രാമപുരം: ടൗണിലും പരിസര പ്രദേശങ്ങളിലും വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മദ്യപാനവും ലഹരി ഉപയോഗവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നതായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യപിക്കുകയും ചീട്ടുകളിച്ച് ബഹളമുണ്ടാക്കുകയും ചെയ്യുന്നുവെന്ന പരാതിയാണ് ഗ്രേഡ് എസ്ഐ ജോബി ജോര്‍ജിന്റെ മരണത്തിന് കാരണമായത്. ചീട്ടുകളിയും കെട്ടിടത്തിലെ ബഹളവും മൂലം തങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ഒരുമിച്ച് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളി സ്റ്റേഷനില്‍ അറിയിച്ചതിനെ ത്തുടര്‍ന്നാണ് ജോബി ഉള്‍പ്പെടെയുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. മുറിയില്‍ കയറി വാതില്‍ പൂട്ടിയ ചീട്ടുകളിക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് എസ്ഐ ജോബി രണ്ടാം നിലയില്‍നിന്നു താഴേക്കുവീണ് ഗുരുതരമായി പരിക്കേൽക്കുകയും മരണമടയുകയും ചെയ്തത്. രാത്രികാലങ്ങളില്‍ ലഹരി ഉപയോഗിച്ച് ലക്കുകെട്ട ഇതരസംസ്ഥാന തൊഴിലാളികൾ അസഭ്യവര്‍ഷവും തമ്മിലടിയും നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസും നാട്ടുകാരും ഇടപെട്ടാണ് പലപ്പോഴും ഇവരെ പിരിച്ചുവിടുന്നത്. മദ്യത്തിനും പാന്മസാലകള്ക്കും പുറമെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍…
Read MoreDay: May 15, 2023
മകളുടെ പേരില്‍ കേസ് വരുമ്പോള്‍ അവള്‍ക്ക് വെറും 10 ദിവസം മാത്രമായിരുന്നു പ്രായം ! തുറന്നു പറച്ചിലുമായി ശ്വേതാ മേനോന്…
പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സുന്ദരിയാണ് ശ്വേതാ മേനോന്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന് സംവിധാനം ചെയത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു. പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോന് ആമിര്ഖാന് അടക്കമുള്ളവര്‍ക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചും താരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കോഴിക്കോട്ടുകാരിയായ ശ്വേതയുടെ പിതാവ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. ഇപ്പോഴിതാ മകളെ കുറിച്ച് സംസാരിക്കുകയാണ് താരം. സബീന എന്നാണ് ശ്വേതയുടെ മകളുടെ പേര്. മകള്‍ ഈ…
Read Moreജീവൻ കൈയിൽപിടിച്ചുള്ള യാത്രക്ക് അവസാനമില്ലേ; കുടപുറം- എരമല്ലൂർ പാലം വരുമോ? നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചു വർഷം
പൂച്ചാക്കൽ: മണ്ണ് പരിശോധന തകൃതിയായി നടത്തി അനുകൂല ഫലമുണ്ടായിട്ടും കുടപുറം- എരമല്ലൂർ പാലത്തിനായി നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചു വർഷം. എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പാലത്തിന്റെ നിർമാണത്തിനായി തുക വകയിരുത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ, തുക ലഭിച്ചില്ല. മണ്ണ് പരിശോധന പൂർത്തിയായിട്ടും പാലത്തിന്റെ നിർമാണം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. അപകട യാത്രആറുവർഷം മുമ്പാണ് അരൂക്കുറ്റി പഞ്ചായത്തിലെ കുടപുറം ഫെറിയിൽനിന്ന് എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഫെറിയിലേക്കു പാലത്തിനു പദ്ധതി ആരംഭിച്ചത്. ഇതോടനുബന്ധിച്ചു മണ്ണ് പരിശോധന നടത്തി അനുകൂല ഫലമുണ്ടായിട്ടും പാലം നിർമാണത്തിനു നടപടി ആയില്ല. ഒരു കിലോമീറ്ററോളമാണ് ഫെറിയുടെ ദൂരം. ഫണ്ടിന്റെ കുറവും തുറവൂർ- തൈക്കാട്ടുശേരി പാലം യാഥാർഥ്യമായതുമാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. ജില്ലയുടെ വടക്കൻ മേഖലകളായ പെരുമ്പളം, പാണാവള്ളി, വടുതല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കു ദേശീയ പാതയിലേക്ക് എത്താൻ എളുപ്പമാർഗമാണ് കുടപുറം – എരമല്ലൂർ…
Read Moreപരീക്ഷയില്‍ പരാജയപ്പെട്ടു ! വീട്ടുകാരെ ഭയന്ന് തട്ടിക്കൊണ്ടു പോകല്‍ നാടകവുമായി പെണ്‍കുട്ടി; ഒടുവില്‍ അപ്രതീക്ഷിത ട്വിസ്റ്റ്
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിനു സമീപത്തുനിന്നു കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ നടന്ന പ്രചരണം പെണ്‍കുട്ടി പ്ലാന്‍ ചെയ്ത നാടകമെന്ന് പോലീസ്. കോളജ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനി വീട്ടുകാരുടെ വഴക്ക് ഭയന്ന് മെനഞ്ഞ കഥയാണിതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കോളജ് പരീക്ഷാഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് പെണ്‍കുട്ടിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി പോലീസില്‍ പരാതി ലഭിച്ചത്. അജ്ഞാത നമ്പറില്‍നിന്നു മകള്‍ തന്നെ വിളിച്ചെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. കോളജിലെ അധ്യാപകരിലൊരാള്‍ ക്ഷേത്രത്തിനു സമീപം വരെ ലിഫ്റ്റ് നല്‍കിയെന്നും അവിടെയുള്ള ഓട്ടോയില്‍ കയറിയതും ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയെന്നും വായില്‍ തുണി തിരുകി ബോധരഹിതയാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞതായി വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് പ്രദേശത്തെ സിസിടിവി കാമറകള്‍ മുഴുവന്‍ പരിശോധിച്ചു. ഇങ്ങനെയൊരു ഓട്ടോ കണ്ടെത്താനായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണു നാടകം പൊളിഞ്ഞത്.…
Read Moreമദ്യപിച്ചെത്തി വീട്ടിൽസ്ഥിരം വഴക്കിടുന്ന യുവാവ്; ചർച്ചയ്ക്കെത്തിയ ഭാര്യാസഹോദരീ ഭര്‍ത്താവിനെ വെട്ടിവീഴ്ത്തി; വാതിൽ ചവിട്ടിത്തുറന്ന പോലീസ് കണ്ടത്
അടൂര്‍: ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെ ആക്രമിച്ചയാള്‍ തൂങ്ങി മരിച്ചു. നെടുമണ്‍കാവ് ചക്കിമുക്ക് അഖില ഭവനില്‍ വേണുവാണ് (48) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.40നായിരുന്നു സംഭവം. വേണുവിന്റെ വീട്ടില്‍ വന്ന ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് ശിവന്‍കുട്ടിയുടെ തോളിന് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുണ്ടായി. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ശിവന്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം വേണു മുറിയില്‍ കയറി കതകടച്ചു. ഏറെ സമയമായിട്ടും കതക് തുറക്കാത്തതിനെത്തുടര്‍ന്ന് വിവരം അറിഞ്ഞ് കൊടുമണ്‍ പോലീസും സ്ഥലത്തെത്തി. പോലീസ് കതക് ചവിട്ടിത്തുറന്നപ്പോള്‍ വേണു തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടന്‍തന്നെ താഴെയിറക്കി കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യപിച്ചെത്തി വേണു വീട്ടില്‍ വഴക്കുണ്ടാക്കുന്നതറിഞ്ഞ് സംസാരിക്കാന്‍ എത്തിയതായിരുന്നു ശിവന്‍കുട്ടി. വെട്ടേറ്റ ശിവന്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു. ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. വേണുവിന്റെ ഭാര്യ: സുനിത. മക്കള്‍: അശ്വതി, അഖില.
Read Moreഅരിക്കൊമ്പന് തമിഴ്നാട്ടില്‍ പണി തുടങ്ങി ! റേഷന്‍ കടയ്ക്കു നേരെ ആക്രമണം…
ചിന്നക്കനാലില്‍ നിന്ന് കെട്ടുകെട്ടിച്ച അരിക്കൊമ്പന് തമിഴ്നാട്ടില്‍ പണി തുടങ്ങി. തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന് ആക്രമിച്ചു. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. കടയ്ക്കു സമീപം വാഹനങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല. പിന്നാലെ അരിക്കൊമ്പന് കാട്ടിലേക്കു മടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മേഘമലയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന് തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. റേഷന്‍കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികളാകെ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന് നിലയുറപ്പിച്ചിരിക്കുന്നത്.
Read Moreഅച്ഛനു പിന്നാലെ സർവീസിലിരിക്കെ ജോബിയും മടങ്ങി; 26ന് 51-ാം പിറന്നാൾ ആഘോഷിക്കാമെന്നു കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു; പക്ഷേ വിധി…
പൊൻകുന്നം: 26ന് 51-ാം പിറന്നാൾ ആഘോഷിക്കാമെന്നു കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകിയിരുന്ന ജോബി ജോർജിന്റെ ദുരന്തവാർത്ത വാഴേപ്പറമ്പിൽ വീടിനു താങ്ങാനായില്ല. ശനിയാഴ്ച രാത്രി രാമപുരത്തു ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിനു മുകളിൽനിന്നു വീണുമരിച്ച ഗ്രേഡ് എസ്ഐ ജോബി ജോർജിന്റെ വേർപാട് പിതാവ് വി.വി. ജോർജിന്റെ അകാല മരണമാണ് എല്ലാവരെയും ഓർമിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവും സർവീസിലിരിക്കെയാണ് മരിച്ചത്. 1999ൽ സിബിസിഐഡിയിൽ ഉദ്യോഗസ്ഥനായിരുന്ന ജോർജ് കോട്ടയം മെഡിക്കൽ കോളജിനു സമീപം കടയിൽ കയറിയപ്പോൾ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ജോബി 1993ൽ 18-ാം വയസിലാണ് പിഎസ്എസ് പരീക്ഷയെഴുതി പോലീസ് കോൺസ്റ്റബിളായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ പ്രീഡിഗ്രി പൂർത്തിയാക്കി ഡിഗ്രി പഠനം തുടങ്ങിയ വേളയിലായിരുന്നു ഇത്. തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, ഏറ്റുമാനൂർ, ചങ്ങനാശേരി, മുണ്ടക്കയം സ്റ്റേഷനുകളിൽ ജോലി ചെയ്തു. രണ്ടു വർഷം മുന്‍പാണ് രാമപുരം…
Read Moreകുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ല; നിറകണ്ണുകളുമായി വികാരാധീനനായി സുരേഷ് ഗോപി; ഡോ. വന്ദനയുടെ വീട്ടിൽ നടനെത്തിയത് മകൻ ഗോകുലനോടൊപ്പം…
കടുത്തുരുത്തി: വന്ദനയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുമായി നേരില്‍ക്കണ്ട് സംസാരിക്കുമെന്ന് നടനും മുന്‍ രാജ്യസാഭാംഗവുമായ സുരേഷ് ഗോപി. വന്ദനയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയെ കാണുന്നത്. വന്ദന കൊല്ലപ്പെട്ടതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്നതിനിടെ പിതാവ് കെ.ജി. മോഹന്‍ദാസ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പിതാവ് സുരേഷ് ഗോപിയോട് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചുകൊള്ളാമെന്ന് സുരേഷ് ഗോപി മോഹന്‍ദാസിന് ഉറപ്പ് നല്കി. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാണ് ഇന്നലെ ഉച്ചയോടെ സുരേഷ് ഗോപി മുട്ടുചിറയിലെ വസതിയിലെത്തിയത്. സുരേഷ് ഗോപി എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. സുരേഷ് ഗോപി എത്തിയപ്പോഴെ തൊഴുകൈയുമായി പൊട്ടിക്കരഞ്ഞ് വന്ദനയുടെ പിതാവ് എഴുന്നേറ്റുനിന്നു. മകളുടെ മരണശേഷം കരഞ്ഞുതളര്‍ന്ന് പുറത്തുനിന്നുള്ള ആരെയും കാണാന്‍ വിസമ്മതിച്ചിരുന്ന ഡോ. വന്ദനയുടെ മാതാവ് വസന്തകുമാരിയെ കാണാന്‍ മോഹന്‍ ദാസിനൊപ്പം…
Read Moreശുഭസൂചക വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പൂര്‍ണമായും തറപറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പൂർണമായും തറപറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ നാന്ദി കുറിച്ചുകൊണ്ടുള്ള ഫലമാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തുനിന്ന് കേട്ടത് ശുഭസൂചക വാർത്തയാണ്. രാജ്യത്തിന്റെ അവസ്ഥയിൽ മതനിരപേക്ഷ ചിന്താഗതിക്കാർ ആകെ ഉത്കണ്ഠാകുലരാണ്. മതനിരപേക്ഷതയുടെ ഭാവി, ജനാധിപത്യത്തിന്റെ ഭാവി, പാർലമെന്ററി ജനാധിപത്യം ഇതേരീതിയിൽ തുടരുമോ ഇങ്ങനെയുള്ള ഒട്ടേറെ ആശങ്കകൾ ജനങ്ങളിലുണ്ട്. ഇതിനിടയാക്കിയത് കേന്ദ്ര സർക്കാരാണ്. ആർഎസ്എസ് നേതൃത്വം അംഗീകരിച്ചിട്ടുള്ള ബിജെപിയാണ് സർക്കാരിന് നേതൃത്വം നൽകുന്നത്. ആർഎസ്എസിന് ജനാധിപത്യരീതിയോടും മതനിരപേക്ഷതയോടും പാർലമെന്ററി ജനാധിപത്യത്തോടും ഒന്നിനോടും യോജിപ്പില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read More