പാലക്കാട്: രണ്ട് പേരില്‍ നിന്നായി 93 പവന് സ്വര്‍ണവും ഒന്‍പത് ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്ന കേസില്‍ വനിതാ എഎസ്ഐ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീയെ ആണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. പഴയന്നൂര്‍ സ്വദേശിയായ സുഹൃത്തില്‍നിന്നാണ് ആര്യശ്രീ 93 പവന് സ്വര്‍ണം വാങ്ങിയത്. ഒരു വര്‍ഷം കഴിഞ്ഞ് സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷം രൂപ ലാഭവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് പലതവണയായി ഒന്നരലക്ഷം രൂപയും വാങ്ങി. പണം ആഭരണങ്ങളും കിട്ടാതെ വന്നതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി. വ്യവസായം തുടങ്ങാനെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു വിവരം. ഇരുവരുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം.സുജിത്ത് ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ആര്യശ്രീയെ…
Read More