കോഴിക്കോട്: തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച ജയ്പുർ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശേരി ചുങ്കം സ്വദേശിയായ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ താമരശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്.താമരശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പുർ പോലീസിന്റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടിൽനിന്ന് പണം അയയ്ക്കാൻ കഴിയാതിരുന്നതിനെ ത്തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ജയ്പുരിലെ ജവഹർ സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചത്. തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച ജയ്പുർ സ്വദേശി 263 രൂപ ഫോൺ പേ വഴി അയച്ചിരുന്നു. ജവഹർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പണം അയച്ചതെന്ന കാരണം പറഞ്ഞാണ് അക്കൗണ്ട്…
Read MoreDay: June 1, 2023
നീ ഞങ്ങൾക്കെതിരേ കമന്റിടുമോടാ; സോഷ്യല്‍ മീഡിയയിൽ കമന്റിട്ട സിപിഐ പ്രവർത്തകനു സിപിഎമ്മുകാരുടെ തല്ല്
തളിപ്പറമ്പ്: തളിപ്പറമ്പ് മാന്ദാംകുണ്ടില് സിപിഐ -സിപിഎം സംഘര്‍ഷം. ഇന്നലെ രാത്രി സിപിഐ പ്രവര്‍ത്തകനായ കെ. ബിനുവിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തതായി പരാതി. അക്രമത്തില്‍ പരിക്കേറ്റ ബിനുവിനെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ വഴി ബിനു കമന്റ് ചെയ്തതിന്റെ വിദ്വേഷമാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തെ സോഷ്യല്‍ മീഡിയ വഴി ബിനുവിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണി മുഴക്കിയതായും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് വീട്ടിലേക്ക് വരികയായിരുന്ന ബിനുവിനെ തടഞ്ഞ് നിര്‍ത്തി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സിപിഐ മാന്ദാംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറിയായ കെ.ബിജുവിന്റെ സഹോദരനാണ് ബിനു. രാത്രി തന്നെ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസില്‍…
Read Moreപ്രവേശനോത്സവ ഒരുക്കത്തിനിടെ എസ്എഫ്ഐ-കെഎസ് യു സംഘർഷം; കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫീസ് തകർത്ത് എസ്എഫ് ഐ
വെള്ളറട: വെള്ളറടയില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിപിഎംഎച്ച് എസ് എസിന് മുന്നില്‍ കൊടിതോരണം കെട്ടുന്നതിനിടെ സംഘര്‍ഷം. എസ്എഫ്ഐ- കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തോരണങ്ങള്‍ കെട്ടിയത്.എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാത്രി 12 ഓടെ സംഘടിച്ചെത്തി കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിന് മുന്നില്‍ പാര്‍ക്ക്ചെയ്തിരുന്ന ബൈക്കുകളും പാര്‍ട്ടി ഓഫീസിനുള്ളിലെ ടിവിയും കസേരകളും തകര്‍ത്തു.സംഭവത്തിൽ എസ്എഫ്ഐ വെള്ളറട ഏരിയ പ്രസിഡന്റ്് മൻസൂറിന് മർദനമേറ്റു. ഒന്‍പത് കെഎസ്യുകാര്‍ക്കും മൂന്ന് എസ്എഫ്ഐക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്. ആനപ്പാറയിലെ സിപിഎം പാര്‍ട്ടി ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പടുത്തി.വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅയാള്‍ നിങ്ങളുടെ പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നതിനാല്‍ എനിക്ക് നീതികിട്ടാന്‍ 20 വര്‍ഷമെടുത്തേക്കാം ! സ്റ്റാലിനോട് പൊട്ടിത്തെറിച്ച് ചിന്മയി…
ലൈംഗികപീഡനാരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനെതിരേ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെട്ട് ഗായിക ചിന്മയി ശ്രീപദ. ട്വിറ്ററിലൂടെയാണ് ഗായിക തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചിന്മയിയുടെ വാക്കുകള്‍ ഇങ്ങനെ…ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇന്ത്യയില്‍ ഓരോ പോക്സോ കേസ് വരുമ്പോഴും പീഡകരെ നിങ്ങള്‍ പിന്തുണയ്ക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. പല മേഖലകളിലും സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ നിലവിലില്ല. പ്രത്യേകിച്ച് സിനിമാ മേഖലയില്‍. പതിനേഴിലധികം സ്ത്രീകള്‍ വൈരമുത്തുവിനെതിരെ പീഡന പരാതി ഉന്നയിച്ചിട്ടും അയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് അയാള്‍ താങ്കളുടെ പാര്‍ട്ടിയുമായും പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ടു തന്നെയാണ്. തനിക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ വൈരമുത്തു ശ്രമിക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയാണ് അയാള്‍. ഇതൊക്കെ നിങ്ങളുടെ മൂക്കിനു താഴെ നടക്കുന്ന കാര്യങ്ങളാണ്. എന്നിട്ടും നിങ്ങളുടെ പാര്‍ട്ടി അതിനു കൂട്ടുനില്‍ക്കുന്നു. നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമായിരിക്കണം. അല്ലാതെ വൈരമുത്തുവിനും ബ്രിജ്ഭൂഷന് ശരണ്‍ സിങ്ങിനും മാത്രമായി…
Read Moreദാനം ചെയ്യാൻ നീട്ടിവളർത്തിയ മുടി അധ്യാപകർക്ക് ഇഷ്ടമായില്ല; സ്കൂൾ പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃതർ; പരാതിയുമായി കുടുംബം
മലപ്പുറം: തിരൂരിൽ തലമുടി നീട്ടിവളർത്തിയ ആൺകുട്ടിക്ക് സ്കൂൾ അധികൃതർ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. തിരൂർ എംഇടി സിബിഎസ്ഇ സ്കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഞ്ച് വയസുകാരനായ ആൺകുട്ടി തലമുടി നീട്ടിവളർത്തിയതിനാലാണ് സ്കൂളിൽ പ്രവേശനം നിഷേധിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാവ് ചൈൽഡ്ലൈനിൽ പരാതി നൽകി. സ്കൂൾ അധികൃതരിൽ നിന്ന് ചൈൽഡ്ലൈൻ വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ, കുട്ടി മറ്റൊരു സർക്കാർ സ്കൂളിൽ പ്രവേശനം നേടി. ദാനം ചെയ്യാനാണെന്ന ഉദ്ദേശ്യത്തോടെ കുട്ടിയുടെ ഇഷ്ടപ്രകാരമാണ് മുടി നീട്ടി വളർത്തിയതെന്നാണ് മാതാപിതാക്കൾ അറിയിച്ചത്.
Read Moreഎക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വീണ്ടും തീവയ്പ്പ് ! ഏലത്തൂര്‍ ബന്ധമെന്ന് സംശയം; എന്‍ഐഎ രംഗത്ത്
സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗി കത്തി നശിച്ച സംഭവം അട്ടിമറിയെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി 9.25ന് കോഴിക്കോട് എലത്തൂരില്‍ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11 ഓടെയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. 12ഓടെ ട്രെയിനിലെ ശുചീകരണമെല്ലാം ജീവനക്കാര്‍ പൂര്‍ത്തിയാക്കി ട്രെയിനിന്റെ വാതിലുകളെല്ലാം അടച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നിനും 1.25 നും ഇടയിലാണ് കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ പിന്നില്‍നിന്നുള്ള മൂന്നാമത്തെ ജനറല്‍ കോച്ചിന് തീപിടിച്ചത്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍. തീപിടിച്ച് ഒരു ബോഗി പൂര്‍ണമായും മറ്റൊരു ബോഗി ഭാഗികമായും കത്തിനശിച്ചു.…
Read Moreഎന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി അനുപമ പരമേശ്വരന് ! നടിയുടെ വരനെ തിരഞ്ഞ് ആരാധകര്‍…
പ്രേമം എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ മലയാളി നടിയാണ് അനുപമ പരമേശ്വരന്. പിന്നീട് തെലുങ്ക് സിനിമയില്‍ സജീവമായ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. തന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞു എന്ന അറിയിപ്പോടെ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മോതിര വിരലില്‍ ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് കെട്ട് ഇട്ടതിന് ശേഷം ആണ് എന്‍ഗേജ്ഡ് എന്ന് പറഞ്ഞ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. പല തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിന് പിന്നാലെ ഉയരുന്നുണ്ട്. എന്‍ഗേജ്മെന്റ് കഴിഞ്ഞു എന്നും മോതിരം മറച്ചുവച്ചതാവും എന്നു ചിലര്‍ പറയുന്നു വരന് ആരാണ് എന്ന ചോദ്യമാണ് കൂടുതല്‍ ഉയരുന്നത്. അഭിനയം മാത്രമല്ല ഇടയ്ക്കൊക്കെ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിക്കാറുണ്ട്. പ്രേമം ഹിറ്റ് അടിച്ച ശേഷം മലയാളം വിട്ട് തെലുങ്കിലേക്ക് ചേക്കേറിയ അനുപമ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് പിന്നീട് മടങ്ങി…
Read Moreതൃഷ മദ്യലഹരിയില്‍ റോഡില്‍ കിടന്ന് ബഹളം വച്ചു ! ഒടുവില്‍ പോലീസ് എത്തിയാണ് വീട്ടിലാക്കിയത്; വെളിപ്പെടുത്തലുമായി നടന്…
തെന്നിന്ത്യന്‍ താരസുന്ദരി തൃഷയെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമപ്രവര്ത്തകന് ബയില്‍വന്‍ രംഗനാഥന് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമാവുകയാണ്. നടി മദ്യപിച്ച് വഴിയില്‍ കിടന്ന് പ്രശ്നമുണ്ടാക്കിയെന്നാണ് നടന് വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡില്‍ കിടന്നാല്‍ പ്രശ്നമല്ല. ചെന്നൈയിലെ വീട്ടില്‍ വെള്ളമടിച്ച് ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് ഞാനും കേട്ടിട്ടുണ്ട്. മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത് പിറ്റേ ദിവസത്തെ പത്രത്തില്‍ ഈ വാര്‍ത്ത വന്നു.’ ബയില്‍വന്‍ രംഗനാഥന് പറഞ്ഞു. നിലവില്‍ നടി റാം എന്ന ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയില്‍ പ്രധാന വേഷത്തിലാണ് തൃഷ എത്തുക. അടുത്തിടെ തൃഷയെക്കുറിച്ച് മറ്റൊരു വാദവുമായി എഎല്‍ സൂര്യ എന്ന വ്യക്തിയും എത്തിയിരുന്നു. തൃഷ തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇത് തമിഴകത്ത് ചൂടേറിയ ചര്‍ച്ചയായിരുന്നു.
Read More