തെന്നിന്ത്യന്‍ നടി ഡിംപിള്‍ ഹയാതിക്കും സുഹൃത്തിനുമെതിരേ ക്രിമിനല്‍ കേസെടുത്ത് പോലീസ്. ഐപിഎസ് ഉദ്യോഗസ്ഥന് രാഹുല്‍ ഹെഗ്ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്. ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നടിയുടെ സുഹൃത്തിന്റെ കാറും പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും തമ്മില്‍ അബദ്ധത്തില്‍ ഇടിച്ചിരുന്നു. കാറിന് കേടുപാടും പറ്റി. ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി കേടുപാടുവരുത്തിയെന്നാണ് ഡ്രൈവറുടെ ആരോപണം. തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നടി മനഃപൂര്‍വം കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ ആരോപണം. സംഭവുമായി ബന്ധപ്പെട്ട് നടിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. എന്നാല്‍ ഈ പോലീസ് ഡ്രൈവര്‍ ഇതിനു…
Read MoreDay: May 26, 2023
ജീവിതത്തില്‍ ഞാനൊരിക്കലും പ്രണയിച്ചിട്ടില്ല !
എസ്. മഞ്ജുളാദേവി ”ജീവിതത്തില്‍ ഞാനൊരിക്കലും പ്രണയിച്ചിട്ടില്ല” എന്ന് മുന്‍പൊരിക്കല്‍ പറഞ്ഞത് ‘പ്രണയം’ മലയാളികള്‍ക്ക് നല്കിയ സംവിധായകന് ബ്ലെസിയാണ്. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഒരുപിടി ചിത്രങ്ങള്‍ എങ്ങനെ പ്രണയിക്കാത്ത ബ്ലെസിക്ക് സൃഷ്ടിക്കാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിനു മനോഹരമായ മറുപടിയുണ്ട്.. ”പ്രണയിച്ച് ഉള്ളിലെ പ്രണയം നഷ്ടപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ ഹൃദയം നിറയെ പ്രണയം എന്നുമുണ്ട്. അത് വലിയ സന്പാദ്യമല്ലേ.” കാഴ്ചയും തന്മാത്രയും പ്രണയവും കളിമണ്ണും പളുങ്കും ഉള്‍പ്പെടെയുള്ള സിനിമകളുടെ സ്രഷ്ടാവിന്റെ സിനിമാ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. ”ഒരു നല്ല ചിത്രത്തിന്റെ സംവിധായകനാവുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരേസമയം കലാപരമായും സാന്പത്തികമായും വിജയിക്കുന്ന സിനിമ. അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലമത്രയും ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള പരിശ്രമമാണ് നടത്തിയത്.” തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ വഴികള്‍ സുഗമമായിരുന്നില്ല എന്നും ബ്ലെസി പറയും. ”വളരെയേറെ വേദനകളും പ്രതിസന്ധികളും അവഗണനകളും നേരിട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് കുടുംബമായതോടെ സാന്പത്തികമായ നിലനില്പും പ്രശ്നമായി. സിനിമാരംഗത്തുനിന്നു മാറിയാലോ…
Read Moreവ്യാജ ഡോക്ടര്‍ അറസ്റ്റിലായ കേസ് ! പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും…
കൊച്ചി: തേവര മട്ടമ്മലില്‍ മാസങ്ങളായി ഡോക്ടര്‍ ചമഞ്ഞ് വ്യാജ ചികിത്സ നടത്തി വന്നിരുന്ന അന്യസംസ്ഥാനക്കാരന് പിടിയിലായ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി തിങ്കളാഴ്ച സൗത്ത് പോലീസില്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസുമായി കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ സ്വദേശി ദിപന്കര് മൊണ്ഡാല് (38) ആണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. തേവര ചക്കാലപറമ്പില്‍ എന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഒരാള്‍ അനധികൃതമായി ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രോഗികള്‍ ചികിത്സയ്ക്കായി എത്തുമ്പോള്‍ ഒരു സുഹൃത്തുമായി ബന്ധപ്പെട്ടാണ് മരുന്ന് കുറിക്കുന്നതെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. ഈ സുഹൃത്തിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മാത്രമായിരുന്നു. പൈല്‍സ് ക്ലിനിക്ക് എന്ന ബോര്‍ഡ് സ്ഥാപിച്ച്…
Read Moreമൊബൈല്‍ ഫോണ്‍ വാങ്ങാനെത്തി കവര്‍ച്ച ! യുവാവ് മുമ്പും സമാനരീതിയില്‍ തട്ടിപ്പു നടത്തിയ ആള്
കൊച്ചി: ഒഎല്‍എക്സില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാനുള്ള പരസ്യം കണ്ട് ഫോണ്‍ വാങ്ങാനെത്തി കവര്‍ച്ച നടത്തിയ കേസില്‍ പ്രതി മുമ്പും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ ആളെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒക്കല്‍ സ്രാമ്പിക്കല്വീട്ടില് ഹാദില്‍ ഷായാണ് (27) പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. കാക്കനാട് സ്വദേശിയുടെ കൈയില്‍നിന്ന് പാലാരിവട്ടം പൈപ്പ്ലൈന് ജംഗ്ഷനില്‍ വച്ച് 45,000 രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണ്‍ തട്ടിപ്പറിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു. തൃക്കാക്കര സ്വദേശിയുടെ കൈയില്‍നിന്ന് സമാനരീതിയില്‍ മൊബൈല്‍ കവര്‍ന്ന കേസിലെയും പ്രതിയാണ് ഇയാള്‍. ഹാദില്‍ ഇത്തരത്തില്‍ കൂടുതല്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പെരുമ്പാവൂര്‍ പോലീസ് ഹാദില്‍ ഷായ്ക്കെതിരേ കാപ്പപ്രകാരമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
Read Moreപെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ !
കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍നിന്ന് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നാരോപിച്ച് എതിര് സ്ഥാനാര്‍ഥിയായ കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണക്കേവ, തെളിവെടുപ്പിന് അഡ്വ. കെ.എന്‍. അഭിലാഷിനെ അഭിഭാഷക കമ്മിഷനായി നിയോഗിച്ചു. തെളിവെടുപ്പിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ മറ്റു ജാമ്യ ഹര്‍ജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാവില്ലെന്നു വിലയിരുത്തിയ സിംഗിള്‍ബെഞ്ച് കക്ഷികളുടെ സമ്മതത്തോടെയാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന് സാക്ഷികളില്‍ നിന്നു തെളിവെടുപ്പു നടത്തിയിരുന്നു. കോടതിയുടെ കസ്റ്റഡിയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തെരഞ്ഞെടുപ്പു രേഖകള്‍ തെളിവെടുപ്പിനാവശ്യമെങ്കില്‍ കൈമാറണം. ഏതെങ്കിലും രേഖകളുടെ കാര്യത്തില്‍ കക്ഷികള്‍ എതിര്‍പ്പുന്നയിച്ചാല്‍ അക്കാര്യം രേഖപ്പെടുത്തി കമ്മിഷന് കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. കോടതി വാദത്തിനിടെ ഇതു പരിഗണിക്കും. രേഖകള്‍ പരിശോധിക്കുമ്പോള്‍ ജുഡീഷല്‍ രജിസ്ട്രാറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. പെരിന്തല്‍മണ്ണ നിയോജക…
Read Moreമലദ്വാരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 72 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ പിടികൂടി
നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനായ വയനാട് സ്വദേശിയില്‍നിന്നും 72 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1274.46 ഗ്രാം സ്വര്‍ണ മിശ്രിതവുമായി വയനാട് മാനന്തവാടി കല്ലുമ്പുറത്ത് വീട്ടില്‍ മൊയ്തീന് ആണ് പിടിയിലായത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ 24നാണ് ജിദ്ദയില്‍ നിന്നും ഇയാള്‍ മുംബൈയില്‍ ഇറങ്ങിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം നാല് ക്യാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. എന്നാല്‍ മുംബൈയിലെത്തിയ ശേഷം മലാശയത്തില്നിന്ന് സ്വര്‍ണം എടുത്ത് ബാഗിന്റെ പോക്കറ്റില്‍ ഇട്ടു. തുടര്‍ന്ന് ആഭ്യന്തര വിമാനത്തില്‍ കൊച്ചിയിലെത്തിയപ്പോഴാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
Read Moreകണ്ണൂര്‍ സിറ്റിയില്‍ സദാചാര സംഘം അറസ്റ്റില്‍
കണ്ണൂര്‍: നിയമവിദ്യാര്‍ഥിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സദാചാര സംഘം അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഷുഹൈബ്, അഞ്ചുകണ്ടി സ്വദേശി ഷമോജ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 22 നാണ് കേസിനാസ്പദമായ സംഭവം. നിയമ വിദ്യാര്‍ഥിയായ അക്ഷയുടെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. 22ന് വൈകുന്നേരം താവക്കരയിലെ ഹോസ്റ്റലില്‍ ഒരുമിച്ച് പഠിക്കുന്ന സുഹൃത്തിന് പുസ്തകം കൊടുക്കാന്‍ എത്തിയതായിരുന്നു അക്ഷയ്. പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോള്‍ നീ എന്തിനാണ് ലേഡീസ് ഹോസ്റ്റലില്‍ പോയത്, എന്താണ് കാര്യം എന്ന് ചോദിച്ച് ഷമോജും ഷുഹൈബും അക്ഷയിയെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അക്ഷയിയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് കേസ്
കണ്ണൂര്‍: ചികിത്സയ്ക്കിടെ രോഗി മരിച്ചെന്നാരോപിച്ച് ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ടൗണ്‍ പോലീസ് കേസെടുത്തു. കൊയിലി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ലാലിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയത്തിന് ബ്ലോക്കുണ്ടായി മുഹമ്മദി (53) നെ ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊയിലി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍ ചികിത്സിക്കുന്നതിനിടെ ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ പിഴവുമൂലമാണ് മരിച്ചതെന്നും പറഞ്ഞ് ബന്ധുക്കള്‍ ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
Read Moreപോത്ത് കുത്തി വയോധികയ്ക്ക് ഗുരുതര പരിക്ക്
പയ്യന്നൂര്‍: പോത്തിന്റെ കുത്തേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്. രാമന്തളി ചൂളക്കടവിലെ ചെറുക്കിണിയന്‍ ദേവകിക്കാണ് (73) പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. അയല്‍വാസി തൊട്ടടുത്ത പറമ്പില്‍ മേയാനായി കെട്ടിയിട്ടിരുന്ന പോത്താണ് ഇവരെ ആക്രമിച്ചത്. പോത്തിനെ കെട്ടിയതറിയാതെ പറമ്പിലേക്കിറങ്ങിയപ്പോള്‍ ഓടിവന്ന പോത്ത് ഇവരെ ആക്രമിക്കുകയായിരുന്നു. പോത്ത് കുത്തിയതിനെ തുടര്‍ന്ന് ദേവകിയുടെ കാലില്‍ വലിയ മുറിവുണ്ട്. കൊമ്പുകൊണ്ട് കുടഞ്ഞെറിഞ്ഞപ്പോള്‍ താഴെവീണ് ഇവരുടെ കൈയെല്ലിനും പൊട്ടലുണ്ട്.
Read Moreഅരിക്കൊമ്പന് കുമളി ടൗണിലെത്തി വീടിനുള്ളില്‍ തുമ്പിക്കൈയ്യിട്ടു ! വെടിവെച്ചു തുരത്തി
തൊടുപുഴ: ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് കുമളി ടൗണിനു സമീപമെത്തി. ഇന്നു പുലര്‍ച്ചെ ഗാന്ധിനഗര്‍ കോളനിക്കു സമീപമാണ് ആന ആദ്യമെത്തിയത്. ഇവിടെ വനാതിര്‍ത്തിക്കടുത്തുള്ള വീടിനുള്ളില്‍ തുമ്പിക്കൈയിട്ടു. ആളുകള്‍ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞെങ്കിലും പുലര്‍ച്ചെ ഒന്നോടെ കുമളി ടൗണിനു 100 മീറ്ററിനടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആനയെത്തി. ഉടന്‍തന്നെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആനയെ കാട്ടിലേക്ക് തുരത്തി. ജിപിഎസ് കോളറില്‍നിന്നുള്ള സിഗ്നല്‍ അനുസരിച്ചാണ് ആന ജനവാസമേഖലയ്ക്ക് അടുത്ത് എത്തിയതെന്ന് അറിഞ്ഞത്. കഴിഞ്ഞദിവസം കുമളി ടൗണിന് ആറു കിലോമീറ്റര്‍ ആകാശദൂരം അകലെ വരെ അരിക്കൊമ്പന് എത്തിയിരുന്നു. ദിവസേന കിലോമീറ്ററുകള്‍ അരിക്കൊന്പന് സഞ്ചരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയതില്‍ കടുത്ത ആശങ്കയിലാണ് കുമളി നിവാസികള്‍. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ആന പൂര്‍ണമായും നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍…
Read More