കദൂൂഷെയ്ൻ നിഗം വിഷയവുമായി ബന്ധപ്പെട്ട വാർത്ത കേൾക്കുമ്പോൾ വിഷമമുണ്ട്. പേഴ്സണലി കണക്ഷനില്ല. അബീക്കയുടെ പെയിൻ ഞാൻ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്. ആ ഒരു കലാകാരൻ ഇങ്ങനൊരു മേഖലയിൽ എത്തണമെന്നത് എത്രത്തോളം ആഗ്രഹിച്ചതാണെന്നും അതിന്റെ പെയിൻ അദ്ദേഹത്തിന് എത്രത്തോളമായിരുന്നുവെന്നും എനിക്ക് അറിയാം. എത്ര ചെറുപ്പമാണെങ്കിലും അല്ലെങ്കിലും മാനസികമായി തകർന്നാൽ നമ്മൾ പെട്ടെന്ന് അടിയിൽ പോകും. അദ്ദേഹത്തിന്റെ വിയോഗസമയത്തുപോലും അദ്ദേഹം ആഗ്രഹിച്ചിടത്ത് എത്താൻ പറ്റാത്തതിന്റെ വിഷമമുണ്ടായിരുന്നിരിക്കാം. അത് ചിലപ്പോൾ അദ്ദേഹം പുറത്ത് കാണിച്ചിട്ടുണ്ടാവില്ല. നല്ലത് വരാൻ വേണ്ടി പ്രാർഥിക്കാം. ആരെയും കുറ്റപ്പെടുത്തിയോ ന്യായീകരിച്ചോ പറയാൻ ഇപ്പോൾ പറ്റില്ല.-കോട്ടയം നസീർ
Read MoreDay: May 10, 2023
ഡീസല്‍ കാറുകള്‍ 2027 വരെ മാത്രം ? റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം…
അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എനര്‍ജി ട്രാന്സിഷന് കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എനര്‍ജി ട്രാന്സിഷന് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകള്‍ പോലെ വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട നടപ്പിലാക്കേണ്ട ഒന്നാണ്. ഇത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മിലോ മറ്റ് മേഖലകളുമായി ബന്ധപ്പെട്ടോ ചര്‍ച്ചകള്‍ പോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടില്‍ യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്നാണ് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിന്റെ 40 ശതമാനവും ഡീസലാണെന്നാണ് റിപ്പോര്‍ട്ട്. ട്രാന്സ്പോര്ട്ടേഷന്…
Read Moreമാനഭംഗക്കേസിൽ ട്രംപ് കുറ്റക്കാരൻ; രണ്ടു കേസിലായി 50 ലക്ഷം നഷ്ടപരിഹാരം നൽകണം; സത്യം ജയിച്ചെന്ന് ജീൻ കാരൾ
ന്യൂയോർക്ക്: മാനഭംഗക്കേസിലും മാനനഷ്ടക്കേസിലും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കുരുക്ക്. എഴുത്തുകാരിയായ ഇ. ജീൻ കാരൾ നൽകിയ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് മാൻഹട്ടൺ കോടതി കണ്ടെത്തി. ട്രംപ് ലൈംഗിക ചൂഷണം നടത്തിയെന്നു തെളിഞ്ഞതായി ജൂറി വ്യക്തമാക്കി. രണ്ടു കേസുകളിലായി ട്രംപ് അഞ്ച് മില്യൺ ഡോളർ (50 ലക്ഷം) നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 1990-കളുടെ മധ്യത്തിൽ മാൻഹട്ടണിലെ ബർഗ്ഡോർഫ് ഗുഡ്മാൻ അപ്പാർട്ട്മെന്റ് സ്റ്റോറിലെ വസ്ത്രംമാറുന്ന മുറിയിൽ ട്രംപ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് ജീന്‍ കരോളിന്റെ പരാതി. പേടി കാരണമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്. പൊതുമധ്യത്തിൽ ട്രംപ് തന്നെ അപകീർത്തിപ്പെടുത്താനാണു ശ്രമിച്ചതെന്ന് എല്ലെ മാഗസിന്റ് മുൻ കോളമിസ്റ്റായ കാരൾ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ട്രംപ് പൂര്‍ണമായി നിഷേധിച്ചുവെങ്കിലും ലൈംഗിക ചൂഷണം നടന്നെന്ന് കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി മാൻഹാട്ടനിലെ ഫെഡറൽ കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയായിരുന്നു. ഒമ്പതംഗ ബെഞ്ചാണ്…
Read Moreമോളെ ഒന്ന് ശ്രദ്ധിച്ചോണം ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്; ടിടിഇയെ എല്ലാം പറഞ്ഞേൽപ്പിച്ച് അച്ഛൻ; പുലർച്ചെ കംപാർട്ടുമെന്റിലെത്തി യുവതിയെ കയറിപ്പിടിച്ച് ടിടി ഇ; രാജ്യറാണി എക്സ്പ്രസിലെ സംഭവം ഇങ്ങനെ…
കോട്ടയം: ഉത്തരവാദിത്വം ഏറ്റെടുത്ത ടിടിഇയില്നിന്നു യുവതി നേരിട്ടതു സഹിക്കാവുന്നതിനപ്പുറം. നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്ക് സര്‍വീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിക്കാണു ദുരിതം നേരിട്ടത്. യാത്രക്കിടയില്‍ യുവതിയെ കടന്നുപിടിച്ച ടിടിഇയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറ്റേത്തുമുക്ക് നിധീഷിനെ (35) യാണ് കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്. ചൊവാഴ്ച പുലര്‍ച്ചെ ഒന്നിന് ആലുവയിലാണു സംഭവം. തിരുവനന്തപുരത്തേക്കു യുവതി ഒറ്റയ്ക്കാണു യാത ചെയ്യുന്നതെന്നും ശ്രദ്ധിക്കണമെന്നും എക്സാമിനറോട് യുവതിയുടെ പിതാവു പറഞ്ഞിരുന്നു. ഇതോടെ യുവതിയെ പരിചയപ്പെട്ട ടിടിഇ പുലര്‍ച്ചെ ഒന്നോടെ ഇവരുടെ കംപാര്‍ട്ട്മെന്റില്‍ എത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി തിരുവനന്തപുരം കണ്ട്രോള് റൂമിലേക്ക് ഫോണില്‍ വിളിച്ചു പരാതിപ്പെട്ടു. തുടര്‍ന്ന് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കംപാർട്ട്മെന്റിൽ എത്തി ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreവലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും; പ്രശ്നക്കാർ കുറച്ചുപേരെങ്കിലും എല്ലാരും ചീത്തപ്പേര് കേൾക്കേണ്ടിവരുന്നെന്ന് സുരേഷ് കുമാർ
ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടിക പോലീസിന്റെ കൈവശമുണ്ട്. അതുകൊണ്ട് നടപടി എടുക്കാം. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. സിനിമാ ലൊക്കേഷനുകളിലെ പോലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. ലഹരി ഉപയോഗിക്കുന്നവര്‍ ഇനിയെങ്കിലും സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്, ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോകുക. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. ഇക്കാര്യത്തില്‍ പോലീസിനും സര്‍ക്കാരിനും വേണ്ട പൂര്‍ണ പിന്തുണ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല. കുറച്ച് പേരാണ് പ്രശ്നക്കാർ. എന്നാല്‍ അവര്‍ കാരണം എല്ലാവരും ചീത്തപ്പേര് കേള്‍ക്കുന്ന സ്ഥിതിയാണ്. -സുരേഷ് കുമാര്‍
Read Moreതൃഷയുടെ കാമുകനുമായി പ്രണയത്തിലായിരുന്നു! വെളിപ്പെടുത്തലുമായി ബിന്ദു മാധവി
വയസ് 40 ആണെങ്കിലും സിംഗിളായി തുടരുന്ന തൃഷ ഇന്നും തമിഴകത്തെ മുൻനിര നായിക നടിയാണ്. സൂപ്പർ ഹിറ്റ് നായിക നടിയാണെങ്കിലും തൃഷ സെറ്റിലും ആരാധകരോടും വളരെ സിംപിളായി പെരുമാറുന്ന വ്യക്തിയാണ്. നിരവധി സഹതാരങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.’ മുമ്പൊരിക്കൽ തൃഷയുടെ വിവാഹം നടക്കാനിരുന്നതായിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനുശേഷം ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ വരികയും ബന്ധം വേണ്ടെന്ന് വയ്ക്കുകയുമാണുണ്ടായത്. കരിയറിലെ മികച്ച സമയത്തു നിൽക്കുന്പോഴായിരുന്നു വിവാഹനിശ്ചയം. അഭിനയം ഉപേക്ഷിക്കാനുള്ള തീരുമാനം തൃഷ എടുത്തിരുന്നില്ല. വരുണും തുടക്കത്തിൽ ഇതിനു നിർബന്ധം പിടിച്ചില്ല. ഇക്കാര്യത്തിൽ പിന്നീട് വരുണിന്റെ കുടുംബത്തിന്റെ ചില ഇടപെടലാണ് ബന്ധം മുന്നോട്ട് പോവാഞ്ഞതിന് കാരണമെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. പിന്നീട് മറ്റൊരു വിവാഹത്തിലേക്ക് കടക്കാൻ തൃഷ തയാറായിട്ടില്ല. മുടങ്ങിയ വിവാഹത്തിനുശേഷം വരുൺ മന്യൻ പിന്നീട് വാർത്തകളിൽ നിറഞ്ഞത് നടി ബിന്ദു മാധവിക്കൊപ്പം ചേർത്താണ്. ഇരുവരും ഒരുമിച്ചുള്ള വെക്കേഷൻ ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു.…
Read Moreഎംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ; വിതരണത്തിനായി രാസലഹരി നല്കിയ സുഹൃത്തിനെ തേടി പോലീസ്
കൊച്ചി: 3.9 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായ കേസില്‍ ഇവര്‍ക്ക് എംഡിഎംഎ നല്കിയ കാക്കനാട് സ്വദേശിയായ സുഹൃത്തിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര പടശ്ശേരി വീട്ടില്‍ സുധീഷ് എസ് (27), ഇയാളുടെ ഭാര്യ കട്ടപ്പന പീടികപുരയിടത്തില് ആതിര (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 3.9 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ദമ്പതികളാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പ്രതികള്‍ വന്‍കിട വില്പനക്കാരില് നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പിള്ളി ഭാഗങ്ങളില്‍ അപ്പാര്‍ട്ട്മെന്റുകളില്‍ വാടയ്ക്ക് താമസിച്ച് വില്പന നടത്തുന്ന പ്രധാന കണ്ണിയില്പ്പെട്ടവരാണ്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന് പരിധിയില്‍ സുധീഷിന് അടിപിടി കേസും നിലവിലുണ്ട്. പ്രതികളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ആസ്ഥാനത്തു പരിശോധന; ഏഴു കോടി വെട്ടിച്ചതായി വിവരം
കൊച്ചി: ചലച്ചിത്ര വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയില്‍ ജില്ലാ രജിസ്ട്രാര്‍ പരിശോധന തുടങ്ങി. അസോസിയേഷന് നേതൃത്വം സിനിമാ നിര്‍മാതാക്കളില്‍നിന്ന് ഏഴുകോടി രൂപ വെട്ടിച്ചതായാണ് വിവരം. സിനിമാ പോസ്റ്ററുകള്‍ സീല്‍ ചെയ്തു നല്കുന്നതിലുള്പ്പെടെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള 12 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും.2013 മുതലുള്ള വരവു ചെലവു കണക്കുകള്‍, ബാലന്‍സ് ഷീറ്റ്, മിനിറ്റ്സ് ബുക്ക്, രസീത് രജിസ്റ്ററുകള്‍, ചെക്ക് ബുക്കുകള്‍, ബാങ്ക് ഡിപ്പോസിറ്റ് വിവരങ്ങള്‍, അംഗത്വ രജിസ്റ്റര്‍, അനുബന്ധ രേഖകള്‍ എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ രജിസ്ട്രാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. സംഘടനയില്‍ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി എന്‍. മനോജ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് എ.എ.…
Read Moreമദ്യപിച്ച ശേഷം കാളയുടെ പുറത്ത് വലിഞ്ഞുകയറി യുവാവിന്റെ അഭ്യാസപ്രകടനം ! വീഡിയോ വൈറല്‍…
മദ്യലഹരിയില്‍ കാളപ്പുറത്ത് കയറി തെരുവിലൂടെ സവാരി നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിലെ തപോവന്‍ പ്രദേശത്ത് മെയ് അഞ്ചിന് അര്‍ദ്ധരാത്രിയിലാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന യുവാവ് കാളപ്പുറത്ത് കയറി സവാരി നടത്തുന്നതും ഉച്ചത്തില്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാവിനെതിരേ നിയമനടപടി സ്വീകരിച്ചതായും ഭാവിയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഇത്തരം സാഹസങ്ങള്‍ക്ക് ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.
Read Moreമാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതി ജോയി പോക്സോ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചയാൾ
പിറവം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. പോക്സോ കേസിലും മോഷണക്കേസുകളിലും പ്രതിയായ കോട്ടയം കോതനല്ലൂർ ചാമക്കാലായിൽ അംബേദ്കർ കോളനിയിൽ മേക്കണ്ണായിൽ ജോയി വർഗീസാ(56)ണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് പകൽ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ഇരുപതുകാരിയായ യുവതിയെ പ്രതി മാനഭംഗപ്പെടുത്തിയത്. വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങിപ്പോകുന്നതു കണ്ട സമീപവാസിയായ സ്ത്രീ, യുവതിയോട് ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. ജോലിക്ക് പോയിരുന്ന മാതാവ് വൈകുന്നേരമെത്തിയപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയേക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. അടുത്ത ദിവസം പ്രതി ബൈക്കിൽ അതുവഴി പോകുന്നത് യുവതിയുടെ സഹോദരൻ കാണുകയും ഇയാളെ പിന്തുടർന്ന് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പറടക്കം പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. 2015ൽ തിടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസിൽ ജോയിയെ കോടതി ഏഴു വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നല്കി…
Read More