കേരളത്തിലെ ലൗ ജിഹാദ് വിഷയം പ്രമേയമാക്കുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്പോണ്‍സേര്‍ഡ് സിനിമയാണിതെന്നും ഫിറോസ് പറഞ്ഞു. പ്രൊപ്പഗാണ്ട സിനിമയുടെ സംവിധായകന് സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. ഫിറോസ് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… ‘ദ കേരള സ്റ്റോറി’ എന്ന പേരില്‍ സുദിപ്തോ സെന്നിന്റെ ഒരു പ്രൊപ്പഗണ്ട സിനിമ ഇറങ്ങുന്നതിന്റെ ചര്‍ച്ചകളാണ് എങ്ങും. ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്ലിംകള് രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാല്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തില്…
Read MoreDay: April 28, 2023
തിരുവനന്തപുരത്ത് 14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറിന് 33 വര്‍ഷം കഠിന തടവ് !
തിരുവനന്തപുരത്ത് 14കാരിയായ സ്കൂള്‍ വിദ്യാര്ഥിനിയിലെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറിന് 33 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു (33)വിനെയാണ് ശിക്ഷിച്ചത്. അതിവേഗ പോക്സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്. 2014 ലാണ് സംഭവം നടന്നത്. സെബാസ്റ്റ്യന്‍ ഷൈജു ട്യൂഷന് എടുത്തിരുന്ന വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ശേഷം വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ പിക്ചര്‍ ഉണ്ടാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു. 2017 ഡിസംബറില്‍ 25ന് പെണ്‍കുട്ടിക്ക് ഫോണിലൂടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഐഡിയും വിഡിയോ ചാറ്റിന്റെ…
Read Moreസ്കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റാലിയന്‍ യാത്രികന് വെസ്പാന്‍ഡ മറയൂരില്‍; 2017ൽ ആരംഭിച്ച യാത്രയിൽ ഇതുരെ പിന്നിട്ടത് 100 രാജ്യങ്ങൾ
മറയൂര്‍: ലോകം ചുറ്റിസഞ്ചരിക്കുന്ന ഇറ്റാലിയന്‍ യാത്രികന് മറയൂരിലെത്തി. കഴിഞ്ഞ ആറു വര്‍ഷമായി തന്റെ വെസ്പ സ്കൂട്ടറില്‍ ലോകം ചുറ്റുന്ന ഇറ്റലിയിലെ മിലാന് സ്വദേശിയായ ഇലാരിയോ വെസ്പാന്‍ഡ (33) യാണ് ഇന്നലെ രാവിലെ മറയൂരിലെത്തിയത്. 2017ല്‍ ജനുവരിയിലാണ് ഇറ്റലിയിലെ മിലാനില്‍നിന്ന് യാത്ര ആരംഭിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, നോര്‍വെ, സ്വീഡന് എന്നീ രാജ്യങ്ങളും നാല്പതോളം ആഫ്രിക്കന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും ബംഗ്ലാദേശും പാക്കിസ്ഥാനും സന്ദര്‍ശിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ഇദ്ദേഹം ഇന്ത്യയില്‍ എത്തിയത്. 1968 മോഡല്‍ വെസ്പ സ്കൂട്ടറില്‍ ഇതുവരെ നൂറു രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം കിലോമീറ്റര്‍ സഞ്ചരിച്ചെന്നു വെസ്പാന്‍ഡ പറഞ്ഞു. മറയൂരിലെത്തിയ വെസ്പാന്‍ഡ മറയൂര്‍ സെന്റ് മേരീസ് പള്ളിയിലെത്തി വിശുദ്ധ കുര്‍ബാന സ്വീകരിച്ച് ഇടവക വികാരി ഫാ. ജോസ് മാനുവല്‍ കൈതക്കുഴിയുടെ അതിഥിസൽക്കാരത്തിനുശേഷം കാന്തല്ലൂര്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് വികാരി ഫാ. വിക്ടര്‍ ജോര്‍ജറ്റ് മേജറുമായി ആശയവിനിമയം…
Read Moreകുറേ പെണ്‍കുട്ടികള്‍ എന്റെ ജീവിതത്തില്‍ കടന്ന് വന്നിട്ടുണ്ട് ! എല്ലാവരുമായും അടുപ്പമുണ്ട്; വെളിപ്പെടുത്തലുമായി ആസിഫ് അലി
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ആസിഫ് അലി. ടിവി അവതാരകനായി എത്തിയ ആസിഫലി പിന്നീട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തുകയായിരുന്നു. വിജെ ജോലിക്ക് ഇടയില്‍ ആയിരുന്നു താരത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഋതുവില്‍ സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെ ആയിരുന്നു ആസിഫലി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. സഹനടന്‍ ആയും വില്ലനായും ഒക്കെ മുന്നേറുന്നതിന് ഇടയിലായിരുന്നു നായകന് ആവാനുള്ള അവസരവും ലഭിച്ചത്. നായകനായി അഭിനയിക്കുമ്പോള്‍ തന്നെ അതിഥി വേഷത്തിലും എത്താനും ആസിഫലിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ല. സമയാണ് ആസിഫലിയുടെ ഭാര്യ മക്കള്‍ ആദമും ഹയയും. ആസിഫലിക്ക് ഒപ്പം തന്നെ ഭാര്യയും മക്കളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. അതേ സമയം തന്റെ ഭാര്യ സമയ്ക്ക് തന്റെ എല്ലാ…
Read Moreവരുമാനം 100 കോടി ഡോളര്‍ പിന്നിട്ടതിന്റെ സന്തോഷത്തില്‍ 21,000 ജീവനക്കാര്‍ക്ക് ഐ പാഡ് ! ഞെട്ടിച്ച് ഇന്ത്യന്‍ ഐടി കമ്പനി
കമ്പനിയുടെ വളര്‍ച്ചയ്ക്കായി ആത്മാര്‍ഥമായി പണിയെടുക്കുന്നവരെ സന്തോഷിപ്പിക്കാനായി പല കമ്പനികളും അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഇപ്പോള്‍ ഒരു ഇന്ത്യന്‍ ഐടി കമ്പനി ചെയ്തിരിക്കുന്നത്. വരുമാനം നൂറ് കോടി ഡോളര്‍ പിന്നിട്ടതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ആപ്പിള്‍ ഐ പാഡ് നല്കി ആഘോഷിക്കാനാണ് കമ്പനിയുടെ പദ്ധതി. 2022- 23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിര്‍ണ്ണായകമായ രണ്ട് നേട്ടങ്ങള്‍ ഉണ്ടായത് ആഘോഷിക്കാനാണ് 21,000 ജീവനക്കാര്‍ക്കും ഐ. പാഡ് നല്കാന് കോഫോര്‍ജ് എന്ന ഐ.ടി കമ്പനി തീരുമാനിച്ചത്. നോയിഡയും യു.എസിലെ ന്യൂജേഴ്സിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ടി. കമ്പനിയാണ് കോഫോര്‍ജ്. നൂറ് കോടി ഡോളര്‍ വരുമാനത്തിന് പുറമേ, കമ്പനി അഞ്ച് ശതമാനം വളര്‍ച്ചയും നേടിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷവും നേട്ടം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോഫോര്‍ജ് സി.ഇ.ഒ. സുധിര്‍ സിങ് പറഞ്ഞു. ഏതാണ്ട് 80 കോടി രൂപയോളമാണ് ജീവനക്കാര്‍ക്ക് സമ്മാനം നല്‍കാനായി…
Read Moreശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷ പരിശോധിക്കാന്‍ ‘അമ്മ’; ഏതെങ്കിലും ഒരംഗം എതിര്‍പ്പ് അറിയിച്ചാല്‍…
കൊച്ചി: ചലച്ചിത്ര സംഘടനകളുടെ വിലക്കിനു പിന്നാലെ ‘അമ്മ’യില്‍ അംഗത്വം തേടിയ നടന് ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കൊരുങ്ങി അമ്മ നേതൃത്വം. ജൂണ്‍ 25ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിനു മുമ്പായി കൂടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാകും ശ്രീനാഥിന്റെ അപേക്ഷ പരിഗണിക്കുക. വിവിധ സിനിമാ സംഘടനകള്‍ ശ്രീനാഥിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അംഗത്വം നല്കുന്ന കാര്യം വിശദമായി പരിശോധിച്ചശേഷമേ തീരുമാനിക്കൂ. ഏതെങ്കിലും ഒരംഗം എതിര്‍പ്പ് അറിയിച്ചാല്‍ അംഗത്വം നല്കാന് സംഘടനയ്ക്കു കഴിയില്ല. സംഘടനകളുടെ വിലക്കിനു പിന്നാലെ കഴിഞ്ഞദിവസമാണ് അമ്മയുടെ കലൂരിലെ ഓഫീസിലെത്തി ശ്രീനാഥ് അംഗത്വത്തിനുള്ള അപേക്ഷ നൽകിയത്. നിര്‍മാതാവില്‍നിന്ന് മുന്‍കൂര്‍ പ്രതിഫലം വാങ്ങിയിട്ടും കൃത്യമായ ഷെഡ്യൂള്‍ പാലിക്കാതെ ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തുവെന്നും സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ സിനിമാ സംഘടനകളുടെ നടപടി. നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ രജിസ്ട്രേഷന് നമ്പര്‍…
Read Moreമരണാനന്തരം പ്രിയ നടനെ തഴഞ്ഞോ? എറണാകുളത്തുപോയി മരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര് എത്തിയേനെ; താന്‍ എറണാകുളത്തുപോയി മരിക്കാന്‍ ശ്രമിക്കുമെന്ന പരിഹാസവുമായി വി.എം വിനു
കോഴിക്കോട്: മാമുക്കോയയ്ക്കു മരണാനന്തരം മലയാള സിനിമ അർഹിച്ച ആദരം നൽകിയില്ലെന്നു വിവാദം. സോഷ്യല്‍ മീഡിയകളിലും സിനിമാരംഗത്തുള്ള ഒരു വിഭാഗവും ആരോപണം ശരിവയ്ക്കുന്നു. പലരും വരുമെന്നു കരുതിയെന്നും വന്നില്ലെന്നുമുള്ള ആക്ഷേപവുമായി കോഴിക്കോട്ടുകാരന്കൂടിയായ സംവിധായകന് വി.എം. വിനു രംഗത്തെത്തി. ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണയോഗത്തിലായിരുന്നു വി.എം. വിനുവിന്റെ പരാമര്‍ശം. എറണാകുളത്തുപോയി മരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര് എത്തിയേനെയെന്നും താന്‍ എറണാകുളത്തുപോയി മരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിനു തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. കോഴിക്കോട് ടൗണ്‍ഹാളില്‍ ബുധനാഴ്ച വൈകുന്നേരം മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചപ്പോള്‍ സിനിമാമേഖലയിൽനിന്നു സത്യന് അന്തിക്കാട് മാത്രമാണ് എത്തിയത്. നാടക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ കൂട്ടത്തോടെ പ്രിയനടനെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയപ്പോഴായിരുന്നു പ്രമുഖ സിനിമാ താരങ്ങളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. മാമുക്കോയയും സത്യന് അന്തിക്കാടും തമ്മില്‍…
Read Moreരാത്രിയില്‍ മുറിയില്‍ നിന്ന് കൊട്ടല്‍ കേള്‍ക്കാം ! അടുക്കളയില്‍ നില്ക്കുമ്പോള് ആരോ പിറകിലൂടെ നടക്കും;ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് നടി വരദ
സിനിമയിലൂടെ വന്ന് സീരിയലില്‍ താരമായ അപൂര്‍വം നടിമാരിലൊരാളാണ് വരദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് വരദ. സീരിയല്‍ നടന് ജിഷിന് മോഹന്‍ ആണ് വരദയുടെ ഭര്‍ത്താവ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജിഷിന് മോഹനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് രണ്ടുപേരും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. തങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും രംഗത്തെത്തുകയും ചെയ്തിരുന്നു. അതേ സമയം താന്‍ താമസിച്ചിരുന്ന വീട്ടില്‍ പ്രേതബാധ ഇണ്ടെന്ന് തോന്നിയതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരദ ഇപ്പോള്‍. വരദയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനവിടെ ഒറ്റയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി.…
Read Moreനീതിക്കുവേണ്ടി തെരുവിലിറങ്ങിയ ഗുസ്തി താരങ്ങളെ പിന്തുണച്ച് നീരജ് ചോപ്ര
ന്യൂഡല്‍ഹി: നീതിക്കുവേണ്ടി അത്ലറ്റുകള് തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് വേദനാജനകം. ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷന് സിംഗിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ പിന്തുണച്ച് ഒളിംമ്പ്യന്‍ നീരജ് ചോപ്ര. രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്തവരാണ് അവര്‍. ഒരോ പൗരന്റെയും അന്തസ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രത്തിനുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അങ്ങയറ്റം വൈകാരികമായ വിഷയമാണിത്. നിഷ്പക്ഷമായും സുതാര്യതയോടെയും ഇത് കൈകാര്യം ചെയ്യണമെന്ന് നീരജ് ട്വിറ്ററില്‍ കുറിച്ചു. അധികൃതര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreനസീര്‍ ഹുസൈന്റേത് വല്ലാത്തൊരു മരണം; പെരുമ്പാവൂരില്‍ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി
കൊച്ചി: പെരുമ്പാവൂരില്‍ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാ ബാദ് സ്വദേശി നസീര്‍ ഹുസൈന്(23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്സല്‍ പ്ലൈവുഡ് ഫാക്ടറിയിലായിരുന്നു അപകടം. 15 അടി താഴ്ച യുള്ള കുഴിയില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യത്തിന് തീപിടിച്ചിരുന്നു. ഇത് കെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഹുസൈന് കാല് വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സും രണ്ട് ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തെര ച്ചിലിന് ശേഷമാണ് നസീറിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
Read More