കരള്‍രോഗം മൂര്‍ച്ഛിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന് ഹരീഷ് പേങ്ങനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍. ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണെന്നും. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും നടന് നന്ദന് ഉണ്ണി പറയുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണെന്നും നന്ദന് ഉണ്ണി സമൂഹമാധ്യമത്തില്‍ കുറിച്ചു. നന്ദന് ഉണ്ണിയുടെ വാക്കുകള്‍: അഭ്യര്‍ഥന എല്ലാവര്ക്കും കൈകോര്‍ത്ത് ജീവന് രക്ഷിക്കാം: മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്, ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത കലാകാരന്, ഹരീഷ് പേങ്ങന്. എന്റെ നാട്ടുകാരനും പ്രിയ…
Read More