കോട്ടയം: ദുബായിയില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഇന്നു പുലര്‍ച്ചെ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം എത്തിയില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്നു കുടുംബം അറിയിച്ചു. ആംബുലന്‍സില്‍ സൂക്ഷിച്ച മൃതദേഹം ആലുവ പോലീസ് സ്റ്റേഷനു മുമ്പിലാണ് ഇപ്പോഴുള്ളത്. ഏഴു ദിവസം മുമ്പാണ് ഏറ്റുമാനൂര്‍ സ്വദേശി ദുബായിയില്‍ മരിച്ചത്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം നേരത്തേ തന്നെ സന്നദ്ധ സംഘടനകള്‍ തുടങ്ങിയിരുന്നു. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മരണസര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സര്‍ട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാല്‍ മതിയെന്നാണു കുടുംബം അറിയിച്ചിരുന്നത്. അധികം ദിവസം മൃതദേഹം അവിടെ സൂക്ഷിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിയാല്‍ വിളിക്കാനാണു കുടുംബം പറഞ്ഞത്. അതുപ്രകാരം സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശേരിയാണു മൃതദേഹം നാട്ടിലെത്തിച്ചത്. സബിയ എന്ന പെണ്‍കുട്ടിയാണ് നാട്ടില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. ഇവര്‍ കുടുംബത്തെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ആലുവ പോലീസ്…
Read MoreDay: May 26, 2023
മതസംഘടനയില്‍ ഭാരവാഹിത്വം ! മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥനെതിരേ നടപടി…
കോട്ടയം: മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ഒരു നവീനസഭയുടെ സംസ്ഥാന ഭാരവാഹിയായതില് നിയമനടപടിയ്ക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമുദായ സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്നതില്‍ വിലക്കുണ്ട്. ഇതേത്തുടര്‍ന്നാണു നടപടിക്കൊരുങ്ങുന്നത്. തെരഞ്ഞടുക്കപ്പെട്ടതിനെതിരേ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകുന്നുവെന്നും പരാതിയുമുണ്ട്. നിസാരകുറ്റങ്ങള്ക്കുപോലും ജീവനക്കാര്‍ക്കെതിരേ മെമ്മോ നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഓഫീസ് വിഷയം കൈകാര്യം ചെയ്യുന്ന മേധാവി വളരെ ഗൗരവതരമായ കുറ്റാരോപണത്തിന് വിധേയമായ ജീവനക്കാരനെ സംരക്ഷിക്കുകയാണെന്നും പറയുന്നു. മതപരമായസ്ഥാപനങ്ങളിലോ ട്രസ്റ്റിലോ സര്‍ക്കാര്‍ ജീവനക്കാരന് ഭാരവാഹികള്‍ ആകുവാന്‍ പാടില്ലായെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്ക്കവേയാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും സൂപ്രണ്ട് ഓഫീസിലെ എച്ച്ഡിഎസ് വിഭാഗം കൈകാര്യം ചെയ്യുന്ന ജീവനക്കാരന് സഭയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 15നാണ് മാവേലിക്കരേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു നവീന സഭയുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി മത്സരിച്ചതും വിജയിച്ചതും. ഇതിനെതിരേ സഭയില്‍ പെട്ടവര്‍…
Read Moreസന്ധിയില്ലാസമരമെന്ന് കെ. സുധാകരന് ! പ്രതിദിനം ഒരാള്‍ക്ക് ആയിരക്കണക്കിന് രൂപ പിഴ നല്‍കേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്‍ക്കും
സന്ധിയില്ലാസമരമെന്ന് കെ. സുധാകരന് ! പ്രതിദിനം ഒരാള്‍ക്ക് ആയിരക്കണക്കിന് രൂപ പിഴ നല്‍കേണ്ടി വരുന്നത്സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്‍ക്കും തിരുവനന്തപുരം: എഐ കാമറ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളെ ദ്രോഹിക്കുന്ന പെറ്റിനടപടികൾ അംഗീകരിക്കില്ലെന്നും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. എഐ കാമറ വഴി പിഴ ഈടാക്കി തുടങ്ങുന്ന ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ എഐ കാമറകള്‍ക്ക് മുന്നില്‍ കാമറ മറച്ചുള്ള ഉപരോധ സമരം കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാമറ സ്ഥാപിച്ചതുമായി നടന്ന അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ എല്ലാ മേഖലകളിലും ഇപ്പോള്‍ നടത്തുന്നത് നികുതി ഭീകരതയാണ്. കാമറ പിഴയിലൂടെ സാധാരണക്കാരെ കൊള്ളയടിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് സാമൂഹിക പ്രതിബദ്ധതയില്ലെന്നും…
Read Moreആനയെ കട്ടവനെയോര്‍ത്ത് മുഖ്യമന്ത്രിക്ക് നാണമില്ല…ചേന കട്ടവനെക്കുറിച്ച് നാണക്കേടും ! മുഖ്യമന്ത്രിയ്ക്കെതിരേ ആഞ്ഞടിച്ച് കെ.കെ. രമ
തിരുവനന്തപുരം: ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുന്നുവെന്ന് കെ.കെ.രമ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.കെ.രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാല്‍ എങ്ങനെ അഴിമതി നടത്താമെന്ന കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഒരു യോഗത്തില്‍ പറഞ്ഞിരുന്നു. പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്‍ഡിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അഴിമതിക്കേസില്‍ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണെന്ന് കെ.കെ.രമ ആരോപിക്കുന്നു. അഴിമതിക്കാര്‍ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരന് ശിക്ഷിക്കപ്പെടണം. അയാള്‍ക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും നിയമത്തിന്റെ മുന്നിലെത്തണം. പക്ഷേ ഈ ദുഷ്പേരില്‍ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐഎഎസുകാരനുമായ എം.ശിവശങ്കരന്…
Read Moreകഴുത്തില്‍ കത്തിവച്ച് കവര്‍ച്ച ! പോലീസ് സംഘം തമിഴ്നാട്ടിലേക്ക് ; അടുത്ത കാലത്ത് ജയിലില്‍നിന്ന് ഇറങ്ങിയവരിലേക്കും അന്വേഷണം
നേമം: ശാന്തിവിളയില്‍ ബൈക്കിലെത്തി വെള്ളം ചോദിച്ച രണ്ടംഗ സംഘം വീട്ടില്‍ കയറി വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി രണ്ട് പവന് സ്വര്‍ണാഭരണവും 50,000 രൂപ യും കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക്. ഞായറാഴ്ച രാത്രി ഏഴിനാണ് രണ്ടംഗ സംഘം ശാന്തി വിള കുരുമി റോഡില്‍ ആര്യോട്ട് വീട്ടിലെത്തി വീട്ടമ്മ രമ്യ ഉണ്ണികൃഷ്ണന്റെ കഴുത്തില്‍ കത്തി വച്ച് കവര്‍ച്ച ചെയ്തത്. റോഡരികിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തമായ സുചനകള്‍ ഒന്നും ലഭിച്ചില്ല. കവര്‍ച്ച നടത്തിയ വര് തമിഴാണ് സംസാരിച്ചിരുന്നതെന്ന് രമ്യ ഉണ്ണികൃഷ്ണന് പറഞ്ഞു. അടുത്ത കാലത്ത് കേരളത്തിലും തമിഴ്നാട്ടിലും ജയിലുകളില്‍ നിന്നും ഇറങ്ങിയ മോഷണ സംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുവാനാണ് പോലിസിന്റെ തീരുമാനം. സംഘംവീട്ടില് വെള്ളം ചോദിച്ച് എത്തിയവരോട് വിടിന് മുന്നിലെ പൈപ്പില്‍ നിന്നും വെള്ളം എടുക്കുവാന്‍ പറഞ്ഞുവെങ്കിലും പെട്ടെന്ന് തന്നെ സംഘം വീട്ടിനുള്ളില്‍…
Read Moreവന്യമൃഗ അക്രമം ! ശക്തമായ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ്(എം)
തിരുവനന്തപുരം :സംസ്ഥാനത്തെ വന്യമൃഗ അക്രമം പ്രതിരോധിക്കാന്‍ വനം വകുപ്പിന് കഴിയുന്നില്ലെന്ന പരാതിയും ഒപ്പം പ്രത്യക്ഷ സമരവുമായി കേരളാ കോണ്‍ഗ്രസ്(എം) കര്‍ഷക വിഭാഗം തുടര്‍ന്ന് വരുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ഫോറസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ നടന്ന സമരങ്ങളുടെ തുടര്‍ച്ചയായി നാളെ തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് പടിക്കലും കഴിഞ്ഞ ദിവസം കാട്ട് പോത്തിന്റെ അക്രമത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ട കണമല ഉള്‍പ്പെടുന്ന എരുമേലി ഫോറെസ്റ് റെയിഞ്ച് ഓഫീസ് പടിക്കലും മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. കര്‍ഷകരുടെ ആശങ്ക കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ്(എം) ചെയര്മാന് ജോസ്.കെ.മാണി എം പി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടു അറിയിച്ചിരുന്നു. എരുമേലിയില്‍ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും തിരുവനന്തപുരത്ത് ജില്ലാ പ്രസിഡന്റ് സഹയാദാസ് നാടാരും സമരം ഉദ്ഘാടനം ചെയ്യും തിരുവനന്തപുരത്ത് കര്‍ഷക യൂണിയന് ജില്ലാ…
Read More29 വരെ ഇടിമിന്നലോടു കൂടിയ മഴ; മത്സ്യബന്ധനത്തിനു വിലക്ക്
തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാല്‍ ഞായറാഴ്ച വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച വരെ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍…
Read Moreലോകത്തെ കീഴടക്കാന്‍ അടുത്ത ‘ഡിസീസ് എക്സ്’ എത്തുന്നു ! ഇതിനു മുമ്പില്‍ കോവിഡ് നിസ്സാരമെന്ന് ലോകാരോഗ്യ സംഘടന…
ലോകത്ത് കോവിഡ് ഭീതി ഒഴിയുമ്പോള്‍ അതിനേക്കാള്‍ വലിയ മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ മുന്നറിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. എബോള, സാര്‍സ്, സിക, തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പട്ടികയിലുള്ള ‘ ഡിസീസ് എക്സ്’ എന്ന അജ്ഞാത രോഗമാണ് ആശങ്ക ഉണര്‍ത്തിയിരിക്കുന്നത്. ഡിസീസ് എക്സിലെ ‘ എക്സ്’ എന്ന ഘടകം വിശേഷിപ്പിക്കാന്‍ കാരണം രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ്. 2018 ലാണ് ലോകാരോഗ്യ സംഘടന ഈ പദം ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തിനു ശേഷം കോവിഡ് വ്യാപിക്കാന്‍ തുടങ്ങി. അടുത്ത ഡിസീസ് എക്സ് എബോള, കോവിഡ് എന്നിവപോലെ ‘സുനോട്ടിക്’ ആയിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ഡിസീസ് എക്സ് ബാധിച്ചേക്കാമെന്നും രോഗകാരി മനുഷ്യനാകാമെന്നുമാണ് കണ്ടെത്തല്‍.
Read Moreവ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവം ! ഹണിട്രാപ്പ് സാധ്യത അന്വേഷിച്ച് പോലീസ്…
മലപ്പുറത്ത് വ്യാപാരിയെ കൊലപ്പെടുത്തിയ മൃതദേഹം ട്രോളിബാഗിലാക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. സംഭവത്തില്‍ ഇതിനോടകം മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍വച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളില്‍ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ മൃതദേഹമാണെന്നാണ് സംശയം. ഒന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ ആരംഭിക്കും. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖ് (58) ആണു കൊല്ലപ്പെട്ടത്. സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കൊലപാതകത്തിനു പിന്നില്‍ ഹണി ട്രാപ്പാണോ എന്നും അന്വേഷിക്കുന്നുണ്ട്. മരിച്ച സിദ്ദിഖിന്റെ ഭാര്യ: ഷക്കീല. മക്കള്‍: ഷുഹൈല്‍, ഷിയാസ്, ഷാഹിദ്, ഷംല.…
Read More