വിക്കിപീഡിയയിൽ എന്നെക്കുറിച്ച് ഉള്ളതെല്ലാം തെറ്റാണ്. എനിക്ക് സ്വന്തമായി വീടും ബിഎംഡബ്ലു കാറും ഉണ്ടെന്നാണ് അതില്‍ പറയുന്നത്. എന്നാൽ താൻ ഇപ്പോഴും വാടക വീട്ടിലാണ് താമസം. 40 വര്‍ഷമായി ആ ഒരു വീട്ടിൽതന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. വാടകവീട് എവിടെ വേണമെങ്കിലും കിട്ടും. എന്നാല്‍ 40 വര്‍ഷമായി ഒരേ വീട്ടില്‍തന്നെ താമസിക്കണമെങ്കില്‍ ഞാൻ എത്ര കറക്റ്റാണെന്ന് അതില്‍നിന്നുതന്നെ മനസിലാക്കാവുന്നതല്ലേ. ദിവസം നാല് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അഭിനയത്തിലൂടെ ഞാന്‍ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ചേച്ചി കൊണ്ടുപോയി. വീട്ടില്‍ കാശ് വച്ചാല്‍ ഇൻകം ടാക്സുകാർ വരും, താൻ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. സീറോയില്‍ നിന്നാണ് ഞാൻ പിന്നെ തുടങ്ങിയത്. സമൂഹത്തെ താൻ നശിപ്പിച്ചു എന്ന തരത്തിലൊക്കെ ചിലര്‍ പറയാറുണ്ട്. ചെറുപ്പക്കാരോടൊന്നും എന്റെ സിനിമ കാണാന്‍ പറഞ്ഞിട്ടില്ല. 18 വയസിന് മുകളിലുള്ളവര്‍ കാണേണ്ടത് എന്ന് പറഞ്ഞാല്‍…
Read MoreDay: June 2, 2023
കമലദളം സിനിമയുടെ അവസാന ദിവസം മോനിഷയുടെയും എന്റേയും ചിരിക്കുന്ന ഫോട്ടോ എടുത്തു; ഓർമകളിലൂടെ ശ്രീദേവി ഉണ്ണി
മോൾക്ക് (മോനിഷ)സംതൃപ്തി ലഭിച്ച സിനിമയായിരുന്നു കമലദളം. ആ സിനിമയുടെ ഷൂട്ടിംഗ് സമയത്തും ഒരുപാട് തമാശകൾ ഉണ്ടായിരുന്നു. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് മോഹൻലാൽ ഡാൻസ് പഠിക്കും. മോഹൻലാലും മോനിഷയും വിനീതും ചേർന്ന് മുദ്രകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പഠിക്കും. ഡാൻസിന്റെ ആളായതുകൊണ്ട് ഞാനും കൂടും. അങ്ങനെ ഒരുപാട് രസകരമായ കാര്യങ്ങൾ കമലദളത്തിൽ ഉണ്ടായിരുന്നു. ആ സിനിമയ്ക്കുശേഷം അതുപോലൊരു സിനിമ ചെയ്യാൻ മോനിഷയ്ക്ക് സമയം കിട്ടിയില്ല. ആ സിനിമയുടെ ഷൂട്ടിംഗിന്റെ അവസാന ദിവസം സംവിധായകൻ സിബി മലയിൽ വിളിച്ചു. മോനിഷയെയും എന്നെയും നിർത്തി ചിരിച്ചുള്ള ഒരു ഷോട്ട് എടുത്ത് കാമറ ഓഫ്ചെയ്തു. ഞാൻ എന്താണെന്ന് ചോദിച്ചു. മോനിഷ ആ സിനിമയിൽ ചിരിച്ചിട്ടേയില്ല. ആ കഥാപാത്രത്തിന് ചിരിയില്ല. അതുകൊണ്ട് അമ്മയുടെ മുഖത്തും ചിരി ഉണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയേയും മകളും ചിരിച്ചുകൊണ്ട് കാമറ ഓഫ് ചെയ്യാമെന്ന് കരുതിയെന്നാണ് സിബി പറഞ്ഞത്. -ശ്രീദേവി…
Read Moreഅർജുന്റെ “നഗ്നചിത്രം’ പോസ്റ്റ് ചെയ്തു; പുലിവാലു പിടിച്ച് കാമുകി മലൈക
നടൻ അർജുൻ കപൂറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാമുകി മലൈക അറോറ വെട്ടിലായി. വലിയ നെഗറ്റീവ് കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. മലൈക അറോറയും അർജുൻ കപൂറും പരസ്പരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഫീഡിലും ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് മുന്‍പും മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മലൈക പോസ്റ്റ് ചെയ്ത അർജുൻ കപൂറിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ അര്ജുന് പൂര്ണനഗ്നനെപ്പോലെയാണ് കാണപ്പെടുന്നത്. ഒരു കുഷ്യന് വച്ചാണ് അര്ജുന് നഗ്നത മറയ്ക്കുന്നത്. എന്റെ സ്വന്തം മടിയനായ കുട്ടി. #IYKYK എന്നാണ് ഇതിന് മലൈക ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചിത്രം അർജുൻ കപൂര്‍ ഒരു ലൗ ഇമോജിയോടെ ഇത് റീഷെയര്‍ ചെയ്തിട്ടുണ്ട്. പലരും വളരെ രൂക്ഷമായ ഭാഷയിലാണ് ഈ ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്. അരോചകം എന്നാണ് പലരും മലൈക്കയുടെ ഈ പോസ്റ്റിനെ വിശേഷിപ്പിച്ചത്.…
Read Moreപോപ്പുലര്‍ ഫ്രണ്ട് കേസ്; അയൂബിനെക്കുറിച്ചു വിവരം നല്കുന്നവര്ക് 3 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്നു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എടവനക്കാട് തൈപ്പറമ്പില്‍ ടി.എ. അയൂബിനെക്കുറിച്ച് വിവരം നല്കുന്നവര്ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 2022 സെപ്റ്റംബര്‍ 19-നാണ് ഇയാളുടെ പേരില്‍ എൻഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreആലുവയിൽ കട തല്ലിത്തകർത്ത സംഭവം; പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരേയും ആക്രമണം; ആശുപത്രിയിലെത്തിയപ്പോൾ
ആലുവ: റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ കട തല്ലിത്തകർത്ത യുവാവിനെ പിടികൂടാനെത്തിയ പോലീസുകാരെ പ്രതി ആക്രമിച്ചു. ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ എൻഎഡി ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33) ആണ് ആക്രമണം അഴിച്ചുവിട്ടത്. പട്ടേരിപ്പുറത്തെ വീട്ടിൽ പ്രതിയെ പിടികൂടാൻ പോലീസ് എത്തിയപ്പോൾ ആദ്യം ഡോബർമാൻ നായയെ അഴിച്ച് വിട്ട് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. പ്രതിയെ കൊണ്ടു വന്ന പോലീസ് ജീപ്പിന്റെ പുറകുവശത്തെ ഗ്ലാസും അടിച്ചു തകർത്തു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഫിറ്റ്നസ് ട്രയിനറായ ഇയാളെ അറസ്റ്റ് ചെയ്തത്. ആരോഗ്യ പരിശോധനയ്ക്കായി ജില്ലാശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. കൈ വിലങ്ങ് അഴിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി. ഡോക്ടറും ഭയന്നതോടെ പോലീസിന്റെ സാന്നിധ്യത്തിലാണ് രോഗിയുടെ പരിശോധന നടത്തിയത്. റെയിൽവേ സ്റ്റേഷനിലെ കായനാട്ട് ഷോപ്പിംഗ് കോംപ്ലക്സിലെ ചെറിയ…
Read Moreതസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു; കെഎസ്ആർടിസിയിൽ ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ടുമാരായി നിയമനം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ വിവിധ ഓഫീസുകളിലെ സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് പരിഹരിക്കാൻ ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ട് നിയമനം നടത്തി. 17 സ്പെഷ്യൽ അസിസ്റ്റന്റുമാരെയാണ് ഇങ്ങനെ സൂപ്രണ്ടുമാരായി നിയമിച്ചത്. സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള ഫീഡർ തസ്തിക, സീനിയർ അസിസ്റ്റന്റ് തസ്തികയാണ്. ഈ തസ്തികയിൽ നിന്നും സ്ഥാനക്കയറ്റം നല്കി സൂപ്രണ്ടുമാരായി നിയമിക്കാൻ മതിയായ സീനിയർ അസിസ്റ്റന്റുമാരില്ല. അതിനാൽ സീനിയർ അസിസ്റ്റന്റിന് തൊട്ടു താഴെയുള്ള സ്പെഷ്യൽ അസിസ്റ്റന്റുമാർക്ക് ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ടുമാരായി നിയമിക്കുകയായിരുന്നു. ഗ്രഡേഷൻ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ഇപ്പോൾ സൂപ്രണ്ട് നിയമനം നടത്തിയത് എന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു.ഇരട്ട സ്ഥാനക്കയറ്റം മുഖേന സൂപ്രണ്ടുമാരാകാൻ താല്പര്യമുള്ളവരിൽ നിന്നും മാനേജ്മെന്റ് നേരത്തെ സമ്മതപത്രം തേടിയിരുന്നു. അതനുസരിച്ച് സമ്മതപത്രം നല്കിയവരെയാണ് നിയമിച്ചിട്ടുള്ളത്. ഇവരുടെ പേരിൽ അനധികൃത അവധി, മറ്റ് ശിക്ഷാ നടപടികൾ തുടങ്ങി എന്തെങ്കിലുമുണ്ടെങ്കിൽ ജില്ലാ ഓഫീസർമാർ റിപ്പോർട്ട് ചെയ്യണമെന്നും ചീഫ് ഓഫീസിൽ…
Read Moreപ്രവേശനോത്സവ ദിനം സ്കൂളിന്റെ ചുമർ ഇടിഞ്ഞുവീണ സംഭവം: ഉന്നതതല അന്വേഷണം വരും; സമരത്തിനൊരുങ്ങി ബിജെപിയും കോൺഗ്രസും
കാട്ടാക്കട: കണ്ടല ഹൈസ്കൂൾ ഹൈടെക് പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ഒരു വശത്തെ ചുമർ പ്രവേശനോത്സവത്തലേന്ന് ഇടിഞ്ഞു വീണ സംഭവത്തിൽ ഉന്നതതല അന്വേഷണം വരും. ഇതിനായി പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കും. പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അടക്കമുള്ള സംഘമായിരിക്കും അന്വേഷിക്കുക. അതിനിടെ സംഭവത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് രാഷ്ട്രീയ കക്ഷികൾ. കോൺഗ്രസും ബിജെപിയും സമരത്തിനൊരുങ്ങുകയാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളും നിർമ്മാണ ചട്ടങ്ങളും മതിയായ മേൽനോട്ടവും ഇല്ലാതെ നടത്തിയ നിർമാണമാണിതെന്ന് ഇവർ വിലയിരുത്തുന്നു. കണ്ടല സർക്കാർ ഹൈസ്കൂളിന്റെ മൂന്ന് കോടി ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ പിടിഎ ഭാരവാഹികളും അധ്യാപകരുമാണ് ചുമർ ഇടിഞ്ഞു വീണത് കാണാനിടയായത്്. മൂന്ന് വർഷം മുമ്പാണ് നിർമാണ ജോലികൾ ആരംഭിച്ചത്. സ്കൂളിൽ നിലവിലുണ്ടായിരുന്ന ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റിയശേഷം…
Read Moreഅരിതേടി ഇനി നാട്ടിലേക്ക് ഇറങ്ങരുത്..! അരിക്കൊമ്പന് തമിഴ്നാട് വക അരിയും ചക്കയും കാട്ടിലെത്തിച്ചു; അനുകൂലമായ സാഹചര്യം വന്നാൽ മയക്കുവെടി
തൊടുപുഴ: അരിക്കൊന്പൻ അരിതേടി നാട്ടിലിറങ്ങാതിരിക്കാൻ കാടിനുള്ളിൽ ഭക്ഷണ സാധനങ്ങളെത്തിച്ച് തമിഴ്നാട്. തേനിക്കു സമീപത്തായി പൂശാരം പെട്ടി പെരുമാൾ കോവിലിനു സമീപം നിലയുറപ്പിച്ചിരിക്കുന്ന അരിക്കൊന്പന് അരിയും ചക്കയും വാഴക്കുലയുമാണ് തമിഴ്നാട് വനംവകുപ്പ് എത്തിച്ചു നൽകിയത്. ആന ചുറ്റിതിരിയുന്ന മേഖലകളിൽ ഇവ വിതറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷണ്മുഖനദി ഡാമിനു സമീപത്തായിരുന്ന ആന ജനവാസമേഖലയ്ക്കു കൂടുതൽ അടുത്തേക്ക് എത്തിയിരിക്കുകയാണ്. സാഹചര്യങ്ങൾ അനുകൂലമായ സ്ഥലത്ത് ആനയെത്തിയാൽ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊന്പൻ ജനവാസമേഖലയിലിറങ്ങി വീണ്ടും ഭീതി വിതയ്ക്കാതിരിക്കാൻ വനംവകുപ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആനയെ നിരീക്ഷിക്കാൻ വനപാലകർക്കു പുറമെ തമിഴ്നാട് ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരെയും നിയോഗിച്ചു. ആനയെ പിടികൂടി മെരുക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ഇവർ. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കാട്ടാന ഓടിക്കുന്നതിനിടെ 301 കോളനി സ്വദേശി കുമാറിനാണു പരിക്കേറ്റത്. ചക്കക്കൊന്പനാണ്…
Read Moreതെങ്ങുകയറ്റ മെഷീനില്‍ നിന്ന് കാല്‍വഴുതി തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്
തെങ്ങില്‍ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷിച്ച് മുക്കം ഫയര്‍ഫോഴ്സ്. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ ചെറുവാടികടവിലാണ് വീരാന്‍കുട്ടിയെന്ന തൊഴിലാളി തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ കുടുങ്ങിയത്. തേങ്ങയിടുന്നതിനിടെ അടര്‍ന്നു വീണ തേങ്ങ വീരാന്‍കുട്ടിയുടെ തലയില്‍ വീണു. അതോടെ തെങ്ങുകയറ്റ മെഷീനില്‍ നിന്ന് കാല്‍വഴുതി തലകീഴായി തെങ്ങില്‍ കിടക്കുകയായിരുന്നു. മറ്റൊരു തൊഴിലാളി ഇദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വീരാന്‍കുട്ടിയെ തെങ്ങുമായി ചേര്‍ത്ത് കയറുകൊണ്ട് കെട്ടിവെച്ച ശേഷം മുക്കം ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം 40 അടി ഉയരത്തിലുള്ള തെങ്ങില്‍ ലാഡര്‍ ഉപയോഗിച്ച് കയറിയ ശേഷം നെറ്റിന്റെ സഹായത്തോടു കൂടിയാണ് വീരാന്‍കുട്ടിയെ താഴെയിറക്കിയത്. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
Read Moreമുതിര്‍ന്ന പൗരന് സീറ്റ് നല്‍കാതെ ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് പിഴശിക്ഷ; യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കാൻ ഐഡിടിആറിൽ ട്രെയിനിംഗ്
പാലക്കാട്: മുതിര്‍ന്ന പൗരന് സീറ്റ് നല്‍കാതെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് പിഴഗുരുവായൂര്-മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുണ്യാളന് ബസിലെ കണ്ടക്ടര്‍ മുഹമ്മദ് ഷിബിലിയ്ക്ക് പിഴശിക്ഷ. ചാലിശേരി സ്വദേശിയായ മൊയ്തുണ്ണി എന്ന മുതിര്‍ന്ന പൗരന് നിയമപ്രകാരം റിസര്‍വ് ചെയ്തിട്ടുള്ള സീറ്റ് നല്‍കാതെ ബുദ്ധിമുട്ടിക്കുകയും ബസില്‍ നിന്നും ഇറക്കി വിടുകയുമായിരുന്നു. മൊയ്തുണ്ണി പാലക്കാട് ആര്‍ടിഒ ടി.എം. ജേഴ്സന് നല്കിയ പരാതിയിലാണ് നടപടിയുണ്ടായത്. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ നടപടി എടുത്തു. കണ്ടക്ടര്‍ക്ക് 1000 രൂപ പിഴ ചുമത്തുകയും യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കാനായി എടപ്പാളിലെ ഐഡിടിആറിലേക്ക് ഒരാഴ്ചത്തെ ട്രെയിനിംഗിന് വിടാനായി തീരുമാനിക്കുകയും ചെയ്തു. ഭാവിയില്‍ ഈ കണ്ടക്ടര്‍ ഇത്തരത്തിലുള്ള പെരുമാറ്റം തുടരുകയാണെങ്കില്‍ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ആര്‍ടിഒ അറിയിച്ചു. പാലക്കാട് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ പി.വി. ബിജു ആണ് പരാതി ലഭിച്ച്…
Read More