അഭിനേതാവ്, അവതാരകന് എന്നീ നിലകളില്‍ മലയാളികളുടെ പ്രിയതാരമാണ് മിഥുന് രമേശ്. റേഡിയോ ജോക്കിയായും താരം പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് മിഥുനും കുടുംബവും. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പല വിഷയങ്ങളിലും ലക്ഷ്മി തന്റെ നിലപാടും ശക്തമായി തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. മുഖത്തിന്റെ ഒരു വശം കോടല്‍ സംഭവിക്കുകയായിരുന്നു. കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്. താന്‍ ഇതേ അസുഖം വന്ന ഒത്തിരി പേരോട് സംസാരിച്ചിരുന്നുവെന്നും ഓരോസമയമാണ് ഈ രോഗമുക്തിക്ക് ഓരോരുത്തര്ക്കുമെന്നും സ്ട്രോക്ക് പോലെയാണ് ഇതിന്റെ ലക്ഷണമെന്നും മിഥുന് പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ പോയാലേ ഇത് സ്ട്രോക്കാണോ അല്ലയോ എന്നറിയാന്‍ കഴിയുകയുള്ളൂ.…
Read MoreDay: April 3, 2023
അക്രമിയുടേത് അതിബുദ്ധി? ബാഗ് ഉപേക്ഷിച്ചത് അന്വേഷണം വഴിതിരിച്ചുവിടാനെന്ന് സംശയം; തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധിക്കുന്നു
കോഴിക്കോട്: ട്രെയിനിലെ അക്രമത്തിന് പിന്നില്‍ മാവോയിസ്റ്റ് സാധ്യതയും പോലീസ് പരിശോധിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അക്രമരീതിയും അതിന് പിന്നിലെ ആസൂത്രണവും മാവോയിസ്റ്റ് സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം അക്രമി ഉപേക്ഷിച്ചുപോയ ബാഗ് പരിശോധിച്ചതില്‍ നിന്നും അക്രമിയെ കുറിച്ചുള്ള സൂചനകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ല. ബാഗില്‍ നിന്നും ലഘുലേഖകള്‍ കണ്ടെടുത്തു. ബാഗ് ഉപേക്ഷിച്ച് പോയത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഇത്ര കൃത്യമായി അക്രമം നടത്തിയ പ്രതി ബാഗ് ഉപേക്ഷിച്ചുപോകാനുള്ള സാധ്യത വിരളമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നാണ് അറിയുന്നത്. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ തന്നെ മൂന്നതലത്തിലുള്ള അന്വേഷണം സംഭത്തില്‍ ഉണ്ടാകും. ഇന്ന് രാവിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങള്‍ േശഖരിച്ചു.
Read Moreമരണം മൂന്നായി! ട്രെയിനിലെ ആക്രമണത്തില്‍ ദുരൂഹത; അക്രമി രക്ഷപ്പെട്ടത് മറ്റൊരാളുടെ ബൈക്കില്‍; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് തീവണ്ടിയില്‍ യാത്രക്കാരന് സഹയാത്രികരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിച്ച സംഭവത്തില്‍ ദുരൂഹത. അന്വേഷണം പുരോഗമിക്കുന്നതിനിടെ ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയ ഉടനെ റോഡിലേക്കിറങ്ങുന്നതും തയാറായി നിന്ന ഒരു ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അക്രമം നടക്കുന്ന സമയത്തുതന്നെ ബൈക്ക് ഇയാളെ കാത്ത് ഇവിടെ നിര്ത്തിയിട്ടിരിക്കുകയായിരുന്നെന്നാണ് നിഗമനം. അന്വേഷണത്തില്‍ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസറിയിച്ചു. ചുവന്ന ഷര്‍ട്ടും തൊപ്പിയും വച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്സാക്ഷികള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് ഒരു യാത്രക്കാരന് ഓടുന്ന ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീവച്ചത്. കോഴിക്കോട് ഏലത്തൂര്‍ സ്റ്റേഷനു സമീപത്ത് വച്ച് ഡി 1 കമ്പാര്‍ട്ട്മെന്റിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. തിരൂര്‍ സ്വദേശി അനില്‍…
Read Moreവീട്ടില്‍ അതിക്രമിച്ചകയറി പീഡിപ്പിച്ചു, ഫോട്ടോകള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ഏഴുലക്ഷം രൂപ; പി.എം. റഹിമിനെ പോലീസ് പൊക്കി
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയ പ്രതിയെ വെച്ചൂച്ചിറ പോലീസ് മുംബൈയില്‍ നിന്നു കസ്റ്റഡിയിലെടുത്തു. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിമിനെ(44)യാണ് മുംബൈ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കസറ്റഡിയിലെടുത്തത്. 2017 ജൂലൈയിലാണ് സംഭവം, വീട്ടില്‍ അതിക്രമിച്ചകയറിയ റഹിം യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന്, ഫോട്ടോകള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. 2019 ഡിസംബര്‍ എട്ടിനാണ് യുവതി പെരുമ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്നത്തെ എസ്ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്, പോലീസ് ഇന്‍സ്പെക്ടര്‍ ബി. അനില്‍ അന്വേഷണം ഏറ്റെടുത്തുവെങ്കിലും, ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, അന്നത്തെ വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. സുരേഷിന്…
Read Moreകല്യാണം മുടക്കികൾക്ക് മുന്നറിയിപ്പ്! എന്നാല്‍ ഒരുനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ ചെറുപ്പക്കാര്‍ക്കു വരുന്ന ആലോചനകളും മുടങ്ങുന്നതു പതിവായാല്‍ എന്തു ചെയ്യും?
മങ്കൊമ്പ്: വിവാഹാലോചനകളും, ആലോചനകളുടെ മുടക്കവും യുവാക്കളുള്ള ഏതൊരു നാട്ടിലും പതിവാണ്. മുടങ്ങുന്ന വിവാഹങ്ങളിൽ ആരുടെയെങ്കിലും ഇടപെടൽ മൂലമുണ്ടാവയും കാണാം. നാടായാൽ കല്യാണാലോചനകളും മുടക്കലും ഉണ്ടാകാമെന്നു സാരം. എന്നാൽ ഒരുനാട്ടിലെ മുഴുവൻ ചെറുപ്പക്കാർക്കും വരുന്ന അത്രയും ആലോചനകളും മുടങ്ങുന്നതു പതിവായാൽ എന്തു ചെയ്യും. ? നാട്ടിലെ യുവാക്കൾ ഉണർന്നെഴുനേൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലാണ് പതിവായി വിവാഹം മുടങ്ങുന്ന യുവാക്കൾ അന്വേഷണവും പ്രതികരണവുമായി രംഗത്തെത്തിയത്. കുട്ടനാടിന്റെ ഭൂമിശാസ്്ത്രപരമായ പ്രത്യേകതൾ മൂലം ഏറെ പ്രയാസപ്പെട്ടാണ് ചെറുപ്പക്കാർ ഒരു വിവാഹാലോചന തരപ്പെടുത്തുന്നത്. ഇരുവീട്ടുകാരും തമ്മിൽ ഏറെക്കുറെ ധാരണയിലെത്തുന്ന സാഹചര്യത്തിൽ പെട്ടെന്നൊരു ദിവസം വധുവിന്റെ ആളുകൾ ആലോചനയിൽനിന്നു പിൻമാറുന്നതു പതിവാകുന്നു. ആറോളം ആലോചനകൾ വരെ അവസാനഘട്ടത്തിൽ മുടങ്ങിയ ചെറുപ്പക്കാർ പ്രദേശത്തുണ്ട്. ഇതെത്തുടർന്നു യുവാക്കൾ നടത്തിയ അന്വേഷണത്തിൽ ഒരു പറ്റം ആളുകളുടെ അപവാദപ്രചാരണങ്ങളാണ് വിവാഹങ്ങൾ മുടക്കുന്നതെന്നു മനസിലായി. എന്നാൽ ഇതിന്…
Read Moreവീടിനോടു ചേർന്നുള്ള കൈയ്യാലയിൽ കീടനാശിനികളുടെ ഒഴിഞ്ഞ കുപ്പി! പ്രഭാതഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ഛർദ്ദിച്ചു മരിച്ച സംഭവത്തിൽ ദുരൂഹത
മുളങ്കുന്നത്തുകാവ്: വീട്ടിൽനിന്നു പ്രഭാതഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ഛർദ്ദിച്ചു മരിച്ച സംഭവത്തിൽ ദുരൂഹത. പോലീസ് നടത്തിയ പരിശോധനയിൽ വീടിനോടു ചേർന്നുള്ള കൈയ്യാലയിൽ കീടനാശിനികളുടെ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയതു ദുരൂഹത വർധിപ്പിക്കുന്നു. മരണകാരണം ഇന്നു പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ സ്ഥിരീകരിക്കാനാകുവെന്നു മെഡിക്കൽ കോളജ് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. രാവിലെ കഴിച്ച ഭക്ഷണത്തിന്റെ സാന്പിളുകളും ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് ചോദ്യം ചെയ്തിട്ടുമുണ്ട്. മെഡിക്കൽ കോളജ് എച്ച്എസ്ഒ പി.പി. ജോയ്, എസ്ഐമാരായ ശാന്താറാം, ബിജു, മഹേഷ് എന്നിവരടങ്ങിയ സംഘമാണു കേസന്വേഷിക്കുന്നത്. ശശീന്ദ്രന്റെ ആദ്യഭാര്യയെ വർഷങ്ങൾക്കുമുന്‍പ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇഡലിയിൽനിന്നു വിഷബാധ: കുടുംബാംഗങ്ങൾ ഉൾപ്പെടെ നാലു പേർ ചികിത്സയിൽ മുളങ്കുന്നത്തുകാവ് (തൃശൂർ): പ്രഭാതഭക്ഷണത്തിൽനിന്നു വിഷബാധയേറ്റു ഗൃഹനാഥൻ മരിച്ചു. എടക്കുളം അമ്മാനത്ത്…
Read Moreലിജോയ്ക്കും മകൻ നെവിനും നാടിന്റെ അന്ത്യാഞ്ജലി! അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
ചുങ്കക്കുന്ന് (ഇരിട്ടി): പുഴയിൽ മുങ്ങിമരിച്ച ലിജോയ്ക്കും നെവിനും നാടിന്റെ അന്ത്യാഞ്ജലി. നാടിനു പ്രിയപ്പെട്ട ലിജോയെയും പൊന്നോമനയായ നെവിനെയും അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശിയായ നെടുമറ്റത്തിൽ ലിജോ ജോസ് ഏവർക്കും പ്രിയങ്കരനായിരുന്നു . സംഭവം അറിഞ്ഞപ്പോൾത്തന്നെ ലിജോയുടെ ഒറ്റപ്ലാവിലെ ഭവനത്തിലേക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ ജനപ്രവാഹമായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 12ഓടെ വീട്ടിലെ ചടങ്ങുകൾക്കുശേഷം ഇരുവർക്കും ഒറ്റപ്ലാവ് സെന്റ് അൽഫോൻസ ദേവാലയ സെമിത്തേരിയിൽ ഒരുമിച്ച് അന്ത്യവിശ്രമം ഒരുക്കി. ഒറ്റപ്ലാവ് പള്ളി വികാരി ഫാ. വിനോദ് പാക്കാനിക്കുഴി, ഫാ. ഐഫിൻ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക…
Read More