ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനിക്ക് നിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശിപാർശ ചെയ്യണമെന്ന് അഭ്യർഥിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി. 22 വർഷം മഅദനി ജയിലിൽ കഴിഞ്ഞു. ഒരു കാൽ നഷ്ടപ്പെട്ട മഅദനിക്ക് വീൽ ചെയർ സഹായമില്ലാതെ നീങ്ങാൻ ആകില്ല. കിഡ്നി സംബന്ധമായ അസുഖങ്ങൾ കാരണം ഡയാലിസിസ് വേണ്ട സ്ഥിതിയാണ്. ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായി. അദ്ദേഹത്തിന്റെ അച്ഛൻ കിടപ്പിലാണെന്ന അവസ്ഥ കൂടി പരിഗണിക്കണം. കുറ്റക്കാരനാണെങ്കിൽപോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചു കഴിഞ്ഞുവെന്നും കട്ജു കത്തിൽ പറയുന്നു. ഫൈസ് അഹമ്മദ് ഫായിസിന്റെ കവിത ഉദ്ധരിച്ചാണ് കട്ജുവിന്റെ കത്ത് അവസാനിക്കുന്നത്.നേരത്തെ, കേരളത്തിലേക്ക് വരാൻ മഅനിക്ക് അനുമതി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്നു നിലപാടെടുക്കുകയായിരുന്നു. 20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും…
Read MoreDay: June 1, 2023
കടലില്‍ മുങ്ങിത്താഴ്ന്ന യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ ! വീഡിയോ…
കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന മൂന്നു യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ. ഗുജറാത്തിലെ രജുലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹിര സോളങ്കിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പ്പെട്ട ഒരു യുവാവ് മുങ്ങിമരിച്ചു. പട്വ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കല്‍പേഷ് ഷിയാല്‍, വിജയ് ഗുജാരിയ, നികുല്‍ ഗുജാരിയ, ജീവന് ഗുജാരിയ എന്നീ നാലു യുവാക്കളാണ് കടലില്‍ കുളിക്കാനിറങ്ങിയത്. കനത്ത തിരമാലയില്‍ പെട്ട യുവാക്കള്‍ മുങ്ങിപ്പോകുന്നത് കടല്‍ തീരത്തുണ്ടായിരുന്ന എംഎല്‍എയും സംഘവും കണ്ടു. ബോട്ടുമായി എത്തിയ സോളങ്കിയും സംഘവും കടലില്‍ ചാടി മൂന്നു യുവാക്കളെ രക്ഷപ്പെടുത്തി. എന്നാല്‍ ജീവന് ഗുജാരിയ ഒഴുക്കില്‍പ്പെട്ടു. ഇയാളുടെ മൃതദേഹം വൈകുന്നേരം കണ്ടെത്തി.
Read Moreസന്ദർശക വിസ: ദുബായിൽ ഇനി ഗ്രേസ് പിരീഡ് ഇല്ല; വിസ കാലാവധി കഴിയുന്നതിനു മുൻപു രാജ്യം വിട്ടില്ലെങ്കിൽ പിഴ
ദുബായ്: ദുബായിൽ ഇഷ്യു ചെയ്യുന്ന സന്ദര്‍ശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിനു മുൻപുതന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും. മറ്റ് എമിറേറ്റുകളില്‍ നേരത്തെ തന്നെ സന്ദര്‍ശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നുവെങ്കിലും ദുബായില്‍ ഗ്രേസ് പീരിഡ് അനുവദിച്ചിരുന്നു. ഇനി സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ വിസാ കാലാവധി കഴിയുന്നതിന് മുൻപു രാജ്യത്തുനിന്നു പുറത്തുപോകേണ്ടി വരും. അല്ലെങ്കില്‍ അധിക താമസത്തിനു നിയമപ്രകാരമുള്ള പിഴ അടയ്ക്കണം. ഗ്രേസ് പീരിഡ് നിര്‍ത്തലാക്കിയ വിവരം ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. എന്നാൽ, അധികൃതർ ഔദ്യോഗികമായി ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഒപ്പം എക്സിറ്റ് പെര്‍മിറ്റിന് വേണ്ടി 320 ദിര്‍ഹവും നല്‍കണം.
Read More“മുൻ എംപിക്കായി യുഎസുമായി ബന്ധപ്പെടുക’; കോൺഗ്രസിനെതിരേ തിരിച്ചടിച്ച് സ്മൃതി ഇറാനി
ന്യൂഡൽഹി: തന്നെ കാണാനില്ലെന്നു നേരത്തെ കോൺഗ്രസ് പ്രചരിപ്പിച്ച പോസ്റ്ററിനെതിരേ കടുത്തഭാഷയിൽ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജന്തർ മന്തറിൽ ഗുസ്തിക്കാർ നടത്തുന്ന സമരത്തിൽ മൗനം പാലിക്കുന്നതിൽ സ്മൃതിയെ ഇറാനിയെ കാണാതായി എന്നു സൂചിപ്പിക്കുന്ന പോസ്റ്റർ കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. “മുൻ എംപിക്കായി യുഎസുമായി ബന്ധപ്പെടുക’ എന്ന തലക്കെട്ടോടെ ഹിന്ദിയിലാണ് അവരുടെ ട്വീറ്റ്. രാഹുൽ ഗാന്ധിയെ തെരയുകയാണെങ്കിൽ കോൺഗ്രസ് അമേരിക്കയുമായി ബന്ധപ്പെടണമെന്ന് അവർ പറഞ്ഞു. കാലിഫോർണിയയിലെ ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തിൽ നരേന്ദ്ര മോദിയെ പരിഹസിച്ചു രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം വിവാദമായിരുന്നു.
Read Moreമദ്യലഹരിയില്‍ ട്രാന്‍സ്ജെന്‍ഡറുകളുമായി തര്‍ക്കത്തം; ചോദ്യം ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ച് യുവാക്കൾ; കൊച്ചിയിലെ സംഭവം ഇങ്ങനെ…
കൊച്ചി: മദ്യലഹരിയില്‍ പോലീസിന്റെ ജോലി തടസപ്പെടുത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഇന്നലെ രാത്രി ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തായിരുന്നു സംഭവം. മദ്യലഹരിയില്‍ ട്രാന്‍സ്ജെന്‍ഡറുകളുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കളെ ചോദ്യം ചെയ്ത എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സനീഷിനു നേരേ സംഘം തട്ടിക്കയറുകയും ജോലി തടസപ്പെടുത്തുകയുമാണ് ഉണ്ടായത്. അതേസമയം അറസ്റ്റിലായ പ്രതികളുടെ പേരു വിവരങ്ങള്‍ നല്കാന് എളമക്കര പോലീസ് തയാറായില്ല. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കൊച്ചി സിറ്റിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍, മുളവുകാട് എസ്ഐ എന്നിവരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവങ്ങളില്‍ നേരത്തെ രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്.
Read Moreമൂന്നേകാല്‍ ലക്ഷത്തിന്റെ കാമറ മറിച്ചുവിറ്റ സംഭവം; കാമറ കൈമാറിയ വയനാട് സ്വദേശിക്കായി അന്വേഷണം
കൊച്ചി: വാടകയ്ക്കെടുത്ത കാമറ മറിച്ചു വിറ്റ സംഭവത്തില്‍ പ്രതി കാമറ കൈമാറിയ വയനാട്ടുകാരനെ കണ്ടെത്തുന്നതിനായി മരട് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഇടുക്കി കട്ടപ്പന നിര്‍മലാ സിറ്റി പുതുശേരില്കുടിയില് വീട്ടില്‍ ആനന്ദ് (28) ആണ് മരട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 28ന് മരടിലെ ലൂമിനാസ് ഫിലിം ഫാക്ടറി എന്ന സ്ഥാപനത്തില്‍ നിന്നും സോണി കമ്പനി നിര്‍മിതമായ വീഡിയോ കാമറ, ബാറ്ററി, മെമ്മറി കാര്‍ഡ് തുടങ്ങി 3,25,000 രൂപ വില വരുന്ന സാധനങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം കടന്നു കളയുകയായിരുന്നു. കാമറ വയനാട് സ്വദേശിയായ സുഹൃത്തിന് കൈമാറിയതായാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം പ്രതി പിടിയിലായത് അറിഞ്ഞ് എലത്തൂര്‍, കുണ്ടറ ഭാഗങ്ങളില്‍നിന്ന് സമാനരീതിയിലുള്ള തട്ടിപ്പിന് ഇരയായവര്‍ മരട് പോലീസിലേക്ക് വിളിച്ചിരുന്നു. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയിലെടുത്ത് വരും ദിവസങ്ങളിൽ പോലീസ് ചോദ്യം ചെയ്യും. വിവിധ ജില്ലകളില്‍ ഇയാള്‍…
Read Moreഎംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിലായ കേസ്; കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: നഗരത്തില്‍ 4.28 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായ കേസില്‍ പ്രതികളുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് പച്ചാളം കൂവക്കാട്ട് വീട്ടില്‍ കെ.എ. അരുണ്‍ജിത്ത്(27), ഫോര്‍ട്ടുകൊച്ചി അറക്കപ്പറമ്പില്‍ നിസാം (27) എന്നിവരെ എറണാകുളം നോര്‍ത്ത് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പച്ചാളം ഭാഗത്തുനിന്ന് പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍നിന്ന് വില്പനയ്ക്കായി കരുതിയിരുന്ന 4.28 ഗ്രാം എഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു സംഘത്തിലെ ആളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അരുണ്‍ജിത്ത് പച്ചാളം കാട്ടുങ്കലില് ഇരുചക്രവര്ക് ഷോപ്പ് നടത്തുന്ന ആളാണ്. നിസാമിന് പാലാരിവട്ടം ജനതയില്‍ സലൂണുണ്ട്. ഇവിടെ വാഹനം നന്നാക്കാനായി എത്തുന്നവരില്‍ ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. പ്രതികളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreസ്വർണ മിശ്രിതം കാലിനടിയിൽ തേച്ച് പിടിപ്പിച്ച് കടത്താനുള്ള ശ്രമം പാളി; നെടുമ്പാശേരി വിമാനത്താവളത്തിൽ 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നും രണ്ട് വിമാനങ്ങളിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 47 ലക്ഷം രൂപ വിലവരുന്ന 907. 19 ഗ്രാം സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ ക്വലാലംപൂരിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്തിൽ വന്ന മലേഷ്യൻ സ്വദേശിയായ തനി സ്വരൻ കുപ്പുസ്വാമിയിൽനിന്നും 37 ലക്ഷം രൂപ വിലവരുന്ന 710 . 39 ഗ്രാം സ്വർണമാണ് പിടികൂടിയത്. മൂന്ന് സ്വർണ്ണ മാലയും മൂന്ന് സ്വർണ്ണ വളയും ഇയാൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത് .ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന യാത്രകാരനായ പാലക്കാട് സ്വദേശി മുഹമ്മദ് റാഷിദിൽ നിന്നാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച 196 . 8 ഗ്രാം സ്വർണ്ണം പിടിച്ചത്. ഇതിന് പത്ത് ലക്ഷം രൂപ വില വരും. കുറച്ച് സ്വർണ്ണം…
Read Moreമഴക്കാലം വരുന്നൂ; ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകൾ
തിരുവനന്തപുരം: മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. പനി വാര്‍ഡുകളും ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.വേനല്‍മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനിക്ക് നേരിയ തോതില്‍ വര്‍ധനവുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Read Moreസംസ്ഥാനത്ത് ഇടിയോടു കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത; ഞായറാഴ്ച 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയി പ്പിൽ പറയുന്നു. ശക്തമായ മഴ കണക്കിലെടുത്ത് ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച നാലു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കാലവര്‍ഷത്തിനു മുന്നോടിയായി വരുംദിവസങ്ങളില്‍ മഴ തുടരാനാണു സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി…
Read More