ബാലരാമപുരത്തെ മതപഠനശാലയില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മദ്രസയ്ക്കെതിരേ ഗുരുതരമായ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. അസ്മിയയെ അന്വേഷിച്ച് മദ്രസയില്‍ എത്തിയ മാതാവിനെ അസ്മിയെ കാണാന്‍ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു. രണ്ടു മണിക്കൂറിനു ശേഷം മകളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈബ്രറിയില്‍ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുന്നും കുടുംബം പറയുന്നു. ആത്മഹത്യ തന്നെയാണോ എന്ന് സംശയമുണ്ടെന്നും അസ്മിയയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മദ്രസയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലെന്ന് കുടുംബം ആരോപിച്ചു. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിച്ചുകൊണ്ടാണ് അസ്മിയ പഠനം നടത്തിയിരുന്നത്.
Read MoreDay: May 15, 2023
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രതി ഉദ്യോഗാർഥികളിൽ നിന്നും തട്ടിയെടുത്തത് 25 ലക്ഷം
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി കേസില്‍ പരാതിക്കാരില്‍ നിന്ന് പ്രതി തട്ടിയെടുത്തത് 25 ലക്ഷം രൂപ. കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ മേക്കടമ്പ് തെക്കുവിള അനില്‍കുമാര്‍ (49) നെ കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒഡീലിയ ഇന്റര്‍നാഷണല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വിദേശത്തേക്ക് വര്‍ക്ക് പെര്‍മിറ്റും വിസയും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ വാങ്ങിയത്. ജോലിലഭിക്കാതായതോടെ സ്ഥാപനത്തിലെത്തിയ പരാതിക്കാര്‍ക്ക് വ്യാജ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്കി പ്രതി കബളിപ്പിക്കുകയായിരുന്നു. നിലവില്‍ പ്രതിക്കെതിരെ ആറോളം കേസുകള്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തിന് മുമ്പ് തൃക്കാക്കര പോലീസ് സ്റ്റേഷനിലും ഇയാള്‍ക്ക് ആറോളം കേസുകളുണ്ട്. ഈ കേസില്‍…
Read Moreരാജേഷിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത് രണ്ടുമണിക്കൂറിലധികം ! മലപ്പുറത്തെ ആള്‍ക്കൂട്ട കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്…
അട്ടപ്പാടിയിലെ മധു കേരളത്തിന്റെ നോവായി മാറിയിട്ട് അഞ്ചു വര്‍ഷം പിന്നിടുന്ന വേളയില്‍ സമാനമായ സംഭവം ആവര്‍ത്തിച്ചത് കേരള ജനതയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മലപ്പുറം കിഴിശ്ശേരിക്കു സമീപം തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍ ബിഹാര്‍ സ്വദേശിയായ അതിഥിത്തൊഴിലാളി കഴിഞ്ഞദിവസം മര്‍ദനമേറ്റുമരിച്ചത് ആള്‍ക്കൂട്ട കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്. ആളുകള്‍ രണ്ടുമണിക്കൂറിലേറെ ഉപദ്രവിച്ചെന്നും അനക്കമില്ലാതായതോടെ സമീപത്തെ കവലയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നിടുകയായിരുന്നുവെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികിലെ വീട്ടുപരിസരത്തുനിന്ന രാജേഷിനെ പിടികൂടിയ നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിച്ച് അവനെ ചോദ്യംചെയ്യുകയും ക്രൂരമായി മര്‍ദ്ദിച്ച് മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു. തിണ്ണമിടുക്ക് കാണിക്കുന്ന ജനക്കൂട്ടത്തിന്റെ കപട സദാചാരത്തിന് ഇരയാവാനായിരുന്നു മറുനാട്ടില്‍ നിന്ന് ജീവിതം പുലര്‍ത്താനായി ഇവിടെയെത്തിയ രാജേഷിന്റെ വിധി. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടവിചാരണയ്ക്കു മുന്പില്…
Read Moreനാരുകൾ, വിറ്റാമിൻ സി, ബി, ഫൈറ്റോന്യൂട്രിയന്റ്, ആന്റി ഓക്സി ഡന്റുകൾ; ചുണ്ടില്ലാക്കണ്ണന് പ്രിയമേറുന്നു…
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിനമാണു ചുണ്ടില്ലാക്കണ്ണൻ. കുലച്ച ചുണ്ട് പൂർണമായും വിരിഞ്ഞു കായാകുന്നതിനാലാണ് ഈ വാഴയെ ചുണ്ടില്ലാക്കണ്ണൻ എന്നു വളിച്ചിരുന്നത്. ഒട്ടും ചെലവില്ലാതെ ലളിതമായി കൃഷി ചെയ്തിരുന്ന ചുണ്ടില്ലാക്കണ്ണൻ വാഴയ്ക്ക് കീടരോഗാ ക്രമണങ്ങളും തീരെ കുറവായിരുന്നു. വിപണന സാധ്യത തീരെയില്ലാതിരുന്ന ഈ വാഴ വീട്ടാവശ്യത്തിനും മറ്റുള്ളവർക്കു സമ്മാനമായി നൽകാനുമാണു പ്രധാനമായും കൃഷി ചെയ്തിരുന്നത്. മറ്റു ചെറുപഴങ്ങളെ അപേക്ഷിച്ച് രുചിയുടെ കാര്യത്തിൽ ഏറെ മുന്നിലുള്ള ചുണ്ടില്ലാക്കണ്ണനു സാധാരണ നാടൻ പഴങ്ങളേക്കാൾ മധുരം കൂടുതലാണ്. പഴുത്തു കഴിഞ്ഞാൽ ഉൾവശം തൂവെള്ള നിറത്തിൽ വെണ്ണ പോലെയിരിക്കും. പരസ്പരം കൂട്ടി മുട്ടാതെ വിടർന്നു നിൽക്കുന്ന കായ്കളുടെ അറ്റം വളഞ്ഞു മുകളിലോട്ടു നിൽക്കും. ഔഷധ ഗുണമേറെയുള്ള കായ്കൾ അരിഞ്ഞ് ഉണക്കി കുട്ടികൾക്കു കുറുക്ക് ഉണ്ടാക്കി കൊടുക്കാൻ ഉപയോഗിച്ചിരുന്നു. ദഹന പ്രശ്നങ്ങൾ ഒട്ടുമില്ലാത്തതിനാൽ പ്രായഭേദമന്യേ എല്ലാർക്കും ചുണ്ടില്ലാക്കണ്ണൻ…
Read Moreആരാധകരുടെ പ്രതിഷേധം അവസാനിക്കുന്നില്ല; മെസിക്കു കൂവൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഫുട്ബോളിൽ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിക്കെതിരായ പിഎസ്ജി ആരാധകരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ലീഗ് വണ്‍ പോരാട്ടത്തിനായി അജാസിയോയ്ക്കെതിരേ ഇറങ്ങിയ മെസിക്കെതിരേ പിഎസ്ജി ആരാധകർ കൂവിവിളിച്ചു. പിഎസ്ജി ടീം പ്രഖ്യാപിച്ചപ്പോൾ മെസിയുടെ പേര് ഗാലറിയിൽ മുഴങ്ങിയപ്പോഴും ക്ലബ് ആരാധകർ കൂവി. ജൂണ്‍ 30 വരെ മാത്രമാണു ലയണൽ മെസിക്കു പിഎസ്ജിയുമായി കരാർ ഉള്ളത്. സൗദി സന്ദർശനത്തിനായി പിഎസ്ജിയുടെ അനുമതിയില്ലാതെ പുറപ്പെട്ട കുറ്റത്തിനു മെസിക്ക് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയെങ്കിലും അതിൽ ഇളവുണ്ടായി. അതോടെയാണ് അജാസിയോയ്ക്കെതിരേ മെസി കളത്തിലെത്തിയത്.
Read Moreകേരള സ്റ്റോറി സംവിധായകനും നടിയും അപകടത്തിൽപ്പെട്ടു
മുംബൈ: ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. സംവിധായകൻ സുദീപ്തോ സെൻ, നടി ആദാ ശർമ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടം ഗുരുതരമല്ലെന്നും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും ട്വീറ്റ് ചെയ്തു. മുംബൈ കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക് താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു.
Read Moreകർണാടകയിൽ സത്യപ്രതിജ്ഞ വ്യാഴാഴ്ച? മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ തയാറായി സിദ്ധരാമയ്യ; അതൃപ്തി പ്രകടിപ്പിച്ച് ഡി.കെ. ശിവകുമാർ
ബംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടന്നേക്കുമെന്നു റിപ്പോർട്ട്. ബുധനാഴ്ച നടത്തുന്നതിനെക്കുറിച്ചും ആലോ ചിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ പാര്‍ട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ എന്നിവരിൽ ആര് മുഖ്യമന്ത്രി ആകണമെന്ന കാര്യത്തിൽ നിയമസഭാകക്ഷി യോഗത്തിൽ ഐക്യാഭിപ്രായമുണ്ടാകാത്തതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്നു ഡൽഹിയിലെത്തുമെന്നു റിപ്പോർട്ടുണ്ട്.ഭൂരിപക്ഷം എംഎൽഎമാരും സിദ്ധരാമയ്യക്കൊപ്പമാണെന്നും അദ്ദേഹംതന്നെ മുഖ്യമന്ത്രിയാകുമെന്നുമാണു നിലവിലുള്ള സൂചന. അതിനിടെ മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറുമായി പങ്കിടാൻ തയാറെന്നു സിദ്ധരാമയ്യ അറിയിച്ചതായി സൂചനയുണ്ട്. ആദ്യ രണ്ടു വർഷം താനും പിന്നീട് ഡി.കെയും മുഖ്യമന്ത്രിയാകാമെന്നാണു സിദ്ധരാമയ്യ പറയുന്നത്. എന്നാൽ തന്റെ നിലപാട് ഡി.കെ. വ്യക്തമാക്കിയിട്ടില്ല. ഡൽഹി യാത്ര തീരുമാനിച്ചിട്ടില്ലെന്നു പറഞ്ഞ് അദ്ദേഹം…
Read Moreകൊച്ചി പുറം കടലില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് 25,000 കോടി രൂപ വിലവരുന്നത് ! മുന്തിയ ഇനമെന്ന് അധികൃതര്‍…
കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി). കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍.സി.ബി. നല്കുന്ന ഔദ്യോഗികവിവരം. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു. ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ വളഞ്ഞ് കിലോക്കണക്കിന് മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു പാകിസ്താന് സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇതുവരെ നടന്ന ലഹരിവേട്ടയാണിത്. പിടിച്ചെടുത്ത ലഹരിമരുന്നിന് 15,000 കോടി രൂപയോളം വിലവരുമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. എന്നാല്‍ കണക്കെടുപ്പും തരംതിരിക്കലും പൂര്‍ത്തിയായതോടെയാണ് ഇതിന്റെ യഥാര്‍ഥ വിപണിമൂല്യം എത്രയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.യുടെ പ്രാഥമിക…
Read Moreനടിപരിനീതി ചോപ്രയും എ.എ.പി എം പി രാഘവ് ഛദ്ദയും വിവാഹിതരാകുന്നു
ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി എംപിയായ രാഘവ് ഛദ്ദയും വിവാഹിതരാവുന്നു. മേയ് 13ന് ഡല്‍ഹിയിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാസം മുംബൈയില്‍ വച്ച് ഇരുവരെയും ഒന്നിച്ചു കണ്ടതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഇരുനൂറോളം അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ വിവാഹം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടനും രാജ്യസഭാ എംപിയും നിരവധി അവസരങ്ങളില്‍ ഒരുമിച്ച് കണ്ടിട്ടുണ്ട്, ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരം കാണാനാണ് ഒരുമിച്ചെത്തിയത്. അന്ന് മുംബൈയിലെ ബാന്ദ്രയിലെ ഒരു റസ്റ്ററന്റിലും എത്തിയിരുന്നു. പരിനീതിയുടെ ഇളയ സഹോദരന് ശിവംഗ് ചോപ്രയും ദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്നു. വിവാഹ തീയതിയെക്കുറിച്ച് പാപ്പരാസികള്‍ ചോദിച്ചപ്പോള്‍ മിസ് ചോപ്രയും ഛദ്ദയും പ്രതികരിച്ചില്ല. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഒരുമിച്ചാണ്…
Read Moreഡാൻസ് വലിയ ഇഷ്ടമാണ്; കുഞ്ചാക്കോ ബോബൻ കളിക്കുന്ന പോലെ കളിക്കുമായിരുന്നെന്ന് ബിജുക്കുട്ടൻ
ചാനൽ വരുമാനം ഒന്നും നോക്കിയല്ല മകൾക്ക് ഒപ്പം ഡാൻസ് വീഡിയോകൾ ചെയ്യുന്നത്. ഇപ്പോൾ ആളുകൾക്ക് അത് ഇഷ്ട്ടമായി തുടങ്ങി. നമ്മൾ വീഡിയോ ഇടാതിരിക്കുമ്പോൾ ഓരോരുത്തർ നിരാശ അറിയിക്കാറുണ്ട്. വീഡിയോകൾ ഇടാൻ വൈകുന്നതിന് കാരണം ഞാൻ ഡാൻസ് പഠിച്ചെടുക്കാൻ വൈകുന്നതുകൊണ്ടാണ്. എന്നാൽ അച്ഛനെ പഠിപ്പിക്കാൻ പാടൊന്നുമില്ല സ്റ്റെപ്പ് കാണിച്ചു കൊടുത്താൽ അച്ഛൻ കളിച്ചോളും എന്നായിരുന്നു മകൾ പറഞ്ഞത്. ചെറുപ്പം മുതലെ എനിക്ക് ഡാൻസ് വലിയ ഇഷ്ടമായിരുന്നു. നല്ല റിഥമുള്ള പാട്ട് കേട്ടാൽ അപ്പോൾതന്നെ ഡാൻസ് ചെയ്യാൻ തുടങ്ങും. ഗാനമേളയ്ക്ക് ഒക്കെ പോയി ന്നാ താൻ കേസ് കൊട് സിനിമയിൽ കുഞ്ചാക്കോ ബോബൻ കളിക്കുന്ന പോലെ കളിക്കുമായിരുന്നു. -ബിജുക്കുട്ടൻ
Read More