സുല്‍ത്താന്‍ബത്തേരി: സപ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന കെപിസിസി ലീഡേഴ്സ് മീറ്റില്‍ ഉച്ചകഴിഞ്ഞ് 2.30ന് രാഹുല്‍ഗാന്ധി ഓണ്‍ലൈനില്‍ പങ്കെടുക്കും. രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനും സംഘടിപ്പിച്ച ദ്വിദിന ലീഡേഴ്സ് മീറ്റിന് വൈകുന്നേരം നാലിനാണ് സമാപനം. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിഷേധപരിപാടികള്‍ക്കും മീറ്റ് രൂപം നല്‍കും. കോണ്‍ഗ്രസിനെ കൂടുതല്‍ ജനകീയവും കെട്ടുറപ്പുള്ളതുമാക്കുന്നതിനുള്ള പരിപാടികള്‍ക്കു ലീഡേഴ്സ് മീറ്റില്‍ രൂപം നല്‍കിയതായും വിശദവിവരം വൈകുന്നേരം കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുമെന്നും വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പറഞ്ഞു. പാര്‍ട്ടി പുനഃസംഘടനയില്‍ ഇന്നത്തെ ചര്‍ച്ചകളില്‍ ഏകദേശ ധാരണയുണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനയുമായി ചിലര്‍ നിസഹകരിക്കുകയാണെന്നു മീറ്റിന്റെ പ്രഥമദിനത്തില്‍ കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തുകയുണ്ടായി. പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അധ്യക്ഷ പദവിയില്‍ തുടരില്ലെന്നും പാര്‍ട്ടിയെ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മീറ്റില്‍ പങ്കെടുക്കുന്ന…
Read MoreDay: May 10, 2023
സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ കാപട്യം ! ആ കാഴ്ചപ്പാടിന് മാറ്റമുണ്ടാക്കിയത് ആ പെണ്‍കുട്ടിയെന്ന് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യന്‍ സിനിമയിലെ യുവ സൂപ്പര്‍താരങ്ങളില്‍ പ്രമുഖനാണ് വിജയ് ദേവരക്കൊണ്ട. പ്രായം 34 ആയെങ്കിലും താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ഇതിനിടയില്‍ രശ്മിക മന്ദണ്ണയുമായി പ്രണയത്തിലാണെന്ന വാര്‍ത്തയും ഇടയ്ക്ക് ഉയര്‍ന്നു വരും. പ്രണയത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പം മുമ്പൊരു അഭിമുഖത്തില്‍ ദേവരകൊണ്ട വ്യക്തമാക്കുന്നുണ്ട്. ജിക്യു ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. പ്രണയ ജീവിതത്തില്‍ ഒരിക്കല്‍ പോലും ‘ഐ ലൗവ് യൂ ടൂ’ എന്ന് തിരിച്ചു പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. ഇതിനുള്ള കാരണവും വിജയ് വ്യക്തമാക്കുന്നുണ്ട്. പ്രണയത്തിലാകാന്‍ ഇഷ്ടപ്പെടുന്നയാളാണ് താന്‍. പ്രണയകഥകളിലും താന്‍ വിശ്വസിക്കുന്നു. അത് തനിക്ക് സന്തോഷം നല്‍കും. പക്ഷേ, ഹൃദയം തകരുന്നതിനെ കുറിച്ച് തനിക്ക് ഭയമാണെന്നും വിജയ് പറയുന്നു. സ്നേഹത്തെ കുറിച്ച് അച്ഛന് നല്കിയ ഉപദേശമാണ് താന്‍ പിന്തുടര്‍ന്നതെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ കാപട്യമെന്നും ലോകത്തിന്റെ കേന്ദ്രം പണമാണെന്നുമാണ്…
Read Moreഇരുപത്തിരണ്ടുപേരുടെ ജീവൻ കവർന്ന താനൂര്‍ ബോട്ടപകടം; ഒളിവില്‍പോയ സ്രാങ്ക് അറസ്റ്റില്‍
കോഴിക്കോട്: താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ അത്ലാന്റിക് ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന് അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ താനൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതി ബോട്ടുടമ പി. നാസറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ഒളിവില്‍പോയ മറ്റൊരു ജീവനക്കാരനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ബോട്ടുടമ നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന് താനൂര്‍ സ്വദേശി സലാം, മറ്റൊരു സഹോദരന്റെ മകന് വാഹിദ്, നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരാണ് ഇതുവരെ അറസ്റ്റിലായ മറ്റുള്ളവര്‍. അപകടത്തിനിരയായ ബോട്ടില്‍ 37 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് നാസറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് ഇത്രയും പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി…
Read Moreഅമിത വൈദ്യുതി പ്രവാഹം; റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു; സമീപത്തെ നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശം
പഴയങ്ങാടി: കണ്ണപുരം യോഗശാലയ്ക്കു സമീപം ചുണ്ടിൽചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. കണ്ണപുരം റൂറൽ ബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്റെ വീട്ടിലെ റേഡിയോയാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ രാജേഷും സമീപവാസികളും ചേർന്ന് തീയണയ്ക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയിലേക്ക് അമിതമായ വൈദ്യുതിപ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും മെഡലുകളും ട്രോഫികളും പൂർണമായും കത്തിനശിച്ചു. ഇതിന് സമീപത്തെ നിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ബാങ്ക് പ്രസിഡന്റ് ഇ. മോഹനൻ,സിപിഎം പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി.ചന്ദ്രൻ തുടങ്ങിയവർ വീട് സന്ദർശിച്ചു.
Read Moreബഹുഭാര്യാത്വം നിരോധിക്കാനുള്ള തയ്യാറെടുപ്പില്‍ അസം സര്‍ക്കാര്‍ ! വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ബഹുഭാര്യാത്വം നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും ഹിമന്ത ശര്‍മ പറഞ്ഞു. മതത്തിനകത്തെ ബഹുഭാര്യാത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഏക സിവില്‍കോഡിലേക്കല്ല പോകുന്നത്. പക്ഷേ ബഹുഭാര്യാത്വം നിരോധിക്കണം. ഇതിനായി നിയോഗിച്ച സമിതി നിയമവിദഗ്ധരോട് ഉള്‍പ്പടെ വിശദമായ ചര്‍ച്ചകള്‍ നടത്തും. ശരിഅത്ത് നിയമത്തിന്റേത് ഉള്‍പ്പടെയുള്ളവ പരിശോധിക്കുമെന്നും ബിശ്വശര്‍മ്മ അറിയിച്ചു. ബലപ്രയോഗത്തിലൂടെയല്ല സമവായത്തിലൂടെയായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശൈശവവിവാഹത്തിനെതിരെയുളള നടപടിക്രമങ്ങളുടെ ഭാഗമായി നിരവധി പുരുഷന്മാര് ഒന്നിലധികം തവണ വിവാഹം കഴിച്ചതായും അവരുട ഭാര്യമാര്‍ ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരാണെന്നും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യാത്വ നിരോധനത്തോടൊപ്പം ശൈശവിവാഹത്തിനെതിരായ പ്രവര്‍ത്തനം ഇനിയും ശക്തമാക്കുമെന്നും ഹിമന്ത പറഞ്ഞു.
Read Moreചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി; ഭർത്താവ് വിദേശത്ത്
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റോഫീസിനു സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകള്‍ തീര്‍ത്ഥ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടിയില്‍നിന്നു സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രജിത്ത് യുഎഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുകയാണ്. ഇവരുടെ മൂത്ത മകള്‍ ധന്യയുടെ അമ്മയുടെ വീട്ടിലാണ്.
Read Moreഡോക്ടറെ കുത്തിയത് ആറു തവണ ! സ്കൂളില്‍ നിന്ന് സന്ദീപിനെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണം ലഹരിയുപയോഗം…
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് ലഹരിയ്ക്കടിമ. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളായ വന്ദനയുടെ നെഞ്ചിനും നട്ടെല്ലിനും കഴുത്തിലുമാണ് കത്രിക ഉപയോഗിച്ച് പ്രതി സന്ദീപ് കുത്തിയതെന്ന് പോലീസ് പറയുന്നു. ആറു തവണ കുത്തിയെന്നാണ് വിവരം. ഡോക്ടറെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ക്ക് കുത്തേറ്റത്. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്പെന്ഷന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹൗസ് സര്ജന് ആയി പ്രാക്ടീസ് ചെയ്യുന്ന വന്ദനാ ദാസിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.…
Read Moreകംപാർട്ട് മാറികയറുന്നതിനിടെ തലശേരിയിൽ ട്രെയിനിനടിയിൽപ്പെട്ട് വീട്ടമ്മയുടെ കാൽപാദം അറ്റു; രക്ഷകരായി ആർപിഎഫ്
തലശേരി: ട്രെയിനിൽ കയറവേ ട്രാക്കിലേക്കു വീണ് ട്രെയിനിനടിയിൽപ്പെട്ട നാൽപ്പത്തിയേഴുകാരിയുടെ കാൽപാദം അറ്റു. പയ്യാവൂർ കരിപ്പാക്കൽ മിനി ജോസഫിന്റെ (47) ഇടതുകാലിന്റെ പാദമാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ 7.35 ന് തലശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുർള എക്സ്പ്രസിൽ തിരൂരിലേക്ക് പോകാനാണ് മിനിയും കുടുംബവും തലശേരിയിൽനിന്നു ട്രെയിനിൽ കയറിയത്. ആദ്യം കയറിയ എസി കംപാർട്ടുമെന്റിൽനിന്നിറങ്ങി മറ്റൊരു കംപാർട്ട്മെന്റിലേക്ക് മാറിക്കയറുന്നതിനിടയിലാണ് മിനി ട്രെയിനടിയിൽപ്പെട്ടത്. ഉടൻ ആർപിഎഫ് മിനിയെ രക്ഷപ്പെടുത്തുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോടേക്ക് മാറ്റി.
Read Moreവെളിപ്പെടുത്തലുകളുടെ ഇടയിൽപ്പെട്ട് മലയാള സിനിമ; പ്രേക്ഷകരെ ഞെട്ടിച്ച് സിനിമയ്ക്കുള്ളിലെ കഥകൾ…
വി. ശ്രീകാന്ത്വെളിപ്പെടുത്തലുകളുടെ ഇടയിൽപ്പെട്ട് മലയാള സിനിമ ഞെങ്ങി ഞെരുങ്ങുകയാണ്. ചെളിവാരിയെറിഞ്ഞുള്ള ഈ പോക്ക് ശരിക്കും പറഞ്ഞാൽ സിനിമ മേഖലയെ നാണക്കേടിന്റെ പടുകുഴിയിലെത്തിച്ചിരിക്കുകയാണ്. ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം വിഷയത്തിൽ തുടങ്ങി ഇങ്ങോട്ട് വെളിപ്പെടുത്തലുകളുടെ ഒഴുക്കാണ്. ടിനി ടോം പേര് പറയാതെ പറഞ്ഞ ഒരു നടന്റെ പല്ല് പൊടിയൽ കഥ, സംവിധായകനും നടനുമായ ജൂഡ് ആന്തണി നടൻ ആന്റണി വർഗീസ് പെപ്പെയെ കുറിച്ച് പറഞ്ഞ വഞ്ചനയുടെ കഥയെല്ലാം കേട്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. ചലച്ചിത്ര മേഖലയിലെ യുവതാരങ്ങൾ അഹങ്കാരത്തിന്റെ കൊടുമുടി കയറുന്നുവെന്ന് സിനിമയ്ക്ക് ഉള്ളിൽ നിന്നുള്ളവർ തന്നെ തുറന്നടിക്കുന്പോൾ ഇനിയെങ്കിലും ഇവർക്കൊന്ന് മാറിക്കൂടെയെന്ന് ഇവരെ ചേർത്ത് പിടിക്കുന്ന ആസ്വാദകരും ചോദിച്ച് തുടങ്ങിയിട്ടുണ്ട്. നന്ദികെട്ടവരോ ഇവർ2018 എന്ന ചിത്രം സിനിമ തിയറ്ററിൽ വീണ്ടും ആളെ കയറ്റി തുടങ്ങിയതോടെയാണ് സംവിധായകൻ ജൂഡ് ആന്തണി സിനിമ മേഖലയിലെ പുഴുക്കുത്തുകളെ കുറിച്ച് തുറന്നടിച്ചത്. നിര്‍മാതാവിന്റെ കൈയില്‍…
Read Moreഡോക്ടർ വന്ദനയ്ക്ക് പ്രതിയുടെ ആക്രമണം തടയാൻ പരിചയമില്ലായിരുന്നു; വിചിത്രവാദവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിയുടെ ആക്രമണം തടയാനുള്ള പരിചയം വനിതാ ഡോക്ടറായ വന്ദനയ്ക്കില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിമർശനത്തിനിടയാക്കി. ലഹരിക്കടിമയായ ആൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ്കുമാർ എംഎൽഎ പ്രതികരിച്ചു. അക്രമി ഡോക്ടറെ കുത്തി വീഴ്ത്തിയ ശേഷം പുറത്തുകയറി നിരവധി തവണ കുത്തിയെന്നും ഗണേഷ്കുമാർ പറഞ്ഞു. അതേസമയം സംഭവം നിർഭാഗ്യകരവും ദാരുണവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നിർഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ ജീവൻരക്ഷിക്കാൻ കഴിയാത്തത് വിഷമം ഉണ്ട ാക്കുന്നു. പോലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെയുണ്ടയിരുന്ന ആശുപത്രിയിൽ നടന്ന ദാരുണമായ സംഭവത്തിൽ വേദനയുണ്ട്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്നും പൊതുസമൂഹം പിൻമാറണമെന്നും മന്ത്രി അഭ്യർഥിച്ചു. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും. ഇതിനായി ആരോഗ്യപ്രവർത്തകരുടെ…
Read More