മകനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കൊല്ലം സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വ്യാജ നിര്‍മാതാവ് പിടിയില്‍. ഇളമ്പള്ളുര്‍ സ്വദേശിനിയുടെ പക്കല്‍ നിന്നാണ് പ്രതി ആറുലക്ഷം രൂപ തട്ടിയെടുത്തത്. മലപ്പുറം നിലമ്പൂര്‍ എടക്കര അറക്കാപറമ്പില്‍ വീട്ടില്‍ ജോസഫ് തോമസ് (52) ആണ് പിടിയിലായത്. ഇയാളെ പിരപ്പന്‍കോടു നിന്നാണ് കൊട്ടാരക്കര സൈബര്‍ പോലീസ് പിടികൂടിയത്. ടിക്കി ആപ്പിലൂടെ ആണ് സ്ത്രീ ജോസഫിനെ പരിചയപ്പെട്ടത്. സിനിമയുടെ നിര്‍മാണ ആവശ്യത്തിന് എന്നു പറഞ്ഞ് പലതവണയായി ആറു ലക്ഷം രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയായിരുന്നു. മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി എസ് ശിവപ്രകാശ്, എസ്ഐ എ എസ് സരിന് അടക്കമുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read MoreDay: May 10, 2023
കെ. മുരളീധരന് എംപിയുടെ ഡ്രൈവറും രണ്ടര വയസുകാരൻ മകനും വാഹനാപകടത്തിൽ മരിച്ചു; കാറിലുണ്ടായിരുന്ന നാലുപേർക്ക് സാരമായ പരിക്ക്
കോഴിക്കോട്: കോരപ്പുഴ പാലത്തില്‍ ഇന്നലെ അര്‍ധരാത്രിയില്‍ സ്കൂട്ടറില്‍ കാറിടിച്ച് കെ. മുരളീധരന് എംപിയുടെ ഡ്രൈവറും മകനും മരിച്ചു. ഡ്രൈവര്‍ വെസ്റ്റ്ഹില്‍ ചുങ്കം പണിക്കര്‍തൊടി അതുല്‍ (24), മകന് ആന്‍വിക് (രണ്ടര) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അതുലിന്റെ മാതാവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണവേണി, അതുലിന്റെ ഭാര്യ മായ എന്നിവര്‍ക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന നാലു യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇവരെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കൊയിലാണ്ടി ഭാഗത്തുനിന്ന് വെസ്റ്റ്ഹില്ലിലുള്ള വീട്ടിലേക്ക് വരികയായിരുന്നു അതുലും കുടുംബവും. അതുലിന്റെ സഹോദരന്റെ ഗൃഹപ്രവേശം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇവര്‍. നഗരത്തില്‍നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. വടകര സ്വദേശികളായ സൗരവ്, സായന്ത്, അഭിമന്യു, സോനു എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കേറ്റു. പാലത്തിനു സമീപമുള്ളവര്‍ വിവരമറിയിച്ചതു പ്രകാരം സിറ്റി കണ്ട്രോള് റൂമില്‍ നിന്നുള്ള ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്വിനെ മാവൂര്‍…
Read Moreഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ട ആരോഗ്യമന്ത്രിയെന്ന ഗിന്നസ് ബഹുമതി; മന്ത്രിയെ പരിഹസിച്ച് വി.ഡി. സതീശൻ
വയനാട്: കൊട്ടാരക്കരയില്‍ വൈദ്യപരിശോധിനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടതിന്റെ പേരില്‍ മന്ത്രിക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടാം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് സതീശന്.. പോലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് സംഭവത്തിന് വഴിവച്ചതെന്ന് സതീശന് വിമര്‍ശിച്ചു. ഡോക്ടര്‍മാര്‍ ഉന്നയിച്ച പരാതികളൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ദാരുണസംഭവം
Read Moreമദ്യവും മയക്കുമരുന്നും ഒക്കെ ഒക്കെ ഓരോത്തരുടെ ചോയ്സ് ആണ് ! താനഭിനയിച്ച സിനിമകളുടെ സെറ്റില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് നിഖില വിമല…
മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായായിരുന്നു നിഖിലയുടെ സിനിമ പ്രവേശം. ദിലീപിന്റെ നായികയായി ലവ് 24*7ല്‍ അഭിനയിച്ചതോടെയാണ് നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് മികച്ച ഒരു പിടി വേഷങ്ങളിലൂടെയും സിനിമകളിലൂടെയും നിഖില മലയാളികളുടെ മനം കവരുക ആയിരുന്നു. അതേ സമയം ഒരഭിമുഖത്തില്‍ ബീഫ് കഴിക്കുന്നതിനെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് താരം. ഇപ്പോളിതാ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നാണ് നടി പറയുന്നത്. സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യം ആകുന്നുണ്ടെങ്കില്‍ നിയന്ത്രിക്കണം. ഫെഫ്ക പോലുള്ള സംഘടനകളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നും നിഖില പറയുന്നു. നടിയുടെ വാക്കുകള്‍ ഇങ്ങനെ…സിനിമാ സെറ്റുകളില്‍…
Read Moreഡോക്ടറെ അടിച്ചു നിലത്തിട്ടു, പിന്നെ നെഞ്ചിലും പുറത്തും ആവർത്തിച്ച് കുത്തി; സംഭവം പോലീസുകാർക്ക് മുന്നിൽ
കൊട്ടാരക്കര: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച ഡോക്ടര്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ വന്ദനയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. പോലീസുകാരെയും ഹോം ഗാർഡിനെയും ആക്രമിച്ച ശേഷമാണ് പ്രതി വന്ദനയ്ക്ക് നേരെ തിരിഞ്ഞത്. ഈ സമയം മുറിയിലുണ്ടായിരുന്നവർ മറ്റൊരു റൂമിലേക്ക് രക്ഷപ്പെട്ടെങ്കിലും വന്ദന മാത്രം ഒറ്റപ്പെട്ടുപോകുകയായിരുന്നു. വന്ദനയെ അടിച്ചു നിലത്തുവീഴ്ത്തിയ പ്രതി സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് നെഞ്ചിലും നട്ടെല്ലിലും ആവർത്തിച്ച് കുത്തി. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് പ്രതി കത്തി താഴെയിടാൻ തയാറായത്. അതേസമയം, പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വീട്ടിൽ അക്രമം കാണിച്ച പ്രതിയെ കൈവിലങ്ങുപോലും ധരിപ്പിക്കാതെയാണ് പോലീസ് ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുവന്നതെന്നാണ് ആരോപണം.
Read Moreമോക്ക വരുന്നു..! 130 കിലോമീറ്റർ വേഗത്തിൽ കരയിലേക്ക് അടിച്ചു കയറും; കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന തീവ്ര ന്യൂമർദമാണ് മോക്ക ചുഴലിക്കാറ്റായി മാറുന്നത്. വടക്ക്- പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് നീങ്ങും. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയുണ്ടാകും. കേരളത്തെ മോക്ക ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. എന്നാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ അന്തരീക്ഷത്തിലെത്താൻ മോക്ക ചുഴലിക്കാറ്റ് കാരണമാകും.
Read Moreനല്ല ഭാര്യയാക്കാനുള്ള ട്രെയ്നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളി ! കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്ന് നിഖില വിമല്‍
സത്യന് അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെ 2009ല്‍ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് നിഖില വിമല്‍. പിന്നീട് ദിലീപ് നായകനായ ലൗ 24*7 ലൂടെ നായികയാവുകയും ചെയ്തു. തന്റെ നിലപാടുകള്ക്കൊണ്ടു കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരം കൂടിയാണ് നിഖില വിമല്‍. മലബാറിലെ വിവാഹങ്ങളില്‍ സ്ത്രീകളെയും, പുരുഷന്മാരെയും വേര്‍ത്തിരിച്ച് കാണുന്നു എന്ന നിഖിലയുടെ പരാമര്‍ശം വളരെ അധികം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വനിതക്ക് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തെ കുറിച്ചാണ് താരം മനസ്സ് തുറന്നത്. നല്ല കുടുംബിനി ആകാനുള്ള ട്രെയിനിങ്ങ് ഒക്കെ തുടങ്ങിയോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ; കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേണ്‍ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും ‘സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അതു ഞങ്ങളുടെ കയ്യിലുണ്ട്’ എന്നൊക്കെ…
Read Moreആരാണവൾ.! സ്കൂട്ടറില്‍ ഭര്‍ത്താവിന്റെ പിന്നില്‍ മറ്റൊരു സ്ത്രീ: റോഡ് കാമറ ചിത്രമെടുത്ത് ഭാര്യയ്ക്ക് അയച്ചുകൊടുത്തു; തിരുവനന്തപുരത്ത് കുടുംബകലഹം
തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് കാമറ പകര്‍ത്തിയ ചിത്രം മൂലം കുടുംബകലഹം. ഭാര്യയുടെ സ്കൂട്ടറില്‍ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നത് കാമറയില്‍ പതിഞ്ഞതാണ് പൊല്ലാപ്പായത്. പിന്നില്‍ ഇരുന്ന സ്ത്രീ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാല്‍ ആര്‍സി ഓണറായ ഭാര്യയുടെ ഫോണിലേയ്ക്ക് ചിത്രമടക്കം പിഴ അടയ്ക്കണമെന്ന സന്ദേശമെത്തി. ഇത് ചോദ്യം ചെയ്തതോടെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദിച്ചെന്ന് കാട്ടി യുവതി പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Read Moreമൂന്ന് മാതാപിതാക്കള്‍ ഉള്ള ലോകത്തെ ആദ്യ കുഞ്ഞ് ബ്രിട്ടനില്‍ പിറന്നു ! അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍…
ഒന്നിലധികം പിതാക്കന്മാര്ക്ക് പിറന്നവന് എന്ന ശൈലി മിക്ക ഭാഷകളിലും തെറിയായാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് ഇതുവരെ കരുതിപ്പോന്നത്. പല തള്ളയ്ക്ക് പിറന്നവന് എന്ന് ആരെയും വിളിക്കാറില്ല. കാരണം ഇതും അസാധ്യം എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ പല പതിവുകളും പാരമ്പര്യ രീതികളും ഇല്ലാതെയാക്കിയ ആധുനിക ശാസ്ത്രം ഇതും സാധ്യമാക്കിയിരിക്കുന്നു. ബ്രിട്ടനില്‍ ഒരു ശിശു പിറന്നത് ഒരു അച്ഛനും രണ്ട് അമ്മമാരുമായിട്ടാണ്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) അഥവാ കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഐവിഎഫ് സാങ്കേതിക വിദ്യ നിലവില്‍ വന്ന ശേഷമുള്ള അതിന്റെ ഒരു കുതിച്ചു ചാട്ടം തന്നെയാണ് മൈറ്റോകോണ്ട്രിയല് ഡൊണേഷന്‍ ട്രീറ്റ്മെന്റ് (എംഡിടി) എന്ന ഈ ആധുനിക രീതി. മൈറ്റോകോണ്ട്രിയയുടെ വൈകല്യങ്ങള്‍ കാരണം കുട്ടികളില്‍ ഉണ്ടായേക്കാവുന്ന നിരവധി വൈകല്യങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും ഈ പുതിയ രീതി ഒരു പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം കേസുകളില്‍,…
Read Moreവൈദ്യപരിശോധനയ്ക്ക് എത്തിയ അധ്യാപകൻ വനിതാ ഡോക്ടറെ കുത്തിക്കൊന്നു;ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു; മദ്യപാനിയായ ഇയാൾ സ്ഥിരം പ്രശ്നക്കാരനെന്ന് പോരീസ്
തിരുവന്തപുരം: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ വന്ദന ദാസ്(23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്ക് സ്വദേശിനിയാണ് വന്ദന. രാവിലെ നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പൂയപ്പള്ളി സ്വദേശിയായ എസ്. സന്ദീപാണ്(42) ആശുപത്രിയില്‍വച്ച് ഡോക്ടറെയും പോലീസുകാരെയും അടക്കം അഞ്ചുപേരെ കുത്തിയത്. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ അതിക്രമം നടത്തിയത്. അക്രമത്തില്‍ കഴുത്തിനും നെഞ്ചിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലം അസീസിയ ആശുപത്രിയില്‍ പഠിക്കുന്ന വന്ദന ട്രെയിനിംഗിന്റെ ഭാഗമായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. നെടുന്പന യുപി സ്കൂൾ അധ്യാപകനാണ് പ്രതി സന്ദീപ്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്.
Read More