ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിൽ യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. ഹൈദരാബാദ് സ്വദേശി യാരം അനുരാധ റെഡ്ഡിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 48 കാരൻ ചന്ദർമോഹനെ പോലീസ് പിടികൂടി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചന്ദർ മോഹന്റെ വീട്ടിലായിരുന്നു അനുരാധ വാടകയ്ക്ക് താമസിച്ചിരുന്നത്. അനുരാധയിൽനിന്ന് വലിയതോതിൽ ഇയാൾ പണവും വാങ്ങിയിരുന്നു. അനുരാധ ഇത് തിരികെ ചോദിച്ചതാണ് ചന്ദർ മോഹനെ പ്രകോപിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ 17നു തീഗൽഗുഡ റോഡിന് സമീപമുള്ള അഫ്സൽ നഗർ കമ്യൂണിറ്റിഹാളിന് എതിർവശത്തു മാലിന്യം തള്ളുന്ന സ്ഥലത്ത് കറുത്ത കവറിൽ യുവതിയുടെ തല കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകം പുറത്തറിയുന്നത്.
Read MoreDay: May 26, 2023
സ്കൂളിലെ പ്രധാനാധ്യാപികയെ പഞ്ഞിക്കിട്ട് മറ്റ് അധ്യാപികമാര്‍ ! സംഭവം വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ…
പാറ്റ്ന: ബിഹാറില്‍ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ സ്കൂളിലെ പ്രധാനാധ്യാപികയെ തല്ലിച്ചതച്ച് രണ്ട് അധ്യാപികമാര്‍. പാറ്റ്നയിലാണു സംഭവം. പ്രധാനാധ്യാപിക കാന്തികുമാരിയെ അനിതാകുമാരിയും മറ്റൊരു അധ്യാപികയും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. സ്കൂള്‍ മുറിയിലെ ജനാല അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിനു പിന്നാലെ കാന്തികുമാരി ക്ലാസ് മുറിയില്‍നിന്നു പുറത്തേക്കിറങ്ങി. പിന്നാലെവന്ന അനിതാകുമാരി ഇവരെ ചെരിപ്പുകൊണ്ട് അടിച്ചു. തൊട്ടുപിന്നാലെയെത്തിയ മറ്റൊരു അധ്യാപികയും സംഘടനത്തില്‍ പങ്കുചേര്‍ന്നതോടെ സംഭവം കൂട്ടത്തല്ലായി മാറി. കാന്തികുമാരിയെ ഇവര്‍ നിലത്തു മറിച്ചിട്ടു ചെരിപ്പിന് അടിക്കുകയും ശരീരത്തില്‍ ഇടിക്കുകയും ചെയ്തു. ഈ സമയം വിദ്യാര്‍ഥികള്‍ സമീപമുണ്ടായിരുന്നു. ഈ അധ്യാപികമാരും പ്രധാനാധ്യാപികയും തമ്മില്‍ വഴക്കു നിലനിന്നിരുന്നതായി ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ നരേഷ് പറഞ്ഞു. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreമോഷ്ടാവെന്നു തെറ്റിദ്ധരിച്ചു ! ജനക്കൂട്ടം മർദിച്ച യുവാവ് മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ മോഷ്ടാവെന്നു തെറ്റിദ്ധരിച്ചു യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. മുംബൈയിലെ ബോറിവലി ഈസ്റ്റിലാണു സംഭവം. പ്രവീണ്‍ ലഹാനെ എന്നയാളാണു മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചാണു ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചത്. കസ്തൂര്‍ബ മാര്‍ഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഉടന്‍തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കുശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച പ്രവീണ്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉടന്‍തന്നെ പ്രവീണിനെ ആശുപത്രിയിലെച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രവീണിനെ മര്‍ദിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവീണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു
Read Moreകടലിനടിയില്‍ റോഡ് ! പഴക്കം 7000 വര്‍ഷം
കൊർചുള: ക്രൊയേഷ്യന്‍ ദ്വീപായ കൊർചുളയിൽ പുരാവസ്തു ഗവേഷകര്‍ 7000 വര്‍ഷം പഴക്കമുള്ള റോഡ് കടലിനടിയില്‍ കണ്ടെത്തി. ഉപദ്വീപുമായി കോര്ചുളയെ ബന്ധിപ്പിക്കുന്ന നാല് മീറ്റര്‍ വീതിയുള്ള റോഡാണ് സദര്‍ സര്‍വകലാശാലയ്ക്കു കീഴിൽ നടത്തിയ ഗവേഷണത്തിൽ മെഡിറ്ററേനിയല്‍ കടലിൽ കണ്ടെത്തിയത്. ബിസി 4900ലാണ് ഈ റോഡ് നിർമിച്ചതെന്നു കരുതുന്നു. ഭൂകന്പത്തിലോ മറ്റോ കൊർചുളല ദ്വീപിന്റെയും ഉപദ്വീപുകളുടെയും പല ഭാഗങ്ങളും മുങ്ങിയപ്പോൾ റോഡും കടലിലടിയിലാകുകയായിരുന്നുവെന്നാണു നിഗമനം. റോഡിനു പുറമെ മണ്‍പാത്രങ്ങള്‍, കല്ലുകൊണ്ടും എല്ലുകൊണ്ടുമുള്ള ആയുധങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ മധ്യ ഇറ്റലിയില്നിന്നുള്ളവയായതിനാൽ കൊർചുള ദ്വീപ് നിവാസികൾക്ക് ഇറ്റാലിയന്‍ തീരവുമായുണ്ടായിരുന്ന നിരന്തര വ്യാപാരത്തിന്റെ സൂചനയായി കാണുന്നു. അതിനിടെ കോര്ചുള ദ്വീപിനോടു ചേർന്നു മറ്റൊരു ദ്വീപിന്റെ ശേഷിപ്പുകൾ കൂടി കണ്ടെത്തിയെന്നു ഗവേഷകര്‍ പറഞ്ഞു. തീക്കല്ലുകള്‍, കല്ലുമഴു, മില്ലുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി കണ്ടെത്തി. കോര്ചുള ദീപിന്റെ ചെറിയൊരു ഭാഗത്ത് മാത്രമേ ഇതുവരെ പഠനം…
Read Moreഈ ഐസ്ക്രീം കണ്ടു കൊതിക്കാം ! ഒരു കപ്പിന് വില വെറും അഞ്ചു ലക്ഷം രൂപ
ടോക്കിയോ: ജപ്പാനില്‍ ‘ബ്യാകുയാ’ എന്ന പേരില്‍ തയാറാക്കുന്ന ഐസ്ക്രീം ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ്. രുചിപ്പെരുമകൊണ്ടു മാത്രമല്ല, വിലകൊണ്ടു കൂടിയാണ് ഈ ബഹുമതി. ഏറെ പ്രത്യേകതകളുള്ള ഈ ഐസ്ക്രീമിന് ഒരു കപ്പിന് അഞ്ചുലക്ഷത്തിലേറെയാണ് വില. ഐസ്ക്രീം തയാറക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ വിലപിടിച്ചവയാണ്. ഗോള്‍ഡ് ലീഫ്, വൈറ്റ് ട്രഫിള്‍, പര്‍മിജിയാനോ റഗിയാനോ, സേക്ക് ലീസ് തുടങ്ങിയവ അടങ്ങിയതാണ് ഐസ്ക്രീം. വിഖ്യാത ജാപ്പനീസ് ഷെഫ് തദായോഷി യമദയാണ് ഐസ്ക്രീം തയാറാക്കിയത്. ഫ്യൂഷന്‍ കുസീനുകള്‍ തയാറാക്കുന്നതില്‍ പ്രഗത്ഭനാണ് ഇദ്ദേഹം. ഈ ജാപ്പനീസ് ഐസ്ക്രീമിനെക്കുറിച്ചുള്ള വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്. സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതോടെ ഐസ്ക്രീം വൈറലുമായി. അഞ്ചുലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ ഒരു പുത്തന്‍ ചെറുകാര്‍ വാങ്ങാമെന്നിരിക്കേ ഈ ഐസ്ക്രീം കഴിക്കാന്‍ ആരൊക്കെ തയാറാകുമെന്നതു കണ്ടറിയേണ്ട കാര്യം!
Read Moreട്രക്ക് ഇടിച്ച് തകഴി റെയിൽവേ !ഗേറ്റിന്റെ ഹൈഗേജ് തകർന്നു
അമ്പലപ്പുഴ: ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നു. അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു.ഇന്ന് പുലർച്ചെ 2.30 ന് തിരുവല്ല ഭാഗത്ത് നിന്ന് അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിൽ പെട്ട ട്രക്ക് ഇടിച്ചാണ് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നത്. ഹൈഗേജ് എപ്പോൾ വേണമെങ്കിലും അടർന്ന് വീഴാവുന്ന തരത്തിലാണ് നിൽക്കുന്നത്. ഇടിച്ചതിനുശേഷം ട്രക്ക് നിർത്താതെ പോയതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ പോലീസിൽ അറിയിച്ചു. ഹൈവേ പോലീസ് ട്രക്കിനെ പിൻതുടർന്ന് അമ്പലപ്പുഴ ഭാഗത്ത് വെച്ച് വാഹനം കസ്റ്റഡിയിൽ എടുത്തു. ഹൈഗേജിന്റെ പുനർ നിർമാണത്തിന് ഒരു ലക്ഷം രൂപ ചെലവാകുമെന്ന് റെയിൽവേ ജീവനക്കാർ അറിയിച്ചു.റെയിൽവേ ഹൈഗേജ് തകർന്നതിനെ തുടർന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു കിടക്കുകയാണ്. ആപ്പുഴയിൽ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസ് തകഴി ഗവ: ആശുപത്രിക്ക് സമീപത്തു വരയും തിരുവല്ലയിൽ നിന്ന് പുറപ്പെടുന്ന ബസ്…
Read Moreഹോട്ടലുകളില്‍ നടത്തിയ പരിശോധന പ്രഹസനമെന്ന് നാട്ടുകാര്‍ ! ഉന്നതരെ ഒഴിവാക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍…
കടുത്തുരുത്തി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധന പ്രഹസനമായി. ഭക്ഷണത്തെകുറിച്ചും വൃത്തിയില്ലാത്തതിന്റെ പേരിലും പലതവണ പരാതി ഉയര്‍ന്നിട്ടുള്ള ഹോട്ടലുകള്‍ പലതും ഒഴിവാക്കിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. ഹോട്ടലുകളിലും ഭക്ഷണപാചകശാലകളിലും ഇന്നലെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമായിരുന്നു പരിശോധന നടത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്തുരുത്തി ടൗണില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള ഹോട്ടലുകള്‍ക്കെതിരേ വ്യാപക പരാതികളും ആക്ഷേപങ്ങളും ഉണ്ടായിട്ടും തിരിഞ്ഞു നോക്കാന്‍പോലും ഉദ്യാഗസ്ഥര്‍ തയാറായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇവിടുത്തെ പല ഹോട്ടലുകളില്‍നിന്നും ടൗണിലെ ഓടയിലേക്കാണു മലിനജലം ഒഴുക്കുന്നതെന്നതും പരസ്യമായ രഹസ്യമാണ്. ഈ മലിനജലം ഒഴുകി സമീപത്തുള്ള കടുത്തുരുത്തി വലിയതോട്ടിലേക്കാണെത്തുന്നത്. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ആരോപണവിധേയമായ ഹോട്ടലുകള്‍ക്കെതിരേ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണ്. രാഷ്ട്രീയപിന്ബലമാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ആര്‍ജവമുള്ള ഉദ്യോഗസ്ഥരില്ലാത്തതാണ്…
Read Moreപ്രജനനകാലത്തെ മീന്‍പിടിത്തം ! കടുത്ത നടപടിയുമായി ഫിഷറീസ് വകുപ്പ്; 10,000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ
കോട്ടയം: പ്രജനനകാലത്തു മത്സ്യങ്ങളെ പിടികുടൂന്നതില് നടപടിയുമായി ഫിഷറീസ് വകുപ്പ്. കൂട്, അടിച്ചില്‍, പത്തായം എന്നിവയുപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഊത്തപിടിത്തത്തിനുമെതിരേ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം പറഞ്ഞു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിയമം ലംഘിച്ചു മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. നിരോധനം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണു ശിക്ഷ. നിയമവിരുദ്ധ മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്തെ 44 നദികളിലും 127 ഉള്‍നാടന്‍ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്നതാണ് ഊത്ത എന്നറിയപ്പെടുന്നത്. പരല്‍, വരാല്, കൂരി, കുറുവ, ആരല്‍, മുഷി, പുല്ലന് കുറുവ, മഞ്ഞക്കൂരി, കോലന്‍, പള്ളത്തി, മനഞ്ഞില്…
Read Moreഅച്ഛന് ഞങ്ങളെ മരത്തില്‍ കയറ്റും ! ഇക്വാലിറ്റിയിലാണ് വളര്‍ന്നതെന്ന് അഹാന കൃഷ്ണ…
പെണ്‍കുട്ടികള്‍ എന്ന നിലയില്‍ തങ്ങളെ അച്ഛന് ഒന്നില്‍ നിന്നും വിലക്കിയിരുന്നില്ലെന്ന് നടി അഹാന കൃഷ്ണ. ഇതേക്കുറിച്ച് അഹാന പറയുന്നതിങ്ങനെ…ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ഞാന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അച്ഛന് മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാന്‍. അല്ലാതെ ഞങ്ങളുടെ ഭര്ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന് ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ വളര്‍ന്നത് എല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടില്‍ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോള്‍ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തില്‍ കയറ്റുക എന്നത്. എനിക്ക് പൊതുവേ അതിഷ്ടമില്ലെങ്കിലും അച്ഛന് ഞങ്ങളെ എല്ലാവരെയും മരത്തില്‍ കയറ്റും. ഇക്വാലിറ്റിയിലാണ് ഞങ്ങള്‍ വളര്‍ന്നത്.
Read Moreആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ ആലോചിച്ചിരുന്നു ! തുറന്നു പറച്ചിലുമായി പ്രിയ വാര്യര്‍
അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് പ്രിയ വാര്യര്‍. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ഹിന്ദിയിലുമെല്ലാം താരത്തെത്തേടി നിരവധി അവസരങ്ങള്‍ എത്തി. ഇപ്പോഴിതാ അഡാര്‍ ലവിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടി. പ്രിയ വാര്യരുടെ വാക്കുകള്‍ ഇങ്ങനെ…അഡാര്‍ ലവ് കഴിഞ്ഞ് തൊട്ടു പിന്നാലെ ചെയ്തത് വികെപിയോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണ്. ആ സമയത്ത് എവിടെ നോക്കിയാലും എനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് കാമ്പയിനും മാത്രമായിരുന്നു. എനിക്ക് പറ്റിയ പണിയാണോ സിനിമ എന്നൊക്കെയുള്ള സെല്‍ഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. സിനിമ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാര്‍ ലവിന് ലഭിച്ച പ്രതികരണത്തിനുശേഷമെന്ന് പ്രിയ പറയുന്നു. ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ…
Read More