രണ്ടു യുവതികളുമായി പാതിരാത്രിയില്‍ ബൈക്കില്‍ അഭ്യാസം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു. റോഡില്‍ നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവ് പിടിയിലായത്. യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് സംഭവം. രണ്ടുയുവതികളില്‍ ഒരാളെ മുന്നിലും രണ്ടാമത്തെയാളെ പിന്നിലും ഇരുത്തിയായിരുന്നു യുവാവിന്റെ പ്രകടനം. വീല്‍ ഉയര്‍ത്തിയാണ് ബൈക്ക് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. പ്രതി എവിടെ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടാന്‍ സാധിച്ചതെന്ന് പോലീസ് പറയുന്നു. ഗതാഗത നിയമത്തിലെ വിവിധ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറ്റകരമായ നരഹത്യയും ചുമത്തിയാണ് യുവാവിനെതിരേ കേസെടുത്തതെന്നും പോലീസ് പറയുന്നു.
Read MoreDay: April 3, 2023
ആ “ഉമ്മ”യ്ക്ക് ശേഷം ..! വിജയൻ കലിപ്പിലാണ്; ശ്രീനിവാസൻ മോഹൻലാലിനെ കടന്ന് ആക്രമിക്കുമ്പോൾ…
വി.ശ്രീകാന്ത്എല്ലാം മറക്കാനുള്ള മുത്തമായിരുന്നു അന്ന് ഒരു വേദിയിൽവെച്ച് ദാസൻ(മോഹൻലാൽ) വിജയന് (ശ്രീനിവാസൻ) നൽകിയത്. ഒറ്റ നിമിഷം കൊണ്ട് ഒരുപിടി പിണക്കങ്ങൾ ഒരുമിച്ച് ഇല്ലാതായത് പോലെ അവർ പരസ്പരം ചിരിക്കുകയും ചെയ്തു. ഇതൊക്കെ നേരിട്ട് കണ്ടവരും സോഷ്യൽ മീഡിയയിലൂടെ ആസ്വദിച്ചവരുമെല്ലാം ദാസനും വിജയനും വീണ്ടും ഒന്നിച്ചുവെന്ന് വാഴ്ത്തിപ്പാടി. എന്നാൽ ഏറെ പ്രശംസിപ്പിക്കപ്പെട്ട ആ “ഉമ്മ’യ്ക്ക് ശേഷം എങ്ങനെ ദാസനെ(മോഹൻലാലിനെ) വലിച്ചു കീറാമെന്ന നാടകം വീണ്ടും തുടങ്ങി കഴിഞ്ഞിരിക്കുന്നു. അടുത്തിടെ ശ്രീനിവാസൻ നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെ ശ്രീനിവാസൻ അടിമുടി വിമർശന ശരങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചത്. പ്രേംനസീർ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം മോഹൻലാലിനെ അറിയിച്ചപ്പോൾ അതിനെ അവഗണിച്ച് സംസാരിച്ചുവെന്നും ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ശരിക്കും ഇവർ തമ്മിലുള്ള പ്രശ്നം എന്താണെന്ന് ആർക്കും അങ്ങോട്ട് ശരിക്കും പിടികിട്ടുന്നില്ല. പക്ഷേ എന്തോ ഒന്ന് ശ്രീനിവാസന്റെ ഉള്ളിൽ…
Read Moreരാവിലെ വാക്കുതർക്കും; മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം അമ്മയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ചു
കാട്ടാക്കട : മലയിൻകീഴിൽ മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം അമ്മയെയും മക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി 11നാണ് ആക്രമണം. മലയിൻകീഴ് കുരുവിൻമുകൾ ലക്ഷം വീട് കോളനിയിൽ വിശാഖ് ഭവനിൽ സുധ (60) മക്കളായ വിഷ്ണു ( 38 ), വിശാഖ് ( 29 ) എന്നിവരെയാണ് വീട് കയറി ആക്രമിച്ചത്. പ്രതികൾ ഒളിവിലാണ്. ബൈക്കിലെത്തിയ സംഘമാണ് മാരാകയുധങ്ങളുമായി എത്തി ആക്രമണം നടത്തിയത്. വെട്ടുകത്തി, വടിവാൾ, ട്യൂബ് ലൈറ്റ് എന്നിവ കൊണ്ടായിരുന്നു ആക്രമണം. വീട്ടിനുള്ളിൽ കടന്ന് കതക് കുറ്റിയിട്ടാണ് ഇവർ വീട്ടുകാരെ വെട്ടിയത്. തലയിലും പുറത്തും മുറിവേറ്റ ഇവരെ മെഡിക്കൽ കോളജിആശുപത്രിയിലേക്ക് മാറ്റി. അക്രമി സംഘം ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.ഇന്നലെ വൈകുന്നേരം പരിക്കേറ്റ വിഷ്ണുവുമായി റോയി എന്ന ആൾ വാക്കു തർക്കത്തിൽ എർപ്പെട്ടിരുന്നു.ഇത് കൈയാങ്കളിലേയ്ക്കും നീങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് അർധരാത്രി വിഷ്ണുവിന്റെ വീട്ടിൽ ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മലയിൻകീഴ്…
Read Moreമണലും സിമന്റും ഇഷ്ടികയുമൊന്നും ഇല്ലാത്ത ഭവന സമുച്ചയം ! കരിമണ്ണൂരിലെ 42 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങിയത് പുതിയ ടെക്നോളജിയുടെ സഹായത്താല്‍…
മണ്ണും സിമന്റും ഇഷ്ടികയുമൊന്നുമില്ലാത്ത വീട്ടിലേക്ക് താമസം മാറാനൊരുങ്ങി കരിമണ്ണൂരിലെ ഭൂരഹിത-ഭവനരഹിതരായ 42 കുടുംബങ്ങള്‍. ഈമാസം എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന് താക്കോല്‍ കൈമാറും. 2.85 ഏക്കറിലാണ് ഭവന സമുച്ചയം ഒരുങ്ങിയത്. വേനപ്പാറയില്‍ നാല് നിലകളിലായി 44 വീടുകളാണ് നിര്‍മിച്ചത്. നാല് വര്‍ഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി എംഎം മണിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. സിമന്റും ഇഷ്ടികയും ഉപയോഗിക്കാതെ ആധുനിക സാങ്കേതിക വിദ്യയിലാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം. ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ടെക്നോളജിയാണ് ഇതിനായി ഉപയോഗിച്ചത്. സിമന്റും ഇഷ്ടികയും ഉപയോഗിക്കാത്ത സംസ്ഥാനത്തെ ആദ്യ ഭവന സമുച്ചയമാണിത്. ഭിത്തിയും മേല്‍ക്കൂരയും ഫ്ലോറുമെല്ലാം സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചത്. ആറുകോടിയോളമാണ് നിര്‍മാണച്ചെലവ്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ബാല്‍ക്കണിയും കുളിമുറിയും ശുചിമുറിയും അടക്കം 420 ചതുരശ്ര അടിയുള്ള ഒരു വീടിന്റെ…
Read Moreഗാനമേളയ്ക്കിടെ കല്ലേറ്; പോലീസുകാരന്റെ മൂക്ക് തകർന്നു; മൂന്നുപേരെ അകത്താക്കി ആര്യനാട് പോലീസ്
കാട്ടാക്കട : ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരന് പരിക്കേറ്റു. സംഭവുമായി ബന്ധ്പപെട്ട് മൂന്ന് പേർ പിടിയിലായി. കാട്ടാൽ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലിക്കളമായ അഞ്ചുതെങ്ങിൻമൂട്ടിലാണ് സംഭവം. ഇന്ന് പുലർച്ചെ 12. 30നാണ് സംഘർഷമുണ്ടായത്. ഗാനമേള തീരുന്നിതിനിടയിൽ അഞ്ചംഗ സംഘം കൂക്കിവിളിച്ചു. ഇത് മറ്റുള്ളവർ തടഞ്ഞു. അതിനിടെ കാണാൻ എത്തിയവരുമായി ഇവർ കയ്യാങ്കളിയിലായി. ഇതറിഞ്ഞ് ഉൽസവ ഭാരവാഹികൾ എത്തി ഇവരെ വിലക്കി. തുടർന്ന് ഭാരവാഹികളുമായി ഇവർ കയ്യാങ്കളി നടത്തുകയും ചിലരെ മർദ്ദിക്കുകയും ചെയ്തു. തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ എത്തി ഇവരെ പറഞ്ഞുവിടാൻ ശ്രമിച്ചത്. ഇതിനിടെ സംഘത്തിൽപ്പെട്ടയാൾ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്യനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേന്ദ്രന് കല്ലേറിൽ പരിക്കേറ്റു. മൂക്കിൽ പരിക്കേറ്റ രാജേന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ കാട്ടാക്കട പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തു…
Read Moreപഠനകാലയളവിലും പിന്നീടും ലൈംഗികമായി പീഡിപ്പിച്ചു ! ചെന്നൈ കലാക്ഷേത്രയിലെ മലയാളം അധ്യാപകന് അറസ്റ്റില്‍…
ചെന്നൈ കലാക്ഷേത്രയിലെ മലയാളം അധ്യാപകന് ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റില്‍. പൂര്‍വ വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. ഹരി പത്മന് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പഠനകാലയളവിലും അതിനു ശേഷവും അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അഡയാര്‍ വനിതാ പോലീസ് കേസെടുത്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ഹരിപത്മനെതിരേ നടപടി ആവശ്യപ്പെട്ട് കലാക്ഷേത്രയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നു. ഇയാള്‍ക്കെതിരേ കേസെടുത്തതോടെയാണ് സമരം പിന്‍വലിച്ചത്. സ്ത്രീത്വത്തെ അവഹേളിച്ചു എന്നതടക്കം മൂന്ന് വകുപ്പുകളാണ് ചുമത്തിയത്. ഹരി പത്മനു പുറമേ, സഞ്ജിത് ലാല്‍, സായി കൃഷ്ണന്, ശ്രീനാഥ് എന്നിവരുടെ പേരിലും ആരോപണങ്ങളുണ്ട്. എന്നാല്‍ ഹരി പത്മന് എതിരെ മാത്രമാണ് പോലീസില്‍ പരാതി ലഭിച്ചത്. കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണീദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്സിലെ അധ്യാപകനാണ് ഹരി പത്മന്. 2015മുതല്‍ 2019 വരെ ഇവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതി കോഴ്സ് തീരും…
Read Moreവനിതാകണ്ടക്ടറെ സ്ഥലംമാറ്റിയ സംഭവം; തൊഴിലാളിയെ നാടുകടത്തുന്നത് പിണറായി മോഡൽ കമ്യൂണിസമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്യൂണിസമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ശമ്പളം വൈകിയതിന് യൂണിഫോമില്‍ പ്രതിഷേധ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാകണ്ടക്ടറെ സ്ഥലം മാറ്റിയതിലുള്ള പ്രതികരണമായി ഫേസ്ബുക്കിലാണ് വി. മുരളീധരന് വിമർശനമുന്നയിച്ചിരിക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ തൊഴിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതേ സിപിഎം തന്നെയെന്നും തൊഴിലാളി വർഗ പാർട്ടിയെന്നതിനെക്കാൾ “തൊഴിലാളി വിരുദ്ധ പാർട്ടി’യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകമെന്നും മുരളീധരൻ കുറിച്ചു. സമരങ്ങളുടെ പേരിൽ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച ചരിത്രമുള്ള പാർട്ടി നയിക്കുന്ന സർക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരേ പ്രതികാര നടപടി സ്വീകരിച്ചത്. പണിയെടുത്തു കൊണ്ടാണ് വനിതാ കണ്ടക്ടർ പ്രതിഷേധിച്ചത്.തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതി. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയ്ക്കും ആഡംബര വാഹനങ്ങൾക്കും യുവജന കമ്മിഷൻ…
Read Moreനടന്നുകൊണ്ട് ഫോൺ വിളിക്കുന്നു, ബൈക്കുമായി ആരോ എത്തുന്നു; ട്രെയിൻ ആക്രമണത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് തീവണ്ടിയില്‍ ആക്രമണം നടത്തിയ ആളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എലത്തൂരിന് സമീപം കാട്ടിലപ്പീടികയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്ന ദൃക്സാക്ഷി മൊഴികള്‍ സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ കൈവശം ബാഗും മൊബൈല്‍ ഫോണുമുണ്ട്. ഇയാള്‍ ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. അല്പസമയത്തിനകം തന്നെ ഒരാള്‍ ബൈക്കുമായി സ്ഥലത്തെത്തി. പ്രതി ഈ ബൈക്കില്‍ കയറി പോകുന്നതായും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം ഇയാളാണോ ട്രെയിനില്‍ അക്രമം നടത്തിയതെന്ന കാര്യം പോലീസ് ഉറപ്പിച്ചിട്ടില്ല.
Read Moreറോക്കറ്റ് റണ്‍വേയില്‍ തിരിച്ചിറക്കുന്ന പരീക്ഷണം വിജയം ! നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ…
വിമാനങ്ങളെപ്പോലെ റോക്കറ്റും റണ്‍വേയില്‍ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം. ഉപയോഗം കഴിഞ്ഞ റോക്കറ്റുകളെ റണ്‍വേയില്‍ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിങ് പരീക്ഷമാണ് വിജയകരമായത്. ഐസഎ്ആര്‍ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആര്‍എല്‍വി) കര്‍ണാടകത്തിലെ ചിത്രദുര്‍ഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ (എടിആര്‍) ഇന്നലെ രാവിലെയാണ് പരീക്ഷണപ്പറക്കല്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറില്‍ നാലര കിലോമീറ്റര്‍ ഉയരത്തില്‍ കൊണ്ടുപോയി റണ്‍വേയില്‍ ഓട്ടണോമസ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. രാവിലെ 7.10ന്, ആര്‍എല്‍വി വഹിച്ചുകൊണ്ട് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ചിനൂക്ക് ഹെലികോപ്റ്റര്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത്. സമുദ്രനിരപ്പില്‍നിന്ന് നാലര കിലോമീറ്റര്‍ ഉയരത്തില്‍ ആര്‍എല്‍വിയുടെ മിഷന് മാനേജ്മെന്റ് കംപ്യൂട്ടര്‍ കമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പില്‍ബോക്സ് മാനദണ്ഡങ്ങള്‍…
Read Moreവൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: സി.കെ. ആശയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ സിപിഐ; ജില്ലാ ഘടകത്തെ തള്ളി കാനം രാജേന്ദ്രൻ
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയ സപ്ലിമെന്റില്‍ വൈക്കത്തിന്റെ എംഎല്‍എയായ സി.കെ. ആശയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ സിപിഐ. എംഎല്‍എയെ അവഗണിച്ച നടപടിക്കെതിരേ സിപിഐ ജില്ലാ നേതൃത്വം സര്‍ക്കാരിനു രേഖാമൂലം പരാതി നല്കി. ശതാബ്ദി സമ്മേളനദിവസം വൈകുന്നേരംതന്നെ സോഷ്യല്‍ മീഡിയയിലൂടെ സിപിഐ നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട എംഎല്‍എയെ അവഗണിച്ചെന്നായിരുന്നു പോസ്റ്റുകള്‍. സമ്മേളനത്തില്‍ എംഎല്‍എയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയെന്നും പിആര്‍ഡി പരസ്യത്തില്‍ സി.കെ. ആശയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു പറഞ്ഞു. സര്‍ക്കാരിനെ പരാതി അറിയിച്ചിട്ടുണ്ടെന്നും വി.ബി. ബിനു പറഞ്ഞു. അതേസമയം ഇതുസംബന്ധിച്ച് ഒരു പരാതിയും വന്നിട്ടില്ലെന്നാണ് സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ മന്ത്രി വി.എന്‍. വാസവന് പ്രതികരിച്ചത്. ഒരു വിവാദത്തിനും അവസരം നല്‍കാതെ ഒരു കുറ്റവും ഇല്ലാതെയാണ് പരിപാടി നടന്നതെന്നും പിആര്‍ഡിക്ക്…
Read More