? ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം പാലത്തിനു സമീപം; അക്രമിയെക്കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നതിങ്ങനെ
കോഴിക്കോട് (കൊയിലാണ്ടി): എലത്തൂരില്‍ ഇന്നലെ രാത്രി ഓടുന്ന ട്രെയിനില്‍ അക്രമി തീയിടുകയും പ്രാണരക്ഷാര്‍ഥം ട്രാക്കിലേക്കു ചാടിയവരിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിക്കുകയും ഒമ്പത് പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവാദബന്ധവും അന്വേഷിക്കുന്നു. ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം പാലത്തിനു സമീപമാണെന്നത് കൂട്ടക്കുരുതിയാണ് അക്രമി ലക്ഷ്യമിട്ടിരുന്നതെന്ന സംശയം ഉയർത്തുന്നു. ഡി-2 കോച്ചിൽനിന്നു ഡി-1ലേക്കു വന്ന അക്രമി, നേരേ ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു. പെട്രോൾ ആളുകളുടെ ശരീരത്തിലേക്ക് സ്പ്രേ ചെയ്ത ശേഷം തീ കൊടുക്കുകയായിരുന്നു. അക്രമി മധ്യവയസ്ക്കനാണെന്ന വിവരമാണ് ദൃക്സാക്ഷികൾ നൽകുന്നത്. ടിക്കറ്റ് എടുക്കാതെയാണ് ഇയാൾ ടെയിനിൽ കയറിയതെന്നും അറിയുന്നു.ഇയാള്‍ രക്ഷപ്പെട്ട ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അക്രമിയെ കണ്ടെത്താൻ കേരള പോലീസും റെയിൽവേ പോലീസും സംയുക്തമായാണ് അന്വേഷണം. സംഭവം നടന്ന ഡിവണ്‍, ഡി2 കോച്ചുകള്‍ സീല്‍ ചെയ്തു.അക്രമി ബാഗ് ഉപേക്ഷിച്ച് പോയത് കേസ്…
Read More